Category: Asia

ലോഗോയിലുറച്ച് മലേഷ്യ: വിമര്‍ശനം തള്ളി

കുലാംലംപൂര്‍: വിസിറ്റ് മലേഷ്യ ഇയര്‍(2020)മുദ്ര മാറ്റുന്ന പ്രശ്നമില്ലന്നു മലേഷ്യ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത ലോഗോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുദ്ര പ്രകാശിപ്പിച്ച ആസിയാന്‍ ടൂറിസം ഫോറത്തിലും വിദേശ വിനോദ സഞ്ചാരികളും നിറഞ്ഞ മനസോടെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് ടൂറിസം മന്ത്രി ദത്തുക് സെരി നസ്രി അബ്ദുല്‍ അസീസ്‌ പറഞ്ഞു. വിമര്‍ശനം സാധാരണം മാത്രം.അതില്‍ കഴമ്പില്ലന്നും മന്ത്രി പറഞ്ഞു. മലേഷ്യന്‍ ടൂറിസം മന്ത്രി നസ്രി അസീസ്‌ രാജ്യത്തെ കളിയാക്കുന്നതാണ് മുദ്ര എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.മുദ്രയില്‍ കാണുന്ന പെട്രോനാസ് ഇരട്ട ടവറും ഒറാംഗ്ഒട്ടാംഗുകളും ആമകളും കേസിന് പോകണമെന്ന് പരിഹസിച്ചവരുമുണ്ട്. സ്റ്റാമ്പിന്‍റെ ആകൃതിയിലുള്ള മുദ്രയില്‍ ഒറാംഗ്ഒട്ടാംഗും ആമയുമൊക്കെ കറുത്ത കണ്ണട ധരിച്ചിട്ടുണ്ട്. തദ്ദേശീയര്‍ക്കുള്ള മുദ്ര അല്ലിത് .വിദേശികള്‍ക്കുള്ളതാണെന്നും മലേഷ്യന്‍ ടൂറിസം മന്ത്രി പറഞ്ഞു.മുദ്രക്ക് നയാപൈസ ചെലവായിട്ടില്ല.മന്ത്രാലയത്തിലെ ജീവനകാരനാണ് തയ്യാറാക്കിയത്.ജീവനക്കാരില്‍ തനിക്കു പരിപൂര്‍ണ വിശ്വാസമാണെന്നും മന്ത്രി പറഞ്ഞു. വിസിറ്റ് മലേഷ്യ ഇയറിലൂടെ 30 ദശലക്ഷം വിദേശികളെ എത്തിക്കുകയാണ് ലക്‌ഷ്യം.

ജന്മദിനാശംസകള്‍ ഇടുക്കി…. 46ലും ഇവളാണിവളാണ് മിടുമിടുക്കി

ഇടുക്കിക്കിന്ന് 46ാം പിറന്നാള്‍. തെക്കിന്‍റെ കശ്മീര്‍ എന്നറിയപ്പെടുന്ന ഇടുക്കി  വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്. പച്ചപുതച്ച നിബിഢ വനങ്ങളും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തലയുയര്‍ത്തിനില്‍ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ഇടുക്കിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. ഇയ്യോബിന്‍റെ പുസ്ത്തകത്തിലെ ആലോഷിയിലൂടെ മലയാളികള്‍ ഇടുക്കിയെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേശകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ വിദൂര രാജ്യങ്ങളിലേക്ക് തേക്ക്, ഈട്ടി, ആനക്കൊമ്പ്, ചന്ദനം, മയിലുകള്‍ എന്നിവ കയറ്റിയയക്കുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു ഇടുക്കി. ശിലായുഗത്തിലെ ആദിമനിവാസികളുടെ ചരിത്രസാന്നിദ്ധ്യത്തിന് ഇവിടെനിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. . കേരളത്തിലെ വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള ഇടുക്കിജില്ല 1972 ജനുവരി 26നാണ് രൂപീകൃതമായത്. ദേവികുളം, അടിമാലി, ഉടുമ്പന്‍ചോല, തേക്കടി, മുരിക്കാടി, പീരുമേട്, തൊടു പുഴ എന്നീ പ്രമുഖ പട്ടണങ്ങള്‍ ... Read more

