Tag: കന്യാകുമാരി

കടല്‍ കടന്നും സഞ്ചാരികളെത്തുന്ന ഭാരതത്തിന്റെ വിശേഷങ്ങള്‍

നാനാത്വത്തില്‍ ഏകത്വം സൂക്ഷിക്കുന്ന നമ്മുടെ നാടിനെ കാണാന്‍ ലോകം ഇവിടെ എത്താറുണ്ട്. ഇങ്ങ് കന്യാകുമാരി മുതല്‍ അങ്ങ് ജമ്മു കാശ്മീര്‍ വരെ കണ്ടറിയുവാനായി വിദേശികളടക്കം ഇവിടെ എത്തും. കടല്‍ കടന്ന് ഈ നാടിനെ കാണാനെത്തുന്നവര്‍ ഏറ്റവും അധികം ആഘോഷിക്കുന്ന ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതാ ഇന്ത്യയില്‍ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം… ഡെല്‍ഹി ഇന്ത്യയുടെ ചരിത്രവും ഭാവിയും തീരുമാനിക്കുന്ന, സ്മരണകളുറങ്ങുന്ന ഇടമെന്ന നിലയില്‍ മിക്കവരും കാല്‍കുത്തുന്ന ഇടമാണ് ഡെല്‍ഹി. അപൂര്‍വ്വങ്ങളായ കാഴ്ചകളും അനുഭവങ്ങളും ഒക്കെയായി എത്ര കണ്ടാലും തീരാത്ത ഒരിടമായാണ് ഡെല്‍ഹിയെ സഞ്ചാരികള്‍ അടയാളപ്പെടുത്തിയരിക്കുന്നത്. ഇന്ത്യാ ഗേറ്റ്, ലോട്ടസ് ടെപിള്‍, ജമാ മസ്ജിദ്, കുത്തബ് മിനാര്‍, റെഡ് ഫോര്‍ട്ട്, ചാന്ദിനി ചൗക്ക്, അക്ഷര്‍ധാം ക്ഷേത്രം, ജന്ഝര്‍ മന്ദിര്‍ തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങള്‍. ആഗ്ര ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പ്രണയ സ്മാരകത്തിന്റെ നാട് എന്നാണ് ആഗ്ര അറിയപ്പെടുന്നത്. ഷാജഹാന്റെ താജ്മഹല്‍ കണ്ട് യഥാര്‍ഥ പ്രണയത്തെക്കുറിച്ച് കേട്ടറിയുവാന്‍ ഇവിടെ ... Read more

പൈതൃക തീവണ്ടി ഓടിക്കാനൊരുങ്ങി എറണാകുളം സൗത്ത് സ്റ്റേഷന്‍

പൈതൃക ട്രെയിനായ ഇഐആര്‍ 21 എക്‌സ്പ്രസ് എറണാകുളം സൗത്തില്‍ നിന്നു ഹാര്‍ബര്‍ ടെര്‍മിനസിലേക്കു പ്രത്യേക സര്‍വീസ് നടത്തും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനുകളിലൊന്നാണു ഇഐആര്‍ 21. 163 വര്‍ഷം പഴക്കമുളള എന്‍ജിന്‍ ചെന്നൈയിലെ പെരമ്പൂര്‍ ലോക്കോ വര്‍ക്‌സാണു പ്രവര്‍ത്തന സജ്ജമാക്കിയത്. കന്യാകുമാരി നാഗര്‍കോവില്‍ പ്രത്യേക സര്‍വീസിനു ശേഷമാണ് ഇന്നലെ ട്രെയിന്‍ എറണാകുളം മാര്‍ഷലിങ് യാഡില്‍ എത്തിച്ചത്. 40 പേര്‍ക്കിരിക്കാവുന്ന പ്രത്യേക കോച്ചാണ് എന്‍ജിനുമായി ഘടിപ്പിക്കുന്നത്.വിദേശികള്‍ക്ക് 1500 രൂപയും സ്വദേശികള്‍ക്ക് 750 രൂപ കുട്ടികള്‍ക്ക് 500 എന്നിങ്ങനെയാണു കന്യാകുമാരിയില്‍ നടത്തിയ സര്‍വീസിന് ഈടാക്കിയത്. 8 കിലോമീറ്റര്‍ ദൂരം മാത്രമുളള ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ഈ നിരക്കില്‍ യാത്രക്കാരെ കിട്ടുമോയെന്നു കണ്ടറിയണം. നിരക്ക് കുറയ്ക്കണമെന്നാണു ട്രെയിന്‍ ആരാധകരുടെ ആവശ്യം. കൊച്ചിയില്‍ 2 സര്‍വീസുകള്‍ നടത്തുമെന്നാണു സൂചന. വല്ലാര്‍പാടത്തേക്ക് ഓടിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും യാത്രാ ട്രെയിനുകള്‍ക്കു പാലത്തില്‍ സഞ്ചരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പൈതൃക സ്റ്റേഷനായ ഹാര്‍ബര്‍ ടെര്‍മിനസിലേക്കു സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വാരാന്ത്യ സര്‍വീസായിരിക്കും നടത്തുക. 1855ല്‍ ... Read more

