Category: Kerala

ചാമ്പ്യന്‍സ് ബോട്ട് ലീഗ്: നിര്‍ദ്ദേശങ്ങള്‍ 21 വരെ സമര്‍പ്പിക്കാം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരങ്ങളുടെ നടത്തിപ്പിന് ഏജന്‍സികളില്‍ നിന്നും പദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു കൊുള്ള കാലാവധി ഫെബ്രുവരി 21 വരെ ദീര്‍ഘിപ്പിച്ചു. അന്നേദിവസം ഉച്ചക്ക്‌ശേഷം മൂന്ന് മണി വരെ നിര്‍ദ്ദേശങ്ങള്‍ ടൂറിസം ഡയറക്ടറേറ്റില്‍ സ്വീകരിക്കുന്നതാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് സിബിഎല്‍ -ന്റെ നടത്തിപ്പിന് ഏജന്‍സികളില്‍ നിന്നുംപദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. ആഗസ്റ്റ് പത്ത് മുതല്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്ന് വരെ എല്ലാ വാരാന്ത്യങ്ങളില്‍, ശനിയാഴ്ചകളിലാണ് ഐ. പി.എല്‍ മാതൃകയില്‍ നടത്തുന്ന സിബിഎല്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി നടക്കുന്ന മല്‍സരങ്ങള്‍ ആലപ്പുഴ, പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയോടെ തുടങ്ങും. അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്‌സ് ട്രോഫി മല്‍സരത്തോടെ സമാപിക്കും. 12 മല്‍സരങ്ങളിലായി 9 ടീമുകളാണ് ആദ്യ ചാമ്പ്യന്‍സ് ലീഗില്‍ തുഴയാനെത്തുക. കായിക മല്‍സരവും വിനോദ സഞ്ചാരവും സംയോജിപ്പിച്ചുക്കൊുള്ളതാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരങ്ങള്‍. വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിന്റെ ഒരു ... Read more

വിനോദസഞ്ചാരികള്‍ക്ക് ആഘോഷമാക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി ടൂറിസം വകുപ്പ്

ലോകപ്രശസ്തമായ കേരളത്തിന്റെ കായല്‍പരപ്പുകളില്‍ ഉത്സവഛായയുടെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഈ വര്‍ഷകാലത്ത് നടത്തും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ചുണ്ടന്‍വള്ളങ്ങള്‍ക്കുവേണ്ടിയുള്ള ലീഗ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്നപ്പോള്‍തന്നെ രാജ്യാന്തര തലത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചെങ്കിലും അതേ അന്തരീക്ഷം നിലനിറുത്തി മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഓണക്കാലം ഉള്‍പ്പെടുന്ന മൂന്നു മാസത്തെ ഉത്സവാന്തരീക്ഷത്തിന് മാറ്റു കൂട്ടുന്ന രീതിയില്‍ ഐപിഎല്‍ മാതൃകയില്‍ നടത്തുന്ന സിബിഎല്‍-ല്‍ 12 മത്സരങ്ങളുണ്ടായിരിക്കും. ആലപ്പുഴയില്‍ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്രു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകും. തിരശീല വീഴുന്നത് കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടത്തുന്ന പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെയായിരിക്കും. ഒന്‍പത് ടീമുകളാണ് ആദ്യ ലീഗില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം ... Read more

സ്വദേശി ദര്‍ശന്‍, പ്രസാദ് പദ്ധതികള്‍ ദേശീയോത്ഗ്രഥനത്തിന് സഹായകമാവും; കുമ്മനം രാജശേഖരന്‍

