Category: Top Three Stories Malayalam

മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയിലെത്തി

രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ്  മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയിലെത്തി. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ഇ- ട്രിയോ ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് അവതരിച്ചത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്സിഡി അടക്കം ബംഗളൂരൂ എക്സ്ഷോറൂം വില. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. ആദ്യഘട്ടത്തില്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഇലക്ട്രിക് ഓട്ടോ ലഭ്യമാകൂ. സ്പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്. റിയര്‍ ആക്സിലിന്റെ തൊട്ടുമുകളിലാണ് ട്രിയോയിലെ ബാറ്ററി. ട്രിയോയില്‍ 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ... Read more

അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി

മാസങ്ങള്‍നീണ്ട അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേയുടെ ഗോള്‍ഡന്റോക്ക് വര്‍ക്ഷോപ്പില്‍നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മേട്ടുപ്പാളയം സ്റ്റേഷനില്‍ എത്തിച്ചത്. മേട്ടുപ്പാളയത്ത് രണ്ടാഴ്ച പരിശോധനയോട്ടം കഴിഞ്ഞാല്‍ ഈ നീരാവി എന്‍ജിന്‍ യാത്രക്കാരെയുംകൊണ്ട് കൂകിപ്പായും. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള പി.ഒ.എച്ച്. (പീരിയോഡിക്കല്‍ ഓവര്‍ ഓയിലിങ്) കഴിഞ്ഞാണ് എന്‍ജിന്‍ എത്തിയത്. 13 മാസം മുമ്പ് തിരുച്ചിറപ്പള്ളിയിലേക്കയച്ച എന്‍ജിനാണ് അറ്റകുറ്റപ്പണികഴിഞ്ഞ് പേരുംമാറ്റി എത്തിയത്. കോച്ചുകള്‍ രണ്ടരവര്‍ഷത്തിലൊരിക്കല്‍ ഗോള്‍ഡന്‍ റോക്കില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തും. തിരുച്ചിറപ്പള്ളിയില്‍നിന്ന് റോഡ് മാര്‍ഗം എത്തിച്ച എന്‍ജിന്‍ ഈറോഡില്‍ നിന്ന് റെയില്‍വേയുടെതന്നെ 140 ടണ്‍ ഭാരംചുമക്കുന്ന ‘രാജാളി’ ക്രെയിന്‍ പ്രത്യേക തീവണ്ടിയില്‍ എത്തിച്ചാണ് താഴെയിറക്കിയത്. നാലുമണിക്കൂറോളം 20 തൊഴിലാളികള്‍ പ്രയത്‌നിച്ചാണ് ഇറക്കിയത്. മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍വരെ പോകുന്ന ഫര്‍ണസ് ഓയില്‍ എന്‍ജിന്റെ ഭാരം 50 ടണ്ണാണ്. എന്‍ജിന്റെ പ്രവര്‍ത്തനസമയത്ത് ഫര്‍ണസ് ഓയിലും വെള്ളവും വഹിക്കുമ്പോള്‍ 5 ടണ്‍ വീണ്ടും വര്‍ധിക്കും. എന്‍ജിന്‍ ഇറക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ എ.ഡി.എം. ഇ. ദീക്ഷാചൗധരി, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ മുഹമ്മദ് ... Read more

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കും പൊലീസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്ന് വൈകീട്ട് മുതല്‍ നവംബര്‍ 19 വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നും നിര്‍ദേശിച്ചു.

ഓട്ടോ ചാര്‍ജ് മിനിമം 30 ആകും, ടാക്‌സിക്ക് 200: ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു

