Category: Top Stories Malayalam

പോക്കോ എഫ്1 ഇന്ത്യയില്‍ ഇറങ്ങി

ഷവോമിയുടെ ഉപബ്രാന്റായ പോക്കോഫോണിന്റെ ആദ്യഫോണ്‍ പോക്കോ എഫ്1 ഇന്ത്യയില്‍ ഇറങ്ങി. ഫ്‌ലാഗ്ഷിപ്പ് ബ്രാന്റുകളെ വെല്ലാന്‍ വേണ്ടിയാണ് പോക്കോഫോണ്‍ ഇറങ്ങുന്നത് എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പാണ് ഈ ഫോണിനുള്ളത്. 8ജിബി റാം ശേഷിയുള്ള ഫോണിന് ഒപ്പം 256 ജിബി ഇന്റേണല്‍ മെമ്മറി ശേഷിയാണ് ഫോണിനുള്ളത്. പോക്കോ എഫ്1 20,000 രൂപയ്ക്ക് 30,000 രൂപയ്ക്കും ഇടയിലാണ് ഫോണിന്റെ വില. മുന്‍പ് ഫ്‌ലാഗ്ഷിപ്പ് കില്ലര്‍ എന്ന് വിശേഷിക്കപ്പെട്ട വണ്‍പ്ലസ് 6നെക്കാള്‍ വിലകുറവാണ് ഈ ഫോണിന് എന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് പതിപ്പായാണ് പോക്കോ എഫ്1 എത്തുന്നത്. 6ജിബിറാം, 64ജിബി പതിപ്പ്, 6ജിബി റാം 128 ജിബി പതിപ്പ്, 8ജിബി 256 ജിബി പതിപ്പ്. ഒരു 20,000-30,000 റേഞ്ചില്‍ ഉള്‍പ്പെടുന്ന സാധാരണ ഫോണുകളെക്കാള്‍ മികച്ചതാണ് ഈ ഫോണിന്റെ ബില്‍ഡ്. പോളി കാര്‍ബണേറ്റ് ബോഡിയാണ് ഫോണിനുള്ളത്. ഇതിന് ഒപ്പം തന്നെ വിലകൂടിയ കെവ്‌ലര്‍ ബോഡി പതിപ്പും ലഭിക്കും. 40,00 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി. ... Read more

കേള്‍ക്കാം ഈ വാട്ടര്‍പാര്‍ക്കുകളുടെ ദയനീയ കഥ

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിനോദവേളകള്‍ക്കായി തിരഞ്ഞെടുക്കുന്ന രസകരമായ ഇടമാണ് വാട്ടര്‍തീം പാര്‍ക്കുകള്‍. സന്ദര്‍ശകരായി എത്തുന്ന എല്ലാവരിലും ആഹ്‌ളാദം നിറയ്ക്കാന്‍ ഇവിടുത്തെ വിനോദങ്ങള്‍ക്ക് നിഷ്പ്രയാസം കഴിയും. വേനല്‍ അവധികളിലാണ് കൂടുതലാളുകള്‍ ഇവിടേക്ക് പോകുന്നത്. എന്നാല്‍ ഒരുകാലത്ത് പ്രശസ്തമായിരുന്ന എന്നാല്‍ അകാലത്തില്‍ താഴിട്ട് പൂട്ടേണ്ടി വന്ന വാട്ടര്‍ തീം പാര്‍ക്കുകളെ പരിചയപ്പെടാം. ഹൊയ് തുയ് ടിയെന്‍ ഇന്‍ ഹുയ്, വിയറ്റ്‌നാം ലോകത്തിലെ ഏറ്റവും പ്രശസ്തമായിരുന്ന വാട്ടര്‍ പാര്‍ക്ക് ആണിത്. വിയറ്റ്‌നാമിലെ ഏറ്റവും പ്രശസ്തമായ, വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതലെത്തുന്ന പാര്‍ക്കുകളിലൊന്ന്. 3 മില്യണ്‍ ഡോളര്‍ ചെലവാക്കി, 2004 ലാണ് മുഴുവന്‍ നിര്മിതിയും പൂര്‍ത്തിയാക്കി ഈ പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. പക്ഷേ, കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം പൂട്ടേണ്ടിവന്നു. സഫാരി ലഗൂണ്‍ വാട്ടര്‍ പാര്‍ക്ക്, പാന്‍ഡാന്‍, സെലന്‍ഗോര്‍, മലേഷ്യ ഒരു ഷോപ്പിംഗ് സെന്ററിന്റെ ഏറ്റവും മുകളിലായാണ് ഈ പാര്‍ക്കിന്റെ സ്ഥാനം. തെക്കു കിഴക്കനേഷ്യയിലെ ഏറ്റവും വലിയ തീം പാര്‍ക്കെന്ന വിശേഷണത്തോടെയാണ് സഞ്ചാരികള്‍ക്കുവേണ്ടി 1998 ല്‍ ഈ ... Read more