കേന്ദ്ര ടൂറിസം മ ന്ത്രാല യം കേരളത്തില്‍ നടപ്പാ ക്കുന്ന തീര്‍ത്ഥാടന സ്ഥലങ്ങള്‍ കേന്ദ്രീക രിച്ചുള്ള സ്വദേശീദര്‍ശന്‍ പദ്ധതിയും, പ്രസാദ് പദ്ധതിയും ദേശീ യോല്‍ഗ്രഥ നത്തിന് ഏറെ സഹായകമാവുമെന്ന് മിസോറാം ഗവര്‍ണര്‍  കുമ്മനം രാജ ശേഖ രന്‍ പറഞ്ഞു. സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരമുള്ള കേരള സ്പിരിച്ച്വല്‍ സര്‍ക്യൂട്ടിന്റെ സംസ്ഥാനതല പ്രവൃത്തി ഉദ്ഘാടനം പത്തനംതിട്ട മാ ക്കാംക്കുന്ന് സെന്റ് സ്റ്റീഫന്‍സ്‌ പാരിഷ് ഹാളില്‍നിര്‍വ്വഹിച്ചു കൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ നാടെന്ന്‌വിശേഷണമുള്ള കേര ളത്തിലെ ആരാധാനാല യ ങ്ങള്‍ കാണാനും, ആ രാധാന ക്രമ ങ്ങള്‍ മനസ്സിലാക്കാനും എ ത്തുന്നവര്‍ക്ക് ആവ ശ്യമാ യ സൗകര്യങ്ങള്‍ വികസി പ്പിച്ചുകൊ ടുത്തുകഴിഞ്ഞാല്‍ മറ്റു സംസ്ഥാ ന ങ്ങളില്‍ നിന്നുമാത്രമല്ല, വിദേശരാ ജ്യങ്ങ ളില്‍ നി ന്നുവരെ ധാരാളം സഞ്ചാരികള്‍ കേരള ത്തിലെത്തുമെന്നും അത് വരുമാ ന വര്‍ധനവിന് ഇടയാ ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണി എം പി അ ധ്യക്ഷനായിരുന്നു. എംഎല്‍മാരായ കെ ... Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ബള്‍ബ് ബുക്കിങ് വഴിയാണ് സഞ്ചാരികള്‍ യാത്ര ചെയ്യുന്നത്. ബള്‍ബ് ബുക്കിങ്ങിലൂടെ ഇളവ് ലഭിക്കുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അടുത്ത ദിവസങ്ങളില്‍ ബള്‍ക്ക് ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലേക്കാണ് ഏറ്റവും കൂടുതല്‍ ബുക്കിങ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു ബെംഗളൂരുവില്‍ പോയി വരാന്‍ ഒരാള്‍ക്കു 3,500 രൂപ മുതല്‍ 4,000 രൂപ വരെയാണു ടിക്കറ്റ് നിരക്ക്. രാവിലെ പോയി അത്യാവശ്യം സ്ഥലങ്ങള്‍ കണ്ടു വൈകിട്ടു തിരിച്ചെത്താം എന്നതും ബെംഗളൂരു യാത്രയെ ആകര്‍ഷകമാക്കുന്ന ഒന്നാണ്. വേനല്‍ അവധിക്കാല വിനോദ യാത്രയിലും കണ്ണൂര്‍ വിമാനത്താവളം പ്രധാന താവളമായി മാറിയിട്ടുണ്ട്. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ ധാരാളം പേര്‍ വിമാനത്താവള സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. കണ്ണൂരിനു പുറമേ വയനാട്, കാസര്‍കോട്, കര്‍ണാടക എന്നിവിടങ്ങളില്‍ ... Read more