നവംബര്‍ 18 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് നടപ്പിലാക്കമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. ഓട്ടോ മിനിമം ചാര്‍ജ് നിലവില്‍ 20 രൂപയാണ്. ഇത് 30 ആക്കി വര്‍ധിപ്പിക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മീഷന്‍ ശുപാര്‍ശ. 2014ലാണ് അവസാനമായി ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ തിരുമാനമായെന്നും ഡിസംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഇതോടെയാണ് ചര്‍ച്ച അവസാനിപ്പിക്കാന്‍ തിരുമാനിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ലേഡീസ് ഒണ്‍ലി കോച്ചുകള്‍ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ദീര്‍ഘദൂര തീവണ്ടികളില് സത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു. പകരം ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റി വെയ്ക്കും. ബസുകളില്‍ സീറ്റി സംവരണത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ സീറ്റില്‍ തിരിച്ചറിയാന്‍ സ്റ്റിക്കര്‍ പതിപ്പിക്കും. Photo Courtesy: smithsoniamag ആദ്യഘട്ടത്തില്‍ തിരുവനന്തപുരം- ചെന്നൈ മെയില്‍, കൊച്ചുവേളി-ബെംഗളൂരു എന്നീ തീവണ്ടികളിലാണ് ഈ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്. തുടര്‍ന്ന് മറ്റ് തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിച്ചേക്കും. നിലവില്‍ ഈ രണ്ട് തീവണ്ടികളിലെയും മൂന്ന് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലൊന്നില്‍ ഒന്നുമുതല്‍ 30 വരെയുള്ള സീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാറ്റി. കോച്ചുക്ഷാമമമാണ് സീറ്റ് സംവരണ രീതിയിലേക്ക് എത്താന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്. പുത്തന്‍ തലമുറ എള്‍ എച്ച് ബി കോച്ചുകള്‍ ഉപയോഗിക്കുന്ന തീവണ്ടികളിലാണ് സ്ത്രീസംവരണ കോച്ചുകള്‍ ഇല്ലാതായത്. പാഴ്‌സല്‍ വാന്‍ സൗകര്യമുള്ള എസ് എല്‍ ആര്‍ കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകള്‍ക്ക് മാറ്റി വെച്ചിരുന്നത്. ഈ കോച്ചുകള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ എല്‍ എച്ച് ബി കോച്ചുകള്‍ എസ് എല്‍ ആര്‍ സംവിധാനമില്ല. പകരം ... Read more

കണ്ണൂര്‍-ഷാര്‍ജ എയര്‍ ഇന്ത്യ സര്‍വീസ് ഡിസംബര്‍ 10ന്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നതിന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. സമയപ്പട്ടികയ്ക്കും അംഗീകാരമായി. ഷാര്‍ജയിലേക്കും തിരിച്ചും ആഴ്ചയില്‍ നാലുദിവസമാണ് സര്‍വീസുണ്ടാവുക. കണ്ണൂരില്‍നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിക്ക് പുറപ്പെടുന്ന വിമാനം ഷാര്‍ജയില്‍ അവിടത്തെ സമയം 11.30-ന് എത്തും. തിരിച്ച് 12.30-ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.40-ന് കണ്ണൂരിലെത്തും. അബുദാബിയിലേക്ക് ആദ്യദിവസം സര്‍വീസ് നടത്തുന്ന സമയമല്ല തൊട്ടടുത്ത ദിവസങ്ങളില്‍. ഉദ്ഘാടനദിവസമായതിനാല്‍ ഡിസംബര്‍ ഒമ്പതിന് ഞായറാഴ്ച രാവിലെ 10-നാണ് സര്‍വീസ് തുടങ്ങുന്നത്. തിരിച്ച് പുറപ്പെടുന്നത് 1.30-നും എത്തുന്നത് വൈകീട്ട് ഏഴിനുമാണ്. എന്നാല്‍ തുടര്‍ന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലെ സാധാരണ സര്‍വീസിന് ഒരുമണിക്കൂര്‍ വ്യത്യാസമുണ്ട്. രാവിലെ ഒമ്പതിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് അബുദാബിയില്‍ അവിടത്തെ സമയം 11.30-ന് എത്തും. 12.30-ന് അബുദാബിയില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് ആറുമണിക്ക് കണ്ണൂരിലെത്തും. വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കണ്ണൂര്‍-റിയാദ് സര്‍വീസുണ്ടാവുക. രാത്രി 9.05-ന് ... Read more

സാഹിത്യോത്സവത്തിനൊരുങ്ങി കോഴിക്കോട്

ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് നഗരം. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ജനുവരി 10ന് തുടക്കമാകും. കലയുടെയും സാഹിത്യത്തിന്റെയും നാല് ദിവസം നീളുന്ന മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകമാളുകള്‍ പങ്കെടുക്കുന്നു. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാല് വേദികളിലായി നടക്കുന്ന കെ.എല്‍.എഫിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സാഹിത്യകാരനായ കെ.സച്ചിദാനന്ദനാണ്. സമകാലിക കലാരാഷ്ട്രീയസാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള പതിനായിരക്കണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരാണ് കെ.എല്‍.എഫിനൊപ്പം ഒന്നിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് http://www.keralaliteraturefestival.com/registration/ മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ്- കറന്റ് ബുക്സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