കേരളത്തിന് കൈത്താങ്ങായി കെഎസ്ആര്‍ടിസി

പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താഴുമ്പോഴും മുടങ്ങാതെ സര്‍വീസ് നടത്തി ഒരുനാടിന്റെ മുഴുവന്‍ പ്രിയപ്പെട്ട പൊതു ഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി.വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി തിരുവല്ല റോഡുകള്‍ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നപ്പോള്‍ മാത്രം നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ ഇപ്പോള്‍ വീണ്ടും ഓടിത്തുടങ്ങുകയും ചെയ്തു. ഇതിനുപുറമേയാണ് രക്ഷാപ്രവര്‍ത്തകരെ യഥാസ്ഥാനങ്ങളിലെത്തിക്കാന്‍ നടത്തിയ പ്രത്യേക സര്‍വീസുകള്‍. മഴ തുടങ്ങിയപ്പോള്‍ തന്നെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചിരുന്നത് ആലപ്പുഴയില്‍ യാത്രക്ലേശം വര്‍ധിപ്പിച്ചിരുന്നു. ഈ സ്ഥാനത്താണ് ലാഭേച്ഛയില്ലാതെ കെ എസ് ആര്‍ ടി സി പ്രശ്നബാധിത റൂട്ടുകളില്‍ സ്പെഷ്യല്‍ സര്‍വ്വീസുകളും നടത്തിയത്. വെള്ളം കയറിയതിനാല്‍ പൂര്‍ണമായും ഒറ്റപ്പെട്ട റൂട്ടുകളില്‍ ജീവനക്കാര്‍ ഇപ്പോഴും വണ്ടിയോടിക്കുന്നതും ശ്രദ്ധേയം. നിലവില്‍ ജില്ലയിലെ ഏഴ് ഡിപ്പോകളിലെ വിവിധ റൂട്ടുകളിലായി 226 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ചേര്‍ത്തല,ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നായി 348 ബസുകളാണ് സര്‍വ്വീസ് നടത്തേണ്ടിയിരുന്നത്. ഇവയില്‍ 85 ബസുകള്‍ പൂര്‍ണമായും വെള്ളം കയറിയ ... Read more

അയ്യപ്പഭക്തര്‍ ശബരിമലയാത്ര ഒഴിവാക്കണം: ഹൈക്കോടതി

പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ,ഭക്തരെ ഓണക്കാലത്തെ പൂജകള്‍ക്കായി ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം, ഭക്തര്‍ ഓണക്കാലത്ത് നടതുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ ശബരിമലയിലേക്ക് എത്തേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പാനദി ഗതിമാറി ഒഴുകുന്നതും പമ്പയിലെ പ്രധാന പാലങ്ങള്‍ തകര്‍ന്ന നിലയിലുമുള്ള സ്ഥിതിവിശേഷവുമാണ് ഇപ്പോഴത്തേത്. ആയതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം.എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഭക്തര്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.ക്ഷേത്ര നട 23 ന് വൈകിട്ട് തുറന്ന് പതിവ് പൂജകള്‍ക്ക്‌ശേഷം 28 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.

