Tag: Wayanadu

കുന്നിമണിക്കമ്മല്‍ കൊണ്ട് കുന്നോളം സ്നേഹം നല്‍കാം

വയനാടിന്‍റെ യാത്രാനുഭവങ്ങള്‍ എക്കാലവും മനസില്‍ നിറഞ്ഞു നില്‍ക്കാന്‍ കുന്നിമണി കൊണ്ട് അലങ്കരിച്ച പാരമ്പര്യ ആഭരണമായ ചൂതുമണിക്കമ്മലുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍. കുന്നിക്കുരു കൊണ്ട് നിര്‍മ്മിക്കുന്ന ഈ സ്മരണികയുടെ പ്രകാശനം സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് കേരള ട്രാവല്‍ മാര്‍ട്ടില്‍ നിര്‍വ്വഹിച്ചു. പക്കം(ഉചിതമായ സമയം) നോക്കി വെട്ടിയ കൈതോല മുള്ള് ചെത്തി ചീകുകയാണ് ചൂതുമണിക്കമ്മലിന്‍റെ നിര്‍മ്മാണത്തിലെ ആദ്യ പടി. കരിമരുത് കത്തിച്ച് അതിന്‍റെ ചാരത്തിന്‍റെ ചൂടില്‍ ഇത് ചുട്ടെടുക്കുന്നു. ചെറുതേന്‍ മെഴുകും ചുട്ടെടുത്ത് അതില്‍ കൈതോല വട്ടത്തില്‍ ചുറ്റിയെടുക്കും. പിന്നീട് കൊങ്ങിണിയില കൂട്ടിത്തിരുമ്മി മിനുസപ്പെടുത്തിയ കുന്നിക്കുരു മണികള്‍ തേന്‍മെഴുകില്‍ ക്രമത്തില്‍ ഒട്ടിച്ചെടുക്കുന്നതോടെയാണ് ചൂതുമണിക്കമ്മലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. വയനാട്ടിലെ അമ്പലവയലില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ആഭിമുഖ്യത്തിലാണ് ഇതിനുള്ള പരിശീലനം നല്‍കി വരുന്നത്. അമ്പലവയല്‍ പഞ്ചായത്തിലെ അമ്പലക്കുന്ന് ഗ്രാമത്തിലെ ഗോത്രസമുദായം തന്നെയാണ് ചൂതുമണിക്കമ്മലിന്‍റെ നിര്‍മ്മാണം നടത്തുന്നത്. പ്രാദേശികമായി സംഭരിച്ച കുന്നിക്കുരു ഉപയോഗിച്ച് 43 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തോട നിര്‍മ്മാണത്തിന് പരിശീലനം നല്‍കിയത്. നാലു ... Read more

കെഎസ്ആര്‍ടിസി വോള്‍വോ-സ്‌കാനിയ സര്‍വീസുകള്‍ പുനരാരംഭിച്ചു

മണ്ണിടിഞ്ഞു താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന കേരള ആര്‍ടിസി സ്‌കാനിയ-വോള്‍വോ സര്‍വീസുകള്‍ പുനരാരംഭിച്ചു. പകല്‍ 1.00, 2.15, 3.30 സമയങ്ങളില്‍ പുറപ്പെടുന്ന ബെംഗളൂരു-കോഴിക്കോട്-തിരുവനന്തപുരം, രാത്രി 10.30ന് ഉള്ള ബെംഗളൂരു-കോഴിക്കോട് മള്‍ട്ടി ആക്‌സില്‍ ബസുകളാണ് ഒന്നര ആഴ്ചയായി സര്‍വീസ് റദ്ദാക്കിയിരുന്നത്. ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനാല്‍ ഈ ബസുകള്‍ ഇന്നലെ നാട്ടില്‍ നിന്നു പുറപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഇന്നാരംഭിക്കും. ഇവയുടെ ഓണ്‍ലൈന്‍ റിസര്‍വേഷനും പുനഃസ്ഥാപിച്ചു. എസി ബസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നു മലബാര്‍ ഭാഗത്തേക്കുള്ള യാത്രാക്ലേശം പരിഹരിക്കാന്‍ ബെംഗളൂരു-കല്‍പറ്റ റൂട്ടില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ആരംഭിച്ചിരുന്നു. എസി ബസുകള്‍ തിരിച്ചെത്തിയതിനാല്‍ ഈ ബസ് പിന്‍വലിക്കും. എന്നാല്‍, ആഴ്ചാവസാനങ്ങളില്‍ തിരക്കനുസരിച്ച് സ്‌പെഷല്‍ സര്‍വീസിനായി ഇതുപയോഗിക്കും. അതേസമയം മഴയെ തുടര്‍ന്നു റൂട്ടും സമയവും മാറ്റിയ ബെംഗളൂരു-നിലമ്പൂര്‍ ബസ് ഇനിയൊരറിയിപ്പുണ്ടാകും വരെ മൈസൂരു-ഗുണ്ടല്‍പേട്ട്-ഗൂഡല്ലൂര്‍ വഴിയായിരിക്കും സര്‍വീസ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. ബെംഗളൂരുവില്‍നിന്നു രാത്രി 11.45നു പുറപ്പെടും. നേരത്തെ 9.45നു പുറപ്പെട്ട് മാനന്തവാടി-കല്‍പറ്റ-ചേറമ്പാടി-മേപ്പാടി വഴിയാണ് ബസ് നിലമ്പൂരില്‍ ... Read more