പമ്പ-നിലയ്ക്കല്‍ സര്‍വീസിന് ഇലക്ട്രിക് ഉള്‍പ്പെടെ 300 ബസുകള്‍

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് 16 മുതല്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസുകള്‍ കെ.എസ്.ആര്‍.ടി.സി. നിരത്തിലിറക്കും. ഇതില്‍ 10 എണ്ണം ഇലക്ട്രിക് ബസുകളാണ്. 33 സീറ്റുകളുള്ള ഇലക്ട്രിക് ബസുകള്‍ ഒരുതവണ ചാര്‍ജു ചെയ്താല്‍ 350 കിലോമീറ്റര്‍വരെ സഞ്ചരിക്കും. പെരിയാര്‍ കടുവാ സംരക്ഷണ മേഖലയുടെ ഭാഗമായ നിലയ്ക്കല്‍, പമ്പ പ്രദേശങ്ങളില്‍ ഭാവിയില്‍ മലിനീകരണം കുറയ്ക്കുന്നതിന് പൂര്‍ണമായും ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണാടിസ്ഥാനത്തില്‍ 10 ഇലക്ട്രിക് ബസുകളെത്തിക്കുന്നത്. മണിക്കൂറില്‍ 120 കി.മീ. വരെ വേഗത്തില്‍ സഞ്ചരിക്കാം. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ പരമാവധി 60 കി.മീ. വേഗത്തില്‍വരെ ഇവയ്ക്ക് സഞ്ചരിക്കാം. വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ പൂര്‍ണമായി ഒഴിവാകും. ഇന്ധനച്ചെലവ് ഏറ്റവും കുറഞ്ഞതാകും. ഇലക്ട്രിക് ബസുകള്‍ക്കു പുറമേ 250 ഓര്‍ഡിനറി ലോ ഫ്‌ളോര്‍ ബസുകളും 40 എ.സി. വോള്‍വോ ബസുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ടൂവേ ടിക്കറ്റുകള്‍ നിലയ്ക്കലിലെ കൗണ്ടറുകളില്‍നിന്ന് നല്‍കും. ബസില്‍ കണ്ടക്ടര്‍മാര്‍ ഉണ്ടാകില്ല. പമ്പയില്‍നിന്ന് നിലയ്ക്കലേക്ക് പോകേണ്ട തീര്‍ഥാടകര്‍ക്ക് വണ്‍വേ ടിക്കറ്റ് പമ്പയിലെ ... Read more

ചീറിപ്പായാന്‍ ജപ്പാന്റെ ആദ്യ ഡ്രൈവറില്ലാ ബുള്ളറ്റ് ട്രെയിന്‍ തയ്യാറെടുക്കുന്നു

മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായാന്‍ ജപ്പാന്റെ ആദ്യ ഡ്രൈവറില്ലാ ബുള്ളറ്റ് ട്രെയിന്‍ തയ്യാറെടുക്കുന്നു. ഭൂമിയില്‍ നിന്ന് പത്തുസെന്റീമീറ്റര്‍ ഉയരത്തിലായിരിക്കും ഇത് ഓടുക. ആഗോളതലത്തില്‍ പൊതുഗതാഗതമേഖലയില്‍ ഉണ്ടാകാനിടയുള്ള കുതിപ്പ് മുന്‍കൂട്ടി കണ്ടാണ് ജപ്പാന്‍ മാഗ്‌ലെവ് (കാന്തത്തില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടി) വികസിപ്പിച്ചത്. കോണ്‍ക്രീറ്റ് പാതയ്ക്കുമുകളില്‍ സ്ഥാപിച്ചിരിക്കുന്ന അതിശക്തമായ കാന്തങ്ങളാണ് തീവണ്ടിയെ മുന്നോട്ടുനീക്കുന്നത്. മാഗ്‌ലെവ് പാളത്തിലെത്തുന്നതോടെ ചൈനയുടെ മണിക്കൂറില്‍ 430 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഏറ്റവും വേഗമേറിയ തീവണ്ടി പിന്നിലാകും. 2027-ഓടുകൂടി ബുള്ളറ്റ് ട്രെയിന്‍ പാളത്തില്‍ ഓടിത്തുടങ്ങും. ചൈനയെ തോല്‍പിക്കുന്നതിനുവേണ്ടിയല്ല മാഗ്‌ലെവ് വികസിപ്പിക്കുന്നതെന്ന് ജപ്പാന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തരാവശ്യം മുന്‍നിര്‍ത്തിയാണ് ഇത് നിര്‍മിക്കുന്നതെന്നും അവര്‍ പറഞ്ഞു. അലുമിനിയം ലോഹക്കൂട്ടിലാണ് ബുള്ളറ്റ് ട്രെയിനിന്റെ ബോഡി നിര്‍മാണം. 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിനാകും. മൂന്നു മിനിറ്റിനുള്ളില്‍ പരമാവധി വേഗമായ മണിക്കൂറില്‍ 500 കിലോമീറ്ററിലും എത്തും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 4824 കോടി യു.എസ്. ... Read more

