Kerala

ന്യൂനമര്‍ദം വൈകിട്ടെത്തും: കാലവര്‍ഷത്തിന് ഒരാഴ്ച്

കാലവര്‍ഷം എത്താന്‍ ഒരാഴ്ച മാത്രമെന്നു കാലാവസ്ഥാ വകുപ്പ്. 29 ന് മഴ എത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും 28 ന് എത്തുമെന്ന് സ്‌കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ സ്ഥാപനവും പ്രവചിക്കുന്നു. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയില്‍ നാളെയോടെ മഴയെത്തുമെന്നാണു പ്രതീക്ഷ.

ആന്‍ഡമാന്‍സില്‍ മേയ് 20 ന് എത്തേണ്ട മഴ 23 നേ എത്തുകയുള്ളൂ. ആന്‍ഡമാനും കേരളത്തിലെ മഴയുടെ തുടക്കവും തമ്മില്‍ വലിയ ബന്ധമില്ലെന്നു നിരീക്ഷകര്‍ പറയുന്നു. അതിനാല്‍ ഇന്നു വൈകുന്നേരത്തോടെ കന്യാകുമാരി തീരത്തു രൂപമെടുക്കുന്ന ന്യൂനമര്‍ദം ഈ വര്‍ഷത്തെ മണ്‍സൂണിന്റെ ഗതി തീരുമാനിക്കുന്ന സ്ഥിതിയാണ്.

മേയ് പത്തിനു ശേഷം തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള പതിനാലോളം കാലാവസ്ഥാ മഴമാപിനികളില്‍ എട്ടിടത്തെങ്കിലും രണ്ടു ദിവസം തുടര്‍ച്ചയായി 2.5 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തുകയും തെക്കു പടിഞ്ഞാറന്‍ ദിശയില്‍നിന്നു കാറ്റു വീശുകയും ചെയ്താല്‍ കാലവര്‍ഷത്തിന്റെ ആഗമനം പ്രഖ്യാപിക്കാമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) ചട്ടം.