Category: Middle East

ദുബൈ അറീന തുറന്നു

ദുബൈയിലെ വിസ്മയകാഴ്ചകളിലേക്ക് പുതിയൊരു കെട്ടിടം കൂടി. ദുബൈ അറീന എന്ന പേരിലുള്ള കെട്ടിടം ഏറ്റവും വിസ്തൃതിയേറിയ ശീതീകരിച്ച ഇന്‍ഡോര്‍ സംവിധാനമാണ്. കലാപരിപാടികള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍, ബോക്സിങ്, ഐസ് ഹോക്കി തുടങ്ങിയ കായികമത്സരങ്ങളുള്‍പ്പെടെ എന്ത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലാണ് സിറ്റി വാക്കില്‍ മിറാസ് നിര്‍മിച്ച ദുബൈ അറീന. മിഡില്‍ ഈസ്റ്റില്‍ത്തന്നെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ നിര്‍മിച്ച ദുബൈ അറീന തിങ്കളാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും അദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. 17,000 പേരെ ഉള്‍ക്കൊള്ളാനാവുന്ന ഇരിപ്പിടങ്ങളോട് കൂടിയാണ് അറീന. ലണ്ടനിലെ ദി ഓ 2 അറീനയുടെ നടത്തിപ്പുകാരായ എ.ഇ.ജി. ഓഗ്ദനാണ് ദുബൈ അറീനയുടെയും മേല്‍നോട്ടം വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ശബ്ദ, ദീപ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള പരിപാടികള്‍ നടത്താന്‍ ദുബൈയില്‍ വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിറാസ് ദുബൈ അറീന ... Read more

ദുബൈയില്‍ ഖുര്‍ആന്‍ പാര്‍ക്ക് തുറന്നു

അല്‍ ഖവാനീജ് ഏരിയയില്‍ നിര്‍മിച്ച ഖുര്‍ആന്‍ പാര്‍ക്ക് തുറന്നു. ഖുര്‍ആനില്‍ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് പാര്‍ക്കിനെ പുതുമയുള്ളതാക്കുന്നത്. ദുബൈ നഗരസഭയുടെ വേറിട്ട പദ്ധതിയാണിത്. എമിറേറ്റിന്റെ ഹരിതമേഖലകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നൂതനസംരംഭം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കും വിധമാണ് നിര്‍മിച്ചത്. പ്രകൃതിവിജ്ഞാന, വൈദ്യരംഗത്ത് ഖുര്‍ആന്‍ ഉദ്‌ഘോഷിച്ച കാര്യങ്ങള്‍ പാര്‍ക്കില്‍ ഉദ്പാദിപ്പിച്ചിട്ടുണ്ട്. ആധുനിക ചികിത്സാരംഗം പ്രകൃതിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനമെന്തെന്നു 64 ഹെക്ടറില്‍ പണിത പാര്‍ക്ക് സന്ദര്‍ശിക്കുന്നതിലൂടെ വ്യക്തമാകും. ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ട്. ഓരോ ചെടികളുടെയും ഭക്ഷ്യ, ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ സാഹായിക്കുന്നതാകും സന്ദര്‍ശനം. സവിശേഷമായ സംസ്‌കൃതിയോടും പ്രകൃതിയോടും സമരസപ്പെട്ടു ജീവിക്കാനും ഇത്തരം സസ്യലദാതികള്‍ കൃഷിചെയ്യാനും പ്രചോദിപ്പിക്കുക കൂടി പാര്‍ക്കിന്റെ ലക്ഷ്യമാണ്. വിവിധ സംസ്‌കാരങ്ങളിലേക്ക് ആശയ, വൈദ്യ ഗവേഷണപരമായ ഒരു പാലമായിരിക്കും പാര്‍ക്ക്. വേദഗ്രന്ഥം വ്യക്തമാക്കിയ അപൂര്‍വ സസ്യങ്ങള്‍ ഒരു സ്ഫടികസദനത്തില്‍ ആണ്. 12വ്യത്യസ്ത തോട്ടങ്ങള്‍ ഒരു പാര്‍ക്കില്‍ ഒന്നിച്ചു കാണാമെന്നത് ഖുര്‍ആന്‍ പാര്‍ക്കിനെ ഇതര പാര്‍ക്കില്‍ നിന്നും ... Read more

യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ, അബുദാബി വിമാനത്താവളങ്ങള്‍

അടുത്ത ഏതാനും ദിവസങ്ങളില്‍ ദുബൈ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഇന്നലെ മുതല്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. യുഎഇയില്‍ സ്‌കൂളുകളുടെ അവധിയും മറ്റ് പൊതു അവധികളും അടുത്തുവരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ച് 29ന് ദുബൈ വിമാനത്താവളത്തില്‍ രണ്ട് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 31 മുതലാണ് യുഎഇയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഏപ്രില്‍ മൂന്നിന് യുഎഇയില്‍ ഇസ്‌റാഅ് മിഅ്‌റാജ് അവധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അബുദാബി എയര്‍പേര്‍ട്ടില്‍ വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുകയാണെന്ന് ഇത്തിഹാദ് എയര്‍വേയ്‌സും അറിയിച്ചു. 29നാണ് എമിറേറ്റ്‌സ് വിമാനങ്ങളില്‍ ഏറ്റവുമധികം തിരക്കുള്ളത്. ഏപ്രില്‍ രണ്ട് വരെ തിരക്ക് തുടരും. ഇക്കാലയളവില്‍ എമിറേറ്റ്‌സിന് മാത്രം 1.6 ലക്ഷം യാത്രക്കാരുണ്ടെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് മൂലമുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ... Read more

ഷാര്‍ജയില്‍ വസന്തോത്സവം ആരംഭിച്ചു

യു.എ.ഇ.യിലെ ശൈത്യാവസ്ഥ ചൂടുകാലത്തേക്ക് വഴിമാറുമ്പോള്‍ വര്‍ണാഭമായ ആഘോഷങ്ങള്‍ക്കും തുടക്കമാവുന്നു. ഷാര്‍ജയിലെ സാംസ്‌കാരികാഘോഷമായ വസന്തോത്സവം ഇന്നലെ ആരംഭിച്ചു. എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍ മുംതസ പാര്‍ക്കിലാണ് വസന്തോത്സവം നടക്കുന്നത്. പാര്‍ക്കിലെത്തുന്ന നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആസ്വാദ്യകരമായ വിധമാണ് വസന്തോത്സവം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 12 വരെ നീളുന്ന ആഘോഷത്തില്‍ വാരാന്ത്യദിനങ്ങളില്‍ പ്രധാന പരിപാടികള്‍ അരങ്ങേറും. അറബ് സംസ്‌കാരവും ചരിത്രവും വിളിച്ചറിയിക്കുന്ന പൈതൃകാഘോഷം, നാടന്‍കലാമേള, സംഗീതവിരുന്ന് തുടങ്ങിയവയെല്ലാം വാരാന്ത്യങ്ങളില്‍ ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചുമുതല്‍ രാത്രി 9.40 വരെ അല്‍ മുംതസ പാര്‍ക്കില്‍ വസന്തോത്സവം ഉണ്ടായിരിക്കും.

