Category: India

പട്ടേല്‍ പ്രതിമ; പതിനൊന്ന് ദിവസത്തിനകം സന്ദര്‍ശിച്ചത് 1.28 ലക്ഷം ആളുകള്‍

നിര്‍മ്മാണ ചെലവിലും അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുളളതെന്നുമുളള കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സന്ദര്‍ശകരുടെ എണ്ണത്തിലും ശ്രദ്ധാകേന്ദ്രമാകുന്നു. പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് ചുരുക്കം ദിനം കൊണ്ട് തന്നെ ലക്ഷകണക്കിന് ആളുകളാണ് ഈ ലോകോത്തര നിര്‍മ്മിതി കാണാന്‍ എത്തിയത്. ഐക്യപ്രതിമ എന്ന് അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുളള പ്രതിമ കാണാന്‍ ഇതുവരെ 1.28 ലക്ഷം സന്ദര്‍ശകര്‍ എത്തിയതായി ഗുജറാത്ത് അധികൃതര്‍ പറയുന്നു. പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത് മുതല്‍ തുടര്‍ന്നുളള 11 ദിവസത്തെ കണക്കാണിത്. ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം 50000 പേരാണ് ഇവിടെ എത്തിയത്. കേവാദിയ ഗ്രാമത്തില്‍ സര്‍ദാര്‍ സരോവര്‍ ഡാമിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ നാടിന് സമര്‍പ്പിച്ചത്. തുടര്‍ന്നുളള ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 10000 സന്ദര്‍ശകര്‍ എന്ന നിലയിലാണ് പ്രതിമ കാണാന്‍ എത്തിയത്. 2017ല്‍ ഗുജറാത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ ... Read more

സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മഹാബലേശ്വര്‍

പശ്ചിമ മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മഹാബലേറിലും പാഞ്ച്ഗണിയിലും സന്ദര്‍ശക പ്രവാഹം തുടങ്ങി. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നു കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്തെ പ്രധാന സീസണില്‍ സന്ദര്‍ശകര്‍ കുറഞ്ഞതിന്റെ ആഘാതത്തില്‍നിന്ന് ഇത്തവണ തിരിച്ചുകയറാനാകുമെന്ന കണക്കുകൂട്ടലിലാണു ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടലുടമകളും കച്ചവടക്കാരും.ദീപാവലി അവധിയോടെയാണു സീസണു തുടക്കമാകുന്നത്. സമുദ്രനിരപ്പില്‍നിന്നു 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വതമേഖലയാണു മഹാബലേശ്വര്‍. വേനലില്‍ സംസ്ഥാനം വെന്തുരുകുമ്പോഴും തണുപ്പുള്ള ഇവിടെ അക്കാലമാണു പ്രധാന സീസണ്‍. ക്ലീന്‍ സിറ്റിയെന്ന് അറിയപ്പെടുന്ന പാഞ്ച്ഗണിയില്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കുറവാണെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബോര്‍ഡിങ് സ്‌കൂളുകളുള്ള കേന്ദ്രങ്ങളിലൊന്നാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌ട്രോബെറി കൃഷിയുള്ളതും മഹാബലേശ്വറിലാണ്. പാഞ്ചഗണിയില്‍ കച്ചവട മേഖലയിലും സ്‌കൂളുകളിലുമായി ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഇവിടെ 60 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അപ്‌സര ഹോട്ടലിലെ ഉസ്മാന്‍ വടക്കുമ്പാട് പറഞ്ഞു

