Kerala

ബൈക്കിന്‍റെ ഷേപ്പ് മാറ്റിയാല്‍ വര്‍ക്ക് ഷോപ്പുകാരന്‍ അകത്താകും

മോട്ടോര്‍ വാഹനനിയമ വിരുദ്ധമായി ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാല്‍ ഇനി വര്‍ക്ക് ഷോപ് ഉടമകളും കുടുങ്ങും. ഇത്തരത്തില്‍ വാഹനങ്ങള്‍ അഴിച്ച്പണിയുന്ന വര്‍ക്ക്‌ഷോപ്പുകള്‍ നിരീക്ഷിക്കാനും അവ പൂട്ടിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ ആര്‍.ടി.ഒ.മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.


സംസ്ഥാനവ്യാപകവുമായി അനധികൃത ബൈക്ക് റെയ്‌സിങ് മത്സരങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് കിട്ടി ഇതിനെല്ലാം തന്നെ രൂപമാറ്റം വരുത്തിയ ബൈക്കുകളാണ് ഉപയോഗിക്കുന്നത്.നഗരങ്ങളിലും ഗ്രാമപ്രദേങ്ങളില്‍ പോലും പൊലീസിന്റെ കണ്ണുവെട്ടിച്ച് ബൈക്ക് റൈസിങ്ങ് വ്യാപകമായി നടക്കുന്നുണ്ടെന്ന് ഗതാഗതവകുപ്പിന്റെ കണ്ടെത്തല്‍.

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മത്സരങ്ങള്‍ തത്കാലം നിര്‍ത്തി വെയ്ക്കുന്നു. എന്നാല്‍ വീണ്ടും വൈകാതെ അവ തുടരും.ബൈക്ക് അഭ്യാസപ്രകടനങ്ങളിലൂടെ നിരവധി ആളുകള്‍ക്കാണ്  അപകടം ഉണ്ടാകുന്നത്. വഴിയാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ബൈക്ക് അഭ്യാസപ്രകടനങ്ങള്‍ കര്‍ശനമായി തടയുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്.

ബൈക്കുകളുടെ ടയര്‍, മഡ്ഗാര്‍ഡ്, ബാര്‍, സൈലന്‍സര്‍ എന്നിവയിലാണ് പ്രധാനമായും രൂപമാറ്റം വരുത്തുന്നത്.അപകടവുംഅശാസ്ത്രീയവുമായപരിഷ്‌ക്കാരങ്ങളുംനടത്തുന്നവര്‍ക്ക്‌ഷോപ്പുകളുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കണമെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ നിര്‍ദേശിച്ചു. കണ്ടെത്തിയ വര്‍ക്ക് ഷോപ്പുകള്‍ അടച്ചുപൂട്ടല്‍ പോലെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.

പൊതുജനങ്ങള്‍ക്കും രഹസ്യമായി നിര്‍ദേശം നല്‍കാം ബൈക്ക് ഉടമയ്ക്കും, വര്‍ക്ക്‌ഷോപ്പ് ഉടമയ്‌ക്കെതിരെ നിയമനടപടിക്കുള്ള നോട്ടീസ് നല്‍കാം, വാഹനങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ എടുത്ത് നല്‍കാം. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വിടരുതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ നിര്‍ദേശം നല്‍കി.