Tag: idukki

വിനോദസഞ്ചാര വികസനവുമായി ഇടുക്കി

ഇടുക്കി ജില്ലയിലെ മൂന്നു വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസലിന് സർക്കാരിന്‍റെ ഭരണാനുമതി. ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, ഇടുക്കി ഹിൽവ്യൂ പാർക്ക്, ഇടുക്കി പാർക്ക് എന്നിവയുടെ വികസനത്തിനാണ് അനുമതി ലഭിച്ചത്. രാജാക്കാട്–കുഞ്ചിത്തണ്ണി–അടിമാലി റോഡിൽ തേക്കിൻകാനത്തിനു സമീപമാണു ശ്രീനാരായണപുരം. പുഴയോരവും അടുത്തടുത്തുള്ള അഞ്ചു വെള്ളച്ചാട്ടങ്ങളുമാണ് മുതിരപ്പുഴയാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തിന്‍റെ പ്രത്യേകത. 2015 ഡിസംബർ 20 നാണ് ശ്രീനാരായണപുരം പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ ഒരുകോടി രൂപ ചെലവഴിച്ചാണ് സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത്. 2016–17 സാമ്പത്തിക വർഷം 75,000 സഞ്ചാരികളാണ് ശ്രീനാരായണപുരത്തെത്തിയത്. 2017 ഏപ്രിൽ മുതൽ ഇന്നലെ വരെ 1,80,000 സഞ്ചാരികൾ ശ്രീനാരായണപുരത്തെത്തിയതായി ഡി.ടി.പി.സി സെക്രട്ടറി ജയൻ പി വിജയൻ പറഞ്ഞു. സഞ്ചാരികളെ ആകർഷിക്കാൻ പുഴയ്ക്കു കുറുകെ തൂക്കുപാലം, കൈവരികളുള്ള സംരക്ഷിത നടപ്പാത, വെള്ളച്ചാട്ടത്തോടു ചേർന്നു പവിലിയൻ, ഇരിപ്പിടങ്ങൾ, കുളിക്കാനുള്ള സൗകര്യം, ശുചിമുറികൾ എന്നിവയാണു പുതുതായി നിർമിക്കുന്നത്. ഇടുക്കിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍ ... Read more

ഒമ്പത് ജില്ലകളെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും

സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വര്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമീഷണര്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി.ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷയില്‍ ചേര്‍ന്ന അതോറിറ്റി യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ കണക്കുകള്‍ പ്രകാരം2017ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര ... Read more

ചീറിപ്പാഞ്ഞ് ജീപ്പുകള്‍; ബ്രേക്കിടണമെന്ന് നാട്ടുകാര്‍

വണ്ടിപ്പെരിയാര്‍ മൗണ്ടിനു സമീപത്തെ ചെങ്കുത്തായ കൊക്കയ്ക്ക് അരികിലൂടെയുള്ള ജീപ്പുകളുടെ സാഹസികയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍. അപകടം നിറഞ്ഞ പാതയിലൂടെയാണ് സുരക്ഷാ മുന്‍കരുതലുകളില്ലാതെ ജീപ്പുകളുടെ യാത്ര. റോഡുകളുടെ വശങ്ങളില്‍ സംരക്ഷണഭിത്തിയോ, വേലികളോ ഇല്ലാത്തത് അപകടം വിളിച്ചുവരുത്തും. മൗണ്ടില്‍ നിന്നും ഗ്രാമ്പിലേക്കും അവിടെ നിന്ന് പാമ്പനാറിലേക്കും എത്താവുന്ന എളുപ്പവഴിയാണിത്. ഈ റോഡില്‍ ജീപ്പുകളുടെ സഞ്ചാരം ആരംഭിച്ചതോടെ പ്രദേശവാസികളുടെ യാത്രാ ദുര്‍ഘടമായി. ഈ പ്രദേശത്തേക്ക് അനധികൃത സവാരി നടത്തുന്ന ജീപ്പുകളെ നിയന്ത്രിക്കാന്‍ വനം- റവന്യു അധികാരികളോ, മോട്ടോര്‍ വകുപ്പോ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇരവികുളം നാഷണല്‍ പാര്‍ക്ക് അടച്ചു

