News

മിന്നല്‍ വേഗക്കാരെ പിടിക്കാന്‍ 162 സ്പീഡ് റഡാറുകള്‍ കൂടി

വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ​​ പൊ​ലീ​സ്​ 162 സ്​​പീ​ഡ്​ റ​ഡാ​റു​ക​ൾ കൂ​ടി വാ​ങ്ങു​ന്നു. കൈ​ത്തോ​ക്കി​​​ന്‍റെ മാ​തൃ​ക​യി​ലുള്ള സ്​​പീ​ഡ്​ റ​ഡാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ പി​ടി​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വേ​ഗ​ത മ​ന​സ്സി​ലാ​ക്കാനാവും. മൂ​ന്നേ​കാ​ൽ കോ​ടി രൂ​പ​യാ​ണ്​ ഇ​തി​നാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ ചെ​ല​വ​ഴി​ക്കു​ന്ന​ത്.

ലേ​സ​ർ സം​വി​ധാ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ന്​​ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ഘ​ടി​പ്പി​ച്ച ലേ​സ​ർ ജാ​മ​റു​ക​ളെ​യ​ട​ക്കം പ്ര​തി​രോ​ധി​ക്കാ​നാകും. കൂടാതെ മ​ണി​ക്കൂ​റി​ൽ 320 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള വേ​ഗ​ത ക​ണ്ടെ​ത്താ​നു​മാ​കും. വാ​ഹ​നം 200 മീ​റ്റ​ർ അ​ടു​ത്തെ​ത്തി​യാ​ൽ​പോ​ലും മൂ​ന്നു​സെ​ക്ക​ൻ​ഡുകള്‍ ​കൊ​ണ്ട്​ വേ​ഗ​ത അ​ള​ക്കു​ന്ന ഉ​പ​ക​ര​ണം ഒ​രു​ത​വ​ണ ചാ​ർ​ജ്​ ചെ​യ്​​താ​ൽ എ​ട്ടു മ​ണി​ക്കൂ​ർ​ തു​ട​ർ​ച്ച​യാ​യി ഏ​ത്​ കാ​ലാ​വ​സ്​​ഥ​യി​ലും ഉ​പ​യോ​ഗി​ക്കാ​നാ​വും.

ഇ​തോ​ടൊ​ന്നി​ച്ച്​ വേ​ഗ​ത കാ​ണി​ക്കു​ന്ന പ്രി​ൻൗ​ട്ട് ല​ഭി​ക്കാ​നും സം​വി​ധാ​ന​മു​ണ്ടാ​കും. റ​ഡാ​റി​ന്​ തൊ​ട്ട​ടു​ത്ത്​ വാ​ഹ​ന​ത്തി​​ൽ സ്​​ഥാ​പി​ച്ച അ​നു​ബ​ന്ധ യൂ​നി​റ്റി​ലേ​ക്ക്​​ വി​വ​ര​ങ്ങ​ൾ ബ്ലൂ​ടൂ​ത്ത്​ വ​ഴി​യാ​ണ്​ എ​ത്തു​ക. തി​യ്യ​തി, സ​മ​യം, വാ​ഹ​ന​ത്തി​​​ന്‍റെ വേ​ഗ​ത, അ​നു​വ​ദ​നീ​യ​മാ​യ വേ​ഗ​ത, ന​മ്പ​ർ ഉ​ൾ​പ്പെ​​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ്​ മെ​ഷീ​നി​ൽ​ നി​ന്ന്​ പ്രി​ന്‍റ്​ ചെ​യ്​​തു​വ​രി​ക. ഇ​തി​ൽ ഒ​ഴി​ച്ചി​ട്ട ഭാ​ഗ​ത്ത്​ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റെ​ക്കൊ​ണ്ട്​ ഒ​പ്പു​വെ​പ്പി​ച്ച​ശേഷം പി​ന്നീ​ട്​ പി​ഴ അ​ട​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക.