Category: India

ലോക ടൂറിസം മേഖലയെ കേരളത്തിലേക്ക് ക്ഷണിച്ച് കേന്ദ്ര ടൂറിസം മന്ത്രി; ഇന്ത്യ ടൂറിസം മാര്‍ട്ടിന് ഡല്‍ഹിയില്‍ തുടക്കം

ഡല്‍ഹിയില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന ആദ്യ ടൂറിസം മാര്‍ട്ടില്‍ കേരളത്തിനു പിന്തുണയുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ത്യയിലെ മനോഹര സ്ഥലമാണ് കേരളം. അവിടെ അടുത്തിടെ പ്രളയമുണ്ടായി. അതിശയിപ്പിക്കുന്ന വേഗത്തില്‍ കേരളം പ്രളയത്തില്‍ നിന്ന് കരകയറുകയാണ്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും പൂര്‍ണമായും തുറന്നു കഴിഞ്ഞു. ഈ മനോഹര സ്ഥലം കാണാന്‍ നിങ്ങളെ ക്ഷണിക്കുകയാണെന്ന് ഇന്ത്യ ടൂറിസം മാര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. പമ്പ നവീകരണത്തിന് കേരളം വിശദ പദ്ധതി സമര്‍പ്പിച്ചാല്‍ കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്ന് ചടങ്ങിനു ശേഷം മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ വര്‍ഷവും ഇതേ സമയം ഇതേ തീയതികളില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഇന്ത്യ ടൂറിസം മാര്‍ട്ടും പര്യടന്‍ പര്‍വും സംഘടിപ്പിക്കും. ടൂറിസം മേഖലയിലെ സംഘടനയായ ഫെയിത്ത് ആയിരിക്കും എന്നും മേളയുടെ പങ്കാളി. എല്ലായിടവും ട്രാവല്‍ മാര്‍ട്ട് നടക്കുന്ന ഈ സമയം തെരഞ്ഞെടുത്തത് ശരിയോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിയോട് ചോദിച്ചു. ... Read more

ഇന്ത്യൻ ടൂറിസം മേള തന്റെ ആശയം ; ലക്ഷ്യം ഇന്ത്യയിലേക്ക് സഞ്ചാരികളെ ആകർഷിക്കൽ -മന്ത്രി അൽഫോൺസ് കണ്ണന്താനം

കേന്ദ്ര ടൂറിസം മന്ത്രാലയം ആതിഥ്യമരുളുന്ന ഇന്ത്യ ടൂറിസം മാർട്ട് തന്റെ ആശയമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇന്ത്യയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി ഡൽഹിയിൽ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ഇന്ത്യ ടൂറിസം മാർട്ട് തിങ്കളാഴ്ച ഡൽഹിയിൽ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ടൂറിസം വിപണിയെ വിദേശ ടൂറിസം മേഖലയിലുള്ളവരുമായി ബന്ധപ്പെടുത്തുകയും ടൂറിസം മാർട്ടിന്റെ ലക്ഷ്യമാണ്. കഴിഞ്ഞ വർഷം ആഗോള ടൂറിസം വിപണി 7% വളർച്ച നേടിയപ്പോൾ ഇന്ത്യൻ ടൂറിസത്തിന്റെ വളർച്ച 14% ആയിരുന്നു. ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളിൽ നിന്നുള്ള വരുമാനത്തിൽ 19.2% വർധനവുമുണ്ടായി . ഇന്ത്യയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഇരട്ടി വർധനവാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജിഡിപി യിൽ ഏഴു ശതമാനമാണ് ടൂറിസത്തിന്റെ സംഭാവന. ഇതും ഇരട്ടിയാക്കും. അറുപത് രാജ്യങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ ഉടമകളും ടൂറിസം മന്ത്രാലയത്തിന്റെ ആദ്യ ടൂറിസം മാർട്ടിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ ... Read more

പ്രീമിയം ട്രെയിനുകളില്‍ ഡിസ്‌ക്കൗണ്ട് ഉള്‍പ്പെടെയുള്ള ഇളവുകള്‍ക്കൊരുങ്ങി റെയില്‍വേ

