Kerala

ചാമ്പ്യന്‍സ് ബോട്ട് ലീഗ്: നിര്‍ദ്ദേശങ്ങള്‍ 21 വരെ സമര്‍പ്പിക്കാം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരങ്ങളുടെ നടത്തിപ്പിന് ഏജന്‍സികളില്‍ നിന്നും പദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു കൊുള്ള കാലാവധി ഫെബ്രുവരി 21 വരെ ദീര്‍ഘിപ്പിച്ചു. അന്നേദിവസം ഉച്ചക്ക്‌ശേഷം മൂന്ന് മണി വരെ നിര്‍ദ്ദേശങ്ങള്‍ ടൂറിസം ഡയറക്ടറേറ്റില്‍ സ്വീകരിക്കുന്നതാണ്.

അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് സിബിഎല്‍ -ന്റെ നടത്തിപ്പിന് ഏജന്‍സികളില്‍
നിന്നുംപദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. ആഗസ്റ്റ് പത്ത് മുതല്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്ന് വരെ എല്ലാ വാരാന്ത്യങ്ങളില്‍, ശനിയാഴ്ചകളിലാണ് ഐ. പി.എല്‍ മാതൃകയില്‍ നടത്തുന്ന സിബിഎല്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി നടക്കുന്ന മല്‍സരങ്ങള്‍ ആലപ്പുഴ, പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി
വള്ളംകളിയോടെ തുടങ്ങും.

അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്‌സ് ട്രോഫി മല്‍സരത്തോടെ സമാപിക്കും. 12 മല്‍സരങ്ങളിലായി 9 ടീമുകളാണ് ആദ്യ ചാമ്പ്യന്‍സ് ലീഗില്‍ തുഴയാനെത്തുക. കായിക മല്‍സരവും വിനോദ സഞ്ചാരവും സംയോജിപ്പിച്ചുക്കൊുള്ളതാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരങ്ങള്‍. വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിന്റെ ഒരു തനത് ഉല്‍പ്പന്നം കൂടി ഇതിലൂടെ ഉാവുകയാണെന്ന് ടൂറിസം ഡയറക്റ്റര്‍ പി. ബാലകിരണ്‍ പറഞ്ഞു.