പൈതൃക തീവണ്ടിയുടെ കന്നിയോട്ടം സൂപ്പര്‍ ഹിറ്റ്

ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിന്‍ ഇഐആര്‍ 21ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിന് ആവേശകരമായ സ്വീകരണം. ഹാര്‍ബര്‍ ടെര്‍മിനസിലേക്കുളള യാത്രയ്ക്കു മുതിര്‍ന്നവര്‍ക്കു 500 രൂപയും കുട്ടികള്‍ക്കു 300 രൂപയുമായിരുന്നു ടിക്കറ്റ് നിരക്കെങ്കിലും 163 വര്‍ഷം പഴക്കമുളള ആവി എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിനില്‍ യാത്ര ചെയ്യാനുളള കൗതുകത്തിനു മുന്നില്‍ അതൊന്നും തടസ്സമായില്ല. തിരക്കു പരിഗണിച്ച് ഇന്നു രാവിലെ 11നുള്ള ട്രിപ് കൂടാതെ ഉച്ചയ്ക്കു 2നും പ്രത്യേക സര്‍വീസുണ്ടാകും. തിങ്കളാഴ്ചയും സര്‍വീസുണ്ട്. ഇന്നലെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നു രാവിലെ പതിനൊന്നിനാണു യാത്ര തുടങ്ങിയത്. ഒട്ടേറെ കുട്ടികളും യാത്രക്കാരായി. കടവന്ത്രയില്‍ നിന്നെത്തിയ മറിയം, െതരേസ്, അവിഷേക്, സമാര എന്നിവര്‍ക്ക് അപ്പൂപ്പന്‍ ട്രെയിനിലെ ആദ്യ യാത്ര വലിയ അനുഭവമായി. ട്രെയിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലെത്തിയപ്പോള്‍ പലരും മുതുമുത്തച്്ഛന്‍ ആവി എന്‍ജിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി. മൊബൈല്‍ െഗയിമുകളിലും കളിപ്പാട്ടങ്ങളിലും മാത്രം കണ്ടിട്ടുള്ള ആവി എന്‍ജിന്‍ നേരില്‍ കണ്ടപ്പോള്‍ ടോക് എച്ച് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി നന്ദന് ഏറെ ... Read more

ആയുര്‍വേദത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കേരളത്തെ വെല്‍നസ് ടൂറിസം കേന്ദ്രമാക്കി മാറ്റാനാകും: ഗവര്‍ണര്‍

ആയുഷ് മേഖലയുടെ സമഗ്ര മുന്നേറ്റത്തിനും ശാസ്ത്രീയ വികാസത്തിനും ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് സഹായിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ആയുഷ് കോണ്‍ക്ലേവും ആയുഷ് എക്‌സ്‌പോയും വലിയ അവസരമാണ് ഉണ്ടാക്കുന്നത്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആയുഷ് മേഖലയുടെ നവീകരണത്തിനും ഇത് സഹായകരമാകും. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഔപചാരികമായ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് മേഖലയില്‍ പഠനത്തിനും ഗവേഷണത്തിനും വളരെയേറെ പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള പ്രതിപാദ്യം ഹോര്‍ത്തുസ് മലബാറിക്കസില്‍ തുടങ്ങുന്നതാണ്. ആയുര്‍വേദത്തിന്റെ ശാസ്ത്രീയ ഗവേഷണം വര്‍ധിപ്പിക്കുക വഴി വലിയ സാധ്യതകളാണ് ഉണ്ടാക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ആയുര്‍വേദത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കേരളത്തെ വെല്‍നസ് ടൂറിസം കേന്ദ്രമാക്കി മാറ്റാനാകും. കേരളത്തിന്റെ ഭൂപ്രകൃതിയും ആയുര്‍വേദവും കോര്‍ത്തിണക്കി കേരള മോഡല്‍ ആയുര്‍വേദ ടൂറിസം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നതാണ്. ഇത് വലിയ വിപണിയുണ്ടാക്കാന്‍ സാധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സിന്റെ ചരിത്രം സിന്ധൂ നദീതട ... Read more

രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത നിര്‍മിക്കാനൊരുങ്ങി കേരളം

ദൈര്‍ഘ്യത്തില്‍ രാജ്യത്തു മൂന്നാം സ്ഥാനത്തെത്തുന്ന തുരങ്കപാത നിര്‍മിക്കാന്‍ കേരളം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണു തുരങ്കപാത നിര്‍മിക്കുന്നത്. 600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ രൂപരേഖ തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍ കോര്‍പറേഷനെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള താമരശ്ശേരി ചുരത്തിനു ബദല്‍മാര്‍ഗമായാണു തുരങ്കപാത നിര്‍മിക്കുന്നത്. മണ്ണിടിഞ്ഞും മറ്റും ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതു പതിവാണ്. തുരങ്കപാത നിര്‍മിക്കുന്നതോടെ 30 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ രണ്ടുവരിപ്പാതയാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു പുറമേ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും. ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നില്‍ നിന്നു മേപ്പാടിയിലെ തൊള്ളായിരം റോഡ് വരെയാണു തുരങ്കം നിര്‍മിക്കുക. തുരങ്കപാതയുടെ സാധ്യതാപഠനം 2014 ലാണ് നടത്തിയത്. 2016 ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. റോഡ് ഫണ്ട് ബോര്‍ഡിനെയാണ് എസ്പിവി(സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍)യായി നിയമിച്ചത്. പിന്നീടു ... Read more

