Category: Top Three Stories Malayalam

ട്രെയിന്‍ യാത്രയ്ക്കുള്ള വിവരങ്ങള്‍ അറിയാന്‍ ‘ആസ്‌ക് ദിശ’യുമായി റെയില്‍വേ

ട്രെയിന്‍ യാത്രക്കാരെ സഹായിക്കുന്നതിനായി റെയില്‍വേ ചാറ്റ്‌ബോട്ട് പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സഹായത്തോടെയാണ് ഐആര്‍സിടിസിയുടെ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആസ്‌ക് ദിശയില്‍ മറുപടി കാലതാമസമില്ലാതെ ലഭ്യമാക്കുമെന്നും ഐആര്‍സിടിസി പറയുന്നു. ഐആര്‍സിടിസിയുടെ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായ രീതിയില്‍ ലഭ്യമാക്കാനാണ് ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്. ടിക്കറ്റ് ബുക്കിംങ്, കാറ്ററിംങ് സര്‍വ്വീസുകള്‍, മറ്റ് സേവനങ്ങള്‍ തുടങ്ങി യാത്രാസംബന്ധമായ എല്ലാ ചോദ്യങ്ങള്‍ക്കും ആസ്‌ക് ദിശ മറുപടി തരും. ചാറ്റ് വഴി സഹായം വാഗ്ദാനം ചെയ്യുന്ന ആദ്യ സര്‍ക്കാര്‍ കോര്‍പറേഷനായി ഇതോടെ ഇന്ത്യന്‍ റെയില്‍വേ മാറി. ബംഗലുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോ റോവര്‍ കമ്പനിയും ഐആര്‍സിടിസിയും ചേര്‍ന്നാണ് ചാറ്റ് ബോട്ട് വികസിപ്പിച്ചെടുത്തത്. ഉപയോക്താക്കളോട് ഇന്റര്‍നെറ്റിലൂടെ സംവദിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കി വച്ചിട്ടുള്ള പ്രോഗ്രാമുകളാണ് ചാറ്റ് ബോട്ടുകള്

റെയില്‍വേ എസി കോച്ചുകളിലെ കര്‍ട്ടന്‍ ഒഴിവാക്കുന്നു

എസി കൊച്ചുകളില്‍ യാത്രക്കാരുടെ ക്യുബിക്കിളുകള്‍ തമ്മില്‍ മറച്ചിരുന്ന കര്‍ട്ടന്‍ റെയില്‍വെ ഒഴിവാക്കുന്നു. എസി 2 ടയര്‍ കോച്ചുകളിലുള്ള കര്‍ട്ടനുകളാണ് ഒഴിവാക്കുന്നത്. വൃത്തിയായി സൂക്ഷിക്കാന്‍ കഴിയാത്തതിനാലാണ് കര്‍ട്ടനുകള്‍ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. ഭക്ഷണം കഴിച്ച് കൈതുടയ്ക്കുന്നതിനും ഷൂ വൃത്തിയാക്കുന്നതും യാത്രക്കാര്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതായാണ് പരാതി. പുതിയ കര്‍ട്ടന്‍ ഇടുമ്പോഴേയ്ക്കും വൃത്തികേടാക്കുന്നതായി റെയില്‍വെ പറയുന്നു. സാധാരണ മാസത്തിലൊരിക്കലാണ് റെയില്‍വെ എസി കോച്ചുകളിലെ കര്‍ട്ടന്‍ മാറ്റുന്നത്. ഈമാസം അവസാനത്തോടെ കര്‍ട്ടന്‍ ഒഴിവാക്കുന്നകാര്യത്തില്‍ അന്തിമതീരുമാനമെടുത്തേക്കും. യാത്രക്കാരുടെ സ്വകാര്യത പരിഗണിച്ച് 2009 ലാണ് എസി കോച്ചുകളില്‍ റെയര്‍വെ കര്‍ട്ടന്‍ ഉപയോഗിച്ചുതുടങ്ങിയത്. 2014ല്‍ തീപ്പിടുത്തമുണ്ടായതിനെതുടര്‍ന്ന് എസി 3 ടയര്‍ കോച്ചുകളില്‍നിന്ന് കര്‍ട്ടന്‍ ഒഴിവാക്കിയിരുന്നു.