റാസ് അല്‍ഖോറിലെ പുതിയറോഡുകള്‍ ശനിയാഴ്ച്ച യാത്രക്കാര്‍ക്കായി തുറക്കും

റാസ് അല്‍ഖോറിലെയും ഇന്റര്‍നാഷനല്‍ സിറ്റിയിലെയും റോഡ് നവീകരണ പദ്ധതികള്‍ 30-ന് ശനിയാഴ്ച പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടക്കും. റാസല്‍ഖോര്‍, ഇന്റര്‍നാഷനല്‍ സിറ്റി മേഖലകളില്‍ നടത്തുന്ന റോഡ് നവീകരണത്തിന്റെ രണ്ടാം ഘട്ടമാണിത്. ഇന്റര്‍നാഷണല്‍ സിറ്റിയിലേക്കുള്ള പ്രവേശനകവാടം കൂടിയാണിത്. ഇന്റര്‍നാഷനല്‍ സിറ്റി, ഡ്രാഗണ്‍ മാര്‍ട്ട്, എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനായാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഇന്റര്‍നാഷണല്‍ സിറ്റി നിര്‍മിച്ച നഖീലിന്റെകൂടി സഹകരണത്തോടെയാണ് ഈ നവീകരണപദ്ധതി. അല്‍ മനാമ റോഡ് വീതികൂട്ടിയും മൂന്ന് ജങ്ഷനുകള്‍ നവീകരിച്ചുമാണ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയത്. അല്‍ മനാമ റോഡില്‍നിന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള മൂന്നുവരി പാത നാലുവരിയാക്കി വികസിപ്പിച്ചിട്ടുണ്ട്. ഓരോ ഭാഗത്തേക്കുമുള്ള വാഹനഗതാഗതം മണിക്കൂറില്‍ 4500-ല്‍നിന്ന് ആറായിരമാക്കാന്‍ ഇതുവഴി കഴിയും. റാസല്‍ഖോര്‍ റോഡില്‍നിന്ന് ഷാര്‍ജയിലേക്കും ഇന്റര്‍നാഷനല്‍ സിറ്റിയില്‍നിന്ന് ജബല്‍ അലിയിലേക്കും അബുദാബിയിലേക്കുമുള്ള റോഡുകള്‍ രണ്ടുവരിയായും വികസിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇപ്പോഴുള്ള മണിക്കൂറില്‍ എണ്ണൂറ്് വാഹനങ്ങള്‍ എന്നത് 1600 ആയി മാറുമെന്നും ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ ... Read more

അപേഷകന്റെ വരുമാനത്തിനനുസരിച്ച് കുവൈത്തിലിനി സന്ദര്‍ശക വിസയുടെ കാലാവധി

കുവൈത്തില്‍ സന്ദര്‍ശക വിസയുടെ കാലാവധി ഇനി മുതല്‍ അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സ്‌പോണ്‍സറുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വിസയുടെ കാലാവധിയും കുറയും. യൂറോപില്‍ നിന്നുള്ള ടൂറിസ്റ്റ് വിസ, കുവൈത്തില്‍ ഇഖാമയുള്ള പ്രവാസികളുടെ ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരുടെ സന്ദര്‍ശക വിസയുടെ കാലാവധി മൂന്ന് മാസമാണ്. കൊമേഴ്‌സ്യല്‍ സന്ദര്‍ശക വിസ, ഭാര്യയും കുട്ടികളും ഒഴികെ, രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിസാ കാലാവധി ഒരു മാസമായി നിജപ്പെടുത്തി. കൂടാതെ വിദേശികള്‍ക്ക് രക്ഷിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ മിനിമം 500 കുവൈത്ത് ദിനാര്‍ മാസശമ്പളവും വേണം. അതേസമയം ഭാര്യയേയും മക്കളേയും കൊണ്ടുവരാന്‍ 250 ദിനാര്‍ ശമ്പളം മതി. സ്‌പോണ്‍സറുടെ ജോലിയും, സാഹചര്യവും, സന്ദര്‍ശനത്തിന്റെ ഉദ്ദേശവും അനുസരിച്ച് എമിഗ്രേഷന്‍ മാനേജര്‍ക്ക് വിസ കാലാവധി വെട്ടിക്കുറയ്ക്കാമെന്നും ആഭ്യന്തര മന്ത്രാലയം ഇഖാമ കാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മ്അഫ്‌റി വ്യക്തമാക്കി.

