Category: Top Three Stories Malayalam

അബൂദാബിയിൽ വീണ്ടും ഊബര്‍ എത്തുന്നു

രണ്ട് വര്‍ഷത്തിന് ശേഷം അബുദാബിയില്‍ ഊബര്‍ ടാക്‌സികളുടെ സേവനം എത്തുന്നു. ദുബായ് ഗതാഗത വകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും (ഐ.ടി.സി) ഊബര്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറിനും രൂപം നല്‍കി. സാധാരണ ടാക്‌സികള്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന അതേ നിരക്ക് തന്നെയാകും ഊബര്‍ ടാക്‌സികളും ഇടാക്കുന്നത്. നിരക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2016 ലാണ് ഊബര്‍ അബൂദബി സര്‍വീസ് അവസാനിപ്പിച്ചത്. പുതിയ കരാര്‍ പ്രകാരം സ്വദേശികള്‍ക്ക് തങ്ങളുടെ സ്വകാര്യ കാറുകള്‍ ഊബര്‍ ടാക്‌സികളായി ഓടിക്കാം. സ്വകാര്യ ലൈസന്‍സ് മാത്രമുള്ള സ്വദേശികള്‍ക്കും മുഴുവന്‍ സമയമോ ഭാഗികമായോ ഇവര്‍ക്ക് സ്വന്തം കാറുകള്‍ ഉപയോഗിച്ച് ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനാവും. സ്വദേശികള്‍ക്ക് ഇത് അധിക വരുമാനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കാനാവുമെന്ന് ഊബര്‍ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ മാനേജര്‍ പറഞ്ഞു. കിലോമീറ്ററിന് 2.25 ദിര്‍ഹമായിരിക്കും നിരക്ക് ഈടാക്കുന്നത്. സമയം അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്താല്‍ മിനിറ്റിന് 25 ഫില്‍സ് ഈടാക്കും. ഒരു മിനിറ്റിന് അഞ്ച് ഫില്‍സായിരിക്കും ... Read more

സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

സൗദി എയര്‍ലൈന്‍സ് സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് തുടങ്ങുന്ന സര്‍വീസില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ട്രാവല്‍സുകള്‍ മുഖേനയും ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അടുത്ത മാസം അഞ്ചിന് ജിദ്ദയില്‍ നിന്നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. സൗദി എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ട്രാവല്‍സുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. സാധാരണയിലും കൂടിയ നിരക്കിലാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് റിപോര്‍ട്ട്. നേരത്തെ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് യാത്ര കോഴിക്കോട്ടേക്ക് മാറ്റാനുള്ള അവസരം സൗദി എയര്‍ലൈന്‍സ് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ സര്‍വീസ് ആരംഭിക്കുന്ന ആദ്യ ദിനങ്ങളില്‍ വളരെ കുറഞ്ഞ സീറ്റുകള്‍ മാത്രമേ പുതുതായി ലഭ്യമാവുകയുള്ളു. ഇതാണ് തുടക്കത്തില്‍ ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമെന്നാണ് സൂചന. കൊച്ചിയിലേക്കുള്ള അതേ ടിക്കറ്റു നിരക്കില്‍ തന്നെയായിരിക്കും കോഴിക്കോട്ടേക്കുമുള്ള നിരക്കെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 5ന് ജിദ്ദയില്‍ നിന്നാണ് ആദ്യ വിമാനം. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ഡിസംബര്‍ 7നുമായിരിക്കും. കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് പ്രവാസികള്‍ക്കെന്ന പോലെ ലക്ഷക്കണക്കിന് ഹജ്ജ് ഉംറ ... Read more