ഉത്തരാഖണ്ഡില്‍ ബട്ടര്‍ഫ്‌ലൈ ടൂറിസം തുടങ്ങുന്നു

പ്രകൃതിഭംഗിയാലും വനമേഖലകളാലും സമൃദ്ധമായ ഉത്തരാഖണ്ഡില്‍ ബട്ടര്‍ഫ്‌ലൈ ടൂറിസം തുടങ്ങുന്നു. 500 ല്‍ അധികം ഇനത്തില്‍പ്പെട്ട പൂമ്പാറ്റകള്‍ ഉത്തരാഖണ്ഡില്‍ ഉണ്ടെന്നാണ് വിവിധതരം പഠനങ്ങള്‍ കാണിക്കുന്നത്. പൂമ്പാറ്റകള്‍ അധികം ഉള്ള പ്രദേശങ്ങളില്‍ കാണുന്ന സമൂഹങ്ങള്‍ക്ക് അവയെ പറ്റി ശരിയായ അറിവുള്ളതിനാല്‍ അത്തരം സമൂഹങ്ങളെയും ഉള്‍പ്പെടുത്തിയാകും ടൂറിസം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക. ഇത് പൂമ്പാറ്റകളുെട വാസമേഖലയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഉപകരിക്കും എന്ന് കരുതപ്പെടുന്നു. ദ് കോമണ്‍ പീകോക്ക് എന്ന പൂമ്പാറ്റ വര്‍ഗത്തെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ശലഭമായി അംഗീകരിച്ചിട്ടുള്ളത്. 130 ഓളം ഇനം പൂമ്പാറ്റകള്‍ കണ്ടുവരുന്ന ദേവല്‍സരി എന്ന പ്രദേശം പ്രമുഖ ബട്ടര്‍ഫ്‌ലൈ ടൂറിസം കേന്ദ്രമായി മാറിക്കഴിഞ്ഞു. തദ്ദേശിയര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

സഞ്ചാരികള്‍ക്ക് കാഴ്ചയുടെ മഞ്ഞു വസന്തമൊരുക്കി മണാലി

ശൈത്യകാലമെത്തുന്നതിന് മുമ്പേ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കി മണാലി. ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളു ,മണാലി ,ഷിംല എന്നിവടങ്ങളില്‍ എല്ലാം സീസണിലെ ആദ്യ മഞ്ഞു വീഴ്ച ഇന്നലെ തുടങ്ങി. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രദേശത്തെ ചിത്രങ്ങള്‍ വൈറലായി. എന്നാല്‍ കനത്ത മഞ്ഞു വീഴ്ച വരും ദിനങ്ങളില്‍ നേരിടേണ്ടി വരുന്നതിനാല്‍ ചിലയിടങ്ങളിലേക്കുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്.

പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തില്‍ ഒന്നാമതായി തലയുയര്‍ത്തി നില്‍ക്കുന്നത്. 2389 കോടിയാണ് പ്രതിമാ നിര്‍മ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ. ഉദ്ഘാടനത്തിന്റെ ഭാഗമായി ദില്ലിയില്‍ ഇന്ന് രാവിലെ ‘യൂണിറ്റി മാരത്തോണ്‍’ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്.

5000 മീറ്റര്‍ ഉയരത്തില്‍ പായുന്ന തീവണ്ടി; ചൈനയെ കടത്തിവെട്ടി ഇന്ത്യ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേപ്പാതയുള്ള രാജ്യം എന്ന പേരിനുടമയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ചൈനീസ് അതിര്‍ത്തിക്കു സമീപത്ത് കൂടെ കടന്നുപോകുന്ന ബിലാസ്പൂര്‍ – മണാലി – ലേ റെയില്‍വേ ലൈനിന്റെ ലൊക്കേഷന്‍ സര്‍വ്വേ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. നിലവില്‍ ചൈനയുടെ ഷിന്‍ങായ് -തിബറ്റ് തീവണ്ടിപ്പാതയാണ് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബിലാസ്പൂര്‍- മണാലി – ലേ പാത തുറക്കുന്നതോടെ ഈ ഖ്യാതി ഇന്ത്യക്ക് സ്വന്തമകും ബിലാസ്പൂരില്‍ നിന്നും പാത തുടങ്ങുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 500 മീറ്ററാണ് ഉയരം. പിന്നെയിത് കുത്തനെ കൂടിക്കൊണ്ടിരിക്കും. ലഡാക്കിലെത്തുമ്പോള്‍ 3215 മീറ്ററാകും ഉയരം. ജമ്മു – കശ്മീരിലെ തഗ്ലാന്റ് സ്റ്റേഷനിലെത്തുമ്പോഴേക്കും ട്രെയിനും യാത്രികരും സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 5360 മീറ്റര്‍ ഉയരത്തില്‍ എത്തിയിട്ടുണ്ടാകും. പാതയുടെ ഭൂരഭാഗം പ്രദേശങ്ങളും ഈ ഉയരത്തിലൂടെയാണ് കടന്നു പോകുന്നത്. ബിലാസ്പൂര്‍, ലേ, മണാലി, തന്ദി, കെയ്‌ലോ ങ്, ദര്‍ച്ച, ഉപ്ശി, കാരു എന്നീ മേഖലകളിലൂടെ കടന്നു പോകുന്ന പാതയുടെ നീളം ... Read more