ആഭ്യന്തര സര്‍വീസ് കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ വിമാനക്കമ്പനികള്‍ നിരക്ക് ഇളവ് പ്രഖ്യാപിക്കുന്നത് പതിവാണ്. ഇത് ഏറ്റവുമധികം തിരിച്ചടിയായത് ഇന്ത്യന്‍ റെയില്‍വേയ്ക്കാണ്. പലപ്പോഴും ട്രെയിന്‍ നിരക്കിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്താന്‍ കഴിയുന്ന സ്ഥിതിയുണ്ടായി. സ്ഥിരമായ ട്രെയിന്‍ യാത്രക്കാരില്‍ കൊഴിഞ്ഞുപോക്കിനും ഇത് ഇടവരുത്തി. ഈ പശ്ചാത്തലത്തില്‍ ട്രെയിന്‍ യാത്രക്കാരെ പിടിച്ചുനിര്‍ത്താന്‍ ഇളവ് അനുവദിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫല്‍ക്‌സി നിരക്ക് സമ്പ്രദായത്തില്‍ ഇളവ് അനുവദിക്കാനാണ് പദ്ധതി.രാജ്യത്തെ പ്രധാനപ്പെട്ട 40 ട്രെയിനുകളെ ഫല്‍ക്‌സി നിരക്ക് സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കി യാത്രക്കാരെ വീണ്ടും ആകര്‍ഷിക്കാനാണ് റെയില്‍വേ നീക്കം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ട്രെയിന്‍ സര്‍വീസുകളില്‍ മൂന്നിലൊന്ന് ഇതിന്റെ പരിധിയില്‍ വരും. ഇതിന് പുറമേ ഫല്‍ക്‌സി നിരക്ക് സമ്പ്രദായത്തിന് കീഴില്‍ വരുന്ന മറ്റു 102 ട്രെയിന്‍ സര്‍വീസുകളിലും ഇളവുകള്‍ അനുവദിച്ചിക്കാന്‍ പദ്ധതിയുണ്ട്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിക്കാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. യാത്ര ... Read more

കിന്നൗര്‍; ഇന്ത്യയില്‍ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇടം

മലിനമാക്കപ്പെട്ട വായു ശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് ഭൂമിയിലെ മനുഷ്യവര്‍ഗം മുഴുവന്‍. ചിലയിടങ്ങളില്‍ മലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞും ചിലയിടങ്ങളില്‍ വളരെ കൂടിയുമിരിക്കും. വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന പുകയും ശ്വസിച്ചുള്ള ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു അവധിയെടുത്തുകൊണ്ടു ശ്വാസകോശത്തിന് ആശ്വാസം നല്‍കാനായി ഒരു യാത്ര പോയാലോ? ശ്വസിക്കുന്ന വായുവിന്റെ ശുദ്ധത അനുഭവിച്ചറിയാന്‍ കഴിയുന്ന ഇന്ത്യയിലെ ആ നാടിന്റെ പേര് കിന്നൗര്‍ എന്നാണ്. ശുദ്ധവായു ശ്വസിക്കാന്‍ എന്ന് കേള്‍ക്കുമ്പോള്‍, തെറ്റിദ്ധരിക്കണ്ട…വായു മാത്രമല്ല, മനോഹരമായ പ്രകൃതിയും ഇവിടുത്തെ സവിശേഷതയാണ്. ഹിമാചല്‍പ്രാദേശിലാണ് കിന്നൗര്‍ എന്ന സ്ഥലം. മനോഹരമായ താഴ്‌വരകളും പര്‍വ്വതങ്ങളുമൊക്കെയുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2320 മീറ്റര്‍ മുതല്‍ 6816 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലകളില്‍ ഒന്നാണ് കിന്നൗര്‍. അതിസുന്ദരമായ ഭൂപ്രകൃതി ഈ നാടിനെ സഞ്ചാരികളുടെ സ്വപ്നഭൂമിയാക്കുന്നു. സത്‌ലജ് നദിയും മഞ്ഞുമൂടിയ ഹിമമലകളും ഓരോ യാത്രികന്റെയും ഉള്ളുനിറയ്ക്കും. ആപ്പിളിന്റെ നാടുകൂടിയാണ് കിന്നൗര്‍. ചുവന്നു തുടുത്ത ആപ്പിളുകള്‍ ആരെയും കൊതിപ്പിക്കും. ... Read more