മഠവൂര്‍ പാറയിലേക്ക് പോകാം 

കേരളത്തിന്റെ മാത്രമല്ല; വിനോദ സഞ്ചാരത്തിന്റെയും തെക്കേ അറ്റമാണ് തിരുവനന്തപുരം. ഇവിടെ എത്തിപ്പെട്ടാല്‍ പിന്നെ കന്യാകുമാരിയല്ലാതെ കാര്യമായി യാത്രപോകാന്‍ വേറൊരു ഇടമില്ല. വടക്കോട്ട് നോക്കിയാല്‍ വന്ന വഴി, തെക്കോട്ട് നോക്കിയാല്‍ നീലക്കടല്‍. ഇതിനിടയില്‍ വിനോദസഞ്ചാരത്തിന് പിന്നെ അതിര്‍ത്തി കടക്കണം. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പോയിവരാന്‍  ഇവിടത്തെ പതിവ് കേന്ദ്രങ്ങള്‍ മതിയാവാതെ വരുമ്പോഴാണ് നാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുക. അങ്ങനെ ഒരു വിധത്തില്‍ ഇവിടെ പെട്ടുപോയവര്‍ക്ക് അത്യാവശ്യം പ്രകൃതി ഭംഗി ആസ്വദിക്കാനും, നഗരം പാതിയും, കൂടാതെ കടലിന്ററ്റം കാണാനും അതുമല്ലെങ്കില്‍ വെറുതെ ആകാശം നോക്കി, കാറ്റുകൊള്ളാനും പറ്റിയ നല്ലൊരിടമാണ് മഠവൂര്‍ പാറ. ഒറ്റക്കോ കൂട്ടമായോ, കുടുംബസമേതമോ പോയിവരാവുന്ന ഈ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ശ്രീകാര്യത്ത് നിന്നും ചെങ്കോട്ടുകോണം റൂട്ടിലാണ് മടവൂര്‍ പാറ. ബസ് സ്റ്റോപ്പില്‍ നിന്ന് നടക്കാനുള്ള ദൂരം. പാറയുടെ പ്രവേശന കവാടം വരെ ചെറുവാഹനവുമെത്തും. കേരള ഗവണ്‍മെന്റിന്റെ പുരാവസ്തുവകുപ്പിന് കീഴില്‍ സംരക്ഷിക്കപ്പെട്ട പ്രാചീന ഗുഹാക്ഷേത്രവും, പുരാവസ്തു ... Read more

തിരുപ്പതി മാതൃകയില്‍ കന്യാകുമാരിയില്‍ വെങ്കടാചലപതി ക്ഷേത്രം ഒരുങ്ങുന്നു

ഏഴുമല മുകളില്‍ കുടി കൊള്ളുന്ന തിരുപതി വെങ്കടാചലപതി ക്ഷേത്രത്തിന്റെ മാതൃകയില്‍ കന്യകുമാരി ത്രിവേണി സംഗമത്തില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് ജനുവരി 27ന് കുംഭാഭിഷേകം. കന്യാകുമാരി വിവേകാനന്ദ കേന്ദ്രവളപ്പില്‍ നിര്‍മിക്കുന്ന ക്ഷേത്രം തിരുപതി ദേവസ്ഥാനത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. വിവേകാനന്ദകേന്ദ്രം സൗജന്യമായി നല്‍കിയ 5.5 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 22.6 കോടി ചെലവില്‍ തിരുപതി ദേവസ്ഥാനം നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. രണ്ടു നിലകളിലായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തില്‍ അന്നദാന മണ്ഡപം, ശ്രീനിവാസ കല്യാണമണ്ഡപം, മുടി കാണിക്ക ചെലിത്തുന്ന എന്നിവ താഴത്തെ നിലയിലും ശ്രീകോവില്‍ മുകളിലത്തെ നിലയിലുമാണ്. 2010-ല്‍ കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തില്‍ തിരുപ്പതി ദേവസ്ഥാനം നടത്തിയ ശ്രീനിവാസ കല്യാണച്ചടങ്ങില്‍ ഭക്തലക്ഷങ്ങള്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് കന്യാകുമാരിയില്‍ വെങ്കടാചലപതിക്കു ക്ഷേത്രം പണിയാന്‍ ദേവസ്ഥാന അധികൃതര്‍ തീരുമാനിച്ചത്. 2013 ജൂലായില്‍ ഭൂമിപൂജ നടത്തിയെങ്കിലും, 2014 ഡിസംബറിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തിരുപ്പതി ക്ഷേത്രത്തില്‍ നടത്താറുള്ള ബ്രഹ്മോത്സവം, തേരോട്ടം, തെപ്പ ഉത്സവം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ എല്ലാം അന്നേദിവസം കന്യാകുമാരിയിലെ ക്ഷേത്രത്തിലും ... Read more