ഇലക്ട്രിക് ഓട്ടോറിക്ഷയുമായി ബജാജ്

രാജ്യത്തെ മുചക്രവാഹന വിപണിയിലെ കുലപതികളായ ബജാജിന്റെ പരീക്ഷണ ഓട്ടം നടത്തുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. പൂര്‍ണമായും മൂടികെട്ടിയ ഇ-റിക്ഷ പുണെയിലെ ഒരു റോഡില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഹനത്തിന്റെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ചിത്രങ്ങള്‍ പ്രകാരം നിലവിലെ ബജാജ് ഓട്ടോറിക്ഷകള്‍ക്ക് സമാനമായ രൂപഘടനയിലാണ് ഇലക്ട്രിക് ഓട്ടോ. അടുത്ത വര്‍ഷത്തോടെ ആദ്യ ഇ-റിക്ഷ ബജാജില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്ത് ട്രിയോ എന്ന പേരില്‍ ഇ-റിക്ഷ മഹീന്ദ്രയും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലുമായിരുന്നു മഹീന്ദ്രയുടെ പ്രദര്‍ശനം.

കെ എസ് ആര്‍ ടി സി സമരം പിന്‍വലിച്ചു

  കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം. ഇതോടെ കെ.എസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിവന്ന മിന്നല്‍ സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതൃത്വം നിര്‍ദേശം നല്‍കി.

രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിമാരുടെ മ്യൂസിയം ഒരുങ്ങുന്നു

ന്യൂഡല്‍ഹിയില്‍ തീന്‍മൂര്‍ത്തി എസ്റ്റേറ്റ് പരിസരത്ത് പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ വിവരിക്കുന്ന മ്യൂസിയം ഒരുങ്ങുന്നു. Pic Courtesy: Twitter ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുന്ന മ്യൂസിയം പ്രധാനമന്ത്രിമാരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഇടമായി മാറുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ വ്യക്തമാക്കി. 271 കോടി രൂപ ചിലവിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. 10,975.36 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന മ്യൂസിയം രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും ജീവിതവും പ്രവര്‍ത്തനവും പ്രതിഫലിപ്പിക്കും. മൂന്ന് നിലകളുള്ള കെട്ടിടമാണ് മ്യൂസിയത്തിനായി പണിയുക. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കും മ്യൂസിയം. Pic Courtesy: Twitter നിലവില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ക്ക് മാത്രമേ മ്യൂസിയം ഉള്ളുവെന്നും എന്നാല്‍ പുതിയ മ്യൂസിയം ഭാവിയില്‍ വരുന്ന പ്രധാനമന്ത്രിമാരെ കൂടെ ഉള്‍കൊള്ളുമെന്നും.മഹേഷ് ശര്‍മ്മ വ്യക്തമാക്കി. ഇവിടെ പ്രധാനമന്തിമാരുപയോഗിച്ച വെറും കുടയും തൊപ്പിയും മാത്രമല്ലെന്നും അവരുടെ ജീവിത സന്ദേശങ്ങള്‍ തന്നെ ഉണ്ടാവുമെന്നും മഹേഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

അയച്ച സന്ദശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതില്‍ പരിഷ്‌ക്കാരം വരുത്തി വാട്ട്‌സ് ആപ്പ്