ഇവരാണ് താജ് മഹലിന്റെ അപരന്‍മാര്‍

ഉദാത്ത പ്രണയത്തിന്റെ സ്മാരകമായ താജ് മഹല്‍ നിഗൂഢ രഹസ്യങ്ങളുടെ കൂടെ കലവറയാണ്. ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച താജ് മഹല്‍ പോലെ മറ്റൊരു സൃഷ്ടിയും ഉണ്ടാകാതിരിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ അതിന്റെ നിര്‍മ്മാണബുദ്ധികളുടെ കൈകള്‍ വെട്ടി കളഞ്ഞിരുന്നു എന്നൊക്കെയുള്ള കഥകളാണ് താജ്മഹലിന്റെ പിന്നിലുള്ളത്. എന്നാല്‍ താജ് മഹലിന്റെ തനി പകര്‍പ്പുകള്‍ ആയും അതിനോട് രൂപസാദൃശ്യമുള്ളതായും ഉള്ള ചില നിര്‍മ്മിതികള്‍ ഇന്ത്യയിലുണ്ട്. അത്തരത്തില്‍ അഞ്ച് താജ് നിര്‍മ്മിതികളെ പറ്റിയാണ് പറയുന്നത്. 1. താജ് മഹല്‍, കോട്ട, രാജസ്ഥാന്‍ രാജസ്ഥാനിലെ കോട്ട നഗരം ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുള്ള സ്ഥലമാണ്!. ആ ഏഴ് മഹാത്ഭുതങ്ങളും ഇവിടുത്തെ ഒരു ടൂറിസ്റ്റ് പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. താജ്ഹലിന്റെ പകര്‍പ്പും ഈ പാര്‍ക്കില്‍ ഇടം നേടിയിട്ടുണ്ട്. 2. മിനി താജ് മഹല്‍, ബുലന്ദ്ശഹര്‍, ഉത്തര്‍പ്രദേശ് മുംതാസിന് വേണ്ടി ഷാജഹാന്‍ നിര്‍മ്മിച്ചത് പോലെ തന്നെ തന്റെ ഭാര്യയ്ക്ക് വേണ്ടി ഒരു പോസ്റ്റ്മാസ്റ്റര്‍ നിര്‍മ്മിച്ചതാണ് ഈ മിനി താജ് മഹല്‍. ... Read more

സംസ്ഥാനത്തെ ഗതാഗത സംവിധാനം സാധാരണ നിലയിലായി

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി-ട്രെയിന്‍ സര്‍വ്വീസുകള്‍ സാധാരണനിലയിലായി. തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ ഓടിത്തുടങ്ങി.തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍, എറണാകുളം-ഷൊര്‍ണ്ണൂര്‍-തൃശൂര്‍ പാതകളിലെ തടസ്സങ്ങള്‍ കൂടി മാറി. 28 പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകളായ മാവേലി, മംഗ്‌ളൂര്‍, അമൃത എക്‌സ്പ്രസ്സുകളുടെ സര്‍വ്വീസിന്റെ കാര്യത്തില്‍ ഇന്ന് വൈകീട്ട് തീരുമാനമാകും. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്.എം.സി.റോഡ് വഴിയും ദേശീയപാത വഴിയുമുള്ള സര്‍വീസുകള്‍ നടക്കുന്നു. വെള്ളം ഇറങ്ങാത്തതിനാല്‍ കുട്ടനാട് ,ആലുവ-പറവൂര്‍ റൂട്ട്, കൊടുങ്ങല്ലൂര്‍ – പറവൂര്‍ റൂട്ട് എന്നിവടങ്ങളിലെ സര്‍വീസുകള്‍ തടസപ്പെട്ടു. മൂന്നാര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ തുടങ്ങിയിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്‌പെഷ്യല്‍ ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങും.

