Kerala

മണ്‍സൂണ്‍ സീസണ്‍ ആഘോഷമാക്കാന്‍ ‘കം ഔട്ട് ആന്‍ഡ് പ്ലേ’ കാമ്പയിനുമായി കേരള ടൂറിസം

മണ്‍സൂണ്‍ സീസണില്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി ‘ കം ഔട്ട് ആന്‍ഡ് പ്ലേ ‘ എന്ന പുതുമയുള്ള ഒരു കാമ്പയിന്ടൂറിസം വകുപ്പ്തുടക്കം കുറിച്ച് കഴിഞ്ഞു.

‘ ട്രെക്കിങ്ങ്, ആയുര്‍വേദ മസാജുകള്‍, റിവര്‍ റാഫ്റ്റിങ് തുടങ്ങി ആകര്‍ഷണീയമായ നിരവധി ഇനങ്ങളാണ് മണ്‍സൂണ്‍ സീസണില്‍ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ഇതിലൂടെ പ്രകൃതിയിലേക്ക് മടങ്ങിപ്പോയി പാരസ്പര്യത്തിന്റെകണ്ണികളെ ഇണക്കിച്ചേര്‍ക്കാനും ആഹ്ലാദപൂര്‍വം ജീവിതത്തെ തിരിച്ചുപിടിക്കാനും സാധിക്കുന്നു.

കേരളത്തില്‍മഴക്കാലംചിലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുംഎത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ഇത്തവണ വന്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പോയവര്‍ഷം10,91870വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്.

8392.11കോടി രൂപയുടെ വരുമാനം ഈയിനത്തില്‍ ലഭിച്ചു. ഏതാനും വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് 70,000 ത്തോളം സൗദി ടൂറിസ്റ്റുകള്‍ കേരളത്തിലെത്താറുണ്ട്. പ്രകൃതിമനോഹരമായ കേരളത്തിന്റെ മണ്‍സൂണ്‍ കാഴ്ചകളില്‍ മുഴുകാനുംആയുര്‍വേദമുള്‍പ്പെടെയുള്ള ചികിത്സാവിധികളില്‍ ഏര്‍പ്പെടാനും ഒഴിവുകാല വിനോദത്തിനായും അറബ് രാജ്യങ്ങളില്‍ നിന്ന് ധാരാളം പേരാണ് മഴക്കാലത്ത്‌സംസ്ഥാനത്തെത്തുന്നത്.

ഔദ്യോഗിക ജീവിതത്തിന്റെ പിരിമുറുക്കവുംയാന്ത്രികമായ ജീവിതചര്യയുംഉള്‍പ്പെടെ വിരസമായദൈനംദിന ജീവിതത്തില്‍ നിന്ന് അല്‍പകാലത്തേക്കെങ്കിലും വിട്ടു നിന്ന് ആഹ്ലാദകരമായ ഒഴിവുകാലം ആസ്വദിക്കാനുള്ള അവസരമാണ്‌കേരള ടൂറിസം സഞ്ചാരികള്‍ക്കായി മണ്‍സൂണ്‍ കാലത്തേക്ക് ഒരുക്കുന്നത്.

കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള ആനന്ദവേളകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ‘ പ്ലേ’എന്ന ആശയം ആവിഷ്‌കരിച്ചിട്ടുള്ളത്.ഒന്നിച്ചുള്ള വിനോദങ്ങളിലൂടെബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനാവും എന്ന ചിന്തയും ഇതിനു പിറകിലുണ്ട്.അച്ചടി , ദൃശ്യശ്രവ്യ മാധ്യമങ്ങള്‍/ ഔട്ട് -ഓഫ് -ഹോം ഉള്‍പ്പെടെ സാധ്യമായ എല്ലാ മാര്‍ഗങ്ങളുംഉപയോഗപ്പെടുത്തിയുള്ള വിപുലമായ കാമ്പയിനാണ് നടക്കുന്നത്.

ടെലിവിഷനും അച്ചടി മാധ്യമങ്ങള്‍ക്കും പുറമേറേഡിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെഭാഗമാകും.

വിപുലമായ പ്രചരണത്തിലൂടെ തമിഴ്നാട്,കര്‍ണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, രാജ്യ തലസ്ഥാനമേഖല ,മധ്യ പ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന്ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ദ്ധനവുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

സൈക്കിള്‍ സ്ലോ, ഒറ്റക്കാലില്‍ഓട്ടം, മുട്ടിപ്പാലം കടക്കല്‍ തുടങ്ങിയ വിനോദപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോഷ്യല്‍ മീഡിയ വഴി ‘ComeOutandPlay’ ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യണം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.