വരയാടുകളുടെ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് മാര്‍ച്ച്‌ 31 വരെ അടച്ചു.  വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനന കാലയളവായതിനാലാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക്‌ തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ വരെയാണ് വരയാടുകളുടെ ഇണചേരല്‍ കാലഘട്ടം. അത് കഴിഞ്ഞുള്ള ആറുമാസമാണ് ഗര്‍ഭക്കാലം. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ വരയാടുകള്‍ക്ക് വളരെയധികം പരിരക്ഷ ആവശ്യമുണ്ട്. വനം- വന്യജീവി വകുപ്പ്  പാര്‍ക്കിലെ വരയാടുകളുടെ എണ്ണത്തില്‍ കുറവു വരാതെ നിലനിര്‍ത്തുന്നുണ്ട്. നിലവില്‍ രാജമലയില്‍ 1000ത്തിലധികം വരയാടുകളുണ്ട്. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലെ തെക്കു ഭാഗത്തുള്ള ഉയര്‍ന്ന കുന്നുകളാണ് (കണ്ണന്‍ ദേവന്‍ മലനിരകള്‍) വരയാടുകള്‍ക്ക് ആവാസകേന്ദ്രമൊരുക്കുന്നത്.

സഞ്ചാര തിരക്കില്‍ വീണ്ടും കുണ്ടള സജീവം

അറ്റകുറ്റപണിക്കള്‍ക്കായി ഒരു വര്‍ഷം അടച്ചിട്ടിരുന്ന കുണ്ടളയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ഒരാഴ്ച്ച മുന്‍പ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന കുണ്ടള ജലാശയത്തിലേക്ക് പെഡല്‍ ബോട്ടിങ്ങും ശിക്കാര യാത്രയും ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരാണ് ദിവസേന എത്തുന്നത്. ഹൈഡല്‍ ടൂറിസത്തിനാണ് ഇവിടെ ബോട്ടിങ്ങ് ചുമതല. അറ്റകുറ്റ പണികള്‍ക്ക് ശേഷം കുണ്ടള വീണ്ടും തുറക്കുന്നതോടെ വഴിവാണിഭക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിനിരുവശവും വേലികളും ഓടകളും തീര്‍ത്ത് കയ്യേറി ഷെട്ട് കെട്ടുന്നത് തടഞ്ഞു.സന്ദര്‍ശകര്‍ക്കും സന്ദര്‍ശക വാഹനങ്ങള്‍ക്കും പ്രവേശന കവാടം തീര്‍ത്ത് എന്‍ട്രി ഫീസ് ഏര്‍പ്പെടുത്തി.ഡാം പരിസരത്തെ കുതിര സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടില്ല.

ജന്മദിനാശംസകള്‍ ഇടുക്കി…. 46ലും ഇവളാണിവളാണ് മിടുമിടുക്കി

ഇടുക്കിക്കിന്ന് 46ാം പിറന്നാള്‍. തെക്കിന്‍റെ കശ്മീര്‍ എന്നറിയപ്പെടുന്ന ഇടുക്കി  വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്. പച്ചപുതച്ച നിബിഢ വനങ്ങളും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തലയുയര്‍ത്തിനില്‍ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ഇടുക്കിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. ഇയ്യോബിന്‍റെ പുസ്ത്തകത്തിലെ ആലോഷിയിലൂടെ മലയാളികള്‍ ഇടുക്കിയെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേശകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ വിദൂര രാജ്യങ്ങളിലേക്ക് തേക്ക്, ഈട്ടി, ആനക്കൊമ്പ്, ചന്ദനം, മയിലുകള്‍ എന്നിവ കയറ്റിയയക്കുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു ഇടുക്കി. ശിലായുഗത്തിലെ ആദിമനിവാസികളുടെ ചരിത്രസാന്നിദ്ധ്യത്തിന് ഇവിടെനിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. . കേരളത്തിലെ വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള ഇടുക്കിജില്ല 1972 ജനുവരി 26നാണ് രൂപീകൃതമായത്. ദേവികുളം, അടിമാലി, ഉടുമ്പന്‍ചോല, തേക്കടി, മുരിക്കാടി, പീരുമേട്, തൊടു പുഴ എന്നീ പ്രമുഖ പട്ടണങ്ങള്‍ ... Read more