കനകക്കുന്നില്‍ വസന്തോത്സവം ജനുവരി 11 മുതല്‍ 20 വരെ

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയായ വസന്തോത്സവം 2019 ജനുവരി 11 മുതല്‍ 20 വരെ സംഘടിപ്പിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, വി.എസ് സുനില്‍കുമാറും പങ്കെടുത്ത യോഗമാണ് വസന്തോത്സവം കൂടുതല്‍ ആകര്‍ഷണീയമായി കനകക്കുന്നില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം കാണുന്നതിന് ഒന്നര ലക്ഷത്തോളം ആളുകളെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് പണച്ചെലവില്ലാതെ സംഘടിപ്പിച്ച മേളയെന്ന രീതിയില്‍ പ്രശംസ പിടിച്ചുപറ്റിയതാണ് വസന്തോത്സവം. കഴിഞ്ഞ വസന്തോത്സവത്തില്‍ 12 ലക്ഷത്തോളം രൂപ നീക്കിയിരുപ്പുമുണ്ടായി. സ്പോണ്‍സര്‍ഷിപ്പും ടിക്കറ്റ് വില്‍പ്പനയും വഴിയാണ് വസന്തോത്സവം സംഘടിപ്പിക്കുന്നതിന് പണം കണ്ടെത്തിയിരുന്നത്. അതിനാല്‍ മറ്റ് മേളകള്‍ക്ക് സര്‍ക്കാര്‍ പ്രളയ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വസന്തോത്സവത്തിന് തടസമാകില്ല.

ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ കെഎസ്ആര്‍ടിസി

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് കെഎസ്ആര്‍ടിസിയുടെ പുതിയ പരിഷ്കാരം. തീര്‍ത്ഥാടകര്‍ക്ക് 30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിംഗ് ലഭ്യമാക്കുന്ന തരത്തില്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് ഏജന്‍സിയായി ‘അഭി ബസി’ന്റെ ഓണ്‍ലൈന്‍ വഴി കെഎസ്ആര്‍ടിസി ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായുള്ള കരാറില്‍ കെഎസ്ആര്‍ടിസിയും അഭി ബസും ഒപ്പു വെച്ചു. അഭി ബസിനു കീഴില്‍ വരുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവില്‍ അഭി ബസാണ് ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം നടത്തുന്നത്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയും അഭി ബസുമായി ഓണ്‍ലൈന്‍ ടിക്കറ്റ് രംഗത്ത്  കരാറില്‍ ഏര്‍പ്പെട്ടത്. www.online.keralartc.com  എന്ന കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് 30 ദിവസം മുമ്പേ ഇനി ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സാധിക്കും. മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനായി ... Read more

ഇനി കാല്‍ചുവട്ടിലാക്കാം ബാങ്കോക്ക് നഗരം

കാലിന്നടിയില്‍ വെള്ളപ്പരപ്പ് പോലെ ചില്ലിട്ട ഒരു തറ. അതിന് താഴെ സദാസമയവും ഓടിക്കൊണ്ടിരിക്കുന്ന ഒരു നഗരം. കൂറ്റന്‍ കെട്ടിടങ്ങളും റോഡുകളുമെല്ലാം ആകാശത്ത് നിന്ന് നോക്കുമ്പോഴെന്ന പോലെ ചെറിയ കളിപ്പാട്ടങ്ങളായി തേന്നിയേക്കാം. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്നമാണെന്ന് സംശയമാകുന്നുണ്ടോ? എന്നാല്‍ സ്വപ്നമല്ല, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരിടമുണ്ട്. ബാങ്കോക്കിലെ ‘കിംഗ് പവര്‍ മഹാനഖോണ്‍’ എന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടസമുച്ചയത്തിന്റെ മുകളിലാണ് ഈ സ്വപ്നതുല്യമായ കാഴ്ചയൊരുക്കിയിരിക്കുന്നത്. ഏതാണ്ട് 1,030 അടി മുകളില്‍ 78ാം നിലയിലായി ഒരു ബാറിനോട് ബന്ധപ്പെട്ടാണ് ചില്ലുകൊണ്ടുള്ള വ്യൂ പോയിന്റ്. തറയും ചുവരുമെല്ലാം ചില്ലുകൊണ്ട് തീര്‍ത്തതാണ്. തറയില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ ബാങ്കോക്ക് നഗരം കാണാം. തെന്നിവീഴാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ഫാബ്രിക് ചെരിപ്പുകള്‍ ധരിച്ചുവേണം ഇങ്ങോട്ട് കയറാന്‍. എങ്കിലും അത്യാവശ്യം ധൈര്യമുണ്ടെങ്കില്‍ മാത്രമേ ഈ കാഴ്ച കാണാന്‍ വരാവൂ എന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്രയും മുകളില്‍ നിന്ന് താഴേക്കുള്ള കാഴ്ച എല്ലാവര്‍ക്കും ‘രസം’ പകരണമെന്നില്ലെന്നും ഛര്‍ദിയും തലകറക്കവുമെല്ലാം അനുഭവപ്പെട്ടേക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നു. മൂന്നേ ... Read more