അധിക സര്‍വീസുകളുമായി ജെറ്റ് എയര്‍വേസ്

കേരളം പ്രളയ ദുരന്തത്തില്‍ നിന്നും കരകയറിത്തുടങ്ങി. പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസവുമായി ജെറ്റ് എയര്‍വെയ്സ്. ഞായറാഴ്ച മുതല്‍ കൂടുതല്‍ കേരളത്തില്‍ നിന്നും കൂടുതല്‍ ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ ആരംഭിച്ചു. ആറ് അന്താരാഷ്ട്ര സര്‍വീസുകളും നാല് ആഭ്യന്തര സര്‍വീസുകളുമാണ് ജെറ്റ് എയര്‍വേസ് അധികമായി നടത്തുക. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര റൂട്ടുകളില്‍ അധിക സര്‍വീസുകള്‍. 21, 22 തീയതികളിലാണ് ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍. ഞായറാഴ്ച മുതല്‍ 26 വരെയുള്ള എല്ലാ ദിവസങ്ങളിലുമാണ് നാല് വീതം ആഭ്യന്തര സര്‍വീസുകള്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ സര്‍വീസുകളും. 21-ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട് 10.35 ഓടെ അവിടെ എത്തുന്ന വിമാനം തിരിച്ച് ദുബായില്‍ നിന്ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടും. ഈ വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറു മണിയോടെ എത്തും. ഇതേ സമയത്ത് 22നു ദുബായിലേക്കും അവിടേ നിന്ന് തിരിച്ചും സര്‍വീസുണ്ട്. കൂടാതെ അന്ന് വൈകീട്ട് ഏഴ് മണിക്ക് ദമാമിലേക്കും ... Read more

ഇടുക്കിയിലെത്താം ഈ വഴികളിലൂടെ

ഇടുക്കിയിലെ പ്രധാന സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാന്‍ നിലവില്‍ യാത്ര സാധ്യമായ വഴികള്‍ തൊടുപുഴ -ചെറുതോണി തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് – ചുരുളി – ചുരുളി പതാല്‍ കരിമ്പന്‍ – ചെറുതോണി ഈ റോഡില്‍ ചെറു വാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ ചുരുളിയില്‍ നിന്ന് കരിമ്പന്‍ന്‍ റോഡ് ബ്‌ളോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ (കഴിവതും 4×4 മാത്‌റം ) ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്‍പാറ വഴി (Right turn ) തിരിഞ്ഞ് അല്പം കഴിഞ്ഞ് left turn കുട്ടപ്പന്‍ സിറ്റിയ്ക്കുള്ള കുത്തു കയറ്റം കയറി(സൂക്ഷിക്കുക 1000 കിലോ load മാത്രം കയറ്റുക ,വീതി കുറഞ്ഞ കുത്ത് കയറ്റം.) കരിമ്പന്‍ ടൗണില്‍ എത്തി അവീടെ നിന്നും മെയിന്‍ റോഡില്‍ ചെറുതോണി ,കുയിലിമല ലേയ്ക്ക് പോകാം . കട്ടപ്പന-എറണാകുളം കട്ടപ്പന-കുട്ടിക്കാനം-മുണ്ടക്കയം-പൊന്‍കുന്നം-പാലാ-ഏറ്റുമാനൂര്‍-എറണാകുളം കട്ടപ്പന കോട്ടയം റൂട്ടില്‍ KSRTC ബസ് ഓടാന്‍ തുടങ്ങി കട്ടപ്പന – ചെറുതോണി – കളക്ടറേറ്റ് കട്ടപ്പന – ഇരട്ടയാര്‍ – ... Read more

എറണാകുളം-തൃശ്ശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസുണ്ട്. അതേസമയം, ഇടപ്പള്ളി-പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വരാപ്പുഴ-പറവൂര്‍ ഭാഗത്തു ചെറിയപ്പിള്ളി പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളില്‍ ജലനിരപ്പു താണുകൊണ്ടിരിക്കുന്നു

