Tag: ernakulam dtpc

Online directory of artisans, doyens getting ready

The Ernakulam District Tourism Promotion Council (DTPC) is planning to launch an exclusive initiative to collate data on skilled artisans, dancers and other artists by the end of June, under the Responsible Tourism (RT) Mission project. The project is aimed at promoting experimental tourism. The online directory will have details regarding artists, including their name, coordinators, bio-data and details of stage performances. The initiative is expected to help people from across the globe to access the state’s traditional art forms, handicraft products and artisans. The online directory will provide an opportunity for academics, travellers and event organizers to reach the ... Read more

950 രൂപയ്ക്ക് കൊച്ചി-ഭൂതത്താന്‍കെട്ട്-തട്ടേക്കാട്‌ ടൂര്‍

എറണാകുളം ഡിടിപിസിയുടെ കേരളാ സിറ്റി ടൂർ പാക്കേജിലെ പുതിയ ടൂർ നാളെ ആരംഭിക്കും. ഒറ്റദിവസം കൊണ്ട് പോയിവരാവുന്ന ഭൂതത്താൻകെട്ടിലേക്കാണ് പുതിയ പാക്കേജ് ആരംഭിക്കുന്നത്. 950 രൂപയാണ് ടൂര്‍ നിരക്ക്.  ഭൂതത്താൻകെട്ട്, തട്ടേക്കാട് തുടങ്ങിയ സ്ഥലങ്ങൾ ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും കൂട്ടായും സന്ദർശിക്കാം. ഗ്രൂപ്പ് ബുക്കിങിന് ഡിസ്‌കൗണ്ട് ലഭ്യമാണ്.കൊച്ചിയിൽ നിന്നും എല്ലാ ദിവസവും രാവിലെ ഏഴിന് ബസ് പുറപ്പെടും. രാവിലെ ഒമ്പതിന് ഭൂതത്താൻ കെട്ടിലെത്തും. തുടർന്നു ഒരു മണിക്കൂർ ട്രക്കിങ്ങ്. തുടര്‍ന്ന് പഴയ ഭൂതത്താൻകെട്ടും മറ്റു അനുബന്ധ സ്ഥലങ്ങളും കണ്ടാസ്വദിക്കാം. കൂടെ പെരിയാറിലൂടെ ബോട്ടിങിനും അവസരമുണ്ട്.  ഉച്ചഭക്ഷണത്തിനു ശേഷം തട്ടേക്കാട് പക്ഷി സങ്കേതം സന്ദർശിച്ച് രാത്രി ഏഴോടെ കൊച്ചിയിൽ തിരിച്ചെത്തും. പ്രവേശന ഫീസ് ഗൈഡ് സർവീസ് സോഫ്റ്റ് ഡ്രിങ്ക്, ഉച്ചഭക്ഷണം എന്നിവ പാക്കേജില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറ്റില ഹബ്, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, പറവൂർ കവല, കൊച്ചി വിമാനത്താവളം, അങ്കമാലി എന്നിവിടങ്ങളിലാണ് പിക്കപ്പ് പോയിന്‍റ്കൾ. കൂടുതല്‍ വിവരങ്ങള്‍ക്ക്,  ഫോൺ: 0484 236 7334, 8893998888, www.keralacitytour.com

ഒറ്റദിവസംകൊണ്ട് മൂന്നാറില്‍ പോയിവരാം

ഏകദിന മൂന്നാര്‍ ടൂര്‍ പാക്കേജുമായി എറണാകുളം ഡിടിപിസി. അവധിക്കാല വിനോദ സഞ്ചാര ടൂര്‍ പാക്കേജായാണ് മൂന്നാര്‍ സഞ്ചാരം ഒരുക്കിയിരിക്കുന്നത്. ഡി.ടിപിസിയുടെ അംഗീകൃത സേവനദാതാക്കളായ ട്രാവല്‍മേറ്റ് സോല്യൂഷനാണ് പാക്കേജ് സംഘടിപ്പിക്കുന്നത്. ഭക്ഷണം, പ്രവേശന ടിക്കറ്റ്, ഗൈഡ് സര്‍വീസ് എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്ക്‌ 1200 രൂപയാണ് നിരക്ക്. മൂന്നാര്‍ കൂടാതെ ഇരവികുളം ദേശീയോദ്യാനവും പാക്കേജിന്‍റെ ഭാഗമായി സന്ദര്‍ശിക്കാം. മെയ് അഞ്ചിനാണ് ആദ്യ യാത്ര. രാവിലെ 6.45ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഒമ്പതിന് തിരികെ എറണാകുളത്ത് തിരികെയെത്തും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും എറണാകുളം ഡിടിപിസി ഓഫീസിലോ, കേരള സിറ്റി ടൂര്‍ വെബ്സൈറ്റിലോ, 0484- 2367334, 8893998888 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.