യുഎഇ ബീച്ചുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ ദിശയില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാലാണ് ബീച്ചുകളില്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറേബ്യന്‍ ഗള്‍ഫ് സമുദ്ര ഭാഗങ്ങളില്‍ ഒന്‍പത് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെയാണ് മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി യുഎഇയിലെ ചില ഭാഗങ്ങളില്‍ തിങ്കഴാള്ചയും മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതുവെ ശാന്തമായ കാലാവസ്ഥയായിരിക്കും.

തിരുവനന്തപുരത്ത് എത്തിയാല്‍ കാണാം അന്താരാഷ്ട്ര ബഹിരാകാശ നിലയം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഒരാഴ്ച കാണാനുള്ള സുവര്‍ണാവസരമാണ് കേരളത്തിലെ വാനനിരീക്ഷകര്‍ക്ക് കൈവന്നിരിക്കുന്നത്. രാത്രികാലങ്ങളില്‍ രണ്ട് മിനിറ്റ് മുതല്‍ 4 മിനിറ്റ് വരെ തിരുവനന്തപുരത്ത് സ്‌പേസ് സ്റ്റേഷന്‍ ദൃശ്യമാകും. വെള്ളിയാഴ്ചയോടെ കേരളത്തിന്റെ ആകാശത്ത് നിന്നും സ്‌പേസ് സ്റ്റേഷന്‍ മാറുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നിലയത്തിന്റെ സോളാര്‍ പാനലുകളിലെ വെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിക്കുന്നതാണ് ആകാശക്കാഴ്ചയില്‍ വ്യക്തമാവുക. പകല്‍ സമയത്ത് നിലയത്തെ കാണാമെങ്കിലും രാത്രിയാണ് കൂടുതല്‍ ദൃശ്യമാവുക. തീവ്രപ്രകാശത്തോടെ കടന്നുപോകുന്ന നിലയം ഇന്ന് രാത്രി 7.25 ന് രണ്ട് മിനിറ്റ് നേരവും നാളെ രാവിലെ 5.18 ന് നാല് മിനിറ്റും ദൃശ്യമാകും. വടക്ക് പടിഞ്ഞാറ് ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന നിലയത്തെ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കുമെങ്കിലും മ്യൂസിയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ദൂരദര്‍ശിനിയിലൂടെ വ്യക്തമായി കാണാന്‍ കഴിയും. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മിനിറ്റും ബുധനാഴ്ച ഒരു മിനിറ്റില്‍ താഴെയുമാണ് ഐഎസ്എസിനെ കാണാന്‍ കഴിയുക. വ്യാഴാഴ്ച മൂന്ന് മിനിറ്റോളം വീണ്ടും പ്രത്യക്ഷമാവുമെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയില്‍ നിന്ന് 400 കിലോ ... Read more

എന്റെ കൂട് പദ്ധതിക്ക് പിന്നാലെ സ്ത്രീകള്‍ക്കായി വണ്‍ ഡേ ഹോം വരുന്നു

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ തലസ്ഥാനത്ത് വണ്‍ ഡേ ഹോം പദ്ധതി ഉടന്‍ വരുന്നു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ആരംഭിക്കാന്‍ പോകുന്ന വണ്‍ ഡേ ഹോം വനിത ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിലാണു്ള്ളത്. കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ‘എന്റെ കൂട്’ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഇത് കൂടാതെ ആണ് വണ്‍ ഡേ ഹോം സൗകര്യവും എത്തുന്നത്. രാത്രി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി തങ്ങാനാണ് ‘എന്റെ കൂട് പദ്ധതി. എന്നാല്‍, വണ്‍ ഡേ ഹോം സ്ത്രീകള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷിതമായ താമസ സൗകര്യമാണ്. ഇന്റര്‍വ്യൂ, പരിശീലനം, മീറ്റിംഗ്, പ്രവേശന പരീക്ഷ, യാത്രകള്‍ എന്നിവക്കായി ഒറ്റയ്ക്ക് തലസ്ഥാനത്ത് എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. എയര്‍ കണ്ടീഷന്‍ ചെയ്ത റൂമുകള്‍ ആണ് വണ്‍ ഡേ ഹോമില്‍. തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാംനിലയിലാണ് 1,650 ചതുരശ്ര മീറ്ററുള്ള അഭയകേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിന്റെ വാടകയില്‍ നിന്നും ലഭിക്കുന്ന ... Read more

