Category: Top Three Stories Malayalam

കണ്ണൂര്‍ വിമാനത്താവളക്കാഴ്ചകളുമായി ദുബൈ നഗരത്തില്‍ ബസുകള്‍

ഉദ്‍ഘാടനത്തിനു മുമ്പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ് കണ്ണൂര്‍ വിമാനത്താവളം. വടക്കേ മലബാറിന്‍റെ  സ്വന്തം വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും പതിച്ച ചെയ്‍ത ബസുകള്‍ ദുബൈ നഗരത്തില്‍ കൗതുകമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത. നാല് ദുബൈ സര്‍വീസ് ബസുകളാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേതായി ബ്രാന്‍ഡ് ചെയ്ത് ദുബൈ നഗരത്തിലൂടെ ഓടുന്നതെന്ന് ഡൈജി വേള്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മലബാറിനെയും ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂര്‍ എന്നതിനാലാണ് ഈ പരസ്യമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട് അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിനെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളത്തില്‍നിന്ന് ഉടന്‍തന്നെ കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോക ക്രൂസ് ടൂറിസം ഭൂപടത്തിലേക്ക് കൊല്ലം ജില്ലയും

ലോക ക്രൂസ് ടൂറിസം ഭൂപടത്തില്‍ കൊല്ലത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ വിദേശികളുടെ വിദഗ്ധ സംഘം കൊല്ലം തുറമുഖത്തെത്തി. എം വൈ ബ്രവാഡോ എന്ന മാള്‍ട്ടന്‍ ആഡംബരനൗകയിലാണ് 11 പേരടങ്ങുന്ന മാലിദ്വീപ് സംഘം കൊല്ലത്ത് എത്തിയത്. തുടര്‍ന്ന വരുന്ന പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കും. ജടായുപ്പാറ, അഷ്ടമുടിക്കായല്‍, മണ്‍റോത്തുരുത്ത്, തെന്‍മല ഇക്കോ ടൂറിസം തുടങ്ങിയ കേന്ദ്രങ്ങളാവും സംഘം സന്ദര്‍ശിക്കുക. ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ ടൂറിസം രംഗത്ത് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മേഖലകളില്‍ ഒന്നാണ് ക്രൂസ് ടൂറിസം. സന്ദര്‍ശനത്തിന് ശേഷം സംഘം അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ടൂറിസം മേഖലയില്‍ കൊല്ലം ജില്ലയ്ക്കുള്ള വലിയ കുതിച്ചുചാട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ കൊച്ചിയാണ് കേരളത്തില്‍ ക്രൂസ് ടൂറിസത്തിന് പ്രിയപ്പെട്ട ഇടം. കൊല്ലം ജില്ല സന്ദര്‍ശിച്ചതിന് ശേഷം സംഘം കൊച്ചിയിലേക്കാകും തിരിക്കുക. പാക്‌സ് ഷിപ്പിങ്ങാണ് ഇവരെ കൊല്ലത്ത് എത്തിക്കുന്നത്. പോര്‍ട്ട്, കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതരും സന്ദര്‍ശനത്തോട് സഹകരണ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

