Category: Headlines Slider Malayalam

യോഗയിൽ വിസ്മയം തീർത്ത് വിദേശികൾ : കേരളത്തിനിത് പുതിയ അനുഭവം

അറുപതു വിദേശികൾ, പല രാജ്യക്കാർ . പല ഭാഷക്കാർ , പല ഭൂഖണ്ഡങ്ങളിലുള്ളവർ. യോഗയിൽ ഏറെക്കാലമായി പരിശീലനം നടത്തുന്നവരും പരിശീലിക്കുന്നവരുമാണ് അവർ. ആ അറുപതു പേരും ഒന്നിച്ച് കോവളത്ത് യോഗാ പ്രദർശനം നടത്തി. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസിഡേഴ്‌സ് ടൂറില്‍ പങ്കെടുക്കുന്നവരാണ് രണ്ടാം ദിനം കോവളത്ത് യോഗ പ്രദര്‍ശനം നടത്തിയത് യോഗയുടെ ജന്മദേശത്തിനെ അറിയാനെത്തിയ യോഗികള്‍ക്ക് കോവളത്തെ പ്രഭാതം  പുതുമയായി. മഴ മാറിയ അന്തരീക്ഷം. പുലരും മുമ്പേ യോഗികൾ തീരത്തെത്തി. മഴയുടെ വരവ് അറിയിച്ച് ആകാശം മൂടിയിരുന്നു. കടൽ ശാന്തമായിരുന്നു. പ്രശാന്ത സുന്ദരമായ പുലരിയിൽ യോഗികളുടേയും മനസ് നിറഞ്ഞു ഹോട്ടൽ ലീലാ റാവിസിനു മുന്നിലെ ബീച്ചിലായിരുന്നു യോഗാഭ്യാസം. തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുൺ തേജസിന്റെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം. കേന്ദ്ര ആയുഷ് മന്ത്രാലയ നിർദേശ പ്രകാരമുള്ള യോഗ ഇനങ്ങളാണ് ഡോ. അരുൺ തേജസ് നയിച്ചത്. ആയിരക്കണക്കിന് ആളുകളുടെ കൂട്ട യോഗ നേരത്തെ ... Read more

ആവേശത്തിരയേറി വള്ളംകളി ലീഗ് വരുന്നു: തുഴയെറിഞ്ഞ് ടൂറിസം

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നകേരള ബോട്ട് റേസ് ലീഗ് ടൂറിസം വ്യവസായത്തിലെ സുപ്രധാനമായ നേട്ടമായി മാറുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .ഐ പി എല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും ആവേശം വര്‍ധിപ്പിക്കും. ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും ജലമേളകളിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഇന്നേവരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി തന്നെ മാറും. വിദേശികളടക്കമുള്ള വലിയ ജനപങ്കാളിത്തം ലീഗ് മത്സരങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലാണ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു. കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന തലത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെയര്‍മാനും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് എക്‌സ്-ഒഫിഷ്യോ ചെയര്‍മാനുമായ കമ്മിറ്റി നേതൃത്വം നല്‍കും. വള്ളംകളി നടക്കുന്ന സ്ഥലങ്ങളിലെ എം എല്‍ എ മാര്‍ സംസ്ഥാന തല കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഈ ... Read more

കലിതുള്ളി കാലവര്‍ഷം ; മുന്നറിയിപ്പുമായി സര്‍ക്കാര്‍

സംസ്‌ഥാനത്ത്‌ ശനിയാഴ്‌ വരെ ശക്‌തമായ മഴ തുടരുന്നതിനാൽ ആവശ്യമായ  നടപടിയെടുക്കാനും അതീവ ജാഗ്രത പുലർത്താനും ജില്ലാ കലക്‌ടർമാർക്ക്‌ നിർദ്ദേശം.  അടുത്ത 24 മണിക്കുറിനുള്ളിൽ 7 മുതൽ 11 സെന്റിമീറ്റർ വര കനത്ത മഴ ചെയ്യാനാണ്‌ സാധ്യത .20 സെന്റീമീറ്റർ വരെ  കനത്ത അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ അറിയിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌, പാലക്കാട്‌ എന്നീ ജില്ലകളില്‍ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും  സാധ്യതയുള്ള പ്രദേശങ്ങളിൽ പൊതു അനൌണ്‍സ്‌മെന്റ്‌ നടത്തണം. പോലീസ് വാഹനം , പള്ളികള്‍, അമ്പലങ്ങള്‍ എന്നിവയിലെ മൈക്ക് എന്നിവ ഇതിനായി ഉപയോഗിക്കാം.  ജില്ലകളിലെ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പ് വരുത്തുകയും വേണം. ഇടുക്കി, കോട്ടയം, ആലപ്പുഴ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു.  വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ... Read more