കശ്മീര്‍; ഹിമവാന്‍റെ മടിത്തട്ടിലെ നിറമുള്ള സ്വര്‍ഗം

ഷാജഹാന്‍ കെഇ കശ്മീര്‍ ഹിമഗിരികള്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭൂമിയില്‍  സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ കണ്ടറിഞ്ഞു… അനുഭവിച്ചറിഞ്ഞു… നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍, ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍, ഹൃദയം കീഴടക്കുന്ന കുങ്കുമപ്പാടങ്ങള്‍, ദേവതാരുവും, ആപ്പിളും, ആപ്രിക്കോട്ടും, ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍… അങ്ങനെ ആരെയും വശീകരിക്കുന്ന അതിസുന്ദരിയായ കശ്മീര്‍. യാത്ര പുറപ്പെടുമ്പോള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ കശ്മീരായിരുന്നു മനസ്സില്‍. സ്ഫോടനം, ആക്രമണം, തീവ്രവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയ അന്തരീക്ഷമായിരുന്നു മനസിലെ ഫ്രൈമില്‍. അത്യാവശ്യം വേണ്ട സാധനങ്ങളും സഹചാരിയായ കാമറയും തൂക്കി വീട്ടില്‍ നിന്നിറങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജമ്മു വരെയുള്ള ട്രെയിനില്‍ കയറി. ട്രെയിന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. ജമ്മുവില്‍ നിന്നും കശ്മീരിലേക്ക് ബസ്സിലായിരുന്നു യാത്ര. പത്തു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ തന്നെ കശ്മീരിനെ ആസ്വദിച്ചു തുടങ്ങി. മലകള്‍ കയറി ചുരങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ അപകടം നിറഞ്ഞതാണ്‌. കൊക്കകള്‍ക്കു ... Read more

ശൈത്യം കഠിനം… തണുത്ത് മരവിച്ച് ‘ഫ്രീസര്‍’ ഗ്രാമം

ശൈത്യകാലത്ത് മഞ്ഞു കൊണ്ട് കണ്ണെഴുതുന്നവരാണ് ഒയ്മ്യാകോണിലെ മനുഷ്യര്‍. നമ്മള്‍ ചിന്തിക്കും മഞ്ഞുകൊണ്ട് കണ്ണെഴുതാന്‍ പറ്റോ എന്ന്. എന്നിട്ട് മനസ്സിലെങ്കിലും പറയും ഇവര്‍ക്ക് എന്തോ കുഴപ്പമുണ്ട്. എന്നാല്‍ അങ്ങനെയല്ല. ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇവിടുത്തെ മനുഷ്യര്‍ ശൈത്യകാലത്ത് ജീവിക്കുന്നത് മഞ്ഞിനുള്ളിലാണ്. Pic courtasy: TopYaps@topyaps ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശമാണ് സൈബീരിയയിലെ ഈ ഫ്രീസര്‍ ഗ്രാമം. ആകെ 500 ആളുകളെ ഇവിടെ സ്ഥിരതാമസമൊള്ളൂ. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രിയാണ്. പ്രദേശവാസികള്‍ ഇവിടുത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ജനശ്രദ്ധയാകര്‍ഷിച്ചത്. ശൈത്യമായാല്‍ ദിവസത്തിന്‍റെ 21 മണിക്കൂറും ഒയ്മ്യാകോണില്‍ ഇരുട്ടായിരിക്കും. താപനില 40ലെത്തുമ്പോഴേ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും. സ്കൂളുകള്‍ കൂടാതെ ഒരു പോസ്റ്റ്‌ ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതി ശൈത്യം ആരംഭിക്കുമ്പോള്‍ വീടിനകത്തെ പവര്‍ ജനറേറ്ററിന്‍റെ സഹായത്തോടെയാണ് ഗ്രാമവാസികളുടെ ജീവിതം. മറ്റൊരു പ്രതിസന്ധി വാഹനങ്ങളുടെ എഞ്ചിന്‍ കേടാകുന്നതാണ്. കാറുകളും മറ്റും കേടാകാതിരിക്കാന്‍ അവ നിരന്തരം പ്രവര്‍ത്തിപ്പികുകയും ... Read more