വസന്തം പൂവിട്ടു… ഇനി പത്തുനാൾ കനകക്കുന്നിൽ പൂക്കളുടെ മഹോത്സവം

കനകക്കുന്നിനെ പറുദീസയാക്കി വസന്തോത്സവത്തിനു പ്രൗഢഗംഭീര തുടക്കം. പതിനായിരക്കണക്കിനു വർണപ്പൂക്കൾ കനകക്കുന്നിന്റെ നടവഴികളിൽ വസന്തം വിരിയിച്ചു നിരന്നു. സസ്യലോകത്തെ അത്യപൂർവമായ സുന്ദരക്കാഴ്ചകളും നിരവധി. ഈ മനോഹര കാഴ്ച കാണാൻ ഇന്നു രാവിലെ മുതൽ ആസ്വാദകരെ അനന്തപുരി കനകക്കുന്നിലേക്കു ക്ഷണിക്കുകയാണ്. കനകക്കുന്നിന്റെ പ്രവേശനകവാടം മുതൽ സുര്യകാന്തിവരെ നീളുന്ന വഴികളികളിലൂടെ നടന്നു വർണക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയുംവിധമാണു പൂച്ചട്ടികൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധതരത്തിലും നിറത്തിലുമുള്ള ഓർക്കിഡുകൾ, ആന്തൂറിയം, ഡാലിയ, വിവിധതരം ജമന്തിപ്പൂക്കൾ, വിവിധ ഇനത്തിൽപ്പെട്ട റോസ്, ക്ലിറ്റോറിയ, അലങ്കാരച്ചെടികൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടികൾ, ഇലച്ചെടികൾ, അഡീനിയം, ബോൺസായ് പ്രദർശനം തുടങ്ങിയവയാണ് മുഖ്യ ആകർഷണം കാണാനുള്ളതിനു പുറമേ ചെടികളുടേയും വിത്തുകളുടേയും വിൽപ്പനയ്ക്കുള്ള സ്റ്റാളുകളും ധാരാളമുണ്ട്. സംസ്ഥാന വനം – വന്യജീവി വകുപ്പ് ഒരുക്കുന്ന വനക്കാഴ്ച, ഹോർട്ടികോർപ്പിന്റെ തേൻകൂട്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കിയ ജലസസ്യ പ്രദർശനം, ടെറേറിയം, കാവുകളുടെ നേർക്കാഴ്ച തുടങ്ങിയവയും വസന്തോത്സവത്തിന്റെ മനംകവരുന്ന കാഴ്ചകളാണ്. അത്യുത്പാദന ശേഷിയുള്ള വിത്തുകളുടേയും വിളകളുടേയും പ്രദർശനമൊരുക്കി കൃഷിവകുപ്പും മേളയുടെ സജീവ സാന്നിധ്യമാകുന്നു. ജൈവവളങ്ങൾ, വിവിധ ... Read more

അനുകൂല കാലാവസ്ഥ; മീശപ്പുലിമലയിലേക്ക് സഞ്ചാരികളുടെ തിരക്ക്

ശൈത്യകാലത്തെ കുളിര് നുകരാന്‍ ഇടുക്കി മീശപ്പുലിമലയില്‍ സഞ്ചാരികളുടെ തിരക്ക്. വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറില്‍ നിന്നുള്ള യാത്ര സൗകര്യങ്ങള്‍ വനംവകുപ്പ് വിപുലപ്പെടുത്തി. മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന ആകര്‍ഷണം. നീലക്കുറിഞ്ഞി വര്‍ണ വസന്തമൊരുക്കിയ കൊളുക്കുമലയ്ക്ക് തൊട്ടരുകിലാണ് മീശപ്പുലിമല. അതിശൈത്യത്തെ തുടര്‍ന്നുള്ള അനുഗ്രഹീത കാലാവസ്ഥ മീശപ്പുലിമലയെ മനോഹരിയാക്കിരിക്കുന്നു. മൂന്നാറില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ഈ കാഴ്ച വിസ്മയം. മീശപ്പുലിമലയില്‍ പോകാന്‍ ഓണ്‍ലൈനിലൂടെ വനംവകുപ്പിന്റെ അനുമതി തേടണം. മൂന്നാറില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൈലന്റ്‌വാലിയിലെ വനംവകുപ്പിന്റെ ബേസ് ക്യാമ്പിലെത്താം. ഇവിടെ നിന്ന് ജീപ്പില്‍ 16 കിലോമീറ്റര്‍ നീളുന്ന ഓഫ് റോഡിംഗ് നടത്തി കെഎഫ്ഡിസിയുടെ റോഡോമെന്റഷന്‍ കോട്ടേജിലെത്തണം. രാത്രി ഇവിടെ തങ്ങിയതിന് ശേഷം അതിരാവിലെയാണ് മീശപ്പുലിമലയിലേക്കുള്ള യഥാര്‍ത്ഥ യാത്ര. ഏഴര കിലോമീറ്റര്‍ നീളുന്ന ട്രെക്കിംഗ്. കാല്‍നടയായി ഏഴ് മലകള്‍ താണ്ടിയുള്ള യാത്ര അല്‍പം ആയാസകരമാണെങ്കിലും മലയുടെ നെറുകയിലെത്തിയാലുള്ള കാഴ്ച ആരുടെയും മനംനിറയ്ക്കും. പ്രകൃതിയുടെ വിസ്മയത്തിനൊപ്പം മാനും, കേഴയും, വരയാടുമെല്ലാം മീശപ്പുലിമലയില്‍ ... Read more

ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രി മുഖ്യമന്ത്രി 12ന് ഉദ്ഘാടനം ചെയ്യും

ഏഷ്യയിലെ ആദ്യത്തെ ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം ജനുവരി 12-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. സ്പോര്‍ട്സ് ആയുര്‍വേദ ആശുപത്രിയുടെ വിജയകരമായ നടത്തിപ്പിനായി പുതിയ 20 സ്ഥിര തസ്തികകളും 8 താത്ക്കാലിക തസ്തികകളും സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് 1, മെഡിക്കല്‍ ഓഫീസര്‍ ജനറല്‍ 2, സ്വസ്തവൃത 1, കായ ചികിത്സ 1, ശല്യ 1, ... Read more

ഒറ്റ ദിവസത്തില്‍ തിരുവനന്തപുരത്ത് കാണാന്‍ പറ്റുന്ന ബീച്ചുകള്‍

പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആറു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നുണ്ട്. കായലോ കടലോ കാടോ…ഏതുവേണം… ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ ചുറ്റിക്കറങ്ങാനുള്ള സംഭവങ്ങളുള്ള തിരുവനന്തപുരം ഏതുതരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന നാടാണ്. എന്നാല്‍ ഈ കൊട്ടാരക്കാഴ്ചകളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നും ഒക്കെ മാറി ഇവിടുത്തെ ബീച്ചുകളാണ് അന്നും എന്നും സഞ്ചാരികള്‍ക്ക് പ്രിയം. കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന തെങ്ങും അവിടുത്തെ ലൈറ്റ് ഹൗസും നാടന്‍ രുചികള്‍ വിളമ്പുന്ന കടകളും എല്ലാമായി തിരുവനന്തപുരത്തെ ബീച്ചുകള്‍ തകര്‍ക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇവിടുത്തെ ബീച്ചുകള്‍ എന്ന കാര്യത്തില്‍ സംശയമില്ല. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രധാനപ്പെട്ട ബീച്ചുകള്‍ പരിചയപ്പെടാം… കോവളം ബീച്ച് വിദേശികളും സ്വദേശികളും ഒടക്കം ആയിരക്കണക്കിന് പേര്‍ തേടിയെത്തുന്ന കോവളം കേരള ടൂറിസത്തിന്റെ അടയാളമാണ്. തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളം ഒരുകാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രങ്ങളിലൊന്നായിരുന്നു. പിന്നീട് ... Read more

ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഹംപി

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഒരു അതിശയിപ്പിക്കുന്ന വാസ്തു പൈതൃകം. ഇവിടെ ഹിന്ദു ക്ഷേത്രങ്ങളും കോട്ടകളും, കൊട്ടാരങ്ങളും ഉള്‍പ്പടെ ആയിരത്തോളം സ്മാരകങ്ങളുണ്ട്. തുങ്കഭദ്ര നദിക്കരയില്‍ ഗ്രാനൈറ്റുകല്ലുകളാല്‍ ചുറ്റപ്പെട്ട് 16 മൈല്‍ വിസ്താരത്തില്‍ ഈ ഇടം പരന്നു കിടക്കുന്നു. 16-ാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ പുരാതന നഗരമായിരുന്നു.. Music pillars of Hampi, Karnataka ഇന്ത്യയുടെ തന്നെ അഭിമാനമായ ഹംപിയെ ന്യൂയോര്‍ക്ക് ടൈംസ് വിവരിക്കുന്നത് ഇങ്ങനെയാണ്. ഓരോ വര്‍ഷവും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട 52 വിനോദ സഞ്ചാരത്തിനുള്ള സ്ഥലങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിക്കാറുണ്ട്. ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികള്‍ ആവേശത്തോടെയും വിശ്വാസത്തോടെയും സമീപിക്കുന്ന ഒരു ലിസ്റ്റാണ് ഇത്. 2019 അത്തരത്തില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഹംപിയും സ്ഥാനം പിടിച്ചിട്ടുണ്ട്. ലിസ്റ്റിന്റെ ഏതെങ്കിലുമൊരു കോണിലൊന്നുമല്ല, രണ്ടാം സ്ഥാനത് തന്നെ. കഴിഞ്ഞ ദിവസമാണ് 2019-ലേക്കുള്ള യാത്രയ്ക്കായി ന്യൂയോര്‍ക്ക് ടൈംസ് സമഗ്രമായ ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഒന്നാമതായി പ്യുര്‍ട്ടോ ... Read more