യോഗാ ടൂര്‍ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയെന്ന് കേന്ദ്രമന്ത്രി; കേരളത്തിന്‍റെ മറ്റൊരു മാതൃകയെന്ന് കടകംപള്ളി

മഹത്തായ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയാണ് യോഗാ അംബാസഡര്‍ ടൂറെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക്. ലോകം യോഗയിലേക്ക് എന്ന ആശയം ഇതുവഴി യാഥാര്‍ത്ഥ്യമാവുകയാണെന്നും അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്‍ ഇന്ത്യ(അറ്റോയ്) സംഘടിപ്പിക്കുന്ന യോഗ അംബാസഡര്‍ ടൂര്‍ ഉദ്ഘാടനം ചെയ്തു കേന്ദ്ര മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തും ആയുര്‍വേദത്തിലും കേരളം മുന്നിലാണ്. യോഗയിലും കേരളത്തിന്‌ സവിശേഷ സ്ഥാനമുണ്ട്.യോഗയ്ക്ക് പുറമേ ആയുര്‍വേദം, ട്രെക്കിംഗ്,ഹൗസ്ബോട്ട് എന്നിങ്ങനെ കേരളത്തിന്‍റെ പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് യോഗാ ടൂര്‍. ഇന്ത്യയുടെ യോഗാ പാരമ്പര്യം മനസിലാക്കാന്‍ ടൂര്‍ ഉപകരിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. മറ്റു പല രംഗങ്ങളിലും ലോകത്തിനു തന്നെ മാതൃകയായ കേരളം യോഗാ അംബാസഡര്‍ ടൂറിലൂടെ മറ്റൊരു മാതൃക കാട്ടുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ ശുഭചിന്താഗതിക്കാരും സമാധാനകാംക്ഷികളുമാക്കുക എന്നതാണ് യോഗയുടെ ലക്‌ഷ്യം.കേരളത്തിലെ മുനിയറകള്‍ സംസ്ഥാനത്തിന്‍റെ യോഗാ പാരമ്പര്യം വെളിപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെത്തിയ യോഗാ വിദഗ്ധര്‍ യോഗയുടെ മാത്രമല്ല ... Read more

യോഗാടൂര്‍ മാതൃകാപരം അഭിനന്ദനാര്‍ഹം; അറ്റോയിയെ പുകഴ്ത്തി മന്ത്രിമാര്‍

യോഗാ അംബാസഡര്‍ ടൂറിനെയും സംഘാടകരായ അറ്റോയിയേയും പുകഴ്ത്തി അതിഥികള്‍. യോഗാ ടൂര്‍ അഭിനന്ദനാര്‍ഹവും അനുകരണീയവുമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സമാനതകളില്ലാത്ത ഇത്തരം പരിപാടി സംഘടിപ്പിച്ച അറ്റോയ്ക്ക് അഭിനന്ദനമെന്നും മന്ത്രി പറഞ്ഞു. സംഘാടനത്തിന് ഏറെ ബുദ്ധിമുട്ട് വേണ്ടി വരുന്ന ഈ പരിപാടി ചുരുങ്ങിയ സമയം കൊണ്ടാണ് അറ്റോയ് സംഘടിപ്പിച്ചത്. യോഗാ അംബാസഡര്‍ ടൂറിനു പിന്തുണ നല്‍കിയ കേരള സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു. യോഗാ ടൂറും സംഘാടകരായ അറ്റോയിയും പ്രശംസ അര്‍ഹിക്കുന്നതായി സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞു. യോഗാ ടൂര്‍ സംഘടിപ്പിക്കാന്‍ അറ്റോയ് നടത്തിയ ശ്രമങ്ങളെ കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ അഭിനന്ദിച്ചു. സോഷ്യല്‍ മീഡിയയെ ടൂറിസം വികസനത്തിന്‌ ഉപയോഗിക്കാന്‍ ശില്‍പ്പശാല നടത്തിയ അറ്റോയിയുടെ പുതിയ ശ്രമവും പുതുമയുള്ളതാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, ബേബി മാത്യു സോമതീരം ... Read more

