വരുന്നു യൂബര്‍ എയര്‍ ടാക്‌സി

ടാക്‌സി സേവനത്തിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കുന്ന യൂബര്‍ എയര്‍ ടാക്‌സി സേവനം ഇന്ത്യയില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യൂബറിന്റെ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.


യൂബറിന്റെ വൈമാനികയാത്രാ വിഭാഗം മേധാവി എറിക് അലിസണ്‍, നിര്‍മാണ വിഭാഗം മേധാവി നിഖില്‍ ഗോയല്‍ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
എയര്‍ ടാക്സി മഹാനഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്നു. 2020ഓടെ പരീക്ഷണാടിസ്ഥാനത്തിലും 2023ല്‍.വാണിജ്യാടിസ്ഥാനത്തിലും എയര്‍ ടാക്സി സേവനങ്ങള്‍ തുടങ്ങാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

അമേരിക്കയിലെ ഡാലസ്, ലോസ്ആഞ്ചലിസ് എന്നീ നഗരങ്ങളിലാണ് യൂബറിന്റെ എയര്‍ ടാക്സികള്‍ ആദ്യം അവതരിപ്പിക്കുന്നത്. മുംബൈ, ഡല്‍ഹി, ബെംഗളുരു എന്നീ മെട്രോ നഗരങ്ങളിലായിരിക്കും ഇന്ത്യയില്‍ എയര്‍ ടാക്സി അവതരിപ്പിക്കുക. മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കൂടുതല്‍ കാര്യങ്ങള്‍ തരുമാനിക്കുമെന്നും കമ്പനി അറിയിച്ചു.