വിനോദസഞ്ചാരികള്‍ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി

ബീച്ചില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കു കടല്‍ യാത്രയ്ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബോട്ട് വാന്‍സന്‍ ഷിപ്പിങ് സര്‍വീസസ് നേതൃത്വത്തിലാണ് യാത്ര തുടങ്ങുന്നത്. പുലിമുട്ടിലെ മറീന ജെട്ടിയില്‍ നിന്നു തുടങ്ങി കോഴിക്കോട് ബീച്ച് ചുറ്റി വരും തരത്തിലാണ് യാത്ര. 100 പേര്‍ക്ക് സഞ്ചരിക്കാം . ചെറിയ യോഗങ്ങള്‍ ചേരാവുന്ന ശീതീകരിച്ച മുറിയും ബോട്ടിലുണ്ട്. വിവിധ പാക്കേജുകള്‍ പ്രകാരമാണ് നിരക്ക്. കൊച്ചിയില്‍ നിന്ന് എത്തിച്ച ബോട്ട് പെയിന്റിങും അറ്റകുറ്റപ്പണികളും നടത്തി റിപ്പബ്ലിക് ദിനത്തിനു മുന്‍പ് സര്‍വീസ് തുടങ്ങാനാണ് പദ്ധതി. ബേപ്പൂര്‍ ബീച്ചില്‍ നടപ്പാക്കുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ കാല്‍വയ്പ്. ഇന്ത്യന്‍ റജിസ്‌ട്രേഷന്‍ ഓഫ് ഷിപ്പിങ്ങിന്റെ സര്‍ട്ടിഫിക്കേഷനോടു കൂടി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കടലിലൂടെ ബോട്ട് സര്‍വീസ് നടത്തുകയെന്നു വാന്‍സന്‍ എംഡി ക്യാപ്റ്റന്‍ കെ.കെ.ഹരിദാസ് പറഞ്ഞു. വിദേശ വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് കടലിലൂടെയുള്ള ബോട്ട് സര്‍വീസിനു തുടക്കമിടുന്നത്.

ഡല്‍ഹിയില്‍ ചുറ്റിയടിക്കാന്‍ ഇനി ഇ-സ്‌കൂട്ടറും വാടകയ്ക്ക്

സ്മാര്‍ട്ട് ബൈക്കുകള്‍ വിജയിച്ചതിനെത്തുടര്‍ന്ന് സമാനമാതൃകയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് ലഭിക്കുന്ന പദ്ധതി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ കൊണ്ടുവരുന്നു. നഗരവാസികള്‍ക്ക് താമസസ്ഥലത്തേക്കെത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ് നീക്കം. ന്യൂഡല്‍ഹി കൗണ്‍സിലിന്റെ പരിധിയില്‍ രണ്ടുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 500 ഇ-സ്‌കൂട്ടറുകള്‍ 50 സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ശേഷിക്കുന്ന 500 എണ്ണം ഡിസംബറിലും ഏര്‍പ്പെടുത്തും. ഓരോ സ്റ്റേഷനിലും 10 സ്‌കൂട്ടറുകളാണ് ഉണ്ടാവുക. സ്‌കൂട്ടറുകള്‍ ഉപയോഗിക്കണമെങ്കില്‍ ആദ്യം കൗണ്‍സിലിന്റെ NDMC-311 എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പ്രദേശത്തുള്ള സ്റ്റേഷനിലെത്തി മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്വേര്‍ഡ് നല്‍കി സ്‌കൂട്ടര്‍ എടുക്കാം. സ്‌കൂട്ടര്‍ എടുക്കുന്നതു മുതല്‍ തിരിച്ചുവെക്കുന്നതുവരെയുള്ള സമയം കണക്കാക്കിയാണ് വാടകത്തുക ഈടാക്കുക. 20 മിനിട്ടാണ് ഉപയോഗിക്കേണ്ട ഏറ്റവും കുറഞ്ഞ സമയം. ആശുപത്രികള്‍, മെട്രോ സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. സ്‌കൂട്ടര്‍ എടുക്കുമ്പോള്‍ത്തന്നെ എത്ര ... Read more

