Tag: മാന്തൈ പെരുന്തുറ

മുസിരിസില്‍ പുതിയ മൂന്ന് പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി

പ്രാചീന വാണിജ്യ തുറമുഖമായിരുന്ന മാളക്കടവിനു പുനര്‍ജീവനമാകുന്നു. മാളക്കടവ് സംരക്ഷിക്കുന്നതിനും മാള – കൊടുങ്ങല്ലൂര്‍ ജലപാത വികസിപ്പിക്കാനും കടവില്‍ ബോട്ടുജെട്ടി നിര്‍മിക്കാനും തിരുവനന്തപുരത്തു ചേര്‍ന്ന മുസിരിസ് പൈതൃക സമിതിയുടെ യോഗത്തിലാണു തീരുമാനിച്ചത്. വിദേശ രാജ്യങ്ങളുമായി വാണിജ്യബന്ധം നിലനിന്നിരുന്ന മാളക്കടവ് പ്രയോജപ്പെടുത്തിയിരുന്നു. സംഘകാല കൃതികളില്‍ ‘മാന്തൈ പെരുന്തുറ’ എന്ന വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മാളക്കടവ് പുരാതന കാലത്ത് മുസിരിസിന്റെ ഒരു ഉപ തുറമുഖമെന്ന മട്ടിലും പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കച്ചവട സാധനങ്ങളുടേയും വിനിമയ കേന്ദ്രമായിരുന്നു. റോഡ് ഗതാഗതം വികസിച്ചതോടെയും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം വര്‍ധിച്ചതോടെയും കൊടുങ്ങല്ലൂരില്‍ നിന്ന് മാളയിലേക്കുള്ള ജലഗതാഗതം ശോഷിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വിവിധ സംഘടനകളും മറ്റും സര്‍ക്കാരിലേക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എയാണ് മുസിരിസ് പദ്ധതി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടു വെച്ചത്. മാളക്കടവ് സംരക്ഷണ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടുകൂടി പൈതൃക ടൂറിസ്റ്റ് ഭൂപടത്തില്‍ മാളയ്ക്ക് സുപ്രധാനമായ സ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്. ഐരാണിക്കുളം പ്രദേശവാസികള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഐരാണിക്കുളം മഹാദേവ ... Read more