ഗ്രീന്‍ സിറ്റിയാവാന്‍ തയ്യാറെടുത്ത് റിയാദ്; പ്രഖ്യാപനത്തില്‍ മൊത്തം 86 ബില്യന്റെ പദ്ധതികള്‍

സൗദി തലസ്ഥാന നഗരിയായ റിയാദിന്റെ മുഖച്ഛായ മാറ്റി ഗ്രീന്‍ സിറ്റിയാക്കുന്നതിനുള്ള വന്‍ കിട പദ്ധതികള്‍ പ്രഖ്യാപിച്ചു. മൊത്തം 86 ബില്യന്‍ റിയാലിന്റെ നാലു പദ്ധതികളാണ് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതികള്‍ വിശദീകരിച്ചു. കിങ് സല്‍മാന്‍ പാര്‍ക്ക്, സ്‌പോര്‍ട്‌സ് ട്രാക്, ഗ്രീന്‍ റിയാദ്, ആര്‍ട് സെന്റര്‍ എന്നിവയാണ് പദ്ധതികള്‍. 13.4 സ്‌ക്വയര്‍ കി.മീ ആണ് പാര്‍ക്കിന്റെ വലിപ്പം. ഇത് ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കാകും. ഗ്രീന്‍ റിയാദ് യാഥാര്‍ഥ്യമാകുന്നതോടെ നിലവിലുള്ളതിനേക്കാള്‍ 16 ഇരട്ടി റിയാദിന്റെ പച്ചപ്പ് വര്‍ദ്ധിക്കും. ഇതിനായി 75 ലക്ഷം മരങ്ങള്‍ വച്ച് പിടിപ്പിക്കും. മ്യൂസിയം, തിയേറ്റര്‍, വിവിധ ഗാലറികള്‍ തുടങ്ങി 1000 പ്രാദേശിക രാജ്യാന്തര കലാകാരന്മാര്‍ പങ്കാളികളാകുന്ന തുറന്ന എക്‌സിബിഷന്‍ എന്നിവയാണ് ആര്‍ട്ട് സെന്ററിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ കിഴക്ക് പടിഞ്ഞാറ് ബന്ധിപ്പിക്കുന്ന 135 കിലോ മീറ്റര്‍ ദൂരത്തിലാണ് സ്‌പോര്‍ട്‌സ് ട്രാക് നിര്‍മിക്കുന്നത്. സൈക്കിളിങ്, കുതിര സവാരി, ജോഗിങ്, കായികം, സാംസ്‌കാരിക കേന്ദ്രം എന്നിവ ... Read more

പൂക്കള്‍ കൊണ്ട് പരവതാനി നിര്‍മ്മിച്ച് മക്ക ഫ്‌ളവര്‍ ഷോ

യാമ്പുവിനു പിന്നാലെ മക്കയിലും പുഷ്‌പോത്സവം ആരംഭിക്കുന്നു. മക്കാ പുഷ്‌പോത്സവത്തിന്റെ പ്രതേൃകത പത്ത് ലക്ഷം പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച പരവതാനിയായിരിക്കും. മക്കയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മുസ്ദലിഫയിലാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്. വിശുദ്ധ ഹജജ് കര്‍മ്മത്തില്‍ അറഫാ സംഗമത്തിനു ശേഷം മിനായിലെത്തി ആദൃ ദിനത്തെ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് മുമ്പ് രാപ്പാര്‍ക്കുന്ന ഇടത്താവളം കൂടിയാണ് മുസ്ദലിഫ. ചൊവ്വാഴ്ചയാണ് പുഷ്‌പോത്സവം തുടങ്ങുക. മക്ക മുനിസിപ്പാലിറ്റിയാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്. അറബ് അര്‍ബണ് ഡെവലെപ്‌മെന്റ് ഇന്‍സ്റ്റിറ്റൃൂട്ടിന്റെയും കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയുടേയും സഹകരണം കൂടി പുഷ്‌പോത്സവം ഒരുക്കിയതില്‍ ഉണ്ട്. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പുഷ്‌പോത്സവം ഔദേൃാഗികമായി ഉദ്ഘാടനം ചെയ്യും. അദ്വിതീയവും വസ്തുനിഷ്ഠവുമായതാണ് മക്ക പുഷ്പമേളയെന്ന് മുനിസിപ്പാലിറ്റി മീഡിയ പബ്‌ളിക്കേഷന്‍; വിഭാഗം ഡയറക്ടര്‍ റഈദ് സമര്‍ഖന്ധി പറഞ്ഞു. പൊതുജനങ്ങളില്‍ പാരിസ്ഥിതി സംരക്ഷണ ബോധം ഉയര്‍ത്തുകയും മലിനീകരണത്തിനെതിരെ പൊരുതാനുള്ള പ്രേരണയുണ്ടാക്കുകയും പുണൃ നഗരങ്ങളുടെ മനോഹാരിത സംരക്ഷിക്കുകയും ഭംഗി വെളിവാക്കുകയും ചെയ്യുക എന്നതും മക്ക പുഷ്പമേള ലക്ഷൃമിടുന്നതായും റഈദ് ... Read more

കലയുടെ വസന്തമൊരുക്കി ആര്‍ട്ട് ദുബൈ ഇന്ന് ആരംഭിക്കും

കലയുടെ വിവിധഭാവങ്ങള്‍ വിരിയുന്ന ആര്‍ട്ട് ദുബൈ 2019 ഇന്ന് തുടങ്ങും. പ്രാദേശിക-അന്താരാഷ്ട്ര കലാകാരന്മാരെ ഒരുമിപ്പിക്കുന്ന മേളയുടെ 13-ാം പതിപ്പ് ഒട്ടേറെ പുതുമകളുമായാണ് അരങ്ങേറുന്നത്. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് എമിറേറ്റുകളിലെ 80-ഓളം വേദികളിലായാണ് കലാവാരം ആഘോഷിക്കപ്പെടുന്നത്. 41 രാജ്യങ്ങളില്‍നിന്നുള്ള 90 പ്രശസ്ത ഗാലറികള്‍ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 500-ലധികം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക-ആധുനിക കലകളെ ബന്ധപ്പെടുത്തുന്ന വിവരണങ്ങളും ചര്‍ച്ചകളും പരിപാടികളുമായി നടക്കുന്ന ഗ്ലോബല്‍ ആര്‍ട്ട് ഫോറം കുട്ടികള്‍ക്കും കലാപ്രേമികള്‍ക്കും പ്രയോജനപ്പെടും. യു.എ.ഇ. നൗ, റെസിഡന്റ്സ് എന്നീ വിഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദീനത്ത് ജുമേരയില്‍ നടക്കുന്ന പ്രദര്‍ശനത്തിലെ ഗാലറി വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 20 -ാം നൂറ്റാണ്ടിലെ പ്രമുഖരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. യു.എ.ഇ.യില്‍ നിന്നുള്ള കലാകാരന്മാരുടെയും ഓണ്‍ലൈന്‍ കൂട്ടായ്മകളുടേയും സൃഷ്ടികളാണ് യു.എ.ഇ. നൗ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശേഖരത്തിലുള്ള സഹിഷ്ണുതയുടെ ... Read more

പോസിറ്റിവിറ്റി സൂചികയില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കി യു എ ഇ

രാജ്യങ്ങളുടെയും ജനത്തിന്റെയും ‘പോസിറ്റിവിറ്റി’ അളന്നപ്പോള്‍ യു.എ.ഇ.ക്ക് എട്ടാം സ്ഥാനം. 34 ഒ.ഇ.സി.ഡി. അംഗരാജ്യങ്ങള്‍ക്കിടയില്‍ പോസിറ്റീവ് ഇക്കോണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് പോസിറ്റിവിറ്റി സൂചികയില്‍ യു.എ.ഇ. എട്ടാംസ്ഥാനം കരസ്ഥമാക്കിയത്. യു.കെ, യു.എസ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം. ഭാവി തലമുറയുടെ ക്ഷേമത്തിനും താത്പര്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം, ആഗോളതലത്തില്‍ യു.എ.ഇ.ക്കുള്ള ഗുണപരമായ സ്വാധീനം എന്നിവ കണക്കിലെടുത്താണ് യു.എ.ഇ. സൂചികയില്‍ ഉയര്‍ന്ന സ്ഥാനം നേടിയത്. യുവാക്കളുടെ ശാക്തീകരണം, പ്രതിഭകള്‍ക്ക് അവസരം നല്‍കല്‍, വിദ്യാഭ്യാസ മേഖലയുടെ വികസനം, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ തുടങ്ങിയവയും യു.എ.ഇ.ക്ക് അനുകൂലമായ ഘടകങ്ങളായി. 2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കാനുള്ള തീരുമാനം ഇതിന് പിന്തുണയേകി. ഇതുകൂടാതെ ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേയും സുസ്ഥിര വികസനത്തിന് വേണ്ടിയും യു.എ.ഇ. എടുക്കുന്ന നിലപാടുകളും ഒ.ഇ.സി.ഡി.യിലെ പുതിയ അംഗമായ യു.എ.ഇ.യെ പോസിറ്റീവ് രാജ്യമായി ഉയര്‍ത്തിക്കാട്ടാന്‍ സഹായമായി.

