Category: Auto

പുത്തന്‍ പരിഷ്ക്കാരവുമായി തണ്ടര്‍ബേര്‍ഡ് എത്തുന്നു

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി കീഴടക്കാന്‍ പരിഷ്കാരങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് എത്തുന്നു. അടിമുടി മാറ്റത്തോടെ തണ്ടര്‍ബേര്‍ഡ് 350x, 500x മോഡലുകള്‍ കമ്പനി പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയ്ക്ക് മുമ്പേ പുതിയ തണ്ടര്‍ബേര്‍ഡുകള്‍ കമ്പനി പുറത്തിറക്കുമെന്നാണ് സൂചന. ഇത്തവണ എക്സ്പോയില്‍ തണ്ടര്‍ബേര്‍ഡ് പങ്കെടുക്കുന്നില്ല. എന്‍ഫീല്‍ഡിന്‍റെ പരമ്പരാഗത രൂപത്തിനൊപ്പം സ്പോര്‍ട്ടി ലുക്കും കൈവശപ്പെടുത്തിയാണ് തണ്ടര്‍ബേര്‍ഡിന്‍റെ വരവ്. പിന്നില്‍ ഉയര്‍ന്നു നിന്ന ബാക്ക് റെസ്റ്റ് ഇത്തവണയില്ല. ഹാന്‍ഡില്‍ ബാറിന്‍റെ ഉയരം വര്‍ധിപ്പിച്ചു. എന്‍ജിന്‍ പൂര്‍ണമായും കറുത്ത നിറത്തിലേക്ക് മാറി. ടാങ്ക് നിറത്തിന് സമാനമായി റിം സ്റ്റിക്കറും പുതിയ പതിപ്പിലുണ്ട്. ചുവപ്പ്, നീല, മഞ്ഞ നിറങ്ങളില്‍ തണ്ടര്‍ബേര്‍ഡ് എക്സ് നിര സ്വന്തമാക്കാം. 350x തണ്ടര്‍ബേര്‍ഡിന് 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ട് എന്‍ജിനാണ് കരുത്തേകുക. 5250 ആര്‍പിഎമ്മില്‍ 19.8 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുള്ള ... Read more

ഗിയര്‍ മാറ്റാം ക്ലച്ചില്ലാതെ: സെമി ഓട്ടോമാറ്റിക് കാറുകള്‍ വരുന്നു

ക്ലച്ച് ഇല്ലാതെ ഗിയര്‍ മാറ്റാന്‍ സഹായിക്കുന്ന സെമി ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ ഉടനെത്തുന്നു. ജര്‍മന്‍ കമ്പനിയായ ഷാഫ്ലര്‍ ടെക്നോളജീസാണ് സെമി ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്കാവശ്യമായ ഇ-ക്ലച്ച് വികസിപ്പിക്കുന്നത്. ഇലക്ട്രോണിക് ക്ലച്ച് മാനേജ്മെന്‍റ്  സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുള്ള വാഹനത്തില്‍ ആക്സിലേറ്റര്‍, ബ്രേക്ക് പെഡലുകളുണ്ടാവും. ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളേക്കാള്‍ ഇ- ക്ലച്ചുകള്‍ക്ക് ചെലവു കുറവായിരിക്കും. ഇന്ത്യന്‍ വാഹന വിപണിയില്‍ ഓട്ടോമേഷന്‍ നടപ്പാക്കാനാവശ്യമായ ശക്തമായ സംവിധാനം ഷാഫ്ലറിന്‍റെ പക്കലുണ്ടെന്ന് ഷഫ്ലര്‍ ഇന്ത്യ സിഇഒ ധര്‍മേഷ് അറോറ പറഞ്ഞു. ആറു ലക്ഷം രൂപയില്‍ താഴെയുള്ള എന്‍ട്രി ലെവല്‍ കാറുകളിലാവും പ്രധാനമായും ഇ-ക്ലച്ച് സംവിധാനം ഉപയോഗിക്കുക. പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് കാറുകളിലെ മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ പുതിയ ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് പുനസ്ഥാപിക്കാനാവും. 2018 പകുതിയോടെ ഇത്തരത്തിലുള്ള വാഹനങ്ങള്‍ പുറത്തിറങ്ങുമെന്നാണ്. സൂചന.