ഇന്ത്യയിലെ ആദ്യ വിന്റേജ് കാര്‍ ലേലം 21ന് നടക്കും

വിന്റേജ് കാറുകള്‍ ഉള്‍പ്പെടെ പുരാതന വാഹനങ്ങള്‍ സ്വന്തമാക്കുന്നത് ഇന്ത്യയിലുള്ളവരുടെയും ഹോബിയായി തുടങ്ങിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ ലേലങ്ങള്‍ നടക്കാറുണ്ട്. ഇന്ത്യയില്‍ ഇത് ക്ലാസിക് കാര്‍ നെറ്റ്‌വര്‍ക്കിലൂടെയായിരുന്നു. എന്നാല്‍ ആദ്യമായി ഇന്ത്യയിലും ഒരു വിന്റേജ് കാര്‍ ലേലം നടക്കാനൊരുങ്ങുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റാഗുരു എന്ന കമ്പനിയാണ് ഇന്ത്യയിലാദ്യമായി വിന്റേജ് കാറുകളുടെ ലേലം സംഘടിപ്പിക്കുന്നത്. നവംബര്‍ 21-നാണ് ആസ്റ്റാഗുരു വെബ്‌സൈറ്റ് മുഖേനയാണ് വിന്റേജ് കാറുകളുടെ ലേലം നടക്കുന്നത്. മുംബൈയില്‍ പഴയ കാറുകളുടെ ശേഖരമുള്ള സ്വകാര്യവ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ലേലം ഒരുക്കുന്നത്. 1947 മോഡല്‍ റോള്‍സ് റോയിസ് സില്‍വര്‍ റെയ്ത്ത് മുതല്‍ 1960 മോഡല്‍ അംബാസിഡര്‍ മാര്‍ക്ക്1 വരെയുള്ള പത്തോളം പഴയ വാഹനങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1936 മോഡല്‍ ക്രൈസ്‌ലര്‍ എയര്‍സ്ട്രീം, 1937 മോഡല്‍ മോറിസ്-8 സെഡാന്‍, 1956 മോഡല്‍ ടോഡ്ജ് കിങ്‌സ്‌വേ, 1957 മോഡല്‍ സ്റ്റഡ്‌ബേക്കര്‍ കമാന്‍ഡര്‍, ഷെവര്‍ലെ സ്‌റ്റൈല്‍ ലൈന്‍ ഡീലക്‌സ്, 1963 മോഡല്‍ ഫിയറ്റ് 1100, 1969 മോഡല്‍ ... Read more

പാലക്കാട് സുരക്ഷിതം: സന്ദേശവുമായി വ്യോമസേന

സൈക്ലിങ് ആരോഗ്യത്തിനും പരിസ്ഥിതിക്കും എന്ന ആശയവുമായി ഇന്ത്യന്‍ വ്യോമസേന. സുലൂര്‍ വ്യോമകേന്ദ്രത്തിലെ സാഹസിക വിഭാഗമാണ് പാലക്കാട് ജില്ലയില്‍ സൈക്ലിങ് പര്യടനം സംഘടിപ്പിച്ചത്‌. സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ പൊലീസും എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്ററും ചേര്‍ന്ന് സ്വീകരണം നല്‍കി. ‘പാലക്കാട് സുരക്ഷിതം’ എന്ന സന്ദേശം പ്രചരിപ്പിച്ചു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് എയര്‍ഫോഴ്‌സ് അസോസിയേഷനാണു പര്യടനം ഏകോപിപ്പിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ പി.വേണുഗോപാല്‍ നയിക്കുന്ന 19 അംഗ സംഘത്തില്‍ ഒരു വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ 4 മലയാളികളും ഉണ്ടായിരുന്നു. എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎ ഭാരവാഹികളും ചേര്‍ന്നു സ്വീകരണം നല്‍കി. തുടര്‍ന്ന് മലമ്പുഴ ഉദ്യാനത്തിലെത്തിയ സൈക്ലിങ് സംഘത്തെ ജീവനക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് പുഷ്പഹാരം നല്‍കി സ്വീകരിച്ചു. എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്റര്‍ സെക്രട്ടറി എസ്.എം.നൗഷാദ്, വിനോദ്കുമാര്‍, സാമുവല്‍, രമേശ്കുമാര്‍, പി.ബാലകൃഷ്ണന്‍, എം.കൃഷ്ണകുമാര്‍, ഡിടിപിസി സെക്രട്ടറി കെ.ജി. അജീഷ്, എംഇഎസ് പ്രിന്‍സിപ്പല്‍ പ്രഫ.അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 7.30നു ... Read more