യാത്രക്കാരുടെ സുരക്ഷ; ഒമാൻ എയർലൈന്‍സ് 92ലേറെ സർവീസുകൾ റദ്ദാക്കുന്നു

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച്  30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാർക്ക് ചെന്നു ചേരേണ്ട സ്ഥലത്തു എത്തിച്ചേരുവാൻ ഉള്ള ഇതര മാർഗം കമ്പനി അധികൃതർ ഒരുക്കി കഴിഞ്ഞു. ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതർ വ്യക്തമാക്കി. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഇപ്പോഴുള്ളത്. ഇതിനു പുറമെ 25 എണ്ണത്തിനുകൂടി വാങ്ങുവാൻ ഒമാൻ എയർ ഓർഡർ നല്കിയിട്ടുണ്ടായിരുന്നു. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് ... Read more

ദുബൈ അല്‍ ഐന്‍ റോഡില്‍ വേഗപരിധി നൂറ് കിലോമീറ്റര്‍

ദുബൈ – അല്‍ ഐന്‍ റൂട്ടിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ തൊണ്ണൂറില്‍ നിന്ന് നൂറ് കിലോമീറ്ററാക്കി ഉയര്‍ത്തി. അല്‍ യാലായസ് റോഡിലും ഈ പരിഷ്‌കാരം ബാധകമാണ്. മാര്‍ച്ച് 17-ന് ഇത് പ്രാബല്യത്തില്‍വരും. നിരവധി പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഇവിടെ വേഗപരിധികൂട്ടാനുള്ള തീരുമാനമെടുത്തതെന്ന് ആര്‍.ടി.എ. ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സി.ഇ. മൈത ബിന്‍ അദായ് അറിയിച്ചു. സുഗമമായ ഗതാഗതത്തിനും കുരുക്ക് ഒഴിവാക്കാനും ഇത് വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു. ഈ ഭാഗത്തെ വേഗത നിരീക്ഷിക്കുന്ന റഡാര്‍ ക്യാമറകള്‍ 120 കിലോമീറ്ററാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ദുബൈ പോലീസിന്റെ അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് ( ഓപ്പറേഷന്‍സ്) മേജര്‍ ജനറല്‍ മൊഹമ്മദ് സൈഫ് അല്‍ സഫീനും വിശദീകരിച്ചു.

സൗദി നഗരങ്ങളെ ബന്ധിപ്പിച്ച് ഹെലികോപ്റ്റര്‍ സേവനം വരുന്നു

സൗദി അറേബ്യയില്‍ നഗരങ്ങളെ ബന്ധിപ്പിച്ച് ഹെലികോപ്റ്റര്‍ സേവനം വരുന്നു.പദ്ധതിക്കായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴില്‍ പുതിയ കമ്പനി സ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഉള്‍പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ഹെലികോപ്റ്ററുകളുടെ സേവനം ലഭ്യമാക്കും. മികച്ച സേവനവും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാവും ഹെലികോപ്റ്റര്‍ സേവനം. വിഷന്‍2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിന് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപം നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ധനമന്ത്രാലയം സ്ഥാപിച്ച പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഏറ്റവും പുതിയ പദ്ധതിയാണിത്. ആഡംബര വിനോദ സഞ്ചാരം, വ്യോമ ഗതാഗത സേവനങ്ങള്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് രാജ്യത്തുളളത്. ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. 56.5 കോടി റിയാല്‍ നിക്ഷേപിച്ചാണ് പുതിയ കമ്പനി രൂപീകരിച്ചത്. വിനോദ സഞ്ചാരത്തിനും ഹെലികോപ്റ്റര്‍ സേവനം പ്രയോജനപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള പുരസ്‌കാരം സ്വന്തമാക്കി ഒമാന്‍