വരുന്നു യൂബര്‍ എയര്‍ ടാക്‌സി

ടാക്‌സി സേവനത്തിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കുന്ന യൂബര്‍ എയര്‍ ടാക്‌സി സേവനം ഇന്ത്യയില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യൂബറിന്റെ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. യൂബറിന്റെ വൈമാനികയാത്രാ വിഭാഗം മേധാവി എറിക് അലിസണ്‍, നിര്‍മാണ വിഭാഗം മേധാവി നിഖില്‍ ഗോയല്‍ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എയര്‍ ടാക്സി മഹാനഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്നു. 2020ഓടെ പരീക്ഷണാടിസ്ഥാനത്തിലും 2023ല്‍.വാണിജ്യാടിസ്ഥാനത്തിലും എയര്‍ ടാക്സി സേവനങ്ങള്‍ തുടങ്ങാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അമേരിക്കയിലെ ഡാലസ്, ലോസ്ആഞ്ചലിസ് എന്നീ നഗരങ്ങളിലാണ് യൂബറിന്റെ എയര്‍ ടാക്സികള്‍ ആദ്യം അവതരിപ്പിക്കുന്നത്. മുംബൈ, ഡല്‍ഹി, ബെംഗളുരു എന്നീ മെട്രോ നഗരങ്ങളിലായിരിക്കും ഇന്ത്യയില്‍ എയര്‍ ടാക്സി അവതരിപ്പിക്കുക. മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കൂടുതല്‍ കാര്യങ്ങള്‍ തരുമാനിക്കുമെന്നും കമ്പനി അറിയിച്ചു.

ഈ സ്ത്രീകള്‍ക്ക് കാട് അമ്മയാണ്

കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്ന വീട്.. ഈ പാട്ട് പോലെയുള്ള കുറച്ച് മനുഷ്യരുണ്ട്. വേറെങ്ങുമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെ. പച്ച നിറം നിറഞ്ഞ വെറും ഇടമല്ല ഇവര്‍ക്ക് നിബിഡ വനങ്ങള്‍ അത് അവരുടെ ജീവിതം കൂടിയാണ്. അതേ ബംഗാളിലെ ജാര്‍ഖണ്ഡിലുള്ള സാന്താളി വിഭാഗത്തില്‍പ്പെട്ട വനവാസികള്‍ കാടിനെ വിളിക്കുന്നത് അമ്മയെന്നാണ്. തങ്ങളുടെ ജീവനായ വനം സംരക്ഷിക്കാന്‍ കറിക്കത്തിയും കമ്പുകളുമായി അണിനിരന്ന ആദിവാസി സ്ത്രീകളോട് നിങ്ങളീ മരങ്ങളെ മുലപ്പാല് കൊടുത്തു വളര്‍ത്തിയതാണോ എന്നു കൊള്ളക്കാര്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്ക് എന്തിനാണ് മക്കള്‍ മുലപ്പാല്‍ കൊടുക്കുന്നത് എന്ന ചോദ്യമാണ് ഈ സ്ത്രീകള്‍ ഉയര്‍ത്തിയത്. ലോകത്തിലെ മറ്റു വനമേഖലകള്‍ നേരിടുന്നത് പോലെ വന്യമൃഗവേട്ടയും മരം മുറിക്കലുമെല്ലാം വനത്തിന്റെ നിലനില്‍പ്പിന് കനത്ത ഭീഷണി ഉയര്‍ത്തിയിരുന്ന കാലമുണ്ടായിരുന്നു ബംഗാളിലെ സാന്താളുകളുടെ പ്രധാന ഗ്രാമങ്ങളില്‍ ഒന്നായ ഹക്കിം സിനാമിനും. ഈ അപകടകരമായ ഭീഷണി ഇല്ലാതാക്കിയതും വനം കൊള്ളക്കാരെ തുരുത്തി ഓടിച്ചതും സിനാമിന്‍ സ്ത്രീകളുടെ കൂട്ടായ്മയാണ്. വെറുതെ ഒരുദിവസം കൂട്ടത്തോടെയെത്തി വനം കൊള്ളക്കാരെ ... Read more