മാന്‍ഹോളിലെ മാന്ത്രികത : ജപ്പാനിലെ ആള്‍നൂഴിക്കാഴ്ചകള്‍

  Photo Courtesy: Youtube ടോക്കിയോ : അഴുക്കു ചാലോ, കുടിവെള്ളമോ, ഒപ്ടിക്കല്‍ ഫൈബറോ, ഫോണ്‍ ലൈനോ എന്തുമാകട്ടെ .. ഇവ കടന്നു പോകുന്ന ഇടങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാം. ഇവയുടെ വഴിയില്‍ ഒരാള്‍ക്ക്‌ മാത്രം നൂഴ്ന്നിറങ്ങാവുന്ന ആള്‍നൂഴികള്‍ അഥവാ മാന്‍ഹോളുകള്‍ നഗരങ്ങളിലെങ്ങും കാണാം. മാന്‍ഹോള്‍ മൂടികള്‍ ചിലേടത്ത് അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. എന്നാല്‍ ജപ്പാനില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ആള്‍നൂഴികള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ജപ്പാനിലെ മാന്‍ഹോളുകള്‍ക്കരികെ യാത്രക്കാര്‍ക്ക് മൂക്കുപൊത്തേണ്ടി വരുന്നില്ല. യാത്രക്കാര്‍ക്ക് അവ അപകട ഭീഷണിയുമാകുന്നില്ല. ആരും അവയുടെ മൂടികള്‍ ഒന്ന് നോക്കിപ്പോകും. അത്ര മനോഹരമാണ് ഇവിടുത്തെ മാന്‍ഹോള്‍ മൂടികള്‍. Photo Courtesy: asiaone ജപ്പാനിലെ അഴുക്കുചാല്‍ സംവിധാനം പണ്ടേക്കുപണ്ടേ പ്രസിദ്ധമാണ്. 2200 വര്‍ഷം മുന്‍പത്തെ യോയോയ് കാലഘട്ടം മുതല്‍ ഈ പെരുമ തുടരുന്നു. ആധുനികയ്ക്ക് അനുസൃതമായി നിര്‍മിച്ച ഇന്നത്തെ അഴുക്കു ചാലുകളില്‍ മേല്മൂടി നിര്‍മാണം ആകര്‍ഷകമാക്കാന്‍ തുടങ്ങിയത് 1950കളിലാണ്. നിങ്ങള്‍ ജപ്പാനിലെ ഏതു നഗരത്തിലോ ഗ്രാമത്തിലോ ചെല്ലൂ. അവിടുത്തെ ... Read more

ഹിമവാന്‍റെ മടിത്തട്ടിലെ ഓലി കാഴ്ച

ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാലയന്‍ മലഞ്ചെരുവിലെ ഓലി. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലി ബുഗ്യാല്‍ എന്നൊരു പേരും ഓലിക്കുണ്ട്. ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാം. അപ്പിള്‍ തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. picture courtesy: uttarakhandtourism.gov.in സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി ട്രെക്കിനു ലോക പ്രശസ്തമാണ്. ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് നന്ദപ്രയാഗ്. അളകനന്ദ നദിയുടെ സംഗമ സ്ഥാനമായ ഇവിടം മതവിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. ഈ സംഗമ സ്ഥാനത്ത് മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടുമെന്നാണ് ഹിന്ദു മതപ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ധാരാളം സഞ്ചാരികള്‍ ഇവിടെത്തുന്നു. ബദരിനാഥിലേക്കും കേദാര്‍നാഥിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ ഒന്നാണ് നന്ദ പ്രയാഗ്. ഓലിയിലെ മഞ്ഞു പുതച്ച മലഞ്ചെരുവുകളിലെ സ്കീയിംഗ് പ്രശസ്തമാണ്. ... Read more