അന്താരാഷ്ട്ര ടൂറിസം അവാര്‍ഡ് സ്വന്തമാക്കി ഒമാന്‍ .ട്രാവല്‍, ടൂറിസം മേഖലയിലെ വിദഗ്ധരുടെ സര്‍വേയിലൂടെയാണ് ഒമാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.വിവിധ മേഖലകളിലുള്ള 3000 ടൂറിസം ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുത്തത്. മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള പുരസ്‌കാരമാണ് ഒമാന്‍ നേടിയത്. ബെര്‍ലിനിലെ രാജ്യാന്തര ടൂറിസം മേളയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മഹ്റസി അവാര്‍ഡ് ഏറ്റുവാങ്ങി. ഇത് മൂന്നാം തവണയാണ് ഗോ ഏഷ്യയുടെ പുരസ്‌കാരം ഒമാന് ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ അദായ് അല്‍ മഅ്മരി പറഞ്ഞു. ആദ്യ തവണ മൂന്നാമത്തെ മികച്ച അറബ് ലക്ഷ്യ സ്ഥാനമെന്ന പുരസ്‌കാരമാണ് ലഭിച്ചത്. ഈ അവാര്‍ഡ് ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂറിസം കമ്പനികള്‍ക്കും കുടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും സാലിം ബിന്‍ അദായ് അല്‍ മഅ്മരി പറഞ്ഞു. ജര്‍മനിയിലെ ട്രാവല്‍ – ടൂറിസം ഏജന്‍സികളും മറ്റ് സ്ഥാപനങ്ങളും സംഘടനകളും സന്ദര്‍ശനത്തിന് ഏറെ മുന്‍ഗണന നല്‍കുന്ന രാജ്യമാണ് ഒമാന്‍.

സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വിഭാഗം

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി ഫീസ് പകുതിയാക്കി കുറച്ച് അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വിഭാഗം (ഡിസിടി). ഇതിനു പുറമേ 50 കോടി ദിര്‍ഹത്തിന്റെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം ഫീസ് ആറില്‍നിന്ന് 3.5 ശതമാനമായും മുനിസിപ്പാലാറ്റി ഫീസ് 4ല്‍നിന്ന് 2 ശതമാനമായുമാണ് കുറച്ചത്. മൂന്നു വര്‍ഷത്തിനകം 100 കോടി ദിര്‍ഹത്തിന്റെ ഫീസിളവാണ് ഇതുവഴി ലഭ്യമാകുകയെന്ന് ഡിസിടി അണ്ടര്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് പറഞ്ഞു. എണ്ണയിതര മേഖലയുടെ വികസനം ലഭ്യമിട്ടാണ് ടൂറിസം രംഗത്ത് 50 കോടി ദിര്‍ഹം നിക്ഷേപിക്കുന്നത്. അബുദാബി എമിറേറ്റിന്റെ വികസനത്തിനായി കിരീടാവകാശിയും സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തേ പ്രഖ്യാപിച്ച 5000 കോടി ദിര്‍ഹത്തിന്റെ ഗദാന്‍ 21 പദ്ധതിയുടെ ഭാഗമാണിത്. സാമ്പത്തിക, വൈജ്ഞാനിക, സാമൂഹിക, ജീവിത മേഖലകളിലാണ് തുക വിനിയോഗിക്കുക. ഇതിന്റെ ഗുണം സ്വദേശികള്‍ക്കു മാത്രമല്ല, താമസക്കാര്‍ക്കും ബിസിനസ് ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും ലഭിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഹോട്ടല്‍മുറിക്ക് ദിവസേന നല്‍കേണ്ട ... Read more