കന്യാകുമാരിയിലെ കടലുകള്‍

തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ നിരവധി സ്ഥലങ്ങള്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയം ഒറ്റയിടമാണ്. കേരളത്തിന്റെ തെക്കേ അറ്റത്തോട് ചേര്‍ന്ന് കടലിലോട്ടിറങ്ങി മൂന്നു സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരിയെ കഴിഞ്ഞേയുള്ളൂ മലയാളികള്‍ക്ക് തമിഴ്‌നാട്ടിലെ മറ്റേത് സ്ഥലവും. തിരുവുള്ളവര്‍ പ്രതിമയും കന്യാകുമാരി ക്ഷേത്രവും വിവേകാനന്ദപ്പാറയും ഒക്കെയായി ഇവിടുത്തെ കാഴ്ചകള്‍ അനവധിയുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായ കാഴ്ചകള്‍ തേടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടം ഇവിടുത്തെ ബീച്ചുകളാണ്. ചുറ്റോടുചുറ്റും ബീച്ചുകള്‍ ഉണ്ടെങ്കിലും കന്യാകുമാരിയില്‍ തീര്‍ച്ചായു കണ്ടിരിക്കേണ്ട അഞ്ച് ബീച്ചുകള്‍ പരിചയപ്പെടാം കന്യാകുമാരി ബീച്ച് കന്യാകുമാരിയില്‍ ഏറ്റവും അധികം ആളുകള്‍ എത്തുന്നതും തിരക്കേറിയതുമായ ഇടമാണ് കന്യാകുമാരി ബീച്ച്. കന്യാകുമാരിയില്‍ വന്നാല്‍ ബീച്ച് കാണാതെ ആ യാത്ര പൂര്‍ത്തിയാകാത്തതിനാല്‍ വര്‍ഷം മുഴുവന്‍ ഇത് തേടി സഞ്ചാരികളെത്താറുണ്ട്. ഇതേകാരണം കൊണ്ട് ഇവിടം ഓഫ്ബീറ്റ് ട്രാവലേഴ്‌സിന് അത്ര പ്രിയമല്ല.എന്നാല്‍ ആദ്യമായി കന്യാകുമാരി സന്ദര്‍ശിക്കുമ്പോള്‍ ഒഴിവാക്കരുതാത്ത ഇടമാണിത്. വിവിധ നിറങ്ങളില്‍ മണല്‍ത്തരികള്‍ ... Read more

കന്യാകുമാരിയില്‍ 32 കോടിയുടെ ടൂറിസം പദ്ധതികള്‍

കന്യാകുമാരിയില്‍ വിവേകാനന്ദമണ്ഡപത്തിനും തിരുവള്ളുവര്‍ ശിലയ്ക്കും ഇടയില്‍ പാലം ഉള്‍പ്പടെ 32 കോടിയുടെ ടൂറിസം വികസനപദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം കന്യാകുമാരിയില്‍ എത്തിയ അദ്ദേഹം പദ്ധതിനടപ്പാക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് മന്ത്രി കന്യാകുമാരിയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിച്ചു. സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ തീരദേശമേഖലകളില്‍ 100 കോടി ചെലവില്‍ നടപ്പിലാക്കുന്ന ടൂറിസം വികസനത്തിന്റെ ഭാഗമായിട്ടാണ് കന്യാകുമാരിയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ പ്രശാന്ത് എം.വദനറെയും ഒപ്പമുണ്ടായിരുന്നു.