Tag: ശംഖുമുഖം ബീച്ച്

വീണ്ടും മുഖം മിനുക്കി ശംഖുമുഖം

മുഖം മിനുക്കുന്ന ശംഖുംമുഖം ബീച്ചില്‍ ഇനി തട്ടുകടകളെല്ലാം പുത്തന്‍ രൂപത്തിലാകും. ടൂറിസം വകുപ്പിന്റെ 11 മുറികള്‍ ഭക്ഷ്യ വകുപ്പിന്റെ ‘ക്ലീന്‍ സ്ട്രീറ്റ്ഫുഡ് ഹബ് പദ്ധതി’യ്ക്കായി നല്‍കും. ഇതോടെ വഴിയരികില്‍ താല്‍ക്കാലികമായി വണ്ടികളില്‍ നടത്തുന്ന തട്ടുകടകള്‍ ഇവിടെനിന്ന് അപ്രത്യക്ഷമാവും. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ടൂറിസം വകുപ്പ് നിര്‍മിച്ച കെട്ടിടം നടത്തിപ്പിനായി ജില്ലാ ടൂറിസം വികസന കോര്‍പ്പറേഷന് കൈമാറും. പദ്ധതി നടപ്പാക്കുന്നതോടെ ബീച്ചിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. ബീച്ച് പ്രദേശത്ത് ഭൂപ്രകൃതി മനോഹരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കാനായിയുടെ പ്രതിമയുടെ പരിസര പ്രദേശം മുഴുവന്‍ പുല്ല് വച്ചു പിടിപ്പിക്കും. ഇതിന് സമീപമായാണ് തട്ട്കടകള്‍ വരുന്നത്. ഏറ്റവും കൂടുതല്‍ പ്രാദേശിക വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ശംഖുംമുഖം. 15 കോടി രൂപ ചെലവഴിച്ച് ശംഖുംമുഖം വികസനത്തിന്റെ സമഗ്രപദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഒറ്റ ദിവസത്തില്‍ തിരുവനന്തപുരത്ത് കാണാന്‍ പറ്റുന്ന ബീച്ചുകള്‍

പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആറു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നുണ്ട്. കായലോ കടലോ കാടോ…ഏതുവേണം… ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ ചുറ്റിക്കറങ്ങാനുള്ള സംഭവങ്ങളുള്ള തിരുവനന്തപുരം ഏതുതരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന നാടാണ്. എന്നാല്‍ ഈ കൊട്ടാരക്കാഴ്ചകളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നും ഒക്കെ മാറി ഇവിടുത്തെ ബീച്ചുകളാണ് അന്നും എന്നും സഞ്ചാരികള്‍ക്ക് പ്രിയം. കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന തെങ്ങും അവിടുത്തെ ലൈറ്റ് ഹൗസും നാടന്‍ രുചികള്‍ വിളമ്പുന്ന കടകളും എല്ലാമായി തിരുവനന്തപുരത്തെ ബീച്ചുകള്‍ തകര്‍ക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇവിടുത്തെ ബീച്ചുകള്‍ എന്ന കാര്യത്തില്‍ സംശയമില്ല. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രധാനപ്പെട്ട ബീച്ചുകള്‍ പരിചയപ്പെടാം… കോവളം ബീച്ച് വിദേശികളും സ്വദേശികളും ഒടക്കം ആയിരക്കണക്കിന് പേര്‍ തേടിയെത്തുന്ന കോവളം കേരള ടൂറിസത്തിന്റെ അടയാളമാണ്. തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളം ഒരുകാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രങ്ങളിലൊന്നായിരുന്നു. പിന്നീട് ... Read more