വെള്ളമിറങ്ങുന്നു; വീട്ടിലേക്ക് മടങ്ങുന്നവര്‍ സൂക്ഷിക്കുക

മഴക്കെടുതിയില്‍ തകര്‍ന്ന കേരളക്കരയില്‍ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്. മഴയുടെ അളവില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരികെ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയാണ്. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണമെന്നാണ് ഡോ. ഷിനു ശ്യാമളന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് പാമ്പുകള്‍ ധാരാളമായി വെള്ളം ഇറങ്ങുന്ന വീടുകളില്‍ കണ്ടു വരുന്നു. സൂക്ഷിക്കുക. (എന്റെ ബന്ധുക്കളുടെ വീടുകളില്‍ ഒന്നാണ് താഴെ) 1.പാമ്പ് കടിച്ചാല്‍ പാമ്പിനെ പിടിക്കാന്‍ സമയം കളയേണ്ടതില്ല. 2. കടിച്ച ഭാഗം കഴിവതും അനക്കാതെയിരിക്കുക. 3. മുറിവില്‍ പച്ചമരുന്നു വെച്ചു സമയം കളയാതെ ആശുപത്രിയില്‍ എത്തിക്കുക. 4. മുറിവിന്റെ മുകളില്‍ 1, 2 ഇഞ്ച് വിട്ട് ചെറിയ തുണി കൊണ്ട് കെട്ടുക. ഒരുപാട് മുറുക്കി കെട്ടരുത്. ഒരു വിരല്‍ കടക്കുന്ന മുറുക്കത്തില്‍ മാത്രം കെട്ടുക. 5.രോഗിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.

കേരളത്തിന് കൈത്താങ്ങായി ടൂറിസം മേഖല

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായമെത്തിക്കാന്‍ കേരള ടൂറിസവും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കൈകോര്‍ക്കുന്നു. തിരുവനന്തപുരം ജവഹര്‍ നഗര്‍ ലയണ്‍സ് ക്ലബ്ബിനു സമീപത്തുള്ള യൂണിവേഴ്സ്റ്റി വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള ആവശ്യ വസ്തുക്കള്‍ സ്വീകരിക്കും. ആവശ്യ വസ്തുക്കള്‍: കുടിവെള്ളം പുതപ്പുകള്‍ കിടക്കവിരി മരുന്നുകള്‍ സാനിറ്ററി നാപ്കിന്‍ അടിവസത്രങ്ങള്‍ (സ്ത്രീകളുടെയും, പുരുഷന്‍മാരുടേയും) നൈറ്റി പ്ലാസ്റ്റിക്ക് മാറ്റ് കുട്ടികളുടെ വസ്ത്രങ്ങള്‍ ബേബി ഡയപ്പറുകള്‍ അരി അവല്‍ റസ്‌ക്ക് പഞ്ചസാര ശര്‍ക്കര മെഴുക്തിരി, തീപ്പെട്ടി രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം പത്ത് മണി വരെ സാധനങ്ങള്‍ സ്വീകരിക്കും. കൂടാതെ സാധനങ്ങള്‍ എത്തിക്കുവാന്‍ സാധിക്കാത്തവര്‍ക്ക്  വോളന്റിയേഴ്‌സിനെ വിളിക്കാം അവര്‍ വന്ന് സാധനങ്ങള്‍ സ്വീകരിക്കും Contact : Bindu K K : 9061727460 Manu : 9846700065 #DOOR TO DOOR COLLECTION #contact : Vinod : 9447161619 Gafoor : 9605040033 Nahas Shams :9567635661 Janeesh : 9995037470