അരുണാചല്‍ പക്ഷികള്‍ പാടും ഈഗിള്‍ നെസ്റ്റ്

2006 മെയ് വരെ അരുണാചലിലെ ഈ പക്ഷികളുടെ പറുദീസ അധികമാര്‍ക്കും അറിയില്ലായിരുന്നു. പശ്ചിമ അരുണാചല്‍പ്രദേശ് പ്രകൃതി വിസ്മങ്ങളുടെ കലവറയാണ്. പക്ഷിനിരീക്ഷകനായ രമണ ആത്രേയ ഇവിടെ പുതിയ പക്ഷികളെ കണ്ടെത്തുന്നത് വരെ ഈഗിള്‍ നെസ്റ്റ് വൈല്‍ഡ് ലൈഫ് സ്വന്‍ച്വറി പുറംലോകം അറിയുന്നത്. ആത്രേയ കണ്ടെത്തിയ പക്ഷിക്ക് തന്റെ നാട്ടിലെ ബുഗണ്‍ ഗോത്രവര്‍ഗത്തിന്റെ പേര് കൂടി ചേര്‍ത്ത് ബുഗണ്‍ ലിയോസിച്ചില എന്ന് പേരിട്ടു. അദ്ദേഹത്തിന്റെ ഈ കണ്ട്പിടുത്തമാണ് ലോകപ്രശസ്ത ഫോട്ടോഗ്രാഫറുടെയും പക്ഷിനിരീക്ഷകരുടെയും ഇടയില്‍ ഈഗിള്‍നെസ്റ്റിനെ ഒന്നാമതാക്കിയത്. 500 പക്ഷിയിനങ്ങള്‍ ഇവിടെയുണ്ട്. അപൂര്‍വ ഇനം പക്ഷികളായ ഗ്രേ പീകോക്ക് പെസന്റ്, ബ്ലിത്ത്സ് ട്രഗോപന്‍, ടെമ്മിന്‍ക്സ് ട്രഗോപന്‍ എന്നിവ ഇവിടെയുണ്ട്. പക്ഷികളല്ലാതെ ഇവിടെ ആന, കരടികള്‍, കാട്ടുനായകള്‍, ഹിമാലയന്‍ സെറോ, കാട്ടുപോത്ത്, റെഡ് പാണ്ടകള്‍ എന്നീ മൃഗങ്ങളും ഇവിടെയുണ്ട്. പകലും രാത്രിയും ഒരുപോലെ നടക്കുന്ന ഗോള്‍ഡന്‍ കാറ്റ്, ലപ്പേര്‍ഡ് കാറ്റ്, ഹിമ കരടികള്‍, ഭൂട്ടാന്‍ ജെയ്ന്റ് ഫ്ളൈയിംഗ് സ്‌ക്വാറല്‍സ്, ആരോ ടെയില്‍ഡ് ഫ്ളൈയിംഗ് സ്‌ക്വാറല്‍സ്, തേവാങ്ക് എന്നീ ... Read more

യോഗാ ടൂറിനെ പിന്തുണച്ചു കേരള സർക്കാർ: ടൂറിസം വളർച്ചയ്ക്ക് സഹായകമെന്ന് മന്ത്രി നിയമസഭയിൽ

യോഗ അംബാസഡർ ടൂർ സംസ്ഥാന ടൂറിസത്തിന്റെ വളർച്ചയെ സഹായിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. യോഗ അംബാസഡർ ടൂർ പരിപാടിയെ പിന്തുണയ്ക്കാൻ ടൂറിസം വകുപ്പ് നടപടി സ്വീകരിച്ചതായും പ്രതിഭാ ഹരി, എ എൻ ഷംസീർ, സികെ ഹരീന്ദ്രൻ, യു ആർ പ്രദീപ് എന്നിവരുടെ ചോദ്യങ്ങൾക്കു മന്ത്രി മറുപടി നൽകി. 2021ഓടെ കേരളം സന്ദർശിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 50 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 100 ശതമാനവും വർധനവാണ് ലക്‌ഷ്യം. ഇതിനായി  പ്രചരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. പുതിയ ബ്രാൻഡിംഗ് ആയ ‘കം ഔട്ട് ആൻഡ് പ്ളേ’  പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേരളത്തെ വിവാഹ/ സമ്മേളന ടൂറിസത്തിന്റെ കേന്ദ്രമായി വരും വർഷങ്ങളിൽ അവതരിപ്പിക്കും.നവ മാധ്യമങ്ങൾ വഴി ടൂറിസം പ്രചാരണം ശക്തമാക്കും.മ്യൂസിക്, കളിനറി ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്

ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്. കേരള ബോട്ട് റേസ് ലീഗ് എന്ന ഈ വിപുലമായ ജലമേളയില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. 2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കി തുടര്‍ ലീഗ് മത്സരങ്ങള്‍ നടത്തും. കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സര തീയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രചാരണം നടത്തും. ആഗസ്റ്റ് 11 ... Read more

വിലാസം: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ്

ഒരു പകലിന്റെ ക്ഷീണം മുഴുവന്‍ ഇറക്കിവെച്ച് വൈകുന്നേരം വീട്ടിലേക്ക് എത്തുമ്പോള്‍ നമ്മളെ കാത്തൊരു കത്തിരിക്കുന്നത് ഒന്നു ചിന്തിച്ച് നോക്കൂ… എത്ര മനോഹരമായിരിക്കും ആ അനുഭവം. ആ കത്ത് ലോകത്തെ ഏറ്റവും ഉയരം കൂടിയ പോസ്റ്റോഫീസില്‍ നിന്നാണെങ്കിലോ ആകാംഷ നമുക്ക് അടക്കാനാവില്ല. എന്നാല്‍ അങ്ങനെയൊരു പോസ്റ്റോഫീസുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയിലെ ഖാസയില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരെയാണ് ഹിക്കിം എന്ന ഗ്രാമം. 1983ല്‍ ആരംഭിച്ച പോസ്റ്റോഫീസാണ് ഹിക്കിമിലേത്. ആരംഭം മുതല്‍ ഇവിടെ ഒരേയൊരും പോസ്റ്റ്മാനേയുള്ളു റിന്‍ചെന്‍ ചെറിംഗ്. തന്റെ 22ാം വയസ്സില്‍ തുടങ്ങിയ സേവനം ഇന്നും അദ്ദേഹം തുടരുന്നു. തപാല്‍ കവറുകളും അദ്ദേഹത്തിന്റെ കൈകളും തമ്മില്‍ ഇന്നും പിരിയാന്‍ സാധിക്കാത്ത സുഹൃത്തുക്കളെ പോലെയാണ്. 161 നിവാസികള്‍ മാത്രമുള്ള ഒരു ചെറിയ പട്ടണം. ആശയവിനിമയത്തിന് ടെലിഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത നാട്. അവിടെ കത്തല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. താഴ്‌വരയിലെ മറ്റ് പോസ്റ്റോഫീസുകളെ പോളെ ... Read more