ന്യൂഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസ് പാസുകള്‍ ഇനി വീട്ടിലെത്തും

ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ബസുകളിലെ യാത്രക്കാര്‍ക്ക് ഇനി ബസ് പാസുകള്‍ വീട്ടുപടിക്കലെത്തും. പാസുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഡിടിസി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോത് നിര്‍വഹിച്ചു. ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന പാസുകളാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാകുക. dtcpass.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് പാസുകള്‍ ബുക്കുചെയ്യാം. അഞ്ച് ദിവസത്തിനുള്ളില്‍ പാസുകള്‍ വീട്ടിലെത്തും. പാസിന്റെ തുകയ്ക്കുപുറമേ അച്ചടി, തപാല്‍ ചെലവുകളായി 33 രൂപകൂടി ബുക്ക് ചെയ്യുമ്പോള്‍ നല്‍കണം. വര്‍ഷം 25 ലക്ഷം ബസ് പാസുകളാണ് ഡിടിസി നല്‍കുന്നത്. ഇതില്‍ ഒമ്പത് ലക്ഷം ജനറല്‍ വിഭാഗത്തിലുള്ളതാണ്. അടുത്തഘട്ടത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള കണ്‍സഷന്‍ പാസുകളും ബുക്ക് ചെയ്യാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ജനശതാബ്ദിക്ക് പകരം ഇനി എഞ്ചിനില്ലാത്തീവണ്ടികള്‍; ‘ട്രെയിന്‍ 18’മായി റെയില്‍വേ

ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യത്തെ എഞ്ചിനില്ലാ ട്രെയിനായ ‘ട്രെയിന്‍ 18’ ഉടന്‍ ട്രാക്കിലിറങ്ങും. ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍സിറ്റി യാത്രകള്‍ക്കായി പുറത്തിറക്കിയ സെമിഹൈ സ്പീഡ് ട്രെയിനാണിത്. ചെന്നൈ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ട്രെയിന്‍ ഒരാഴ്ചക്കുള്ളില്‍ പരീക്ഷണഓട്ടംതുടങ്ങും. പരിശീലനഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ശതാബ്ദി എക്സ്പ്രസുകള്‍ക്ക് പകരമായി ഇവ സര്‍വീസ് നടത്താനാണ് തീരുമാനം. ഒക്ടോബര്‍ 29ന് ട്രെയിന്‍ 18 പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച് തുടങ്ങും. ആദ്യം ഫാക്ടറിക്കകത്തും പിന്നീടുള്ള മൂന്നോ നാലോ ദിവസം ഫാക്ടറിക്കു പുറത്തും പരീക്ഷണ ഓട്ടം നടത്തും. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന് (ആര്‍എസ്ഡിഒ) കൈമാറും. ട്രെയിന്‍ നിര്‍മ്മാതാക്കളായ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറി അധികൃതര്‍ അറിയിച്ചു. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ‘ട്രെയിന്‍ 18’ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാണ് ‘ട്രെയിന്‍ 18’ ഉപയോഗിക്കുക. ഇത്തരത്തിലുള്ള ... Read more