ഇന്നോവയ്ക്ക് എതിരാളി; കമാന്‍ഡറുമായി ജീപ്പ്

മലയോരമേഖലയുടെ ജനപ്രായിതാരമാണ് ഇന്നും കമാന്‍ഡറുകള്‍. മറ്റുവാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത അതിദുര്‍ഘട പാതകളില്‍ നിസാരാമായി എത്തുന്ന വാഹനമാണ് മഹീന്ദ്ര കമാന്‍ഡര്‍. ജീപ്പിന്റെ രൂപത്തില്‍ നിര്‍മ്മിച്ച ഈ വാഹനത്തിനെ ഇന്ത്യന്‍ നിരത്തിലെ എംയുവികളുടെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കുന്ന കമാന്‍ഡര്‍ അതേ പേരില്‍ തന്നെ എംയുവിയുമായി എത്തുന്നു അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. പുതിയ കമാന്‍ഡര്‍ 2017ല്‍ ഷാങ്ഹായ് ഒട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച യുന്റു കണ്‍സെപ്പറ്റിന്റെ പ്രെഡകഷന്‍ മോഡലിലായിരിക്കും പുറത്ത് വരുന്നത്. ചൈനയില്‍ പുറത്തിറങ്ങുന്ന ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ മോഡലുകളുള്ള വാഹനം ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നിങ്ങനെ വകഭേദങ്ങളിലാവും പുറത്തിറങ്ങുക. 2 ലിറ്റര്‍ പെട്രോള്‍ കരുത്തുള്ള എന്‍ജിന്‍ 270 ബി എച്ച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും നല്‍കും.4873 എം എം നീളവും 1892എം എം വീതിയും 1738 എം എം പൊക്കവും 2800എം എം വീല്‍ബെയ്‌സുമുണ്ട് പുതിയ വാഹനത്തിന്. അമേരിക്കയിലും ചൈനയിലും പുറത്തിറങ്ങുന്ന വാഹനത്തിന്റെ ഇന്ത്യന്‍ അരങ്ങേറ്റത്തെ പറ്റി കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ... Read more

റേഞ്ച് റോവര്‍ വേളാര്‍ ഇന്ത്യന്‍ വിപണിയിലെത്തി

ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാഡായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ പുതിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ‘റേഞ്ച് റോവര്‍ വേളാര്‍’ ഇന്ത്യയില്‍ വില്‍പ്പനക്കെത്തി. 78.83 ലക്ഷം മുതല്‍ 1.38 കോടി രൂപ വരെയാണ് ഡല്‍ഹിയിലെ ഷോറൂം വില. എസ് യു വി വിഭാഗത്തില്‍ മികച്ച അഭിപ്രായം നേടിക്കൊടുക്കാന്‍ റേഞ്ച് റോവര്‍ വേളാറിനു കഴിയുമെന്നാണ് കണക്കുകൂട്ടല്‍. picture courtasy: www.autocarindia.com റേഞ്ച് റോവര്‍ ശ്രേണിയിലെ ഇവോക്കിനും റേഞ്ച് റോവര്‍ സ്പോര്‍ട്ടിനുമിടയിലെ വിടവ് നികത്താനാണ് വോളാര്‍ എത്തുന്നത്. രണ്ടു പെട്രോള്‍ എഞ്ചിനുകള്‍ക്ക് പുറമേ രണ്ടു ഡീസല്‍ എഞ്ചിന്‍ സാധ്യതകളോടെയും റേഞ്ച് റോവര്‍ വോളാര്‍ വില്‍പ്പനക്കുണ്ടാവും. 1999 സി സി എഞ്ചിന്‍ ഉപയോഗിക്കുന്ന ഡീസല്‍ പതിപ്പിന് 132 ബി എച് പി കരുത്തും 430 എന്‍ എം ടോര്‍ക്കും ഉണ്ട്. 2993 സി സി എഞ്ചിന്‍ ഉപയോഗിക്കുന്ന ഡീസല്‍ പതിപ്പിന് 221 ബി എച് പി കരുത്തും 700 എന്‍ എം ടോര്‍ക്കും ഉണ്ട്. ... Read more

വിപണി കീഴടക്കി എസ്.യു.വി. യൂറസ്; ഇന്ത്യയിലെ ബുക്കിംഗ് പൂര്‍ണം

ലോക വാഹന വിപണിയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന പുതിയ മോഡലുകള്‍ വൈകാതെ തന്നെ ഇന്ത്യന്‍ വിപണി കീഴടക്കും. ലോകോത്തര ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ ആഡംബര കാര്‍ യൂറസിന്‍റെ ബുക്കിംഗ് ഇന്ത്യയില്‍ പൂര്‍ണമായി. മൂന്നു കോടിയാണ് ഇന്ത്യയില്‍ വില. സ്പോര്‍ട്സ് കാര്‍ മോഡലുകളായ ഹറികൈന്‍, അവന്‍റഡോര്‍ എന്നിവയുടെ അതേ ഡിസൈനാണ് യൂറസിന് നല്‍കിയിരിക്കുന്നത്. സാധാരണ ലംബോര്‍ഗിനിയുമായി സാദൃശമുള്ള ഡിസൈനാണ് ഡാഷ്ബോഡിനും മറ്റും നല്‍കിയിരിക്കുന്നത്. picture courtasy: Lamborghini ലോകത്തെ ഏറ്റവും വേഗതയേറിയ എസ് യു വി (സ്പോട്ട് യുട്ടിലിറ്റി വെഹികിള്‍) കാറാണ് ലംബോര്‍ഗിനി യൂറസ്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയുണ്ട് ഇതിന്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട്‌ കൂടിയ നാലു ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോ എഞ്ചിനാണ് യൂറസിന്‍റെ പ്രത്യേകത. കാര്‍ബോണിക് ഡിസ്ക് ബ്രയ്ക് പരമാവധി സുരക്ഷ ഉറപ്പാക്കും. കൂടാതെ ലംബോര്‍ഗിനിയുടെ എല്ലാ ആഡംബരവും യൂറസിനുണ്ട്. യൂറസിന് ആറു ഡ്രൈവ് മോഡലുകളാണുള്ളത്. മഞ്ഞിലും, മണലിലും, ഓഫ്‌ റോഡിലും, ... Read more