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചു

ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ ആകര്‍ഷകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ കിരണ്‍ എയര്‍ക്രാഫ്റ്റും. എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആക്കുളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെയാകെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേന നല്‍കുന്ന സ്നേഹാംഗീകാരമാണ് ഈ എയര്‍ക്രാഫ്റ്റെന്ന് മന്ത്രി പറഞ്ഞു. 1968 മുതല്‍ ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമിയുടെ പരിശീലന വിമാനമായിരുന്നു കിരണ്‍ എം.കെ വണ്‍. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ പ്രിയങ്കരമാകും ചരിത്ര പ്രാധാന്യമുള്ള കിരണ്‍ എയര്‍ ക്രാഫ്റ്റെന്ന് സതേണ്‍ എയര്‍ കമാന്റിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ് പറഞ്ഞു. പത്ത് ലക്ഷം മണിക്കൂറുകള്‍ പറന്ന, ആറായിരം പൈലറ്റുകളെ പരിശീലിപ്പിച്ച ഈ എയര്‍ക്രാഫ്റ്റ് വ്യോമസേനയുടെ അഭിമാന താരമാണ്. ആകാശ അഭ്യാസത്തിലൂടെ വിസ്മയിപ്പിക്കുന്ന സൂര്യകിരണ്‍ സംഘത്തിലും ഈ എയര്‍ക്രാഫ്റ്റുണ്ടായിരുന്നു. രാജ്യത്തിന്റെയും വ്യോമസേനയുടെയും ചരിത്രത്തില്‍ ഇടം നേടിയ കിരണ്‍ എയര്‍ക്രാഫ്റ്റ് ആക്കുളത്തിന്റെ ആകര്‍ഷണങ്ങളിലൊന്നാകും. ഉദ്ഘാടന ചടങ്ങില്‍ ഉഷാ ടൈറ്റസ് ഐഎഎസ്, ആക്കുളം ... Read more

പട്ടേല്‍ പ്രതിമ; പതിനൊന്ന് ദിവസത്തിനകം സന്ദര്‍ശിച്ചത് 1.28 ലക്ഷം ആളുകള്‍

നിര്‍മ്മാണ ചെലവിലും അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുളളതെന്നുമുളള കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സന്ദര്‍ശകരുടെ എണ്ണത്തിലും ശ്രദ്ധാകേന്ദ്രമാകുന്നു. പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് ചുരുക്കം ദിനം കൊണ്ട് തന്നെ ലക്ഷകണക്കിന് ആളുകളാണ് ഈ ലോകോത്തര നിര്‍മ്മിതി കാണാന്‍ എത്തിയത്. ഐക്യപ്രതിമ എന്ന് അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുളള പ്രതിമ കാണാന്‍ ഇതുവരെ 1.28 ലക്ഷം സന്ദര്‍ശകര്‍ എത്തിയതായി ഗുജറാത്ത് അധികൃതര്‍ പറയുന്നു. പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത് മുതല്‍ തുടര്‍ന്നുളള 11 ദിവസത്തെ കണക്കാണിത്. ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം 50000 പേരാണ് ഇവിടെ എത്തിയത്. കേവാദിയ ഗ്രാമത്തില്‍ സര്‍ദാര്‍ സരോവര്‍ ഡാമിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ നാടിന് സമര്‍പ്പിച്ചത്. തുടര്‍ന്നുളള ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 10000 സന്ദര്‍ശകര്‍ എന്ന നിലയിലാണ് പ്രതിമ കാണാന്‍ എത്തിയത്. 2017ല്‍ ഗുജറാത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ ... Read more