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രഥമായ ഒരു ഫീച്ചറായിരുന്നു അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാം എന്നത്. ആദ്യഘട്ടം ഇത് ഒരു മണിക്കൂര്‍ ആണെങ്കില്‍ പിന്നീട് ഇതിന്റെ സമയം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വാട്ട്‌സ്ആപ്പ് വരുത്തുന്ന പുതിയ മാറ്റം അനുസരിച്ച് ഇതില്‍ ചെറിയ മാറ്റം സംഭവിച്ചിരിക്കുന്നു. അതായത് ഇനി നിങ്ങള്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്താലും അത് ലഭിച്ചവര്‍ക്ക് എല്ലാവരുടെയും സന്ദേശം ഡിലീറ്റ് ആകില്ല. അതായത്. നിങ്ങള്‍ നൂറുപേര്‍ക്ക് ഒരു സന്ദേശം അയച്ചെങ്കില്‍ അതില്‍ 99 പേര്‍ക്ക് അപ്പോള്‍ തന്നെ അത് കിട്ടി. അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു. ആ സന്ദേശം ചിലപ്പോള്‍ 99 പേരുടെ വാട്ട്‌സ്ആപ്പിലും ഡിലീറ്റ് ചെയ്തതായി കാണിക്കും. എന്നാല്‍ ഈ ഡിലീറ്റ് ചെയ്ത നോട്ടിഫിക്കേഷന്‍ 13മണിക്കൂറിനും,8 മിനുട്ടിനും, 16 സെക്കന്റിനും ശേഷം കാണാത്ത 100മന്റെ അക്കൌണ്ടില്‍ ആ സന്ദേശം ഡിലീറ്റാകാതെ കിടക്കും. അതായത് സന്ദേശം കിട്ടുമ്പോള്‍ മുതല്‍ ഇത്രയും മണിക്കൂര്‍ ഫോണ്‍ സ്വിച്ച് ഓഫായി കിടക്കുന്ന വ്യക്തിക്ക് ഡിലീറ്റ് ചെയ്ത സന്ദേശം ... Read more

ജയലളിതയുടെ ഹെലികോപ്ടര്‍ തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കുന്നു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍ക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്ടറാണ് തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹെലികോപ്ടറിന്റെ പഴക്കം പരിഗണിച്ചാണ് വില്‍പ്പനയെന്നും വില്‍പ്പനയ്ക്കായി സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എസ്.ടി.സി)യെ ഏല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാറെന്നുമാണഅ റിപ്പോര്‍ട്ടുകള്‍. ഇരട്ട എന്‍ജിനുള്ള ഈ ഹെലികോപ്ടര്‍ 2006-ല്‍ ആണ് ജയലളിത വാങ്ങുന്നത്. 11പേര്‍ക്ക് ഇതില്‍ യാത്രചെയ്യാം. ജയലളിത ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോടനാട് എസ്റ്റേറ്റില്‍ സുഖവാസത്തിനു പോകുന്ന വേളകളിലുമാണ് ഹെലികോപ്ടര്‍ കൂടുതലായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ കൈയ്യിലുള്ള ഈ ഹെലികോപ്ടര്‍ ഇപ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഡ്രൈവറില്ലാ ടാക്‌സി ദുബൈ നിരത്തുകളിലേക്ക്

മേഖലയിലെ ആദ്യ ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണയോട്ടത്തിന് സജ്ജമായി. വിവിധ സ്മാര്‍ട്ട് സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊപ്പം ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത ടാക്‌സിയും ഞായറാഴ്ച തുടങ്ങുന്ന ജൈറ്റെക്‌സ് സാങ്കേതിക വാരത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു. ദുബായ് സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്‌സി രൂപകല്‍പന ചെയ്തത്. പരീക്ഷണഘട്ടത്തില്‍ ദുബായ് സിലിക്കണ്‍ ഒയാസിസിലെ നിശ്ചിത റൂട്ടുകളില്‍ കൂടിയാകും ഡ്രൈവറില്ലാ ടാക്‌സിയുടെ യാത്ര. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്‌സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.

