India

ഗോവയിലെ പാര്‍ട്ടിയിടങ്ങള്‍

പാര്‍ട്ടി എന്ന വാക്കിനോട് ചേര്‍ത്തു വയ്ക്കുവാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഗോവയുടെ കഥ വേറെ തന്നെയാണ്. ഇന്ത്യയുടെ പാര്‍ട്ടി തലസ്ഥാനം എന്നറിയപ്പെടുന്ന ഇടം…പബ്ബും ബീച്ചും ആഘോഷങ്ങളും ഒക്കെയായി നേരം വെളുപ്പിക്കുന്ന നാട്. പ്രകൃതിഭംഗി കൊണ്ടും കടലിന്റ സാമീപ്യം കൊണ്ടുമെല്ലാം ലോകത്തിലുള്ള സഞ്ചാരികളെയെല്ലാം ആകര്‍ഷിക്കുന്ന ഇവിടെ ഒരിക്കലെങ്കിലും വന്ന് അടിച്ചു പൊളിക്കണമെന്നു കരുതാത്തവര്‍ കാണില്ല. ഇവിടെ നടക്കുന്ന കിടുക്കന്‍ പാര്‍ട്ടികള്‍ തന്നെയാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഇടത്തു പോയി ഗോവന്‍ പാര്‍ട്ടി കൂടിയാല്‍ രസമില്ല. ഗോവയെക്കുറിച്ച് ചിന്തിച്ചതൊക്കെയും മാറ്റി മറിക്കുന്ന ഗോവന്‍ പാര്‍ട്ടികള്‍ പരിചയപ്പെടാം..

ഹില്‍ടോപ്പ്, വഗാടോര്‍

ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടി ഡെസ്റ്റിനേഷനുകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇടമാണ് ഹില്‍ടോപ്. പണ്ടു കാലം മുതലേ, അതായത്, ഗോവയിലേക്ക് ഹിപ്പികളുടെ ഒഴുക്കുണ്ടായി തുടങ്ങിയ കാലം മുതലേ പ്രശസ്തമായിരിക്കുന്ന ഹില്‍ടോപ്പില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സമയത്താണ് കൂടുതലും ആളുകള്‍ എത്തുന്നത്. ഒരുകാലത്ത് ഒരു ചെറിയ ഹോട്ടലായി തുടക്കം കുറിച്ച ഹില്‍ടോപ്പ് ഇന്ന് ഇവിടുത്തെ പ്രശസ്തമായ ഓപ്പണ്‍ എയര്‍ വേദി കൂടിയാണ്. എല്ലാ ഞായറാഴ്ചയും വൈകിട്ട് അഞ്ച് മണി മുതല്‍ ഇവിടെ പ്രശസ്തരായ ഡിജെകളുടെ നേതൃത്വത്തില്‍ അടിപൊളി പരിപാടികള്‍ ഉണ്ടാവാറുണ്ട്. ചില പ്രത്യേകാവസരങ്ങളില്‍ 24 മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്.

വാട്ടേഴ്സ്, വഗാട്ടോര്‍

പകല്‍ സമയത്ത് ഡിജെ ആഘോഷങ്ങളും മറ്റും നടത്തുന്ന ഇടമാണ് വഗാട്ടോറിലെ തന്നെ വാട്ടേഴ്സ്. വഗാട്ടോര്‍ ക്ലിഫിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു ചെറിയ ബീച്ച് കൂടിയീണ്. ബാറും സ്വിമ്മിങ്ങ് പൂളും റസ്റ്റോറന്റുമെല്ലാം ഉള്ളയിവിടെ പകല്‍ സമയത്താണ് ആളുകളെത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും ഇവിടെ നടക്കുന്ന ടെക്നോ പാര്‍ട്ടികളാണ് മറ്റൊരു ആകര്‍ഷണം. കടലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന മൂന്ന് നിലകളില്‍ നിന്നുള്ള പാര്‍ട്ടിയാണ് ഇവിടുത്തെ ആകര്‍ഷണം