ഇനി റോഡപകടങ്ങള്‍ കുറയും; ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ

റോഡില്‍ അപകടസാധ്യത കണ്ടാല്‍ വാഹനം സ്വയം ബ്രേക്കിടുന്ന സാങ്കേതിക വിദ്യയായ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഇന്ത്യയിലേക്കുമെത്തുന്നതായി റിപ്പോര്‍ട്ട്. വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന നിര്‍മിത ബുദ്ധിയായ (എഐ) ആണ് വരുന്നത്. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ വാഹന നിര്‍മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയതായാണ് സൂചന. ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആന്റി ലോക് ബ്രേക്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്കില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് അപകടങ്ങളില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷത്തോളം പേരാണു മരിക്കുന്നത്. രാജ്യത്തെ 80% അപകടങ്ങള്‍ക്കും മാനുഷിക പിഴവാണു കാരണമെന്നാണു നിഗമനം. കൂട്ടിയിടി ഒഴിവാക്കാനും അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനും പുതിയ പരിഷ്‌കാരം കൊണ്ടു കഴിയുമെന്നാണു പ്രതീക്ഷ. സ്വയംനിയന്ത്രിത ബ്രേക്കിങ് സംവിധാനം വികസിതരാജ്യങ്ങളില്‍ 2021നകം നിലവില്‍ വന്നേയ്ക്കും. തൊട്ടുപിന്നാലെ 2022 നകം ഇന്ത്യയിലും പരിഷ്‌കാരം നടപ്പാക്കാനാണു ... Read more

മൂല്യമിടിഞ്ഞ് വീണ്ടും രൂപ; ഡോളറിന് 72 രൂപ പിന്നിട്ടു

വിനിമയ മൂല്യമിടിഞ്ഞ് വീണ്ടും രൂപ ഡോളറിന് 72 രൂപ പിന്നിട്ടു. സര്‍വകാല റെക്കോര്‍ഡോടെയാണ് രൂപയുടെ മൂല്യം ദിനംപ്രതി താഴുന്നത്. ഇത്രയേറെ താഴ്ന്നിട്ടും റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ഇടപ്പെട്ടിട്ടില്ല. അമേരിക്ക, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിലേക്ക് തിരിയുന്നു എന്ന ആശങ്കയാണ് ആഗോള നിക്ഷേപകരെ സ്വാധീനിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂട്ടതോടെ പണം പിന്‍വലിച്ച് അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാന്‍ തുടങ്ങിയതോടെയാണ് ഡോളറിന് കരുത്ത് കൂടിയതും മറ്റു കറന്‍സികള്‍ ക്ഷീണത്തിലായത്.   പല വികസ്വര രാജ്യങ്ങളിലും കറന്‍സിക്കു ഭീമമായ ഇടിവു സംഭവിച്ചിട്ടുണ്ട്. അര്‍ജന്റീന, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ കറന്‍സികളുടെയും മൂല്യം ഇടിയുകയാണ്. വ്യാപാരയുദ്ധം പടര്‍ന്നാല്‍ വികസ്വര രാജ്യങ്ങളിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വന്‍ തോതില്‍ പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ടിക്കറ്റ് രഹിത രാജ്യമാകാന്‍ ഇന്ത്യ ഒരുങ്ങുന്നു

പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ വ്യത്യസ്ത ഗതാഗതസംവിധാനങ്ങള്‍ ഒരു കാര്‍ഡിലൂടെ ലഭ്യമാക്കുന്ന ഒരു രാഷ്ട്രം-ഒരു കാര്‍ഡ് നയം നടപ്പാക്കാനൊരുങ്ങി ഇന്ത്യ. ലണ്ടന്‍, സിങ്കപ്പൂര്‍ മാതൃകയില്‍ ഒരാള്‍ക്ക് ഒറ്റ കാര്‍ഡ് ഉപയോഗിച്ച് ബസ്, മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ എന്നിവയില്‍ യാത്രചെയ്യാവുന്ന സംവിധാനമായിരിക്കും ഇത്. നയം നടപ്പാക്കുമെന്നും വാഹനങ്ങളെക്കാള്‍ പൗരന്മാരെ കേന്ദ്രീകരിച്ചുള്ളതാണ് നയമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. ഡല്‍ഹിയില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സമ്മിറ്റ്-2018-ഇന്ത്യാസ് മൂവ് ടു നെക്സ്റ്റ് ജെന്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ ചടങ്ങില്‍ സംസാരിക്കവേയാണ് നയത്തെക്കുറിച്ച് അമിതാഭ് കാന്ത് വിശദീകരിച്ചത്. സ്ഥായിയായ ഗതാഗതസംവിധാനം ഒരുക്കുന്നതിനും ഗതാഗതാധിഷ്ഠിത ആസൂത്രണവും ഡിജിറ്റൈസേഷനും നടപ്പാക്കാന്‍ കേന്ദ്രീകരിച്ചുമാണ് നയമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി, എഥനോള്‍, മെഥനോള്‍, സിഎന്‍ജി, എല്‍എന്‍ജി, ഹൈഡ്രജന്‍ തുടങ്ങിയവ ഉപയോഗിച്ച് ഗതാഗതസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം, എണ്ണയിറക്കുമതി ബില്ലിലെ വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വ്യോമനിലവാരം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയും ശക്തിപ്പെടുത്താനുള്ള വികസനപ്രക്രിയയിലെ നിര്‍ണായകഘടകമാണ് ... Read more

ഇന്ത്യന്‍ മിലറ്ററി ബുള്ളറ്റുമായി റോയല്‍ എന്‍ഫീല്‍ഡ്

പരിമിതകാല പതിപ്പായ പെഗാസസ് ക്ലാസിക് 500 വെറും മൂന്നു മിനിട്ടിനുള്ളില്‍ വിറ്റു തീര്‍ന്നതിനു പിന്നാലെ ഇന്ത്യന്‍ മിലിറ്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ബുള്ളറ്റിന്റെ പ്രത്യേക പതിപ്പുമായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500 സിസിയെ അടിസ്ഥാനമാക്കി നിര്‍മിച്ച ബൈക്കാണ് പെഗാസസെങ്കില്‍, ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ് ക്ലാസിക്ക് 350 സിസിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിര്‍മിക്കുക. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരാട്രൂപ്പേഴ്‌സ് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് RE/WD 250 (ഫ്‌ലൈയിങ്ങ് ഫ്‌ലീ) എന്ന മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസ് ഇറക്കിയത്. യുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്വുഡില്‍ ഭൂമിക്കടിയില്‍ സജീകരിച്ച ശാലയിലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ഈ ബൈക്കുകള്‍ നിര്‍മിച്ചിരുന്നത്. 59 കിലോ മാത്രം ഭാരമുണ്ടായിരുന്ന ഫ്‌ലൈയിങ്ങ് ഫ്‌ലീയാണ് ബ്രിട്ടീഷ് ആര്‍മി യുദ്ധമുഖത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. വെസ്റ്റ് വുഡിലെ ഭൂഗര്‍ഭ അറയില്‍ നിര്‍മിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ വിമാനത്തില്‍ നിന്നും പാരച്യുട്ട് ഉപയോഗിച്ചാണ് യുദ്ധഭൂമിയില്‍ എത്തിച്ചിരുന്നത്. ബൈക്കിനു കരുത്തേകിയത് ക്ലാസിക്കിലെ 499 സി സി, ... Read more