പ്രളയക്കെടുതിയില്‍ കേരളം; ഈ റോഡിലൂടെ യാത്ര വേണ്ട

ദിവസങ്ങളായി കേരളത്തില് തുടരുന്ന മഴ മൂലം സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളും ജലത്തില്‍ മുങ്ങി. വെള്ളക്കെട്ട് മാറുന്നത് വരെ കേരളത്തിലെ ഈ റോഡുകളിലൂടെ യാത്ര വേണ്ട കൊല്ലം കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെ, എം സി റോഡില്‍ അകമണ്‍ ഭാഗത്ത് റോഡിന്റെ ഒരു ഭാഗത്ത കൂടി മാത്രം ഗതാഗതം അനുവദിക്കുന്നൊള്ളൂ പത്തനംതിട്ട തിരുവല്ല- കുമ്പഴ (ടി കെ)റോഡ്, പുനലൂര്‍-മൂവാറ്റുപുഴ, അടൂര്‍-പത്തനംതിട്ട, മണ്ണാരുക്കുളഞ്ഞി-പമ്പ, എം സി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ തിരുമൂലപുരം വരെ ആലപ്പുഴ എം സി റോഡില്‍ മുളക്കുഴ, ചെങ്ങന്നൂര്‍ ടൗണ്‍, മുണ്ടന്‍കാവ്, കല്ലിശ്ശേരി, മഴുക്കീര്‍ പ്രാവിന്‍കൂട് ജംക്ഷന്‍, അങഅങാടിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലും, അമ്പലപ്പുഴ-തിരുവല്ല റോഡിലെ ചില പ്രദേശങ്ങള്‍, മാന്നാര്‍-തിരുവല്ല റോഡിലെ പരുമല, എടത്വ-ഹരിപ്പാട് റോഡ്, നീരേറ്റുപ്പുറം-കിടങ്ങറ റോഡ്, ചെങ്ങന്നൂര്‍-പാണ്ടനാട് റോഡ്. കോട്ടയം ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, എം സി റോഡ്, ചങ്ങനാശ്ശേരി-തിരുവല്ല റോഡ്, വൈക്കം തലയോലപറമ്പ്, ഇടുക്കി തൊടുപ്പുഴ-പുളിയന്‍മല സംസ്ഥാനപാത, കൊച്ചി-ധനുഷ്‌കോടി ദേശീയപാത, മൂന്നാര്‍-മറയൂര്‍-ഉദുമല്‍പേട്ട ദേശീയപാത, കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാത, കുട്ടിക്കാനം-കട്ടപ്പന ... Read more

പ്രളയക്കെടുതിയില്‍ യുവതിക്ക് സുഖപ്രസവം

എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയ യുവതിക്ക് ആശുപത്രിയില്‍ സുഖപ്രസവം. കേരളത്തിലെ പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയ യുവതിയെയാണ് രക്ഷാപ്രവര്‍ത്തകര്‍  ഹെലികോപ്റ്ററിലെത്തി എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന്റെ മുകളിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും യുവതിയെ സഞ്ജീവനി  ആശുപത്രിയിലേക്ക് മാറ്റിയതായ വിവരവും നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.ആലുവയ്ക്കടുത്ത ചെങ്ങമനാട് കളത്തിങ്ങല്‍ വീട്ടില്‍ സജിത ജബീലാണ് നാവികസേനയുടെ സഹായത്തില്‍ പുതിയ ജീവിതത്തിനു തുടക്കമിട്ടത്. ഇതിനുപിന്നാലെയാണ് യുവതിയുടെ പ്രസവം കഴിഞ്ഞ വാര്‍ത്തയും, യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വിവരവും നാവികസേന പുറത്തുവിട്ടിരിക്കുന്നത്. യുവതിയും ആണ്‍കുഞ്ഞും സുരക്ഷിതരാണെന്നും, സുഖമായിരിക്കുന്നുവെന്നും നാവികസേനയുടെ ട്വീറ്റില്‍ പറയുന്നുണ്ട്.

പരിഭ്രാന്തി വേണ്ട; പമ്പുകള്‍ കാലിയാവില്ല

മഴക്കെടുതി കേരളത്തില്‍ ദുരിതം വിതയ്ക്കുമ്പോള്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദേശവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ – സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. കൂടാതെ, കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നും പമ്പ് ഉടമകളോട് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശിച്ചു. നിര്‍ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷന്‍ 56 പ്രകാരം ഒരു വര്‍ഷത്തേക്ക് തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും ഉത്തരവിലുണ്ട്. കേരളം പ്രളയക്കെടുതിയിലായതോടെ തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുണ്ട്. സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ വന്‍തോതില്‍ ഇന്ധനം വാങ്ങാന്‍ എത്തുന്നത്. ചിലയിടങ്ങളില്‍ സ്റ്റോക് തീര്‍ന്നതോടെ പമ്പുകള്‍ രാവിലെ തന്നെ അടച്ചു. പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം ... Read more

മഴകുറയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു. തയ്യാറാക്കിയത്: ഡോ. വി. ജിതേഷ് (സൂപ്രണ്ട്, ജില്ല ആശുപത്രി, മാനന്തവാടി) കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി 1. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി ... Read more