India

തീവണ്ടിയിലും ഇനി മദ്യം ലഭിക്കും


ലോകത്തിലെ തന്നെ മികച്ച തീവണ്ടിയായ മഹാരാജ എക്‌സ്പ്രസ്സില്‍ ഇനി യാത്രക്കാര്‍ക്കും മദ്യം ലഭിക്കും.വൈനും മദ്യവും ലഭ്യമാകുന്ന സഫാരി മദ്യശാലയില്‍ യാത്രക്കാര്‍ക്കായി മദ്യത്തിനൊപ്പം ഭക്ഷണവും സൗജന്യമായി ലഭിക്കും.

പ്രതിവര്‍ഷം 5000 രൂപ റെയില്‍വേ എക്‌സൈസിന് ഫീസായി അടക്കുന്ന തീവണ്ടിയില്‍ ഏറ്റവും കൂടിയ ക്ലാസിന് ഒരുലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപയുടെ ടിക്കറ്റ് എടുക്കണം. യാത്രക്കാര്‍ക്ക് എടുക്കാവുന്ന ഏറ്റവും കുറഞ്ഞ നിരക്ക് പ്രതിദിനം അരലക്ഷം രൂപയാണ്.ഭീമമായ ടിക്കറ്റ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതിനാല്‍ തീവണ്ടിക്കുള്ളില്‍ ലഭിക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ എല്ലാം സൗജന്യമാണ്. ഡൈനിംങ്ങ് ബാര്‍ ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ മദ്യശാലയാണ് തീവണ്ടിയില്‍ ഉള്ളത്. ട്രെയിനില് മദ്യം വിളമ്പുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

ഡല്‍ഹിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന മഹാരാജ എക്‌സ്പ്രസ് ഗോവ വഴി മഹാരാജ കേരളത്തില്‍ എത്തുന്നത്. ഐ എസ് ആര്‍ ടി സിയുടെ ഉടമസ്ഥതയിലുള്ള ഈ ആഡംബര ട്രെയിനില്‍ യാത്ര ആസ്വദിക്കണമെങ്കില്‍ എട്ട് ദിവസത്തെ യാത്രയാണ് ഓരോ തവണയും ഈ ട്രെയിന്‍ പൂര്‍ത്തിയാക്കുന്നത്.


88 യാത്രക്കാരെ മാത്രം ഉള്‍ക്കൊള്ളുന്ന ട്രെയിന്‍ സമ്പന്നരായ വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യമിട്ടാണ് സര്‍വീസ് നടത്തുന്നത്. അഞ്ച് ഡീലക്സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്റ്ററന്റുകള്‍ എന്നിവയാണ് ഈ ആഢംബര ട്രെയിനിലുള്ളത്. ഒരോ കാബിനുകളിലും പ്രത്യേകം ശീതോഷ്ണ സംവിധാനം,എല്‍സിഡി ടിവി, ഡയറക്ട് ഡയല്‍ ടെലഫോണ്‍, ഇന്റര്‍നെറ്റ്, ഡെഡിക്കേറ്റഡ് ബട്‌ലര് സര്‍വീസ്, ബെഡ്.ലൈവ് ടിവി എന്നിവയുണ്ട്.