ചേക്കുട്ടി പാവകള്‍ ഇനി മലയാളത്തിന്റെ ഹീറോസ്; കഥാപാത്രങ്ങളാക്കി എഴുത്തുകാര്‍

മഹാപ്രളത്തിനെ നേരിട്ട കേരളത്തിന്റെ പ്രതീകമായി ചേക്കുട്ടി പാവകളെ കഥാപാത്രങ്ങളാക്കി മലയാളത്തിലെ എഴുത്തുകാര്‍ കുട്ടികള്‍ക്കായി പുസ്തകം എഴുതുന്നു. പ്രശസ്ത കവി വീരാന്‍കുട്ടി എഴുതിയ പറന്ന് പറന്ന് ചേക്കുട്ടിപ്പാവ ശിശുദിനമായ നവംബര്‍ 14ന് പുറത്തിറങ്ങും. നോവലിസ്റ്റ് സേതു, കവി എം ആര്‍ രേണുകുമാര്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്കായി ചേക്കുട്ടി കഥകള്‍ എഴുതും. ഡി സി ബുക്ക്‌സാണ് പുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. എന്‍ ഐ ഡി യില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ചിത്രകാരനായ റോണിദേവസ്യയാണ് ചേക്കുട്ടിയ്ക്ക് രൂപഭാവങ്ങള്‍ നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് അവര്‍ കാണാത്ത ചുറ്റുപാടുകളിലേക്ക് നയിക്കുന്ന കുട്ടുകാരനായാണ് ചേക്കുട്ടിപ്പാവയെ വീരാന്‍കുട്ടി ആവിഷ്‌കരിച്ചിച്ചിരിക്കുന്നത്. അമാനുഷശക്തിയും പറക്കാനുള്ള കഴിവുമുണ്ട് ചേക്കുട്ടിയ്ക്ക്. പ്രസിദ്ധീകരണ ചരിത്രത്തിലാദ്യമായാണ് ജനങ്ങള്‍ രൂപപ്പെടുത്തിയ കഥാപാത്രത്തെ ആസ്പദമാക്കി നോവലുകളെഴുതപ്പെടുന്നത്. ആഗസ്റ്റിലെ പ്രളയത്തില്‍ ഉപയോഗശൂന്യമായ ചേന്ദമംഗലം കൈത്തറി തുണികള്‍ കൊണ്ട് നിര്‍മ്മിച്ച ചേക്കുട്ടിപ്പാവ പിന്നീട് കേരളം പ്രളയത്തെ അതിജീവിച്ചതിന്റെ അടയാളമായി മാറുകയായിരുന്നു. സ്‌കൂള്‍ കുട്ടികളും വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളും മുന്നിട്ടിറങ്ങി നിര്‍മ്മിച്ച ലക്ഷക്കണക്കിനു പാവകളാണ് കേരളത്തിലുടനീളം വിറ്റുപോയത്. ഫാഷന്‍ഡിസൈനറായ ലക്ഷ്മി എന്‍ ... Read more

കുമളി ഡിപ്പോയിലേക്ക് 10 മണ്ഡലകാല സ്‌പെഷ്യല്‍ ബസുകള്‍ അനുവദിച്ചു

ശബരിമല മണ്ഡലകാലത്ത് തീര്‍ഥാടകരുടെ യാത്രാസൗകര്യത്തിനായി 10 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമളി ഡിപ്പോയ്ക്ക് അനുവദിച്ചു. കുമളിയില്‍ നിന്ന് പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് എന്ന പേരിലാണ് ബസുകള്‍ ഓടുക. നവംബര്‍ 17 മുതലാണ് ഈ സര്‍വീസുകള്‍ ആരംഭിക്കുക. തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ക്കും പ്രാദേശിക തീര്‍ഥാടകര്‍ക്കും പ്രയോജനമാണ് ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍. തീര്‍ഥാടകരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ കുമളിയില്‍നിന്ന് ആരംഭിക്കുവാനും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ശബരിമല സീസണിലും സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. ഇതിന് മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. ഇതിനുപുറമേ മകരവിളക്ക് ദിവസവും കുമളി-കോഴിക്കാനം സ്‌പെഷ്യല്‍ സര്‍വീസ് കെ.എസ്.ആര്‍.ടി.സി. നടത്തുന്നുണ്ട്. കഴിഞ്ഞ മകരവിളക്കുദിവസം മാത്രം രണ്ടുലക്ഷത്തോളം രൂപയുടെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി.ക്കു ലഭിച്ചത്. ശബരിമല മണ്ഡലകാല ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ദിവസം പഞ്ചായത്തുകള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നു. തീര്‍ഥാടന കാലയളവില്‍ അയ്യപ്പഭക്തര്‍ കൂടുതലെത്തുന്ന പെരുവന്താനം, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി പഞ്ചായത്തുകള്‍ക്കാണ് തുക അനുവദിച്ചത്.