ഗോവന്‍ ഫെനി കേരളത്തില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുമായി കശുവണ്ടി വികസന കോര്‍പറേഷന്‍

ഗോവന്‍ഫെനി മദ്യം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍. തോട്ടണ്ടിയുടെ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് ഫെനി നിര്‍മ്മാണത്തിന് വേണ്ടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കിയത്. ഇതുവഴി നിരവധി തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ കഴിയുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും സംഘവും ഗോവയിലെ ഫെനി നിര്‍മ്മാണ യൂണിറ്റുകള്‍ സന്ദര്‍ശിച്ചു. അടഞ്ഞ് കിടക്കുന്ന ഫാക്ടറികളിലാകും യൂണിറ്റുകള്‍ സ്ഥാപിക്കുക. കശുവണ്ടി സംസ്‌കരണ മേഖലയിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ഫെനി ഉല്‍പാദിപ്പിക്കാനാണ് പദ്ധതി വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങി എത്തിയാല്‍ ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഫെനിമദ്യം നിര്‍മ്മാണത്തിന് അനുമതി ലഭിച്ച് കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനകം നിര്‍മ്മാണം തുടങ്ങും. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകള്‍ വഴി ഫെനി വില്‍ക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കശുമാവ് കൃഷിയുള്ള കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും ഫെനി നിര്‍മ്മിക്കാന്‍ ആവശ്യമായ കശുമാങ്ങ ലഭ്യമാകും എന്ന പ്രതിക്ഷയിലാണ് ... Read more

പൈതൃക തീവണ്ടി ഓടിക്കാനൊരുങ്ങി എറണാകുളം സൗത്ത് സ്റ്റേഷന്‍

പൈതൃക ട്രെയിനായ ഇഐആര്‍ 21 എക്‌സ്പ്രസ് എറണാകുളം സൗത്തില്‍ നിന്നു ഹാര്‍ബര്‍ ടെര്‍മിനസിലേക്കു പ്രത്യേക സര്‍വീസ് നടത്തും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനുകളിലൊന്നാണു ഇഐആര്‍ 21. 163 വര്‍ഷം പഴക്കമുളള എന്‍ജിന്‍ ചെന്നൈയിലെ പെരമ്പൂര്‍ ലോക്കോ വര്‍ക്‌സാണു പ്രവര്‍ത്തന സജ്ജമാക്കിയത്. കന്യാകുമാരി നാഗര്‍കോവില്‍ പ്രത്യേക സര്‍വീസിനു ശേഷമാണ് ഇന്നലെ ട്രെയിന്‍ എറണാകുളം മാര്‍ഷലിങ് യാഡില്‍ എത്തിച്ചത്. 40 പേര്‍ക്കിരിക്കാവുന്ന പ്രത്യേക കോച്ചാണ് എന്‍ജിനുമായി ഘടിപ്പിക്കുന്നത്.വിദേശികള്‍ക്ക് 1500 രൂപയും സ്വദേശികള്‍ക്ക് 750 രൂപ കുട്ടികള്‍ക്ക് 500 എന്നിങ്ങനെയാണു കന്യാകുമാരിയില്‍ നടത്തിയ സര്‍വീസിന് ഈടാക്കിയത്. 8 കിലോമീറ്റര്‍ ദൂരം മാത്രമുളള ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ഈ നിരക്കില്‍ യാത്രക്കാരെ കിട്ടുമോയെന്നു കണ്ടറിയണം. നിരക്ക് കുറയ്ക്കണമെന്നാണു ട്രെയിന്‍ ആരാധകരുടെ ആവശ്യം. കൊച്ചിയില്‍ 2 സര്‍വീസുകള്‍ നടത്തുമെന്നാണു സൂചന. വല്ലാര്‍പാടത്തേക്ക് ഓടിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും യാത്രാ ട്രെയിനുകള്‍ക്കു പാലത്തില്‍ സഞ്ചരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പൈതൃക സ്റ്റേഷനായ ഹാര്‍ബര്‍ ടെര്‍മിനസിലേക്കു സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വാരാന്ത്യ സര്‍വീസായിരിക്കും നടത്തുക. 1855ല്‍ ... Read more

