Tag: Trissur

പ്രധാന റോഡുകളില്‍ ഡിവൈഡര്‍ പാടില്ല: പകരം സംവിധാനം ആലോചിച്ച് പൊലീസ്

പ്രധാന റോഡുകളില്‍ ഡിവൈഡറുകള്‍ പാടില്ലെന്ന നിര്‍ദേശത്തെത്തുടര്‍ന്നു അപകടസാധ്യതാ മേഖലകളില്‍ പകരം സുരക്ഷാ സംവിധാനം ആലോചിച്ച് പൊലീസ്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പുമായി കൂടിയാലോചിച്ചുള്ള നടപടികളാണു പരിഗണിക്കുന്നത്. കോടതി ഉത്തരവുപ്രകാരം ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉള്ള ഡിവൈഡറുകള്‍ പൊലീസ് നീക്കിത്തുടങ്ങി. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണു നടപടി. ഡിവൈഡര്‍ സുഗമയാത്ര തടസ്സപ്പെടുത്തുന്നെന്ന പരാതിയിലാണു നടപടി. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ സ്ഥിരം അപകടമേഖയായ കല്ലേക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ കഴിഞ്ഞദിവസം നീക്കി. നിര്‍ദേശം അപകട, മരണ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയും പൊലീസിനുണ്ട്. പകരം സംവിധാനത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ ധാരണയായിട്ടില്ല. സംസ്ഥാന, ദേശീയ പാതകള്‍ക്കുപുറമെ പ്രധാന ജില്ലാ റോഡുകളിലും നിര്‍ദേശം ബാധകമാണെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാര്‍ പറഞ്ഞു. സ്ഥിരം അപകടം സംഭവിക്കുന്ന മേഖലകളില്‍ രണ്ടു വശത്തും ഡിവൈഡറുകള്‍ സ്ഥാപിച്ചാണ് പൊലീസ് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നത്. ഇതിനു പകരമുള്ള ശാസ്ത്രീയ സംവിധാനം ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. ട്രാഫിക് കോണ്‍, മുന്നറിയിപ്പുബോര്‍ഡുകള്‍, സ്ഥിര പരിശോധന തുടങ്ങിയ സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്.

പൂര നഗരി ആവേശത്തില്‍: സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍ പൂരത്തില്‍ കരിമരുന്നുകലയുടെ ഇന്ദ്രജാലം തീര്‍ക്കാന്‍ തട്ടകക്കാര്‍ ഒരുങ്ങി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും വെടിക്കെട്ട്. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി ലഭിച്ചതായി ദേവസ്വങ്ങള്‍ അറിയിച്ചു. 25നാണ് തൃശൂര്‍ പൂരം. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആകാശപ്പൂരത്തിന്റൈ അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രി ഏഴിന് തുടങ്ങും. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയും തിരികൊളുത്തും. ആദ്യ 15 മിനിറ്റിനുള്ളില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചില്‍ നടക്കും. തുടര്‍ന്ന് വര്‍ണ അമിട്ടുകളുടെ ആഘോഷം. കഴിഞ്ഞ വര്‍ഷം അമിട്ടില്‍ ‘പുലിമുരുകനും’, ‘ബാഹുബലിയും’ അവതരിപ്പിച്ച് ആസ്വാദകരുടെ ആരവമേറ്റുവാങ്ങിയ ഇരുവിഭാഗവും ഇക്കുറിയും ഫാന്‍സി ഇനങ്ങളിലും മികവുകാട്ടും. തിരുവമ്പാടിക്കുവേണ്ടി സജി കുണ്ടന്നൂര്‍ ഒരേ നിറത്തില്‍ത്തന്നെ കത്തലും കെടലുമായി ‘മിന്നാമിനുങ്ങ് ‘ അമിട്ടും ഒരമിട്ടില്‍നിന്ന് ഏഴ് അമിട്ടായി പൊട്ടിച്ചിതറുന്ന ‘കുട്ടന്‍പിള്ള സിനിമ’ ... Read more

ഒമ്പത് ജില്ലകളെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും

സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വര്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമീഷണര്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി.ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷയില്‍ ചേര്‍ന്ന അതോറിറ്റി യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ കണക്കുകള്‍ പ്രകാരം2017ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര ... Read more