തിരുവനന്തപുരത്തെ വിപണി പിടിക്കാന്‍ സ്വിഗ്ഗി എത്തി

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി തിരുവനന്തപുരത്ത് സേവനം സജീവമാക്കി. തലസ്ഥാന നഗരിയിലെ 130 റെസ്റ്റൊറന്‍റുകളില്‍ നിന്നുളള ഭക്ഷണം സ്വിഗ്ഗി ഇനി മുതല്‍ ഡെലിവറി ചെയ്യും. കൊച്ചി, തൃശൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സ്വിഗ്ഗി തങ്ങളുടെ സേവനം സജീവമാക്കുന്ന കേരളത്തിലെ മൂന്നാമത്തെ നഗരമാണ് തിരുവനന്തപുരം. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കുളളില്‍ രാജ്യത്തെ 34 നഗരങ്ങളില്‍ സ്വിഗ്ഗി സേവനം വ്യാപിപ്പിച്ചിരുന്നു. ആദ്യത്തെ അഞ്ച് ഓര്‍ഡറുകള്‍ക്ക് സ്വിഗ്ഗി 50 ശതമാനം കിഴിവും നല്‍കുന്നുണ്ട്. ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, വഴുതക്കാട്, തമ്പാനൂര്‍, കുളത്തൂര്‍, ശ്രീകാര്യം, പേരൂര്‍ക്കട, നന്ദാവനം, കഴക്കൂട്ടം, ഉള്ളൂര്‍, അമ്പലമുക്ക്, പാളയം, കുമാരപുരം, ശാസ്തമംഗലം, കേശവദാസപുരം, തൈക്കാട് തുടങ്ങിയയിടങ്ങളില്‍ സ്വിഗ്ഗി സേവനം നല്‍കും.

രണ്ടു ദിവസത്തെ ടൂര്‍ പാക്കേജുമായി എറണാകുളം ഡി ടി പി സി

എറണാകുളം ഡിടിപിസിയുടെ പുതിയ മധുര രാമേശ്വരം ധനുഷ്‌കോടി രണ്ടു ദിവസത്തെ ടൂര്‍ പാക്കേജ് 23ന് ആരംഭിക്കും. മധുര മീനാക്ഷി ക്ഷേത്രം, പാമ്പന്‍ പാലം, അബ്ദുള്‍ കലാം മെമ്മോറിയല്‍, രാമനാഥ സ്വാമി ക്ഷേത്രം, ധനുഷ്‌കോടി തുടങ്ങിയവ സന്ദര്‍ശിക്കും. രാമേശ്വരം ക്ഷേത്രത്തില്‍ തീര്‍ത്ഥ ജല സ്‌നാനത്തിനും ക്ഷേത്ര ദര്‍ശനത്തിനു ശേഷം താമസ സൗകര്യവും ഉണ്ടായിരിക്കും. ഗൈഡിന്റെ സേവനം, എസി പുഷ്ബാക്ക് വാഹനം, മിനറല്‍ വാട്ടര്‍,സ്‌നാക്‌സ്, താമസം, ഭക്ഷണം എന്നിവ പാക്കേജിലുണ്ട്. എറണാകുളത്തു നിന്നു വെളളിയാഴ്ച വൈകിട്ട് പുറപ്പെട്ടു ഞായറാഴ്ച വൈകിട്ട് മടങ്ങിയെത്തും. ഒരാള്‍ക്കു ജിഎസ്ടി അടക്കം 4199 രൂപയാണ് നിരക്ക്. 8893998888