തീവണ്ടികള്‍ക്ക് കുതിച്ച് പായാന്‍ അലുമിനിയം കോച്ചുകളൊരുക്കാന്‍ റെയില്‍വേ

റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി റെയില്‍വേയ്ക്കായി പുതിയ അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. കനംകുറഞ്ഞതും കൂടുതല്‍ ഉറപ്പുള്ളതുമായ ഇത്തരം കോച്ചുകള്‍ ഇന്ത്യയില്‍ ആദ്യമാണ്. തീവണ്ടികളുടെ വേഗത വര്‍ധിപ്പിക്കാന്‍ കുറഞ്ഞ ഊര്‍ജം ഉപയോഗിച്ചാല്‍ മതി എന്നതാണ് അലൂമിനിയം കോച്ചുകളുടെ മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ റെയില്‍വേയുടെ ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം. അലുമിനിയം കോച്ച് നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ യൂറോപ്പില്‍ നിന്നോ ജപ്പാനില്‍ നിന്നോ ആയിരിക്കും മോഡേണ്‍ കോച്ച് ഫാക്ടറി സ്വീകരിക്കുക. ഇതിനായി ആഗോള ടെന്‍ഡര്‍ കൊണ്ടുവരും. യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലും 15 വര്‍ഷത്തില്‍ ഏറെയായി അലുമിനിയം കോച്ചുകള്‍ ഉപയോഗിക്കുന്നുണ്ട്. യൂറോപ്പ് സന്ദര്‍ശനം നടത്തിയ റെയില്‍വേ സംഘമാണ് അലുമിനിയം കോച്ചുകള്‍ നിര്‍ദേശിച്ചത്. അലുമിനിയം കോച്ചുകള്‍ തുരുമ്പില്‍ നിന്ന് വിമുക്തമായതിനാല്‍ തന്നെ സാധാരണ കോച്ചുകളെക്കാള്‍ കൂടുതല്‍ നിലനില്‍ക്കും. വര്‍ഷത്തില്‍ 500 അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാനാണ് കോച്ച് ഫാക്ടറി അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തില്‍ 250 കോച്ചുകള്‍ നിര്‍മ്മിക്കും.

ഉയരങ്ങള്‍ എന്നും ഇവര്‍ക്കൊപ്പം

തോറ്റുകൊടുക്കരുത് ഒന്നിനോടും ഒരിക്കലും എങ്കില്‍ മാത്രമേ ജീവിതത്തിനൊരു ലക്ഷ്യമുണ്ടാകുകയൊള്ളൂ. അങ്ങനെയൊരു വാശിയില്‍ ഉയരങ്ങള്‍ കീഴടക്കിയ അഞ്ചുപേരാണിവര്‍. നീണ്ട പത്തുമാസത്തിന്റെ കഠിനപ്രയത്‌നത്തിനൊടുവില്‍ ഇവര്‍ കീഴടക്കിയത് എവറസ്റ്റ് കൊടുമുടിയാണ്. അതിലൊരുവള്‍ പതിനെട്ട് വയസ് മാത്രം പ്രായമുള്ള മനീഷ ദുവെ. ‘ഞാനിപ്പോഴും സ്വയം നുള്ളിനോക്കുകയാണ് സംഭവിച്ചത് സ്വപ്നമല്ലല്ലോ എന്ന് ഉറപ്പു വരുത്താന്‍’ മനീഷ പറയുന്നു. മെയ് 16ന് പുലര്‍ച്ചെ 4.30നാണ് മനീഷ തന്റെ സ്വപ്നത്തിലേക്കെത്തിച്ചേര്‍ന്നത്. ഒരു വര്‍ഷം മുമ്പ്, ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന സ്വപ്നമാണ് താന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും മനീഷ പറയുന്നു. ‘ഞാനെന്റെ അച്ഛനേയും അമ്മയേയും ഓര്‍ക്കുന്നു, സഹോദരങ്ങളെ ഓര്‍ക്കുന്നു, ഗ്രാമത്തെ ഓര്‍ക്കുന്നു, വീടിനെ ഓര്‍മ്മിക്കുന്നു, നമ്മുടെ കാടുകളെ ഓര്‍ക്കുന്നു, സ്‌കൂളിനെയും അധ്യാപകരെയും കൂട്ടുകാരെയും ഓര്‍ക്കുന്നു, നമ്മുടെ പരിശീലനവും പരിശീലകനേയും ഓര്‍ക്കുന്നു’വെന്നാണ് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മനീഷ പറയുന്നത്. പത്തുപേരുള്ള സംഘത്തിലൊരാളായിരുന്നു മനീഷ. അതില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് ലക്ഷ്യത്തിലെത്താനായത്. മനീഷ, ഉമാകാന്ത് ദേവി, പര്‍മേഷ് ആലെ, വികാസ് സോയം, കവിദാസ് കത്മോഠ് എന്നിവരായിരുന്നു ആ അഞ്ചുപേര്‍. ... Read more