ഗ്രേറ്റ് ബാക്ക്‌യാര്‍ഡ് ബേര്‍ഡ് കൗണ്ട്; ജനകീയ പക്ഷിക്കണക്കെടുപ്പില്‍ നമുക്കും പങ്കാളികളാവാം

ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്‌നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിനരാത്രങ്ങള്‍ പക്ഷികള്‍ക്ക് പിറകെ പറക്കും. വിദ്യാര്‍ത്ഥികളും ഒട്ടനവധി സാധാരണക്കാരും വീട്ടമ്മമാരും ഈ രംഗത്തെ പ്രഗത്ഭരെ പോലെ പക്ഷികളെ നിരീക്ഷിച്ച് കണക്കെടുപ്പുകളിലേര്‍പ്പെടും. ഗ്രേറ്റ് ബാക്ക്‌യാര്‍ഡ് ബേര്‍ഡ് കൗണ്ട് എന്ന ജനകീയമായ ഈ പക്ഷിക്കണക്കെടുപ്പ് പരിപാടി 2019 ഫെബ്രുവരി 15 മുതല്‍ 18 വരെയാണ്. താത്പര്യമുള്ള ആര്‍ക്കും അവരവരുടെ വീട്ടുപറമ്പിലോ സമീപത്തുള്ള പാടത്തോ കാവിലോ കുളക്കരയിലോ കടല്‍ത്തീരത്തിനടുത്തോ പക്ഷിനിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കാനാവും. ഈ നാലു ദിവസങ്ങളില്‍ കഴിയുന്നത്ര നിരീക്ഷണക്കുറിപ്പുകള്‍ www.ebird.org/india എന്ന വെബ്‌സൈറ്റിലൂടെയോ ebird എന്ന ആപ്പ് വഴിയോ ചിത്രങ്ങളും മറ്റുവിവരങ്ങളും അപ്ലോഡ് ചെയ്യാം. പക്ഷികളുടെയും പ്രകൃതിയുടെയും സംരക്ഷണവും നിരീക്ഷണവും ലക്ഷ്യമാക്കുന്ന വിവിധ ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ബേര്‍ഡ് കൗണ്ട് ഇന്ത്യ കളക്റ്റീവ് എന്ന പ്രസ്ഥാനവുമാണ് ഇന്ത്യയില്‍ ഗ്രേറ്റ് ബാക്ക് യാര്‍ഡ് ബേഡ് കൗണ്ട് സംഘടിപ്പിക്കുന്നത്. തൃശൂരില്‍ കോള്‍ബേഡേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പക്ഷിനിരീക്ഷണപരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ കോളജ് ഓഫ് ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ ബേഡ് വാക്കും നടക്കുന്നുണ്ട്. ... Read more

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരം: തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളുമായി തിയേറ്റര്‍ വരുന്നു

അന്തരിച്ച സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരവായി തലസ്ഥാനത്ത് പുതിയ തിയേറ്റര്‍ വരുന്നു. അത്യാധുനിക സംവിധാനങ്ങളുമായാണ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ലെനിന്‍ സിനിമാസ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തിയ്യേറ്റര്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിനു കീഴിലെ ആദ്യ 4കെ തിയ്യേറ്ററാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. കെഎസ്എഫ്ഡിസിയുടെ സംസ്ഥാനത്തെ ഏറ്റവും സാങ്കേതിക മികവുള്ള തിയ്യേറ്ററും ലെനിന്‍ സിനിമാസാണ്. രണ്ട് കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. 150സീറ്റുകളാണ് ക്രമീകരിക്കുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു ഈ തിയേറ്റര്‍. ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, സില്‍വര്‍ സ്‌ക്രീന്‍,3ഡി സംവിധാനം എന്നിവയും പ്രത്യേകതകളാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്നവര്‍ക്ക് തിയേറ്റര്‍ കൂടുതല്‍ സൗകര്യപ്രദമാകും.

