Author: Tourism News live

Harley to launch Electric Bikes

American motorcycle manufacturer Harley Davidson and China have collaborated together for the launch of their latest electric version of Harley by 2019. In 2014,  a concept version of the bike had been showcased under the Live Wire electric cruiser project, followed by a small guest appearance in a movie named Avengers: Age of Ultron. “The new electric segments are set to launch in the next year, with more infrastructure facilities that include charging stations”, said Peter Mackenzie, Managing Director of Harley-Davidson India. Only a few motorcycle company had stepped forward to launch electric motorcycle like ‘Milwaukee’, an American based cruise ... Read more

ത്രിമാനചിത്രങ്ങളുമായി ദുബൈ കാന്‍വാസ്

ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി ദുബൈ കാന്‍വാസ് തുടങ്ങി. മഞ്ഞ് നിറഞ്ഞ മലനിരകള്‍, ഒട്ടക കൂട്ടങ്ങള്‍, കളിസ്ഥലങ്ങള്‍, എന്നിവ യഥാര്‍ത്ഥം എന്നു തോന്നും വിധത്തില്‍ ചിത്രീകരിച്ച ദുബൈ കാന്‍വാസ് സന്ദര്‍ശകരില്‍ അത്ഭുതം നിറയ്ക്കുന്നു. ദുബൈയുടെ സാംസ്‌കാരികവും കലാപരലുമായ വളര്‍ച്ചയും ലക്ഷ്യം വെച്ച് യു എ ഇ വൈസ് പ്രസിഡന്ററ്റും പ്രധാനമന്ത്രിയും ദൂബൈ ഭരണാധികാരിയുമായ ശൈഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ദൂബൈ കാന്‍വാസ് സംഘടിപ്പിക്കുന്നത്. 18 രാജ്യങ്ങളില്‍ നിന്ന് 30 ചിത്രകാതന്‍മാര്‍ പങ്കെടുക്കുന്ന ത്രിമാന ചിത്ര പ്രദര്‍ശനം ദുബൈ ലാ മെര്‍ ബീച്ചിലാണ് നടക്കുന്നത്.വിശാലമായ ബീച്ച് ഫ്രണ്ടില്‍ ലൈവ് സാന്റ് ആര്‍ട്ട് അടക്കം വ്യത്യസ്തമായ നിരവധി കലാപ്രദര്‍ശനങ്ങളാണ് നടക്കുന്നത്. ചിത്രകലയുടെ മധ്യമത്തിലും, സങ്കേതത്തിലും, രീതിയിലുമെല്ലാം വൈവിധ്യം പുലര്‍ത്തുന്ന ചിത്രങ്ങള്‍ കടല്‍ത്തീരത്തെ തികച്ചും തുറന്നയൊരു കാന്‍വാസാക്കി മാറ്റി. ചിത്ര പ്രദര്‍ശനത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കിലും അത്‌നോടെപ്പം തന്നെ ചിത്രകലയുടെ വിവിധ സാങ്കേത വിദ്യകള്‍ വിഭാഗങ്ങളും പരിചയപ്പെടുത്തുന്ന ശില്‍പശാലകളും സെമിനാറുകളും ഇതൊടൊപ്പം നടക്കുന്നുണ്ട്. പ്രദര്‍ശനത്തിനും, ... Read more

Find Your Own Wakanda: Have a “Black Panther”-inspired adventure

The Marvel Studios movie “Black Panther” has not only been breaking box office records around the world, but it’s also become a bona fide cultural phenomenon and spurred interest in all things African. If Black Panther has piqued your curiosity about Africa, take the next step and discover the real people and stories of this fascinating, complex continent with African Travel, Inc. Moviegoers have been queuing for miles to see the film, which tells the story of a superhero from the mythical African country of Wakanda who literally saves his country – and the world – from destruction by his enemies. ... Read more

തിരുമ്പി വന്തിട്ടേന്ന് സൊല്ല്… കാല ടീസറെത്തി

സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ പുതിയ ചിത്രം ‘കാല’യുടെ കിടിലൻ ടീസർ പുറത്തിറങ്ങി. കബാലിക്ക്‌ ശേഷം പാ രജ്ഞിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമർത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ നടന്‍ ധനുഷാണ് നിർമാണം. സ്റ്റൈല്‍ മന്നന്‍റെ മാസ് എന്‍ട്രിയുമായിട്ടാണ് ‘കാല’യുടെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ബോംബൈയിലെ അധോലോക നായകന്‍റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് ആദ്യമായാണ്‌ രജനി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. സംഗീതം സന്തോഷ് നാരായണൻ, എഡിറ്റിങ് ശ്രീകർ പ്രസാദ്. സ്റ്റണ്ട് ദിലിപ് സുബ്രഹ്മണ്യൻ. ഏപ്രിൽ 27നു ചിത്രം റിലീസ് ചെയ്യും.