ലോക സഞ്ചാരികളെ സ്വാഗതം ചെയ്ത് ഖത്തര്‍

നവീന കാഴ്ചപ്പാടിലൂടെ അറബ് രാഷ്ട്രങ്ങളില്‍ ദിനംപ്രതി ശ്രദ്ധേയമാവുകയാണ് ഖത്തര്‍. പരിഷ്കരിക്കപ്പെട്ട നിയമങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഖത്തറിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എണ്‍പത് രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം. ഈ പ്രഖ്യാപനത്തോടെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 2022 ലോകകപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ഖത്തറാണ്. അഞ്ചു വര്‍ഷത്തേക്ക് വിനോദ സഞ്ചാര മേഖലകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഖത്തര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അല്‍ കോര്‍ണീഷ്       Pic: www.qatarliving.com ഓരോ പ്രദേശത്തിന്‍റെയും ഭൂമിശാസ്ത്രവും പ്രകൃതി സമ്പത്തും അനുസരിച്ച് വിനോദ സഞ്ചാര മേഖല കൂടുതല്‍ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. തൊഴില്‍ മേഖലകളില്‍ എണ്‍പതു ശതമാനവും വിദേശികളാണ്. അമ്പലങ്ങള്‍ ഒഴികെ മറ്റു ആരാധനാലയങ്ങള്‍ ഇവിടുണ്ട്. ചരിത്രവും സംസ്കാരവും ഇഴകിച്ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഖത്തറിലുള്ളത്. അല്‍ കോര്‍ണീഷ് ദേഹ നഗരം കടലിനാല്‍ ചുറ്റപ്പെട്ട ഒരു മുനമ്പാണ്. ഖത്തറിന്‍റെ വ്യാവസായിക മേഖലയാണിത്‌. ദോഹ കടല്‍ത്തീരം കോണീഷ് എന്നാണ് അറിയപ്പെടുന്നത്. ഖത്തറിലെ പ്രധാന ആകര്‍ഷണ കേന്ദ്രവും ഇതുതന്നെ. ... Read more

പട്ടായയെ പാട്ടിനു വിടില്ല; സെക്സ് ടൂറിസത്തിനു മണി കെട്ടുമോ ?