നല്ല ഭക്ഷണം നല്‍കിയാല്‍ നിങ്ങളുടെ ഹോട്ടലിന്റെ മുന്നിലിനി കെ എസ്  ആര്‍ ടി സി ബസ് നിര്‍ത്തും

ഇനി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നത് വൃത്തിയും വെടിപ്പും നല്ല ഭക്ഷണവും നല്‍കുന്ന ഹോട്ടലുകള്‍ക്ക് മുന്നില്‍ മാത്രം. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് സിഎംഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ പുതിയ തീരുമാനം. കോര്‍പറേഷന്റെ ഫുഡ് പോയിന്റുകള്‍ വ്യാപിപ്പിക്കാനും പുതിയ നടപടി ഉപകരിക്കും. ദീര്‍ഘദൂര ബസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്നതിന് മാസപ്രതിഫലത്തിലുള്ള അപേക്ഷകള്‍ കോര്‍പറേഷന്‍ ക്ഷണിച്ചിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകളായ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കടന്നുപോകുന്ന റൂട്ടുകളിലെ ഹോട്ടലുടമകളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. നല്ല ഭക്ഷണത്തിനൊപ്പം വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിനും ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യമുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളായിരിക്കും തിരഞ്ഞെടുക്കുക. പരീക്ഷണ അടിസ്ഥാനത്തില്‍ രാത്രി ഓടുന്ന റൂട്ടുകളിലെ ഹോട്ടലുടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ബസിനു പ്രതിമാസം 9100 രൂപ നിരക്കില്‍ കൃഷ്ണഗിരിയിലെ ഹോട്ടല്‍ ശരണഭവന്‍ ടെന്‍ഡറില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോര്‍പറേഷന്റെ പരീക്ഷണം വിജയിക്കുകയും ചെയ്തിരുന്നു.

ഡ്രോണ്‍ ടാകസി സര്‍വീസിന് മഹരാഷ്ട്രാ സര്‍ക്കാര്‍ അംഗീകാരം; വരുന്നു ചിറകു വച്ച ടാക്‌സികള്‍

ഗതാഗതക്കുരുക്കില്‍പ്പെടാതെ, ലക്ഷ്യസ്ഥാനത്തെത്താന്‍ നഗരത്തില്‍ ഡ്രോണ്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നായ മുംബൈയിലെ അത്യാവശ്യയാത്രക്കാര്‍ക്ക് ഡ്രോണ്‍ സേവനം അനുഗ്രഹമാകും. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഡ്രോണ്‍ സര്‍വീസിന് അംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സര്‍വീസിന്റെ നടത്തിപ്പിന് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയുടെ പുതിയ ഡിപി (ഡവലപ്‌മെന്റ് പ്ലാന്‍) 2034 പ്രകാരം 200 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള എല്ലാ കെട്ടിടങ്ങളിലും ഹെലിപാഡോ ചെറിയ വിമാനം ഇറങ്ങാനുള്ള സൗകര്യമോ ഒരുക്കാന്‍ അനുവദിക്കുന്നുണ്ട്. ടെറസിലെ ഹെലിപാഡില്‍ ഡ്രോണുകള്‍ക്ക് നിഷ്പ്രയാസം ഇറങ്ങാനാകുമെന്നും സര്‍ക്കാര്‍ പ്രതിനിധി വെളിപ്പെടുത്തി. ബോക്‌സ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനമാണിത്. ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷനും മറ്റും സ്ഥലം വേണ്ടിവരും. രണ്ടു പേര്‍ക്കിരിക്കാവുന്ന ചെറിയ ഡ്രോണുകള്‍ക്കു ചരിഞ്ഞു പറക്കാതെ തന്നെ, നേരെ താഴേക്കു വന്നു ... Read more

റെയില്‍വേയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഒറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍

റെയില്‍വേയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി ഒറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍. സബേര്‍ബന്‍, എക്‌സ്പ്രസ് സര്‍വീസുകള്‍, ടിക്കറ്റ് ബുക്കിങ്, സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍, ഏറ്റവും പുതിയ റെയില്‍വേ വിവരങ്ങള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ കോര്‍ത്തിണക്കി വികസിപ്പിച്ച ‘റെയില്‍ പാര്‍ട്‌നര്‍’ ആപ്ലിക്കേഷന്‍ ദക്ഷിണ റെയില്‍വേ പുറത്തിറക്കി. കൊമേഴ്‌സ്യല്‍ വിഭാഗം വികസിപ്പിച്ച ഇതു പൂര്‍ണമായും റെയില്‍വേയുടെ ഔദ്യോഗിക ആപ് ആണ്. സ്വകാര്യ കമ്പനികള്‍ തയാറാക്കിയ ആപ്പുകള്‍ മുന്‍പ് റെയില്‍വേ പുറത്തിറക്കിയിരുന്നു. ഇവയുടെ പോരായ്മകളെക്കുറിച്ചു പരാതികള്‍ ഉയര്‍ന്നതോടെയാണ് ഔദ്യോഗിക ആപ് ഒരുക്കാന്‍ കൊമേഴ്‌സ്യല്‍ വിഭാഗം തീരുമാനിച്ചത്. ഒട്ടേറെ ആപ്പുകളിലായി ചിതറിക്കിടന്ന വിവരങ്ങള്‍ ഏകോപിപ്പിച്ചാണിത് ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുടെ സുഹൃത്ത് എന്ന അര്‍ഥത്തിലാണ് ആപ്ലിക്കേഷന് റെയില്‍ പാര്‍ട്‌നര്‍ എന്ന പേരു നല്‍കിയത്. യാത്രക്കാരില്‍നിന്നു നേരിട്ടു വിവരങ്ങള്‍ ശേഖരിക്കും. പരാതികള്‍ നല്‍കാനുള്ള സൗകര്യം മുതല്‍ പാഴ്‌സല്‍ സര്‍വീസ് ബുക്കിങ് വരെ ഇതിലൂടെ ചെയ്യാം. ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ മാത്രമാണ് നിലവില്‍ ആപ് ലഭിക്കുക. പ്ലേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തശേഷം മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ... Read more

ചുഴലിക്കാറ്റ്; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ആന്ധ്രയിലും ഒഡീഷയിലും നാശം വിതച്ച തിത്‌ലി കൊടുങ്കാറ്റിൽ ഗോവയിൽ ജാഗ്രത നിർദേശം നൽകി. ഗോവൻ തീരത്ത് വിനോദ സഞ്ചാരത്തിന് എത്തിയവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ന്യൂനമർദവും ചുഴലിക്കാറ്റും കാരണം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ടൂറിസം വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കടലിൽ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഞായറാഴ്ച വരെയാണ് ജാഗ്രത നിർദേശം നല്കിയിരിക്കുന്നത്. തിത്‌ലി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിലെ 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ആന്ധ്രയിലെ ശ്രീകാകുളത്തും ചുഴലിക്കാറ്റ് നാശം വിതച്ചു. ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലുള്ള ട്രെയ്‌ൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

തീര്‍ഥാടന ടൂറിസം: 91.72 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം

വിനോദസഞ്ചാര വികസനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 147 തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. വിശദമായ പദ്ധതിരേഖ ഉടന്‍ തയാറാക്കി സമര്‍പ്പിക്കുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തീര്‍ത്ഥാടന ടൂറിസം മൂന്നാം സര്‍ക്യൂട്ടിന്‍റെ വികസനത്തിന്‍റെ ഭാഗമായാണ് ഇത് നടപ്പിലാക്കുക. ഏഴ് ക്ലസ്റ്ററുകളായി തിരിച്ച് ജില്ലകളിലെ പ്രധാനപ്പെട്ട ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം തീര്‍ഥാടന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കും. കമ്മ്യൂണിറ്റി ഹാളുകള്‍, അന്നദാന മണ്ഡപങ്ങള്‍, ശുചിമുറികള്‍, വിശ്രമമുറികള്‍, ഭക്ഷണശാലകള്‍ തുടങ്ങി തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുക. 10.91 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്ന കാസര്‍കോഡ് ജില്ലയാണ് ഒന്നാം ക്ലസ്റ്ററിലുള്ളത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ചേരുന്ന രണ്ടാം ക്ലസ്റ്ററില്‍ 9.29 കോടി രൂപയുടെ ... Read more