ആറ്റുകാല്‍ പൊങ്കാല ഓസ്‌ട്രേലിയയിലും

പെര്‍ത്ത്: ആറ്റുകാല്‍ പൊങ്കാല കടല്‍ കടന്നും വിശ്വാസികള്‍ നെഞ്ചേറ്റി. പെര്‍ത്തിലെ ബാലമുരുകന്‍ ക്ഷേത്രത്തിലാണ് ഓസ്‌ട്രേലിയന്‍ മലയാളികള്‍ പൊങ്കാലയിട്ടത്. ആറ്റുകാല പൊങ്കാലയോട് അനുബന്ധിച്ചായിരുന്നു പെര്‍ത്തിലെ പൊങ്കാല. രാവിലെ ഒമ്പതരക്ക് അടുപ്പ് വെട്ടോടെയാണ് ചടങ്ങ് തുടങ്ങിയത്. പെര്‍ത്തിലെ മലയാളി സംഘടനയായ സംസ്കൃതിയായിരുന്നു സംഘാടകര്‍.

ദുബൈ എമിറേറ്റ്സില്‍ പുതിയ ലഗേജ് ഓഫര്‍

ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ഓഫര്‍ നല്‍കി ദുബൈ എമിറേറ്റ്സ്. 20 കിലോ അധിക ഭാരം ഇനി മുതല്‍ ഇവിടങ്ങളിലേയ്ക്ക് കൊണ്ടുപോകാം. കൊച്ചി, ചെന്നൈ, മുംബൈ, തിരുവനന്തപുരം, കറാച്ചി, മുല്‍താന്‍, സിയല്‍കൊട്ട്, മനില, ക്ലാര്‍ക്ക് എന്നിവിടങ്ങളിലേയ്ക്ക് പോകുന്നവര്‍ക്ക് 10 കിലോ അധിക ഭാരം അനുവദിക്കും. ദുബൈയില്‍ നിന്ന് മനിലയിലേയ്ക്ക് പറക്കുന്നവര്‍ക്ക് 15 കിലോ ഭാരം അധികം കൊണ്ടുപോകാം. മാര്‍ച്ച് 31 വരെ ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊളംബോ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് 50 കിലോ വരെ കൊണ്ടുപോകാം.

Sandisk launches 400GB Micro SD Card

Photo Courtesy: pedestriantv Sandisk owned by Western Digital (WD) has launched their latest 400 GB Micro SD card at the Mobile World Congress in Barcelona. With their latest innovation, the card sets its title as the world’s fastest UHS-I flash memory card. The card has a data reading speed of 160 MBps followed by a write speed of over 90 MBps, which is faster than its predecessor models. The massive speed is achieved by the 3D NAND technology that can further launch an application at quick speeds. SanDisk also offers shock-proof, temperature-proof, waterproof, and X-ray proof to their new model. ... Read more

സൗദിയില്‍ വാഹനമോടിക്കാം ജാഗ്രതയോടെ

സൗദിയില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഓട്ടോമാറ്റിക് ക്യാമറ സംവിധാനം തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരുന്നതോടെ വാഹനം ഓടിക്കുന്നവര്‍ സീറ്റ് ബല്‍റ്റ് ധരിക്കാതെയിരുന്നാല്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടയില്‍ ശ്രദ്ധ തിരിയുന്ന പ്രവര്‍ത്തികള്‍ അതായത് വെള്ളം കുടിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയവ പിഴ ശിക്ഷ ലഭിക്കത്തക്കവണ്ണമുള്ളവയാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനങ്ങളുടെ രൂപം മാറ്റം വരുന്നതും, മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വാഹനങ്ങളില്‍ എഴുതുകയോ സ്‌നാപ് ചാറ്റ് ഐഡി പതിക്കുന്നതും നിയമലംഘനത്തില്‍ പെടും. സിഗ്നല്‍ ചുവപ്പായിരിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് വലത് വശം തിരിഞ്ഞ് പോകാന്‍ അനുമതിയുണ്ട്. റായാദ്, ജിദ്ദ, ദമ്മാം എന്നീ പട്ടണങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