ചരിത്ര നേട്ടവുമായി കേരള പൊലീസ് ഫേസ്ബുക്ക് പേജ്

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്. സംസ്ഥാന പൊലീസിന്റെ ഫേസ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഇന്ന് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്സ്ബുക്ക് ഇന്ത്യ  മേധാവി സത്യ യാദവ് മുഖ്യമന്ത്രിക്ക് കൈമാറും. ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുക്കും പൊലീസ് ട്രോളര്‍മാരും, പൊലീസിന്റെ വീഡിയോകളുമെല്ലാം സൂപ്പര്‍ ഹിറ്റായതോടെ കേരള പൊലീസിന് ലഭിച്ചത് അപൂര്‍വ്വ നേട്ടം. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക് കിട്ടിയ ഫേസ്ബുക്ക് പേജെന്ന ബഹുമതി. എട്ട് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. പത്ത് ലക്ഷം ഇഷ്ടക്കാരോടെയാണ് കേരള പൊലീസ് ന്യൂയോര്‍ക്ക് പൊലീസിനെ മറിടകന്നത്. ഏഴു വര്‍ഷം മുമ്പ് കേരള പൊലീസ് ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുമ്പോള്‍ ഉദ്ദേശ്യം ഒന്നുമാത്രമായിരുന്നു. പൊലീസ് ആസ്ഥാനത്തെ അറിയിപ്പുകളും പൊലീസ് മേധാവിയുടെ സന്ദേശങ്ങളും പങ്കുവയ്ക്കുക. പക്ഷെ നവമാധ്യമങ്ങളുടെ ... Read more

മുംബൈ -എലഫന്റാ ഗുഹ റോപ്പ് വേ നിര്‍മിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

മുംബൈ നിവാസികള്‍ക്കും അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഈ ബോളിവുഡ് നഗരത്തില്‍ സന്ദര്‍ശിച്ചവര്‍ക്കും പ്രശസ്തമായ എലഫന്റാ ഗുഹകളെ പറ്റി അറിയാം. ഈ ഗുഹകളില്‍ ശിവന്റെ ശില്പങ്ങള്‍ കാണാം. മുംബൈയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലാണ് എലഫന്റാ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഈ ചരിത്ര പ്രസിദ്ധമായ അത്ഭുതം കാണാന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ബോട്ടുമാര്‍ഗ്ഗം ഈ ദ്വീപുകളില്‍ എത്താം. ഒരു മണിക്കൂറത്തെ യാത്രയാണ് ഇവിടേക്ക് എന്താന്‍ വേണ്ടത്. ബോട്ടുമാര്‍ഗ്ഗം ഇവിടെ എത്തുന്നത് ഒരു പുത്തന്‍ അനുഭവം ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ പുതിയൊരു യാത്രാ സംവിധാനം കൂടി വരുന്നുണ്ട്. മുംബൈയില്‍ നിന്നും എലഫന്റാ ഗുഹകളിലേക്ക് 8 കിലോമീറ്റര്‍ നീളമുള്ള റോപ്പ് വേ നിര്‍മ്മിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് നിങ്ങളെ വെറും 14 മിനിറ്റു കൊണ്ട് മുംബൈയില്‍ നിന്നും എലഫന്റാ ഗുഹകളില്‍ എത്തിക്കും. 2022-ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. അറബി കടലിന് മുകളില്‍ നിര്‍മ്മിക്കുന്ന ഈ ... Read more

