Category: Special

പട്ടായയെ പാട്ടിനു വിടില്ല; സെക്സ് ടൂറിസത്തിനു മണി കെട്ടുമോ ?

പട്ടായയിലെ സെക്സ് ടൂറിസത്തെ നിയന്ത്രിക്കാന്‍ ഒരുങ്ങി തായ് ഭരണകൂടം. സര്‍ക്കാര്‍ നടപടി കൊണ്ട് പട്ടായയെ പട്ടില്‍ കിടത്താനാവുമോ ? Photo Courtesy: Fun Fun Photo/Shutterstock നല്ലവര്‍ സ്വര്‍ഗത്തിലേക്ക് പോകും, മോശക്കാര്‍ പട്ടായയിലേക്കും-തായ് ലാന്‍ഡിലെ പട്ടായയില്‍ പരസ്യപ്പലകകളിലും ടീ ഷര്‍ട്ടുകളിലും ഒക്കെ ഈ വാചകങ്ങള്‍ കാണാം. പരസ്യ വാചകം ശരിയെങ്കില്‍ പട്ടായയില്‍ എത്തിയവര്‍ ഏറെയും മോശക്കാരെന്നു കരുതേണ്ടി വരും. തായ് ലാന്‍ഡില്‍ പോയ വര്‍ഷം എത്തിയ 33 ദശലക്ഷം സഞ്ചാരികളില്‍ 13 ദശലക്ഷം പേര്‍ പോയത് പട്ടായയിലേക്കാണ്. നല്ല ബീച്ചുകളുടെ പേരില്‍ അല്ല പട്ടായക്ക്‌ പേരായത്‌. ലൈംഗിക തലസ്ഥാനം എന്ന നിലയിലാണ്. യോജിച്ചാലും ഇല്ലങ്കിലും പട്ടായയില്‍ എത്തുന്ന ഏറെപ്പേരും സെക്സ് മോഹിച്ച് എത്തുന്നവരാണ് . തായ് ലാന്‍ഡ് വേശ്യാവൃത്തി നിരോധിച്ചെങ്കിലും പട്ടായയില്‍ 27000 ലൈംഗിക തൊഴിലാളികളെങ്കിലും ഉണ്ടെന്നാണ് കണക്ക്. കണക്കു നോക്കിയാല്‍ പട്ടായ നഗരവാസികളുടെ അഞ്ചിലൊന്ന് പേര്‍. Photo Courtesy: Expedia വേശ്യാവൃത്തി തായ് ലാന്‍ഡില്‍ വല്യ സംഭവമൊന്നുമല്ല. ചരിത്രത്തോളം പഴക്കമുണ്ട് ... Read more

സൗദി പുതുവഴിയില്‍ത്തന്നെ : സ്ത്രീകള്‍ക്ക് ഇനി ഒറ്റക്കും സൗദിയിലെത്താം

  Photo Courtesy: Emirates Womanസൗദി രാജകുമാരന്‍ മൊഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ പരിഷ്കരണ നടപടികള്‍ അവസാനിക്കുന്നില്ല. 25ഉം അതിനു മേലും പ്രായമുള്ള സ്ത്രീകള്‍ക്ക് ഇനി സൗദിയില്‍ തനിച്ചെത്താം. ഒരു വിലക്കുകളുമില്ല സ്ത്രീകള്‍ തനിച്ചു സൗദിയില്‍ എത്തരുതെന്ന വിലക്ക് നീക്കി. 25ന് താഴെ പ്രായമുള്ള സ്ത്രീകളെ കുടുംബാംഗങ്ങള്‍ അനുഗമിക്കണം . മുപ്പതു ദിവസം വരെ തങ്ങാനാവുന്ന ടൂറിസ്റ്റ് വിസകളാകും  സൗദി വിനോദ സഞ്ചാര – ദേശീയ പൈതൃക കമ്മിഷന്‍ മേധാവി ഒമര്‍ അല്‍ മുബാറക് പറഞ്ഞു. ഹജ്ജ് ,ഉമ്രാ തീര്‍ഥാടനത്തിനും ഇത് ബാധകമാണ്. Photo Courtesy: SeeSaudi ടൂറിസ്റ്റ് വിസകള്‍ ഈ വര്‍ഷം ആദ്യ പാദം മുതല്‍ വിതരണം ചെയ്തു തുടങ്ങും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കമ്മിഷന്‍റെ അംഗീകാരമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും വിസ നല്‍കും . ഹജ്ജ് , ഉമ്ര എന്നിവ മാത്രമായി വിദേശികളുടെ വരവ് ഒതുങ്ങാതെ വിനോദ സഞ്ചാര മേഖലയില്‍ കൂടി ആകര്‍ഷിക്കുകയാണ് സൗദി ലക്‌ഷ്യം. നേരത്തെ സിനിമാ ശാലകള്‍ തുറക്കാനും ... Read more

ഭാര്യ തന്‍ പ്രസവം അങ്ങ് അമേരിക്കയില്‍

പ്രസവിക്കാന്‍ അമേരിക്കയിലേക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ പ്രസവിച്ചാല്‍ രണ്ടുണ്ട് കാര്യം. കുഞ്ഞ് ഇംഗ്ലീഷു പറയുകയും ചെയ്യും അമേരിക്കന്‍ പൌരത്വം കിട്ടുകയും ചെയ്യും.

സഫർ സ്മൃതിയിൽ സഫലമീ യാത്ര

ഇന്ത്യയിലെ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിന്റെ ശവകുടീരം മ്യാൻമാറിലെ യങ്കോണിലാണുള്ളത്. ഒട്ടേറെ കഥകൾ പറയാനുള്ള ആ കബറിടത്തിലേക്ക് ഒരു യാത്ര..

ലങ്ക വരുന്നു ; രഹസ്യമായല്ല, ‘പരസ്യ’മായി

പരമ്പരാഗത രീതി വിട്ട് ഓൺലൈൻ / ഡിജിറ്റൽ പരസ്യങ്ങളുമായാണ് ശ്രീലങ്കൻ ടൂറിസത്തിന്റെ വരവ്.