Kerala

ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെ കാണാതിരുന്നത് തനിക്ക് തിരക്കായതിനാലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. ശ്രീധരന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ നിയമസഭയില്‍ മറുപടി പറയുകയായയിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. സാമ്പത്തികമാണ് പ്രശ്നം. ഇ.ശ്രീധരന്‍ ഉദ്ദേശിക്കുന്നത് പോലെ സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയില്ല. കേന്ദ്രാനുമതി കിട്ടിയ ശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ ലൈറ്റ്മോട്രോയെ അല്ല ഇ.ശ്രീധരനെയാണ് ഓടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് ഇടത് സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന ഔദ്യോഗിക വിശദീകരണവു
മായി ഡി.എം.ആര്‍.സി രംഗത്തെത്തിയത്.