News

ബസ് ചാര്‍ജ് വര്‍ധന ഉടന്‍?

തിരുവനന്തപുരം: കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.
പണിമുടക്ക് ഒഴിവാക്കാന്‍ ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.ഇത്തരം നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇന്ധനവില കൂട്ടിയത് മോട്ടോര്‍ വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തുമെന്ന് ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്നു.മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരം മാറ്റിയത്.മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.