പട്ടായയിലെ സെക്സ് ടൂറിസത്തെ നിയന്ത്രിക്കാന്‍ ഒരുങ്ങി തായ് ഭരണകൂടം. സര്‍ക്കാര്‍ നടപടി കൊണ്ട് പട്ടായയെ പട്ടില്‍ കിടത്താനാവുമോ ? Photo Courtesy: Fun Fun Photo/Shutterstock നല്ലവര്‍ സ്വര്‍ഗത്തിലേക്ക് പോകും, മോശക്കാര്‍ പട്ടായയിലേക്കും-തായ് ലാന്‍ഡിലെ പട്ടായയില്‍ പരസ്യപ്പലകകളിലും ടീ ഷര്‍ട്ടുകളിലും ഒക്കെ ഈ വാചകങ്ങള്‍ കാണാം. പരസ്യ വാചകം ശരിയെങ്കില്‍ പട്ടായയില്‍ എത്തിയവര്‍ ഏറെയും മോശക്കാരെന്നു കരുതേണ്ടി വരും. തായ് ലാന്‍ഡില്‍ പോയ വര്‍ഷം എത്തിയ 33 ദശലക്ഷം സഞ്ചാരികളില്‍ 13 ദശലക്ഷം പേര്‍ പോയത് പട്ടായയിലേക്കാണ്. നല്ല ബീച്ചുകളുടെ പേരില്‍ അല്ല പട്ടായക്ക്‌ പേരായത്‌. ലൈംഗിക തലസ്ഥാനം എന്ന നിലയിലാണ്. യോജിച്ചാലും ഇല്ലങ്കിലും പട്ടായയില്‍ എത്തുന്ന ഏറെപ്പേരും സെക്സ് മോഹിച്ച് എത്തുന്നവരാണ് . തായ് ലാന്‍ഡ് വേശ്യാവൃത്തി നിരോധിച്ചെങ്കിലും പട്ടായയില്‍ 27000 ലൈംഗിക തൊഴിലാളികളെങ്കിലും ഉണ്ടെന്നാണ് കണക്ക്. കണക്കു നോക്കിയാല്‍ പട്ടായ നഗരവാസികളുടെ അഞ്ചിലൊന്ന് പേര്‍. Photo Courtesy: Expedia വേശ്യാവൃത്തി തായ് ലാന്‍ഡില്‍ വല്യ സംഭവമൊന്നുമല്ല. ചരിത്രത്തോളം പഴക്കമുണ്ട് ... Read more

ക്ഷേത്രങ്ങളുടെയും പട്ടിന്‍റെയും നാട്ടിലേക്ക് ഒരു യാത്ര

വെബ് ഡെസ്ക് വടക്കു പടിഞ്ഞാറൻ കംബോഡിയയിലെ പ്രാന്ത പ്രദേശമാണ് സീയിം റീപ്. ക്ഷേത്രങ്ങളുടെ നഗരം എന്നും സീയിം റീപ്പിനെ വിശേഷിപ്പിക്കാം. ഫ്രഞ്ച് അധീന കോളനിയായിരുന്നു ഇത്. ക്ഷേത്രങ്ങളും ചൈനീസ് മാതൃകയിലുള്ള വാസ്തു നിർമിതികളും കരകൗശല നിർമാണ ഗ്രാമങ്ങളും മ്യൂസിയങ്ങളും ഒരുപാടുള്ള പ്രദേശമാണിത്. ചരിത്രത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന പ്രദേശമാണ് സീയിം റീപ്.  ഖമർ രാജാവ് രൂപകൽപ്പന ചെയ്ത പുരാതനശിൽപ്പങ്ങളാണ് ഇവിടെങ്ങും.         അങ്കോർ വാറ്റ് ക്ഷേത്രം  http://whc.unesco.org/en/list/668 അങ്കോർ ക്ഷേത്രങ്ങളാണ് ഇവിടെ മുഖ്യ ആകർഷണം. സീയിം റീപ്പിൽ എത്തുന്ന സഞ്ചാരികൾ കൂടുതലും തിരഞ്ഞെടുക്കുന്ന സ്ഥലം ചരിത്ര ശേഷിപ്പായ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാരകമായ അങ്കോർവാറ്റ് ആണ്. 162 .2 ഹെക്ടർ പറന്നു കിടക്കുന്ന സ്മാരകം പുരാതന ഹിന്ദു ക്ഷേത്രമായിരുന്നു. പന്ത്രെണ്ടാം നൂറ്റാണ്ടിൽ ബുദ്ധ ക്ഷേത്രമായി മാറ്റപ്പെട്ടു. പുരാതന കെട്ടിട ശേഷിപ്പുകൾ, വാസ്തു ശിൽപ്പങ്ങൾ, അപ്സരസ്സുകളുടെ ശിൽപ്പങ്ങൾ തുടങ്ങിയവ ചരിത്രാന്വേഷകർക്ക് കൂടുതൽ ഇഷ്ടമാവും. നിറയെ പച്ചപ്പും മരങ്ങളും ... Read more