സ്‌മൈല്‍ പദ്ധതിയില്‍ തിളങ്ങി കാസര്‍കോഡ് ജില്ല

ടൂറിസം രംഗത്ത് വര്‍ഷങ്ങളായി പിന്നില്‍ നില്‍ക്കുന്ന കാസര്‍കോഡ് ജില്ലയില്‍ ഈ വര്‍ഷം ഗണ്യമായ മാറ്റം. സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 269% വളര്‍ച്ച നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിലെ വളര്‍ച്ചാ നിരക്ക് 45% ആണ്. 2017ല്‍ 1115 വിദേശ ടൂറിസ്റ്റുകളായിരുന്നു കാസര്‍കോഡ് ജില്ലയില്‍ എത്തിയിരുന്നത്. 2018ല്‍ ഇത് 4122 ആയി വര്‍ദ്ധിച്ചു. 2018ല്‍ 2472 വിദേശ ടൂറിസ്റ്റുകളാണ് ‘സ്‌മൈല്‍’ സംരംഭങ്ങളിലൂടെ കാസര്‍ഗോഡ് ജില്ലയിലെത്തിയത്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചു കൊണ്ടുള്ള ബിആര്‍ഡിസിയുടെ ടൂറിസം വികസന തന്ത്രമാണ് ഫലം കാണിച്ചത്. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്‌മൈല്‍ പദ്ധതിയിലൂടെ ഇതിന് വേണ്ടി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണനത്തിനുള്ള സഹായക പദ്ധതികള്‍ മുതലായ സേവനങ്ങളാണ് ബി.ആര്‍.ഡി.സി നല്‍കി വരുന്നത്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകളെയും സംരംഭകരെയും ആകര്‍ഷകങ്ങളെയും ബന്ധിപ്പിക്കുന്നതിന് ബിആര്‍ഡിസി രൂപകല്പന ചെയ്ത SMILE വെര്‍ച്ച്വല്‍ ടൂര്‍ ഗൈഡും പുറത്തിറക്കിയിരുന്നു. കാസര്‍കോഡ് ... Read more

ജാവയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ്പ് കൊച്ചിയില്‍

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്ന ജാവയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ് കൊച്ചിയില്‍. കളമശേരിയില്‍ ഈ മാസം 14ന് ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിക്കും. ജാവ വില്‍പ്പനയ്ക്കായി രാജ്യവ്യാപകമായി 105 ഡീലര്‍മാരെ തിരഞ്ഞെടുത്തു കഴിഞ്ഞെന്നാണു ക്ലാസിക് ലെജന്‍ഡ്‌സ് പറയുന്നത്. മികച്ച വില്‍പ്പന, വില്‍പ്പനാന്തര സേവനം ഉറപ്പാക്കാന്‍ 2019 ഫെബ്രുവരി 15നകം രാജ്യവ്യാപകമായി നൂറോളം ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. പുണെയിലാണ് ജാവയുടെ ആദ്യത്തെ രണ്ടു ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്; തുടര്‍ന്നു ഡല്‍ഹി രാജ്യതലസ്ഥാന മേഖലയിലും ജാവ ഡീലര്‍ഷിപ് തുറന്നു. ബെംഗളൂരുവിലേതടക്കം നിരവധി ഡീലര്‍ഷിപ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. പോയ കാലത്തെ പ്രതാപമായിരുന്ന ജാവ മോട്ടോര്‍ സൈക്കിള്‍ വീണ്ടും എത്തുമ്പോള്‍ ക്ലാസിക് രൂപഭംഗി നിലനിര്‍ത്തിയിട്ടുണ്ട്. ആധുനിക ലിക്വിഡ് കൂള്‍ഡ് ഫോര്‍സ്‌ട്രോക്ക് എന്‍ജിനും എബിഎസും ഡിസ്‌ക് ബ്രേക്കുമൊക്കെയായാണ് ആധുനിക ജാവ എത്തുന്നത്. രണ്ടു മോഡലുകളാണ് വിപണിയിലെത്തിയത് ജാവ ക്ലാസിക്കിന് 1.64 ലക്ഷം രൂപയും ജാവ 42ന് 1.55 ലക്ഷം രൂപയുമാണ് വില. ഇരു ... Read more