രണ്‍വീര്‍-ദീപിക വിവാഹം നടന്ന ലേക്ക് കോമായിലെ വില്ലയെക്കുറിച്ചറിയാം

ആ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം, ചരിത്രം, മനോഹാരിത എന്നിവയ്ക്ക് ലേക്ക് കോമോ കൂടുതല്‍ ദൃശ്യചാരുത നല്‍കുന്നു. ഇറ്റലിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലേക്ക് കോമോ. ഈ ആഡംബര കേന്ദ്രം റോമന്‍ കാലം മുതലെ പ്രഭുക്കന്മാരുടെയും, സമ്പന്നരുടെയും സ്ഥിരം സന്ദര്‍ശന സ്ഥലമായിരുന്നു. ഈ ഇറ്റാലിയനേറ്റ് വില്ല ഏഴു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു മൊണാസ്റ്റ്ട്രിയായിട്ടാണ് ആരംഭിച്ചത്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, ഉരുളന്‍ കല്ലുകള്‍ പാകിയ തെരുവുകള്‍, ഭംഗിയുള്ള അന്തരീക്ഷം, ഇറ്റാലിയനേറ്റ് ആര്‍കിടെക്ച്ചര്‍, മലനിരകള്‍ എന്നിവ കൊണ്ടൊക്കെ പേരുകേട്ടയിടമാണ് ലേക്ക് കോമോ. ഇവിടെ തെരുവുകളിലൂടെ നടക്കുമ്പോള്‍ പ്രണയം നിങ്ങളെ സ്പര്‍ശിച്ചു പോകുന്നത് പോലെ തോന്നും. ലേക്ക് കോമോയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു വില്ലയാണ് വില്ല ഡെല്‍ ബാല്‍ബിയനെല്ലോ. ഇപ്പോള്‍ ലേക്ക് കോമോ വാര്‍ത്തയാകുന്നത് ഒരു ഒരു പ്രണയ വിവാഹത്തിന് വേദിയായിട്ടാണ്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ബോളിവുഡ് കാത്തിരിക്കുന്ന ദീപിക പദുക്കോണിന്റെയും-രണ്‍വീര്‍ സിംഗിന്റെയും വിവാഹ വേദി്  കോമോയിലായിരുന്നു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു വിവാഹം നടന്നത് . ... Read more