ബെംഗ്ലൂരുവില്‍ കാണേണ്ട ഇടങ്ങള്‍

പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന ബെംഗ്ലൂരു ഒരു ട്രാവല്‍ ഹബ്ബ് കൂടിയാണ്. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സുരക്ഷിതമായി പോയി വരാന്‍ സാധിക്കുന്ന ഇടം. എന്നാല്‍ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് പോയി വരാന്‍ സാധിക്കുന്ന ഇഷ്ട്ം പോലെ സ്ഥലങ്ങളും ഇവിടെയുണ്ട്. കൊട്ടാരങ്ങളില്‍ തുടങ്ങി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ബെംഗ്ലൂരുവിലെ വാരാന്ത്യ കവാടങ്ങള്‍ പരിചയപ്പെടാം. ശ്രീരംഗപട്ടണ ബെംഗളുരുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ചരിത്ര സ്ഥലമാണ് ശ്രംരംഗപട്ടണ. മതപരമായും സാംസ്‌കാരികമായും ഒക്കെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഇവിടം കാവേരിയ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച രഹസ്യ തുരങ്കങ്ങളുണ്ട് എന്ന് കരുതപ്പെടുന്ന ഇവിടം കാവേരി നദി തീര്‍ക്കുന്ന ഒരു ദ്വീപിലാണുള്ളത്. ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും കൊട്ടാരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍ ബിലിഗിരിരംഗാ ഹില്‍സ് ബെംഗളുരു നഗരത്തില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബിലിഗിരിരംഗാ ഹില്‍സ് പ്രകൃതിഭംഗിക്ക് പേരുകേട്ട ... Read more

ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കാന്‍ ഹിമാചല്‍പ്രദേശ്

കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ സ്ഥലപ്പേരുകള്‍ മാറ്റുന്ന തിരക്കിലാണ് ചില സംസ്ഥാന സര്‍ക്കാരുകള്‍. അലഹാബാദിന്റെ പേര് മാറ്റി പ്രയാഗ്‌രാജ് എന്നാക്കിയതിന് ശേഷം സമാന ആവശ്യങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. ഇതില്‍ പുതിയതാണ് ഹിമാല്‍ചല്‍ പ്രദേശ് സര്‍ക്കാരിന്റേത്. തലസ്ഥാനമായ ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ‘ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പ് ഷിംല അറിയപ്പെട്ടിരുന്നത് ശ്യാമള എന്നായിരുന്നു. ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കുന്നതില്‍ പൊതുജനാഭിപ്രായം തേടുമെന്നും’ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. ഷിംലയുടെ പേര് മാറ്റുന്നതില്‍ അനുചിതമായി ഒന്നുമില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിപിന്‍ പര്‍മാര്‍ പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) സമാന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ 2016 ല്‍ മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്ര സിങ് ഷിംലയുടെ പേര് മാറ്റത്തിന് നേരെ ചുവപ്പ് കൊടിയാണ് കാണിച്ചത്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാണ് ഷിംലയെന്ന് ... Read more

രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിമാരുടെ മ്യൂസിയം ഒരുങ്ങുന്നു

ന്യൂഡല്‍ഹിയില്‍ തീന്‍മൂര്‍ത്തി എസ്റ്റേറ്റ് പരിസരത്ത് പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ വിവരിക്കുന്ന മ്യൂസിയം ഒരുങ്ങുന്നു. Pic Courtesy: Twitter ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുന്ന മ്യൂസിയം പ്രധാനമന്ത്രിമാരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഇടമായി മാറുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ വ്യക്തമാക്കി. 271 കോടി രൂപ ചിലവിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. 10,975.36 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന മ്യൂസിയം രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും ജീവിതവും പ്രവര്‍ത്തനവും പ്രതിഫലിപ്പിക്കും. മൂന്ന് നിലകളുള്ള കെട്ടിടമാണ് മ്യൂസിയത്തിനായി പണിയുക. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കും മ്യൂസിയം. Pic Courtesy: Twitter നിലവില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ക്ക് മാത്രമേ മ്യൂസിയം ഉള്ളുവെന്നും എന്നാല്‍ പുതിയ മ്യൂസിയം ഭാവിയില്‍ വരുന്ന പ്രധാനമന്ത്രിമാരെ കൂടെ ഉള്‍കൊള്ളുമെന്നും.മഹേഷ് ശര്‍മ്മ വ്യക്തമാക്കി. ഇവിടെ പ്രധാനമന്തിമാരുപയോഗിച്ച വെറും കുടയും തൊപ്പിയും മാത്രമല്ലെന്നും അവരുടെ ജീവിത സന്ദേശങ്ങള്‍ തന്നെ ഉണ്ടാവുമെന്നും മഹേഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനില്‍ ഇനി സംഗീതമഴയുടെ ദിനരാത്രങ്ങള്‍; കബീര്‍ സംഗീത യാത്രയ്ക്ക് തുടക്കം