ഐപിഎല്‍ പൂരത്തിന് ഇക്കുറി തിരുവനന്തപുരം വേദിയാകാന്‍ സാധ്യത

ഈ സീസണലിലെ ഐപിഎല്‍ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്. ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സി ഇ ഒ അജയ് പത്മനാഭന്‍ പറഞ്ഞു. ഏറ്റവും അടുത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പുറമേ മറ്റ് ടീമുകളുടെ മത്സരവും ഗ്രീന്‍ഫീള്‍ഡില്‍ നടക്കാന്‍ സാധ്യതയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യത പരിഗണിച്ച് ഹോം ഗ്രൗണ്ടില്‍ ടീമുകള്‍ക്ക് മൂന്ന് മത്സരങ്ങളേ കിട്ടൂ എന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. തിരുവനന്തപുരത്തിന് പുറമേ പൂനെ, ലക്‌നൗ, കാണ്‍പൂര്‍, ... Read more

പോയവര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ബൈക്ക് ജാവ

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവയെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇതൊക്കെത്തന്നെയാവണം ജാവയെ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ ഇരുചക്രവാഹനമാക്കുന്നത്. ഇരുചക്ര വാഹനങ്ങളെക്കുറിച്ചറിയാന്‍ ഇന്ത്യക്കാര്‍ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ജാവ ബൈക്കുകളെയാണ്. തൊട്ടുപിന്നില്‍ ടിവിഎസ് അപ്പാഷെ സീരീസാണുള്ളത്. ഇന്ത്യന്‍ വിപണിയിലെ വില്‍പനയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഇരുചക്ര വാഹനങ്ങളല്ല ടോപ് ട്രെന്റിങ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്തുള്ളവയൊന്നും എന്നതാണ് രസകരം. സുസുക്കി ഇന്‍ട്രൂഡര്‍, ടിവിഎസ് എന്‍ടോര്‍ക്ക് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയാണ് പട്ടികയില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഹീറോ എക്സ്ട്രീം 200ആര്‍, ടിവിഎസ് റേഡിയോണ്‍, ഹീറോ ഡെസ്റ്റിനി 125, ഹീറോ എക്സ്പ്ലസ് 200, ബിഎംഡബ്ല്യു ... Read more

ദേശീയപണിമുടക്ക്; സംസ്ഥാനത്ത് വൈകിയോടുന്ന തീവണ്ടികള്‍ ഇവയൊക്കെ

സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്,തിരുവനന്തപുരം, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു. അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല. ഇന്ന് വൈകിയോടുന്ന പ്രധാന തീവണ്ടി സര്‍വീസുകള്‍ മുംബൈ – കന്യാകുമാരി ജയന്തി ജനത: ഒന്നര മണിക്കൂര്‍ കന്യാകുമാരി – മുംബൈ ജയന്തി ജനത: ഒരു മണിക്കൂര്‍ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍ സിറ്റി: 2 മണിക്കൂര്‍ എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്: ഒന്നര മണിക്കൂര്‍ ഹൈദരാബാദ് ... Read more

ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവുമായി ജെറ്റ് എയര്‍വേസ്

യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വമ്പന്‍ ഇളവുമായി ജെറ്റ് എയർവേസ്. ഗൾഫിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ജെറ്റ് എയർവെയ്‌സ് സർവീസ് നടത്തുന്ന എല്ലാ സെക്ടറിലേക്കും ഇളവ് കിട്ടും. കൂടാതെ നേപ്പാൾ, ബംഗ്ലാദേശ്, സിങ്കപ്പൂർ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ ഇളവ് പ്രയോജനപ്പെടും. ഈ മാസം 11 വരെ എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഇളവെന്ന് ജെറ്റ് എയർവെയ്‌സ് വാർത്താകുറിപ്പിൽ അറിയിച്ചു.