Category: Business Tourism

ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. മാങ്കാവിലാണ് പദ്ധതിയുടെ നിർമാണം ആരംഭിക്കുക. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമാ‍യ എംഎ യുസുഫ് അലി ദുബൈയിലാണ്  പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഹോട്ടലും അന്താരാഷ്ട്ര കൺവെൻഷൻ സെന്‍ററും ഷോപ്പിങ് സെന്‍ററും അടങ്ങുന്നതായിരിക്കും പദ്ധതി. മൂന്ന് മാസത്തിനകം നിർമാണം ആരംഭിക്കുന്ന പദ്ധതി 3000 പേർക്ക് ജോലി നല്‍കും. കൊച്ചി ലുലു കൺവൻഷൻ സെന്‍ററിന്‍റെയും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്‍റെയും ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി‍യുടെ ഉപദേശത്തെ തുടർന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇതിനായുള്ള അനുമതിയും ലഭിച്ചു. കഴിഞ്ഞ മാസം 28നാണ് കേരളത്തിന്‍റെ മൈസ് ടൂറിസത്തിന് നാഴികക്കല്ലാവുന്ന ലുലു കൺവൻഷൻ സെന്‍ററും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്‍ററുമായി 26 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ബോള്‍ഗാട്ടിയിലെ വിസ്മയം. രണ്ടും ചേര്‍ന്ന് പതിമൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരേ സമയം ആറായിരം പേര്‍ക്ക് ഇരിക്കാം. ഹോട്ടലിലെ ഹാളുകളും ചേര്‍ത്താല്‍ ഒരേ ... Read more

വിപണി കീഴടക്കി എസ്.യു.വി. യൂറസ്; ഇന്ത്യയിലെ ബുക്കിംഗ് പൂര്‍ണം

ലോക വാഹന വിപണിയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന പുതിയ മോഡലുകള്‍ വൈകാതെ തന്നെ ഇന്ത്യന്‍ വിപണി കീഴടക്കും. ലോകോത്തര ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ ആഡംബര കാര്‍ യൂറസിന്‍റെ ബുക്കിംഗ് ഇന്ത്യയില്‍ പൂര്‍ണമായി. മൂന്നു കോടിയാണ് ഇന്ത്യയില്‍ വില. സ്പോര്‍ട്സ് കാര്‍ മോഡലുകളായ ഹറികൈന്‍, അവന്‍റഡോര്‍ എന്നിവയുടെ അതേ ഡിസൈനാണ് യൂറസിന് നല്‍കിയിരിക്കുന്നത്. സാധാരണ ലംബോര്‍ഗിനിയുമായി സാദൃശമുള്ള ഡിസൈനാണ് ഡാഷ്ബോഡിനും മറ്റും നല്‍കിയിരിക്കുന്നത്. picture courtasy: Lamborghini ലോകത്തെ ഏറ്റവും വേഗതയേറിയ എസ് യു വി (സ്പോട്ട് യുട്ടിലിറ്റി വെഹികിള്‍) കാറാണ് ലംബോര്‍ഗിനി യൂറസ്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയുണ്ട് ഇതിന്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട്‌ കൂടിയ നാലു ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോ എഞ്ചിനാണ് യൂറസിന്‍റെ പ്രത്യേകത. കാര്‍ബോണിക് ഡിസ്ക് ബ്രയ്ക് പരമാവധി സുരക്ഷ ഉറപ്പാക്കും. കൂടാതെ ലംബോര്‍ഗിനിയുടെ എല്ലാ ആഡംബരവും യൂറസിനുണ്ട്. യൂറസിന് ആറു ഡ്രൈവ് മോഡലുകളാണുള്ളത്. മഞ്ഞിലും, മണലിലും, ഓഫ്‌ റോഡിലും, ... Read more