News

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഇനി ഷാംഗി എയര്‍പോര്‍ട്ടില്‍ കാണാം

സിനിമാഹാളുകള്‍, റൂഫ്‌ടോപ് സ്വിമ്മിങ് പൂള്‍, ശലഭോദ്യാനം, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൃത്രിമ വെള്ളച്ചാട്ടം, സ്ലൈഡുകള്‍, പാര്‍ക്ക്. ഇതെല്ലാം പറയുന്നത് ഷോപ്പിങ് മാളിനെ കുറിച്ചല്ല.. മറിച്ച് സിംഗപ്പൂരിലെ ഷാംഗി എയര്‍പോര്‍ട്ടിനെ കുറിച്ചാണ്.ഏറ്റവും മികച്ച പരിസ്ഥി സൗഹൃദ വിമാനത്താവളങ്ങളില്‍ ഒന്നാണ് സിംഗപ്പുരിലെ ഷാംഗി. സഫ്ദാര്‍ ഓര്‍ഗനൈസേഷന്‍, ആര്‍എസ്പി, ബെനോയ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കണ്‍സള്‍ട്ടന്‍സാണ് കൃത്രിമ വെള്ളച്ചാട്ടം രൂപകല്‍പ്പന ചെയ്തത്.


വിമാനത്താവളത്തിലെ പ്രധാന ആകര്‍ഷണം മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന 40 മീറ്റര്‍ ഉയരമുള്ള നീര്‍ച്ചുഴിയാണ്. രാത്രികളില്‍ ഇവിടെ നടക്കുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍, ലൈറ്റ് & സൗണ്ട് ഷോ എന്നിവയും ഒരു വലിയ കാഴ്ച തന്നെയാണ്.

സൗജന്യമായി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടു തീയറ്ററുകളും റൂഫ് ടോപ്പില്‍ അടിപൊളി സ്വിമ്മിങ്പൂളും ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനും ടെര്‍മിനലുകളില്‍ ഒരുക്കിയിട്ടുണ്ട്. മികച്ച ഒരു എയര്‍പോര്‍ട്ട് ഹോട്ടലും ഷാംഗിയിലുണ്ട്.

കുട്ടികള്‍ക്കായി വിശാലമായ ഒരു പാര്‍ക്കും ഇതിനകത്ത് ഒരുക്കിയിരിക്കുന്നു. യാത്രക്കാരെ എത്തിക്കാനായി മെട്രോ സ്റ്റേഷനും അകത്ത് പ്രവര്‍ത്തന സജ്ജം.