Kerala

ജലപാത വരുന്നതോടെ കേരള ടൂറിസം ലോകത്ത് ഒന്നാമതാകുമെന്ന് മനോരമ എഡിറ്റർ

കാസർകോട് ജലപാത യാഥാർഥ്യമായാൽ കേരളം രണ്ടു വർഷം കൊണ്ട് ലോകത്തിലെ വലിയ ടൂറിസം കേന്ദ്രമായി വളരുമെന്ന് മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു പറഞ്ഞു. ദേശാഭിമാനി ആലപ്പുഴ പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫിലിപ്പ് മാത്യു .പദ്ധതി നടപ്പാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രിക്കും ടീമിനും അദ്ദേഹം ആശംസ നേർന്നു.

പ്രസംഗത്തിൽ മുഖ്യമന്ത്രിയേയും സർക്കാരിനേയും മനോരമ എഡിറ്റർ പ്രശംസിച്ചു. ഈ ഭരണം തുടർന്നാൽ കേരളം പറുദീസയാകും. കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയൻ.

വികസന വഴികളിലെ പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ടു പോകാൻ മുഖ്യമന്ത്രി കാട്ടുന്ന ഇച്ഛാശക്തി അപാരമാണ് .ഈ നിലയിൽ മുന്നോട്ടു പോയാൽ കേരളം പറുദീസയാകുമെന്നുറപ്പാണെന്നും ഫിലിപ്പ് മാത്യു പറഞ്ഞു