‘മ്യൂസിയം ഓഫ് പിസ’ സഞ്ചാരികള്‍ക്കായി തുറന്നു

പിസ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അമേരിക്കയുടെ പിസ തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു പിസ മ്യൂസിയം ആരംഭിച്ചിരിക്കുകയാണ്. മ്യൂസിയം ഓഫ് പിസയില്‍ നിരവധി ആകര്‍ഷകമായ പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ‘ചിലപ്പോള്‍ ഏറ്റവും ലളിതമായ ആശയങ്ങള്‍ ആയിരിക്കും ഏറ്റവും മികച്ചത്. കൂടുതല്‍ കലകളും അതോടൊപ്പം സര്‍വ്വവ്യാപിയായ പിസയുടെ ചരിത്രവും ഒരു വ്യത്യസ്ഥ രീതിയില്‍ അവതരിപ്പിക്കുകയാണ് ഞങ്ങള്‍. മ്യൂസിയം ഓഫ് പിസ സ്ഥാപിക്കാനായി പല കലാകാരന്മാരുമായി സംസാരിച്ചു, പിസ കൊണ്ട് കലാപരമായി എന്തൊക്കെ ചെയ്യാമെന്ന് അവര്‍ പറഞ്ഞു’, മ്യൂസിയം ഓഫ് പിസ എന്ന ആശയം കൊണ്ടു വന്ന നെയിംലെസ്സ് നെറ്റ്വര്‍ക്ക് ചീഫ് കണ്ടന്റ് ഓഫീസര്‍ അലെക്സാണ്ടറോ സെറിയോ പറഞ്ഞു. ബ്രുക്ലിനിലെ വില്യം വാലെ ഹോട്ടലിന് അടുത്താണ് ഈ മ്യൂസിയം. പലതരം കലകള്‍, വലിയ ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഇന്‍സ്റ്റൊലേഷന്‍ എന്നിവ മ്യൂസിയത്തില്‍ ഉണ്ട്. ‘മോപ്പി’  എന്നും ഈ മ്യൂസിയം അറിയപ്പെടുന്നു. ഈ മാസം തുറന്ന മ്യൂസിയത്തില്‍ ഇതുവരെ 6000 പേരാണ് എത്തിയത്. ആകര്‍ഷകമായ തിളക്കമേറിയ നിറങ്ങളാണ് ... Read more

തൃക്കരിപ്പൂര്‍ വലിയപറമ്പ് കടപ്പുറത്ത് ജനകീയ ടൂറിസം പദ്ധതി ഒരുങ്ങുന്നു

വലിയപറമ്പ് പഞ്ചായത്തിലെ ജനകീയ ടൂറിസംപദ്ധതിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. വിനോദ സഞ്ചാരികള്‍ക്കായി ടൂറിസം പോയിന്റുകള്‍ ഒരുക്കുകയും വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ വിളമ്പുകയും ഗ്രാമത്തിലെ പരമ്പരാഗത കൈത്തൊഴിലുകള്‍ സഞ്ചാരികള്‍ക്കായി പഠിപ്പിക്കുകയും ചെയ്യുന്നതിന് തൃക്കരിപ്പൂര്‍ കടപ്പുറം ഒരുങ്ങുകയാണ്. നാലാംവാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍ 200ല്‍ പരം കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാണ് ജനകീയ ടൂറിസം പദ്ധതിയായ ‘പാണ്ഡ്യാല പോര്‍ട്ട്’ അണിയിച്ചൊരുക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പാണ്ഡ്യാലക്കടവ് സുബ്രഹ്മണ്യകോവിലിന് സമീപം ഓഫീസ് ഞായറാഴ്ച തുറക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് ഒരുക്കുന്നത്. പാണ്ഡ്യാലക്കടവിലെത്തുന്ന സഞ്ചാരികളെ സ്വാഗതംചെയ്യുന്ന കമാനങ്ങള്‍ തെങ്ങ് ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് എന്നിവ പ്രദേശത്തുനിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. തൊപ്പിവെച്ച വിദേശസഞ്ചാരിയുടെ രൂപവും പുതുതലമുറയിലെ മുടി വളര്‍ത്തിയ രൂപവും ശില്പി സുരേന്ദ്രന്‍ കൂക്കാനവും സംഘവുമാണ് ഒരുക്കുന്നത്. തെങ്ങിന്റെ വേരുകള്‍, ഒഴിഞ്ഞ കുപ്പിയുടെ ഭാഗങ്ങള്‍, തെങ്ങിന്‍ തടികള്‍, പേട്ട് തേങ്ങകള്‍, ചിരട്ടകള്‍, കടല്‍ ഉച്ചൂളി, തെങ്ങിന്‍ മടല്‍ തുടങ്ങിയവയാണ് പ്രധാനമായും നിര്‍മാണത്തിന് ഉപയോഗിച്ചത്. വടക്കന്‍ പാട്ടിന്റെ ഓര്‍മ പുതുക്കി തെങ്ങിന്റെ ... Read more