ഇനി രാജസ്ഥാനില്‍ ആറു ദിവസം സംഗീതമഴയുടെ ദിനരാത്രങ്ങള്‍. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് കലാകാരന്‍മാര്‍ ബിക്കാനറിലെത്തി. മനുഷ്യരെന്ന സ്‌നേഹമതമാണ് അനശ്വരം എന്ന് പാടി നടന്ന സൂഫി, കബീര്‍ കലാകാരന്‍മാരും നിരവധി ബാവുള്‍ കലാകാരന്‍മാരും പാട്ടുകള്‍ പാടാനായി രാജസ്ഥാനിലെ നഗര ഗ്രാമ പ്രദേശങ്ങളിലെത്തി. മനുഷ്യര്‍ നിര്‍മ്മിച്ച ജാതി മതിലുകളാണ് കലഹങ്ങള്‍ക്ക് കാരണമെന്ന് കബീര്‍ യാത്രയ്ക്ക് എത്തിയ കലാകാരന്‍മാര്‍ പറഞ്ഞു. ഇന്ത്യന്‍ ഫോക്ക്‌ലോര്‍ സംഗീതത്തിനും കബീര്‍ രചനകള്‍ക്കും പ്രാമുഖ്യമുള്ള സംഗീത വിരുന്നാണ് ആറു ദിവസം രാജസ്ഥാനിലെ ഗ്രാമ നഗരങ്ങളിലൂടെ പെയ്തിറങ്ങുന്നത്. ഒപ്പം വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ രുചിക്കാം. രാജസ്ഥാന്റെ വര്‍ണ്ണ വിസ്മയങ്ങളിലൂടെ അലയാം. കോട്ടകളും രാജസ്ഥാന്‍ കൊട്ടാരങ്ങളും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും. അവരുടെ ശില്പചാതുര്യങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. സംഗീതത്തിലും രാജസ്ഥാന്റെ വിസ്മയങ്ങളിലും മനം മയങ്ങാന്‍ 250 യാത്രികരാണുള്ളത്. കൂടുതല്‍ യാത്രികരായാല്‍ സംഘാടനത്തിന് ബുദ്ധിമുട്ടായതിനാല്‍ രജിസ്‌ട്രേഷന്‍ ഒരു മാസം മുമ്പേ നിര്‍ത്തിയെന്ന് സംഘാടകര്‍ വ്യക്തമാക്കി. രാജസ്ഥാന്‍ പോലീസിന്റെ സഹകരണത്തോടെ നടക്കുന്ന സംഗീത യാത്ര ഇന്നലെ ബിക്കാനറില്‍ തുടങ്ങി ... Read more

ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അനുമതി

ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അനുമതി ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുത്. ആധാര്‍ പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്നു ജസ്റ്റിസുമാര്‍ ആധാര്‍ വിഷയത്തില്‍ ഒരേ നിലപാട് രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാന്‍വില്‍ക്കറും എ.കെ.സിക്രിയും ആധാറിന് അനുകൂലമായി നിലകൊണ്ടപ്പോള്‍ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ആധാര്‍ കേസുമായി ബന്ധപ്പെട്ട നിയമം ധനബില്ലായി പരിഗണിക്കരുതെന്ന് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. 40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിച്ചത്. ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാകില്ല. ഇതിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളിലെ നേട്ടങ്ങള്‍ ആധാറിലൂടെ അര്‍ഹരായവര്‍ക്ക് നല്‍കാനാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആധാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ ... Read more

ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലം കൊല്‍ക്കത്തയില്‍

ഒരു വന്‍നദിയുടെ ഇരു കരകളെ ബന്ധിപ്പിക്കുന്നതിനായി ഇരുപത്തിരണ്ട് വര്‍ഷം കൊണ്ട്  നിര്‍മ്മിച്ച പാലമുണ്ട് ഇന്ത്യയില്‍. ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമെന്ന ഖ്യാതിയുള്ള ആ പാലത്തിന്റെ പേര് വിദ്യാസാഗര്‍ സേതു എന്നാണ്. ലോകപ്രശസ്തമായ ഹൗറ പാലത്തിന് കൂട്ടായിട്ടാണ് ഈ പലം പണിതുയര്‍ത്തിയത്. നിര്‍മാണചാതുര്യം കൊണ്ട് ഹൗറയെക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് വിദ്യാസാഗര്‍ സേതു. കൊല്‍ക്കത്തയിലെ ജനപ്പെരുപ്പവും വാഹനബാഹുല്യവുമാണ് ഹൂഗ്ലി നദിക്കു കുറുകെ രണ്ടാമതൊരു പാലം നിര്‍മിക്കാനുള്ള പ്രധാന കാരണം. 1972 ലാണ് വിദ്യാസാഗര്‍ സേതുവിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിര്‍വഹിച്ചത്. പിന്നീട് വര്‍ഷങ്ങളോളം നിര്‍മാണങ്ങള്‍ ഒന്നും നടക്കാതിരുന്ന പാലത്തിന്റെ പണികള്‍ പുനരാരംഭിച്ചത് 1979 ലാണ്. എന്‍ജിനീയറിങ് വിസ്മയം എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് പിന്നീട് ഉണ്ടായത്. ഏകദേശം 823 മീറ്റര്‍ നീളത്തില്‍ 35 മീറ്റര്‍ വീതിയിലാണ് പാലം പണിതിരിക്കുന്നത്. ഒരു ഫാന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍, ഏകദേശം 128 മീറ്റര്‍ ഉയരമുള്ള രണ്ടു തൂണുകളില്‍ നിന്നും 152 കേബിളുകളിലാണ് പാലത്തെ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. ... Read more

100 മികച്ച ഡെസ്റ്റിനേഷന്‍ പട്ടികയില്‍ ഇടം നേടി നാല് ഇന്ത്യന്‍ സ്ഥലങ്ങള്‍

ലോകത്തെ മികച്ച സ്ഥലങ്ങളുടെ ആദ്യ വാര്‍ഷിക പട്ടികയുമായി ടൈം മാഗസിന്‍. തീം പാര്‍ക്കുകള്‍, ബാറുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കണ്ടുപിടുത്തങ്ങള്‍, ഗുണനിലവാരം, സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വെച്ചാണ് വ്യവസായ പ്രമുഖരും, പത്രാധിപന്മാരും ചേര്‍ന്ന് 2018-ലെ മികച്ച സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്. 48 രാജ്യങ്ങള്‍, ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നും 100 സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. വിയറ്റ്‌നാമിലെ ബാന ഹില്‍സിലെ ഗോള്‍ഡന്‍ ബ്രിഡ്ജ് മുതല്‍ മോസ്‌കോയിലെ സര്‍യ്യാദിയ പാര്‍ക്ക് വരെയാണ് പട്ടികയിലുള്ളത്. 2017 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ പാര്‍ക്കില്‍ പത്ത് മില്യണ്‍ സന്ദര്‍ശകരാണ് ഇതുവരെയെത്തിയത്. ഇന്ത്യയിലെ നാല് സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. ന്യൂഡല്‍ഹിയിലെ സുന്ദര്‍ നഴ്‌സറി, രാജസ്ഥാനിലെ ആഡംബര ഹോട്ടലായ അലില ഫോര്‍ട്ട് ബിഷന്‍ഗര്‍, അവാര്‍ഡ് നേടിയ ഇന്ത്യന്‍ അസെന്റ് റെസ്റ്റോറന്റ്, ചണ്ഡിഗഡിലെ ഒബ്‌റോയ് സുഖ്വിലാസ് റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്നിവയാണ് തിരഞ്ഞെടുത്ത സ്ഥലങ്ങള്‍. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അസെന്റ് ഹോട്ടല്‍ നിരവധി അവാര്‍ഡുകളാണ് വാങ്ങിക്കൂട്ടിയിട്ടുള്ളത്. ഇവിടുത്തെ പ്രശസ്തനായ ഷെഫായ മനിഷ് മെഹ്രോത്ര ... Read more