അറേബ്യൻ സാംസ്കാരിക മേളയ്ക്ക് തുടക്കം

അറേബ്യൻ പൈതൃകക്കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന സാംസ്കാരിക മേളയ്ക്ക് ഗ്ലോബൽ വില്ലേജില്‍ തുടക്കമായി. ദുബായ് കൾചറിന്‍റെ ആഭിമുഖ്യത്തിൽ അടുത്തമാസം ഏഴുവരെ നീണ്ടുനിൽക്കുന്ന മേളയിൽ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടാകും. കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനത്തിനു പുറമെ നിർമാണ രീതികൾ പഠിക്കാനും അവസരമൊരുക്കും. പനയോലകൊണ്ടുള്ള ആഭരണങ്ങൾ, വട്ടികൾ, മെത്ത, മറ്റ് ഉൽപന്നങ്ങൾ, സുഗന്ധദ്രവ്യ ഉൽപാദനം, പാത്രങ്ങളിൽ വെള്ളികൊണ്ടുള്ള ചിത്രപ്പണികൾ, അറേബ്യൻ ഗാവ എന്നിവയെക്കുറിച്ചുള്ള ശിൽപശാലകൾ മേളയെ വ്യത്യസ്തമാക്കുന്നു. അൽ അയാല, അൽ ഹർബിയ, യോല, റാസ്ഫ നൃത്തങ്ങളും മറ്റു ലൈവ് ഷോകളും ഉണ്ടായിരിക്കും. സ്വദേശി സംസ്കാരം സംരക്ഷിക്കാനും വിലപ്പെട്ട അറിവുകൾ പുതുതലമുറയുമായി പങ്കുവയ്ക്കാനും മേള അവസരമൊരുക്കുമെന്നു ദുബായ് കൾചർ ആക്ടിങ് ഡയറക്ടർ ജനറൽ സഈദ് അൽ നബൂദ പറഞ്ഞു. സായിദ് വർഷാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഉല്ലാസ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഗ്ലോബൽ വില്ലേജ്, ദുബായ് അസോസിയേഷൻ ഓഫ് ഫോക് ആർട്ദുബായ് ഹെറിറ്റേജ് ഡവലപ്മെന്റ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് മേള.

ഭക്തിയിലമര്‍ന്ന് അനന്തപുരി: പൊങ്കാലയര്‍പ്പിച്ച് സ്ത്രീ ലക്ഷങ്ങള്‍

തിരുവനന്തപുരം: തലസ്ഥാന നഗരം ഭക്തിസാന്ദ്രം. ആറ്റുകാല്‍ പൊങ്കാലയിട്ട് സ്ത്രീ ലക്ഷങ്ങള്‍ നിവെദ്യവുമായി മടങ്ങി.രാവിലെ പത്തേകാലോടെ  ചടങ്ങുകള്‍ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. ഉച്ചക്ക് രണ്ടരയോടെ കാലങ്ങളില്‍ പുണ്യാഹം തളിച്ച് അവസാനിച്ചു. കുംഭ മാസത്തിലെ കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേർന്ന 10.15നാണ് അടുപ്പുവെട്ടു നടന്നത്. രാവിലെ 9.45നു ക്ഷേത്രംതന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്ന ശേഷം മേ‍ൽശാന്തി കൈമാറിയ അതേ ദീപം സഹമേൽശാന്തി വലിയ തിടപ്പള്ളിയിലെയും ക്ഷേത്രത്തിനു മുൻവശം ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്കും പകർന്നു. മുന്നൂറോളം ശാന്തിമാരെ നിവേദ്യത്തിനായി നിയോഗിച്ചിരുന്നു.. കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത് രാത്രി 7.45ന് ആരംഭിക്കും. ഇതു പൂർത്തിയാകുന്ന മുറയ്ക്കു മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ആരംഭിക്കും. ഗജരാജൻ പാമ്പാടി രാജൻ ആണ് ഇക്കുറിയും ദേവിയുടെ തിടമ്പേറ്റുന്നത്. അടുത്ത ദിവസം പുലർച്ചെ ശാസ്താ ... Read more

