Tag: Snehajalakam’ pain and palliative care unit

ബില്ലില്ല, കാഷ്യറില്ല: വയറു നിറച്ചുണ്ണാം ഈ ഭക്ഷണശാലയില്‍

ആലപ്പുഴ: ദേശീയപാതയില്‍ ആലപ്പുഴ- ചേര്‍ത്തല റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വയറുനിറച്ച് ഉണ്ണാന്‍ ഇനി ജനകീയ ഭക്ഷണശാലയുണ്ട്.  ഉണ്ടു കഴിഞ്ഞാല്‍ ബില്ലോ കാഷ്യറോ പൂട്ടുള്ള പണപ്പെട്ടിയോ ഇവിടെ ഉണ്ടാവില്ല. കൌണ്ടറില്‍ ഒരു ബോക്സ് ഉണ്ടാകും. ഇഷ്ടമുള്ളത് അതില്‍ ഇടാം. ഇട്ടില്ലങ്കിലും ആഹാരം കുറയ്ക്കേണ്ട. കൈ കഴുകി മടങ്ങാം. ഹോട്ടല്‍ നടത്തിപ്പ് സിപിഎം നിയന്ത്രണത്തിലുള്ള  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ്. ധനമന്ത്രി തോമസ്‌ ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ ജനകീയ ഭക്ഷണശാലയെക്കുറിച്ച് വിശദീകരിച്ചു. മന്ത്രിയാണ് ഈ ആശയത്തിന് പിന്നില്‍. ശനിയാഴ്ച്ച ഉച്ചക്ക് 12.30നാണ് ഭക്ഷണശാല ഉദ്ഘാടനം. ഉദ്ഘാടനവും വ്യത്യസ്തമാണ്. ഈ ആശയത്തെ പിന്‍തുണയ്ക്കുന്നവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടാവും ഉദ്ഘാടനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കലാസാംസ്കാരികരംഗത്തെ പ്രമുഖരും സാന്ത്വന പ്രവർത്തകരും പങ്കാളികളാകും. വെറുമൊരു ഭക്ഷണശാലയല്ല; വേറിട്ടത് 2000ലധികം ആളുകള്‍ക്ക് ഒരേസമയം ഭക്ഷണം പാകംചെയ്യാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റീം കിച്ചണിലാണ് പാചകം. പതിനൊന്നേകാല്‍ ലക്ഷംരൂപ മുടക്കിയാണ് ഇത് സ്ഥാപിച്ചത്.. ഐആര്‍ടിസിയുടെ സഹായത്തോടെ ആധുനിക മാലിന്യ സംസ്ക്കരണ സംവിധാനവും ... Read more