നുകരാം അല്‍പം വില കൂടിയ ചായ

അസം ടി ട്രെയ്‌ഡേഴ്‌സ് ഒരു കിലോ തേയില വാങ്ങിയതിലൂടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല തേയിലയുടെ വില തന്നെ ഒരു കിലോയ്ക്ക് 40000 രൂപ. ഗുവാഹത്തിയിലെ പരമ്പരാഗത ചായക്കടക്കാരായ അസം ടി ട്രെയ്‌ഡേഴ്‌സ് ടീ ഓക്ഷന്‍ സെന്ററില്‍ നടന്ന ലേലത്തിലാണ് പ്രത്യേകതകള്‍ ഏറെയുള്ള ഗോള്‍ഡന്‍ നീഡില്‍ ടീ വന്‍വില കൊടുത്ത് സ്വന്തമാക്കിയത്. ചരിത്രത്തില്‍ എല്ലാക്കാലത്തും ചായ വിലപ്പെട്ട പാനീയം തന്നെയായിരുന്നു. വളരെ യാദൃശ്ചികമായി ചൈനക്കാര്‍ കണ്ടുപിടിച്ച ഈ പാനീയം ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തതും അസമിലും ഡാര്‍ജിലിങ്ങിലും സിലോണിലും നീലഗിരിയിലുമെല്ലാം വന്‍തോതില്‍ തേയില ഉല്പാദനം ആരംഭിക്കപ്പെട്ടതുമെല്ലാം ഇക്കാരണം കൊണ്ടുതന്നെ. ആ രാജകീയതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഗുവാഹാത്തിയില്‍ നടന്ന ലേലം. വളരെ ശ്രദ്ധയോടെ നുള്ളിയെടുത്ത കിളുന്ത് തേയിലയാണ് ഗോള്‍ഡന്‍ നീഡില്‍ ടീ. വളരെ മൃദുവായതും സ്വര്‍ണനിറത്തോട് കൂടിയതുമായ ആവരണം ഈ ഇലകളെ വെല്‍വെറ്റിനു സമാനമായ മൃദുത്വം ഉള്ളതാക്കുന്നു. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ചായയ്ക്ക് സ്വര്‍ണനിറമായിരിക്കും. രുചിയിലും മണത്തിലും ഗുണമേന്മയിലും ഇതിനോട് കിടപിടിക്കാന്‍ ... Read more