മെട്രോ ഫീഡര്‍ ഓട്ടോയിലും യാത്രക്കാര്‍ക്ക് ടിക്കറ്റ്

ബസിലും ട്രെയിനിലും യാത്രയ്ക്കു ടിക്കറ്റ് ലഭിക്കും പോലെ മെട്രോയുടെ ഫീഡര്‍ ഓട്ടോയിലും യാത്രക്കാര്‍ക്കു ടിക്കറ്റ്. ഫീഡര്‍ ഓട്ടോ സര്‍വീസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. ഓട്ടോ സര്‍വീസിന്റെ സുതാര്യതയും വ്യക്തതയും ഉറപ്പുവരുത്താന്‍ വേണ്ടിയാണിതെന്നു കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. ഫീഡര്‍ സര്‍വീസ് നടത്തുന്ന ഷെയര്‍ ഓട്ടോകളില്‍ ആദ്യ 2 കിലോമീറ്റര്‍ യാത്രയ്ക്കു 10 രൂപയാണു നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 5 രൂപ. എല്ലാ ഓട്ടോകളിലും ഇതിന്റെ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കും. തുടക്കത്തില്‍ 38 ഇലക്ട്രിക് ഓട്ടോറിക്ഷകളാണു ഫീഡര്‍ സര്‍വീസിനുണ്ടാകുക. പിന്നീട് സാധാരണ ഓട്ടോകളെക്കൂടി ഉള്‍പ്പെടുത്തി ഫീഡര്‍ സര്‍വീസ് 300 ആക്കും. പൊലീസ് അസി. കമ്മിഷണര്‍ എം.എ.നാസര്‍, റീജനല്‍ ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ ഷാജി ജോസഫ്, ആര്‍ടിഒ ജോജി പി. ജോസ്, എംവിഐ ബിജു ഐസക്, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എറണാകുളം ഓട്ടോ ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ... Read more

മുസിരിസില്‍ പുതിയ മൂന്ന് പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി

പ്രാചീന വാണിജ്യ തുറമുഖമായിരുന്ന മാളക്കടവിനു പുനര്‍ജീവനമാകുന്നു. മാളക്കടവ് സംരക്ഷിക്കുന്നതിനും മാള – കൊടുങ്ങല്ലൂര്‍ ജലപാത വികസിപ്പിക്കാനും കടവില്‍ ബോട്ടുജെട്ടി നിര്‍മിക്കാനും തിരുവനന്തപുരത്തു ചേര്‍ന്ന മുസിരിസ് പൈതൃക സമിതിയുടെ യോഗത്തിലാണു തീരുമാനിച്ചത്. വിദേശ രാജ്യങ്ങളുമായി വാണിജ്യബന്ധം നിലനിന്നിരുന്ന മാളക്കടവ് പ്രയോജപ്പെടുത്തിയിരുന്നു. സംഘകാല കൃതികളില്‍ ‘മാന്തൈ പെരുന്തുറ’ എന്ന വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മാളക്കടവ് പുരാതന കാലത്ത് മുസിരിസിന്റെ ഒരു ഉപ തുറമുഖമെന്ന മട്ടിലും പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കച്ചവട സാധനങ്ങളുടേയും വിനിമയ കേന്ദ്രമായിരുന്നു. റോഡ് ഗതാഗതം വികസിച്ചതോടെയും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം വര്‍ധിച്ചതോടെയും കൊടുങ്ങല്ലൂരില്‍ നിന്ന് മാളയിലേക്കുള്ള ജലഗതാഗതം ശോഷിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വിവിധ സംഘടനകളും മറ്റും സര്‍ക്കാരിലേക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എയാണ് മുസിരിസ് പദ്ധതി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടു വെച്ചത്. മാളക്കടവ് സംരക്ഷണ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടുകൂടി പൈതൃക ടൂറിസ്റ്റ് ഭൂപടത്തില്‍ മാളയ്ക്ക് സുപ്രധാനമായ സ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്. ഐരാണിക്കുളം പ്രദേശവാസികള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഐരാണിക്കുളം മഹാദേവ ... Read more