Disney plans 2 billion expansion; Marvel, Frozen and Star Wars to be included

The Disneyland Paris is all set for a 2 billion euro, multi-year expansion, adding three new areas that are based on Marvel, Frozen and Star Wars, along with multiple new attractions and live entertainment experiences. The expansion plan announced by Chairman and CEO of The Walt Disney Company Robert A. Iger is one of the most ambitious development projects at Disneyland Paris since its opening in 1992 and underscores the Company’s commitment to the long-term success of the resort as Disney’s brand beacon in Europe. “We’re very excited about the future of Disneyland Paris and continue to invest in its long-term success,” said ... Read more

ബില്ലില്ല, കാഷ്യറില്ല: വയറു നിറച്ചുണ്ണാം ഈ ഭക്ഷണശാലയില്‍

ആലപ്പുഴ: ദേശീയപാതയില്‍ ആലപ്പുഴ- ചേര്‍ത്തല റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വയറുനിറച്ച് ഉണ്ണാന്‍ ഇനി ജനകീയ ഭക്ഷണശാലയുണ്ട്.  ഉണ്ടു കഴിഞ്ഞാല്‍ ബില്ലോ കാഷ്യറോ പൂട്ടുള്ള പണപ്പെട്ടിയോ ഇവിടെ ഉണ്ടാവില്ല. കൌണ്ടറില്‍ ഒരു ബോക്സ് ഉണ്ടാകും. ഇഷ്ടമുള്ളത് അതില്‍ ഇടാം. ഇട്ടില്ലങ്കിലും ആഹാരം കുറയ്ക്കേണ്ട. കൈ കഴുകി മടങ്ങാം. ഹോട്ടല്‍ നടത്തിപ്പ് സിപിഎം നിയന്ത്രണത്തിലുള്ള  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ്. ധനമന്ത്രി തോമസ്‌ ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ ജനകീയ ഭക്ഷണശാലയെക്കുറിച്ച് വിശദീകരിച്ചു. മന്ത്രിയാണ് ഈ ആശയത്തിന് പിന്നില്‍. ശനിയാഴ്ച്ച ഉച്ചക്ക് 12.30നാണ് ഭക്ഷണശാല ഉദ്ഘാടനം. ഉദ്ഘാടനവും വ്യത്യസ്തമാണ്. ഈ ആശയത്തെ പിന്‍തുണയ്ക്കുന്നവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടാവും ഉദ്ഘാടനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കലാസാംസ്കാരികരംഗത്തെ പ്രമുഖരും സാന്ത്വന പ്രവർത്തകരും പങ്കാളികളാകും. വെറുമൊരു ഭക്ഷണശാലയല്ല; വേറിട്ടത് 2000ലധികം ആളുകള്‍ക്ക് ഒരേസമയം ഭക്ഷണം പാകംചെയ്യാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റീം കിച്ചണിലാണ് പാചകം. പതിനൊന്നേകാല്‍ ലക്ഷംരൂപ മുടക്കിയാണ് ഇത് സ്ഥാപിച്ചത്.. ഐആര്‍ടിസിയുടെ സഹായത്തോടെ ആധുനിക മാലിന്യ സംസ്ക്കരണ സംവിധാനവും ... Read more

Eight tips for smarter family travel

Spring break and summer vacation are on the horizon, and many families are planning road trips and family travel over the next several months. With Dream Dinners‘ 16 years of experience helping families spend more time together through assembled meals, they’ve learned a few tricks for making family travel less stressful and less expensive, too. Photo Courtesy: vuelio Consider a vacation rental over a hotel. Having access to an entire home means use of a fully stocked kitchen, the ability to store ingredients for homemade meals, and being able to enjoy breakfast, lunch, and dinner together around the table more ... Read more

മധുര മീനാക്ഷി ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധനം

മധുര മീനാക്ഷി ക്ഷേത്രത്തില്‍ മാര്‍ച്ച്  മൂന്ന്  മുതല്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. ക്ഷേത്രത്തിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര അധികൃതര്‍ മാര്‍ച്ച് മൂന്ന് മുതല്‍ ക്ഷേത്രത്തില്‍ മൊബൈല്‍ നിരോധനം വരുമെന്ന് അറിയിച്ചു. ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വന്‍ തീപിടുത്തത്തെതുടര്‍ന്ന് വ്യാപകമായി നാശനഷ്ടം സംഭവിച്ചിരുന്നു ഇതിനെ തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.