മാതൃകയാണ് ഈ തടവുപുള്ളികളുടെ കഫേ

ചായയ്‌ക്കൊപ്പം പുസ്തകം വായിക്കുന്നത് മിക്ക വായനക്കാരുടെ സ്ഥിരം ശീലമാണ്. എന്നാല്‍ ആ ശീലമുയള്ളവര്‍ക്ക് പ്രിയപ്പെട്ടതാണ് ഈ ഇടം. ലോക പ്രശസ്ത സേച്ഛാധിപതി നെപ്പോളിയന്റെ വാക്കുകള്‍ ‘സാമ്രാജ്യധിപനായിരുന്നില്ലെങ്കിലും ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം’ അതോപടി തന്നെ പകര്‍ത്തിയിരിക്കുകയാണ് ഒരു സംഘം. അവരാരംഭിച്ചത് ഒരു കഫേയാണെങ്കിലും അവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും അവിടെയുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിനിടയില്‍ മാത്രമാണ് ചായയോ കാപ്പിയോ മറ്റു വിഭവങ്ങളോ രുചിച്ചു നോക്കുന്നത്. അതിനര്‍ത്ഥം പുസ്തകം വായനയ്ക്കാണ് അവിടെ പ്രാമുഖ്യം എന്നതുതന്നെയാണ്. മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയിലെ മീന ബസാറിലാണ് പുസ്തകള്‍ നിറഞ്ഞ ഈ കഫേയുള്ളത്. പുസ്തകങ്ങളോടും പാചകത്തോടും അധികമൊന്നും പ്രിയം കാണിക്കാത്ത കുറച്ചുപേര്‍ അവര്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഇവരെങ്ങനെയാണ് ഇതിന്റെ സാരഥികളായതെന്നതു അല്‍പം രസകരമായ വസ്തുതയാണ്. ഇവരാരും സുഹൃത്തുക്കളല്ല, പക്ഷേ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു പൊതുഘടകം ഇവര്‍ക്കുണ്ടായിരുന്നു. വേറൊന്നുമല്ല, ഇവര്‍ ഷിംലയിലെ കൈത്തു ജയിലിലെ തടവുകാരാണ്. ശിക്ഷ വിധിക്കപ്പെട്ടു കഴിയുന്ന ഇവര്‍ക്കാണ് ഈ പുസ്തക കഫെയുടെ നടത്തിപ്പ് ലഭിച്ചിരിക്കുന്നത്. പൊലീസിന്റെ കാവലില്ലാത്ത ... Read more

ഇവരാണ് താജ് മഹലിന്റെ അപരന്‍മാര്‍

ഉദാത്ത പ്രണയത്തിന്റെ സ്മാരകമായ താജ് മഹല്‍ നിഗൂഢ രഹസ്യങ്ങളുടെ കൂടെ കലവറയാണ്. ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച താജ് മഹല്‍ പോലെ മറ്റൊരു സൃഷ്ടിയും ഉണ്ടാകാതിരിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ അതിന്റെ നിര്‍മ്മാണബുദ്ധികളുടെ കൈകള്‍ വെട്ടി കളഞ്ഞിരുന്നു എന്നൊക്കെയുള്ള കഥകളാണ് താജ്മഹലിന്റെ പിന്നിലുള്ളത്. എന്നാല്‍ താജ് മഹലിന്റെ തനി പകര്‍പ്പുകള്‍ ആയും അതിനോട് രൂപസാദൃശ്യമുള്ളതായും ഉള്ള ചില നിര്‍മ്മിതികള്‍ ഇന്ത്യയിലുണ്ട്. അത്തരത്തില്‍ അഞ്ച് താജ് നിര്‍മ്മിതികളെ പറ്റിയാണ് പറയുന്നത്. 1. താജ് മഹല്‍, കോട്ട, രാജസ്ഥാന്‍ രാജസ്ഥാനിലെ കോട്ട നഗരം ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുള്ള സ്ഥലമാണ്!. ആ ഏഴ് മഹാത്ഭുതങ്ങളും ഇവിടുത്തെ ഒരു ടൂറിസ്റ്റ് പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. താജ്ഹലിന്റെ പകര്‍പ്പും ഈ പാര്‍ക്കില്‍ ഇടം നേടിയിട്ടുണ്ട്. 2. മിനി താജ് മഹല്‍, ബുലന്ദ്ശഹര്‍, ഉത്തര്‍പ്രദേശ് മുംതാസിന് വേണ്ടി ഷാജഹാന്‍ നിര്‍മ്മിച്ചത് പോലെ തന്നെ തന്റെ ഭാര്യയ്ക്ക് വേണ്ടി ഒരു പോസ്റ്റ്മാസ്റ്റര്‍ നിര്‍മ്മിച്ചതാണ് ഈ മിനി താജ് മഹല്‍. ... Read more