Tag: Responsible tourism mission kerala

കുന്നിമണിക്കമ്മല്‍ കൊണ്ട് കുന്നോളം സ്നേഹം നല്‍കാം

വയനാടിന്‍റെ യാത്രാനുഭവങ്ങള്‍ എക്കാലവും മനസില്‍ നിറഞ്ഞു നില്‍ക്കാന്‍ കുന്നിമണി കൊണ്ട് അലങ്കരിച്ച പാരമ്പര്യ ആഭരണമായ ചൂതുമണിക്കമ്മലുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍. കുന്നിക്കുരു കൊണ്ട് നിര്‍മ്മിക്കുന്ന ഈ സ്മരണികയുടെ പ്രകാശനം സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് കേരള ട്രാവല്‍ മാര്‍ട്ടില്‍ നിര്‍വ്വഹിച്ചു. പക്കം(ഉചിതമായ സമയം) നോക്കി വെട്ടിയ കൈതോല മുള്ള് ചെത്തി ചീകുകയാണ് ചൂതുമണിക്കമ്മലിന്‍റെ നിര്‍മ്മാണത്തിലെ ആദ്യ പടി. കരിമരുത് കത്തിച്ച് അതിന്‍റെ ചാരത്തിന്‍റെ ചൂടില്‍ ഇത് ചുട്ടെടുക്കുന്നു. ചെറുതേന്‍ മെഴുകും ചുട്ടെടുത്ത് അതില്‍ കൈതോല വട്ടത്തില്‍ ചുറ്റിയെടുക്കും. പിന്നീട് കൊങ്ങിണിയില കൂട്ടിത്തിരുമ്മി മിനുസപ്പെടുത്തിയ കുന്നിക്കുരു മണികള്‍ തേന്‍മെഴുകില്‍ ക്രമത്തില്‍ ഒട്ടിച്ചെടുക്കുന്നതോടെയാണ് ചൂതുമണിക്കമ്മലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. വയനാട്ടിലെ അമ്പലവയലില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ആഭിമുഖ്യത്തിലാണ് ഇതിനുള്ള പരിശീലനം നല്‍കി വരുന്നത്. അമ്പലവയല്‍ പഞ്ചായത്തിലെ അമ്പലക്കുന്ന് ഗ്രാമത്തിലെ ഗോത്രസമുദായം തന്നെയാണ് ചൂതുമണിക്കമ്മലിന്‍റെ നിര്‍മ്മാണം നടത്തുന്നത്. പ്രാദേശികമായി സംഭരിച്ച കുന്നിക്കുരു ഉപയോഗിച്ച് 43 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തോട നിര്‍മ്മാണത്തിന് പരിശീലനം നല്‍കിയത്. നാലു ... Read more

പരിധിയില്ലാതെ..പരിമിതിയില്ലാതെ കേരളം കാണാം; ബാരിയർ ഫ്രീ പദ്ധതിക്ക് തുടക്കം

മൂന്നു വർഷത്തിനകം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സമ്പൂർണ ഭിന്നശേഷി സൗഹൃദമാകുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ബാരിയർ ഫ്രീ കേരള ടൂറിസം (പരിധിയില്ലാ കേരള വിനോദ സഞ്ചാരം) തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. 296 കേന്ദ്രങ്ങളെ ഉടൻ ഭിന്നശേഷി സൗഹൃദമാക്കും.196 കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ 9 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം വികസനം ജനതാൽപ്പര്യം മുൻനിർത്തിയെന്നതിനു തെളിവാണ് ടൂറിസം നയം. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിച്ചുള്ള ടൂറിസം വികസനമാണ് കേരളത്തിന്റേത്. റാമ്പുകൾ, ശ്രവണ സഹായികൾ, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ എന്നിവ ഓരോ കേന്ദ്രത്തിലും വേണം. ഓരോ ഇടങ്ങൾക്കും താമസ സ്ഥലങ്ങൾക്കും ഉത്തരവാദിത്വ ടൂറിസം ക്ലാസിഫിക്കേഷൻ നടപ്പാക്കും. ഓരോ ഇടങ്ങളിലും നടപ്പാകേണ്ടവ സംബന്ധിച്ച് ഉത്തരവാദിത്വ ടൂറിസം മിഷൻ ഓഡിററിംഗ് നടത്തണം. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ പുതിയ പദ്ധതികൾ ഉത്തരവാദിത്വ ടൂറിസം നയത്തിന്റെ അടിസ്‌ഥാനത്തിലേ നടപ്പാക്കൂ. ഉത്തരവാദിത്വ ടൂറിസത്തിന്റെ ലോക മാതൃകയാണ് കേരളമെന്നും ... Read more

ഉത്തരവാദ ടൂറിസം: പ്രാദേശിക പങ്കാളിത്തത്തോടെ ഹോം സ്റ്റേകള്‍

കോട്ടയം: കേരളത്തിന്‍റെ  ടൂറിസം മേഖലയിൽ ദീർഘകാല സുസ്ഥിര വികസന മാതൃകകൾ  വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി 1000 ഹോംസ്റ്റേകളും 300 ഫാം ഹൗസുകളും നിർമിക്കുന്നതിന്  പ്രാദേശിക സമൂഹത്തെ  സഹായിക്കുവാൻ തയ്യാറാവുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷൻ. പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച കോട്ടയം തിരുവാർപ്പ് എന്ന ചെറു ഗ്രാമത്തിലെ മികവാർന്ന സംരംഭകരോടൊപ്പം ഹോംസ്റ്റേകൾ, ഫാം ഹൗസുകൾ എന്നിവ സ്ഥാപിക്കുന്നതിൽ താത്പര്യം പ്രകടിപ്പിക്കുന്ന  അപേക്ഷകരുമായി  ജനുവരി 26 ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് സമ്മേളനം സംഘടിപ്പിച്ചു. തിരുവാർപ്പിൽ നിന്നും ലഭ്യമായിട്ടുള്ള  ആദ്യ സെറ്റ് അപേക്ഷകൾ കേരളത്തിന്‍റെ ടൂറിസം മേഖലയിൽ ഉയർന്നു വരുന്ന സംരംഭങ്ങളായും അവ കൂടുതൽ പേർ  ഈ മേഖലയിലേക്ക് കടന്ന് വരുന്നതിനും താത്പര്യം പ്രകടിപ്പിക്കുന്നതിനും  പ്രേരണയാകുമെന്നും  ഉത്തരവാദിത്ത മിഷൻ കണക്കാക്കുന്നു. പദ്ധതികളനുസരിച്ച് ഹോംസ്റ്റേ, ഫാം ഹൗസ് സംരംഭങ്ങൾ സജ്ജീകരിക്കുന്നതിനുള്ള  അപേക്ഷകൾക്ക്  ഉത്തരവാദിത്ത ടൂറിസം മിഷൻ മികച്ച പിന്തുണയേകുകയും ടൂറിസം പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഏതൊരു പ്രവർത്തനത്തിലും പ്രാദേശിക സമൂഹത്തിലുള്ളവരുടെ പങ്കാളിത്തം ഉറപ്പ്  വരുത്തുകയും ചെയ്യും ... Read more