ഫോർട്ട് കൊച്ചിയിൽ വീണ്ടും ചീനവലകൾ ഉണരുന്നു; മേൽനോട്ടത്തിന് സമിതി

കൊച്ചിയുടെ മുഖമുദ്രയായ ചീനവലകളുടെ പുനർനിർമാണത്തിനു സർക്കാർ കമ്മിറ്റി രൂപീകരിച്ചു. ഫോർട്ട് കൊച്ചി എംഎൽഎയാണ് സമിതി അധ്യക്ഷൻ. കൊച്ചിയിലെ ചീനവലകളില്‍ മിക്കതും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. കൊച്ചി ടൂറിസത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ് ചീനവലകള്‍.പൗരാണിക സൗന്ദര്യം പേറുന്ന കൊച്ചിയിലെ ചീനവലകള്‍ ചലിക്കുന്ന ചരിത്രസ്മാരകങ്ങളാണ്. ഇത്രയേറെ ചിത്രീകരിക്കപ്പെട്ട ചരിത്രസ്മാരകങ്ങള്‍ കേരളത്തില്‍ വേറെയില്ല. കൊച്ചിയുടെ പൈതൃകക്കാഴ്ചകളിലേക്ക് വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതും ഈ ചീനവലകള്‍ തന്നെ. ചീനവല എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത്ര വലിപ്പമുള്ള വലകള്‍ ഇപ്പോള്‍ ചൈനയില്‍ പോലുമില്ല. ചൈനക്കാര്‍ക്കും അത്ഭുതമാണ് കൊച്ചിയുടെ ചീനവലകള്‍. രണ്ട് വര്‍ഷം മുമ്പ് കൊച്ചി കാണാനെത്തിയ ചൈനീസ് അംബാസഡര്‍ ചീനവല കണ്ട് അത്ഭുതപ്പെട്ടിരുന്നു. വലകള്‍ സംരക്ഷിക്കുന്നതിന് ചൈനീസ് സഹായത്തോടെ പദ്ധതി നടപ്പാക്കാമെന്ന് അദ്ദേഹം വാഗ്ദാനവും നല്‍കി. സര്‍ക്കാര്‍ തന്നെ ചീനവലകളെ സംരക്ഷിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചിട്ടു വര്ഷം രണ്ടായി. 1.57 കോടി രൂപയാണ് ടൂറിസം വകുപ്പ് ചീനവലകളുടെ സംരക്ഷണത്തിന് അനുവദിച്ചത്. കിറ്റ്‌കോക്കായിരുന്നു ചുമതല. തേക്കിന്‍തടി ഉപയോഗിച്ചാണ് ചീനവലകളുടെ നിര്‍മാണം. വലയുടെ മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ബ്രാസ് ... Read more

ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും വാര്‍ഡന്‍മാരെയും നിയമിക്കും : കടകംപള്ളി

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും പരിശീലനം നല്‍കി ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും, അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ടൂറിസം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം പോലീസിനും വാര്‍ഡന്‍മാര്‍ക്കും ആധുനിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ടൂറിസം കേന്ദ്രങ്ങളെ സുരക്ഷിത മേഖലകള്‍ കൂടിയായി മാറ്റുന്നതിനാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ അനഭിലഷണീയ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി ടൂറിസം നയത്തില്‍ പ്രഖ്യാപിച്ച ടൂറിസം റഗുലേറ്ററി അതോറിറ്റി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. ടൂറിസം ഗൈഡുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. അനധികൃത ഗൈഡുകളെ ടൂറിസം കേന്ദ്രങ്ങളില്‍ അനുവദിക്കില്ല. സുരക്ഷ കൂട്ടുന്നതിനൊപ്പം ടൂറിസ്റ്റുകളുടെ സ്വകാര്യത ലംഘിക്കപ്പെടാതിരിക്കാനും പോലീസ് ... Read more

മഴയെ കൂട്ട്പിടിച്ചൊരു കര്‍ണാടകന്‍ യാത്ര

സുവര്‍ണ കര്‍ണാടക സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ് ‘ഒരു ദേശം പല ലോകം’ . 30 ജില്ലകളിലും കാഴ്ച്ചയുടെ വസന്തമാണ് മഴക്കാലത്ത് കര്‍ണാടക ഒരുക്കുന്നത്. കന്നഡ ദേശം പശ്ചിമഘട്ട മലനിരകളും ഡെക്കാന്‍ പീഠഭൂമിയും അറബിക്കടലും അതിരിടുന്ന നാടാണ്. കര്‍ണാടകയിലൂടെ നടത്തുന്ന മഴയാത്ര ഏതൊരു സഞ്ചാരിയുടെയും മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന അനുഭവങ്ങള്‍ തന്നെയാണ്. മലമുകളിലെ പച്ചപ്പിനൊപ്പം ഒഴുകിയെത്തുന്ന തേനരുവികളും പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിക്കാന്‍ പറ്റിയ സമയംകൂടിയാണ് മഴക്കാലം. ജോഗ് വെള്ളച്ചാട്ടം ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജോഗിലേക്ക് മഴക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കാണ്. ശിവമൊഗ്ഗ ജില്ലയിലെ സാഗര്‍ താലൂക്കില്‍ വരുന്ന ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള വനപാത തന്നെ കാഴ്ചയുടെ ഉല്‍സവമാണ്. കോടമഞ്ഞ് നിറഞ്ഞിരിക്കുന്ന സഹ്യന്റെ മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന ശരാവതിയുടെ ദൂരക്കാഴ്ചയും ഈ യാത്രയില്‍ ആസ്വദിക്കാം. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാന്‍ വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ലിംഗനമക്കി അണക്കെട്ടും വിഷപ്പാമ്പുകള്‍ വിഹരിക്കുന്ന അഗുംബെ വനവും സന്ദര്‍ശിക്കാം. കര്‍ണാടക ടൂറിസം വികസന ... Read more

ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചു

സംസ്ഥാനത്തെ പുതിയ ടൂറിസം നയം പ്രകാരം ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തുവാന്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും, നിലവിലെ റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി മന്ത്രിതല സമിതി രൂപീകരിച്ചു. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനും, നവീകരണത്തിനുമായി കിഫ്കിയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, ടൂറിസം അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിനും മേല്‍നോട്ടത്തിനുമാണ് മന്ത്രിതല സമിതി രൂപീകരിച്ചത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വൈസ് ചെയര്‍മാനായ സമിതിയില്‍ റവന്യൂ, പൊതുമരാമത്ത്, വൈദ്യുതി, തദ്ദേശ സ്വയംഭരണം, വനം, ജലസേചന വകുപ്പികളിലെ മന്ത്രിമാരും, വകുപ്പുകളിലെ ഉന്നത ഉദ്ദ്യോഗസ്ഥരും അംഗങ്ങളാണ്. പുതിയ സമിതി മുന്നോട്ട് വെക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ വലിയ മാറ്റമുണടാകുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പുതിയ സമിതിയുടെ രൂപീകരണത്തിലൂടെ ടൂറിസം വികസനത്തിന് വിഘാതമാകുന്ന അത്യാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കാനും, മെച്ചപ്പെട്ട റോഡുകള്‍ എന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കാനും സാധിക്കും.

കേളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: എല്ലാ ജില്ലാ കല്കടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. അതിശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലാകലക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ ശക്തമായിട്ടുള്ളതിനാല്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്.മലയോര മേഖലയിലോക്കുള്ള യാത്ര പരിമിതപ്പെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്‍കി. മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ സന്ദര്‍ശനം കര്‍ശനമായ നിയന്ത്രണത്തിലാവും അനുവദിക്കുക . ജൂണ്‍ പത്ത് വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്‍ കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്‍കിയതിനാല്‍പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രഹസ്യങ്ങളുടെ അത്ഭുതദ്വീപ് ആന്‍ഡമാന്‍

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സഞ്ചാരികള്‍ ഭൂപടത്തില്‍കുറിച്ചിട്ട ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം. കടലിന്റെ അഗാധമായ സൗന്ദര്യം ഒളിപ്പിച്ചിരിക്കുന്ന ആന്‍ഡമാനില്‍ പോകണമെന്ന് കൊതിക്കാത്ത ഒരു സഞ്ചാരി പോലും ലോകത്ത് കാണില്ല. തെളിഞ്ഞ ആകാശവും നീലത്തിരമാലകളും സ്വര്‍ണ്ണ മണല്‍ത്തരികളും അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളും ഒക്കെയുള്ള ഒരിടമാണ് ആന്‍ഡമാനായി നമ്മുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 572 ദ്വീപുകളിലായി നിറഞ്ഞു പരന്നു കിടക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പക്ഷേ വെറും 32 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. എന്നാല്‍ ഈ 32 ദ്വീപുകളിലായി ഒരുക്കിയിരികകുന്ന അത്ഭുതങ്ങള്‍ ഏതൊരു സഞ്ചാരിയെയും അതിശയിപ്പിക്കുന്നതാണ്. അത്തരത്തില്‍ ആന്‍ഡമാനില്‍ നിഗൂഡതകള്‍ മാത്രം ഒളിപ്പിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരിടമാണ് റോസ് ഐലന്‍ഡ്. ഒരു കാലത്ത് പ്രകൃതി ഭംഗിയുടെ മാസ്മരിക ലോകം തീര്‍ത്തിരുന്ന ഇവിടം ഇന്ന് ഒരു ശ്മശാനമാണ്. സമൃദ്ധമായിരുന്ന ഇന്നലെയുടെ സ്മരണകള്‍ പേറുന്ന, അത്ഭുതങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന റോസ് ഐലന്‍ഡിനെ അറിയാം റോസ് ദ്വീപ് പോര്‍ട് ബ്ലെയറില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഒരു ശ്മശാനഭൂവിന് സമാനമായി ഏകാന്തതയും ... Read more