ജനശതാബ്ദിക്ക് പകരം ഇനി എഞ്ചിനില്ലാത്തീവണ്ടികള്‍; ട്രെയിന്‍ 18 ട്രയല്‍ റണ്‍ ഇന്ന്

ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത എന്‍ജിനില്ലാത്തീവണ്ടി ട്രെയിന്‍ 18ന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരം സര്‍വീസ് നടത്താന്‍ സാധിക്കുന്ന ട്രെയിനാണ് ഇതെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. ബറെയ്‌ലിയില്‍ നിന്ന് മൊറാദാബാദിലേക്കഉള്ള പാതയിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്. 2018 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനാലാണ് ഈ സെമി ഹൈസ്പീഡ് ട്രെയിന് ട്രെയിന്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ അടങ്ങുന്ന മൊഡ്യൂളുകളാണ് ട്രെയിനെ ചലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍ജിന്റെ സഹായമില്ലാതെ സ്വയം വേഗതയാര്‍ജ്ജിക്കാനുള്ള കഴിവ് ട്രെയിനിനുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിന്‍ 18 ന്റെ നിര്‍മ്മാണച്ചിലവ് 100 കോടി രൂപയാണ്. ജനശതാബ്ദി ട്രെയിനുകളെക്കാള്‍ 15 ശതമാനത്തോളം സമയലാഭം ട്രെയിന്‍ 18 യാത്രകളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രെയിന്‍ 18 നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും 14 നോണ്‍-എക്‌സിക്യൂട്ടീവും കോച്ചുകളും ഉള്‍പ്പെടെ 16 ചെയര്‍കാര്‍ ടൈപ്പ് കോച്ചുകളാണ് ട്രെയിനിലുള്ളത്. എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ പരമാവധി 56ഉം നോണ്‍ ... Read more

തിരുവനന്തപുരം വിമാനത്താവളത്തില്‍ നാല് പുതിയ പാര്‍ക്കിങ് ബേകള്‍ വരുന്നു

വിമാനത്താവളത്തില്‍ പുതിയ നാല് വിമാന പാര്‍ക്കിങ് ബേകള്‍ നിര്‍മിക്കുന്നു. ചാക്ക ഭാഗത്താണ് പുതിയ വിമാന പാര്‍ക്കിങ് ബേകള്‍ നിര്‍മിക്കുക. എയ്‌റോ ബ്രിഡ്ജുമായി ബന്ധിപ്പിക്കാത്ത പാര്‍ക്കിങ് കേന്ദ്രങ്ങളാണിവ. എയ്‌റോ ബ്രിഡ്ജ് ഇല്ലാത്ത ഇടമായതിനാല്‍ യാത്രക്കാരെ ടെര്‍മിനലില്‍നിന്ന് ബസില്‍ കയറ്റിയാണ് വിമാനത്തിലെത്തിക്കുക. കോഡ് സി, ഇ വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് സൗകര്യപ്രദമായി പാര്‍ക്കുചെയ്യാനാവും. 25 കോടി 83 ലക്ഷത്തിന് ഡല്‍ഹി കമ്പനിയായ ജെ.കെ.ജി. ഇന്‍ഫ്രാടെക് ലിമിറ്റഡാണ് നിര്‍മാണം നടത്തുക. നിലവില്‍ ആഭ്യന്തര ടെര്‍മിനലിലും അന്താരാഷ്ട്ര ടെര്‍മിനലിലുമായി 20 പാര്‍ക്കിങ് ബേകളാണുള്ളത്. ഇതില്‍ 19 എണ്ണം വലിയ വിമാനങ്ങള്‍ക്കും ഒരെണ്ണം വ്യോമസേനയുടെ വിമാനത്തിനും പാര്‍ക്ക് ചെയ്യാനുള്ളതുമാണ്. പുതിയ നാലെണ്ണം കൂടിയാകുമ്പോള്‍ മൊത്തം 24 പാര്‍ക്കിങ് കേന്ദ്രങ്ങളാവും. നിര്‍മാണോദ്ഘാടനവും ഭൂമിപൂജയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ദക്ഷിണമേഖലാ റീജണല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ നിര്‍വഹിച്ചു. ആറുമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാനാണ് അതോറിറ്റിയുടെ ശ്രമം. വിമാനത്താവള ഡയറക്ടര്‍ എം.ബാലചന്ദ്രന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.