പൈതൃക തീവണ്ടി നിരക്ക് വര്‍ധനവോടെ വീണ്ടും ഓടിത്തുടങ്ങുന്നു

എഞ്ചിന്‍ തകരാറും മോശമായ കാലാവസ്ഥയും മൂലം നിര്‍ത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് ഇന്ന് പുനരാരംഭിക്കും.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട തീവണ്ടി എഞ്ചിനിലെ പിസ്റ്റണ്‍ റാഡ് പൊട്ടിയതിനെ തുടര്‍ന്ന് അഡര്‍ലിക്കടുത്ത് വനത്തിന് നടുവില്‍ ഏഴ് മണിക്കൂറോളം കുടുങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നീലഗിരി കലക്ടര്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. താത്കാലികമായി നിര്‍ത്തിയ സര്‍വ്വീസാണ് ബുധനാഴ്ച പുനരാരംഭിക്കുന്നത്. റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇനിയുള്ള ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളത് കൊണ്ട് പൈതൃക തീവണ്ടിയില്‍ വരുന്ന യാത്രക്കാര്‍ മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉറപ്പാക്കണം. യന്ത്രതകരാറോ കാലാവസ്ഥ വ്യതിയാനമോ കൊണ്ട് തീവണ്ടി നില്‍ക്കേണ്ടിവന്നാല്‍ ഭക്ഷണമില്ലാത്ത അവസ്ഥ ഒഴിവാക്കാനാണിത്. സര്‍വീസ് പുനരാരംഭിക്കുന്നതിനോടൊപ്പം തീവണ്ടിയുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ ഇന്ന് മുതല്‍ കൂട്ടി. തിങ്കളാഴ്ച്ച മുതല്‍ ഉയര്‍ത്താനിരുന്ന നിരക്ക് വര്‍ധന തീവണ്ടി മൂന്ന് ദിവസത്തേക്ക് റദ്ദാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികള്‍ക്ക് നിരക്കിളവില്ല. എന്നാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് കൂനൂരിനും ഊട്ടിക്കും മധ്യേ ... Read more

വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍

നിരത്തുകളില്‍ ഗതാഗത നിയമം ലംഘിക്കുക എന്നത് സര്‍വസാധാരണമായ കാര്യമാണ് അതു കൊണ്ട് തന്നെ ഓരോദിവസവും അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ക്യാമറാക്കണ്ണില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ കുടുങ്ങില്ലെന്ന് കരുതിയാവും പലരും ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നത്. എന്നാല്‍ അതിനുള്ള വെള്ളം അങ്ങ് വാങ്ങി വച്ചോളൂ എന്നാണ് ഇത്തരം ഡ്രൈവര്‍മാരെയും വാഹന ഉടമകളെയും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരക്കാരെ കുടുക്കാന്‍ നിരത്തുകളില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ (എ.എന്‍.പി.ആര്‍.) ക്യാമറകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി അപകടത്തിനും അതിവേഗത്തിനും സാധ്യതയുള്ളയിടങ്ങളിലായിരിക്കും ഇവ സ്ഥാപിക്കുക. ചുവപ്പുസിഗ്നല്‍ മറികടക്കുന്ന വാഹനങ്ങള്‍ കണ്ടെത്താനും ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവരെ തിരിച്ചറിയാനുമാണ് ഈ ക്യാമറകള്‍ സ്ഥാപിക്കുന്നത്. 180 കോടി രൂപ ചെലവിട്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് പദ്ധതിരേഖ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സേവനദാതാക്കളെ കണ്ടെത്തുന്നതിന് ടെന്‍ഡറിനുള്ള അനുമതിനല്‍കി. റോഡുകളുടെ അവസ്ഥ, റോഡുകളുടെ വിവരങ്ങള്‍ തുടങ്ങിയവയും ... Read more