സഞ്ചാരികള്‍ പെരുവഴിയില്‍ : ഗോവയില്‍ ടാക്സി സമരം

പനാജി : വിനോദസഞ്ചാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ച് ഗോവയില്‍ ടാക്സി സമരം. ടാക്സികളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന ഉത്തരവിനെതിരെയാണ് സമരം. സമരം നേരിടാന്‍ ഗോവ സര്‍ക്കാര്‍ അവശ്യ സേവന നിയമം (എസ്മ) പ്രയോഗിച്ചെങ്കിലും ഫലവത്തായില്ല. സംസ്ഥാനത്തെ 18,000 ടാക്സികള്‍ പണിമുടക്കില്‍ പങ്കു ചേര്‍ന്നു. Representational image സഞ്ചാരികള്‍ പലരും വിമാനത്താവളത്തിലും റയില്‍വേ സ്റ്റേഷനിലും കുടുങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കദംബ ബസ് സര്‍വീസ് ഇവിടങ്ങളില്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തി. ടാക്സി ഡ്രൈവര്‍മാര്‍ ആസാദ് മൈതാനിയില്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തി. സംസ്ഥാനത്തെങ്ങും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. അക്രമം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിരാകരിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയതെന്നും ഫെബ്രുവരി 24 നകം വാഹനങ്ങളില്‍ ഇവ സ്ഥാപിച്ചേ മതിയാവൂ എന്നും ഗോവ മുഖ്യമന്ത്രി പ്രതികരിച്ചു

ഓട്ടോ എക്സ്പോയില്‍ തിളങ്ങാന്‍ കവാസാക്കിയും ബിഎംഡബ്ലിയുവും

2018ലെ ഓട്ടോ പ്രദര്‍ശനം ഫെബ്രുവരി ഒമ്പതു മുതല്‍ 14 വരെ നോയിഡയില്‍ നടക്കും. പുതിയ വാഹനങ്ങള്‍ പരിചയപ്പെടുത്തുന്ന ഈ പരിപാടി ഇരുചക്ര, കാര്‍ പ്രേമികള്‍ക്ക് ആവേശമാണ്. വലിയ മാര്‍ക്കറ്റുകളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. ലോക വാഹന നിര്‍മാതാക്കള്‍ ഉറ്റു നോക്കുന്ന പ്രദര്‍ശന നഗരിയാണ്‌ ഡല്‍ഹി എക്സ്പൊ. രണ്ടു വര്‍ഷം കൂടുമ്പോഴാണ് ഈ രാജ്യേന്ത്ര പ്രദര്‍ശനം നടക്കുന്നത്. ഇന്ത്യയുടെ വാഹന വിപണി നിര്‍മാതാക്കളുടെ കൊയ്ത്തുനിലമാണ്‌. ടെസ്റ്റ്‌ ഡ്രൈവ് നടത്തിയും നേരിട്ട് കണ്ടറിഞ്ഞും ഉപഭോക്താവിന് വാഹനം സ്വന്തമാക്കാം. സാധാരണ ബൈക്ക്, കാര്‍ മോഡലുകള്‍ മുതല്‍ ബിഎംഡബ്ലിയു, ഹോണ്ട, കാവസാക്കി, സുസുകി, യമഹ, തുടങ്ങിയവയുടെ പുത്തന്‍ മോഡലുകളും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ സാഹസിക വിനോദങ്ങള്‍ക്ക് വേണ്ടിയുള്ള മോഡലുകളും പ്രദര്‍ശനത്തിലുണ്ട്. ബിഎംഡബ്ലിയു കമ്പനിയും കവാസാക്കിയുമാണ് കൂടുതല്‍ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബിഎംഡബ്ലിയു ജി 310 ജിഎസ്    picture courtasy: www.autocarindia.com ബിഎംഡബ്ലിയു ബിഎംഡബ്ലിയു നാല് മോഡലുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ബിഎംഡബ്ലിയു എഫ് 750 ജിഎസ്, എഫ് 850 ... Read more