കര്‍ലീസ്, സൗത്ത്

അന്‍ജുനാ ബീച്ച് ഗോവയുടെ പാര്‍ട്ടി ഹോട്ട്‌സ്‌പോട്ട് എന്നു വിശേഷിപ്പിക്കുവാന്‍ കഴിയുന്ന അന്‍ജുനാ ബീച്ചിലാണ് കര്‍ലീസ് സ്ഥിതി ചെയ്യുന്നത്. അന്‍ജുനയിലെ ഫ്‌ലീ മാര്‍ക്കറ്റിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിയാല്‍ ഓരോ നിമിഷവും ആഘോഷമാണ്. സൂര്യാസ്തമയത്തോട് കൂടിയാണ് ഇവിടുത്തെ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.

ക്രോണിക്കിള്‍

വഗാടോര്‍ വഗാറ്റോര്‍ ക്ലിഫിന്റെ മുകളില്‍ നിന്നും കടലിനെ നോക്കി നില്‍ക്കുന്ന പ്രത്യേക അനുഭവമാണ് ക്രോണിക്കിളിന്റെ പ്രത്യേകത. ഓപ്പണ്‍ എയര്‍ ഡാന്‍സ് ഫ്‌ലോറും കോക്ടെയ്ല്‍ ബാറും റസ്റ്റോറന്റുമെല്ലാം ഇവിടെയുണ്ട്. എല്ലാ ദിവസവും ഇവിടെ പാര്‍ട്ടികള്‍ നടക്കുമെങ്കിലും ആഴ്ചാവസാനങ്ങളിലെ സന്ദര്‍ശനമായിരിക്കും വ്യത്യസ്തമാവുക.

ശിവ വാലി

സൗത്ത് അന്‍ജുനാ ബീച്ച് ചൊവ്വാഴ്ചകളിലെ ട്രാന്‍സ് പാര്‍ട്ടികള്‍ക്കു പേരുകേട്ട ഇടമാണ് കര്‍ലീസിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ശിവവാവി. വൈകിട്ട് അഞ്ച് മണി മുതല്‍ ആരംഭിക്കുന്ന ഇവിടുത്തെ പാര്‍ട്ടികള്‍ സൂര്യോദയം വരെ നീണ്ടു നില്‍ക്കുന്നവയാണ്.

ക്ലബ് ക്യുബാന

അര്‍പോറ ഗോവയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച നൈറ്റ് ക്ലബ്ബുകളില്‍ ഒന്നാണ് ക്ലബ് ക്യുബാന. നൈറ്റ് ക്ലബ് ഓഫ് ദ സ്‌കൈ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇത് ഏകദേശം പത്തു വര്‍ഷത്തിലധികമായി നിലനില്‍ക്കുന്ന ഒന്നാണ്. ബാഗാ ബീച്ചിനും അന്‍ജുനാ ബീച്ചിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ക്ലബിനടുത്താണ് ഇവിടുത്തെ സാറ്റര്‍ഡേ പ്ലീ മാര്‍ക്കറ്റ് നടക്കുന്നത്. ബുധനാഴ്ചകളില്‍ ഇവിടെ സ്ത്രീകള്‍ക്കു മാത്രമേ പ്രവേശനമുള്ളു. അന്ന് പ്രവേശനവും എല്ലാം സൗജന്യമായിരിക്കുകയും ചെയ്യും.

ടിറ്റോസ് ലെയ്ന്‍
ബാഗ ക്ലബ്ബിങ്ങിന്റെ കാര്യത്തില്‍ ഗോവയില്‍ ഏറെ അറിയപ്പെടുന്ന ഒന്നാണ് ടിറ്റോസ്. ബോളിവുഡ് മ്യൂസക്കിനും വലിയ ഡാന്‍സ് ഫ്‌ലോറിനും പേരുകേട്ട ഇവിടെ രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണുണ്ടാവുക.

ലെപ്പേഡ് വാലി

പാലോലം പാലോലം ബീച്ചിനടുത്ത് സ്ഥിതി ചെയ്യുന്ന ലെപ്പേഡ് വാലിയാണ് ഗോവയിലെ മറ്റൊരു പാര്‍ട്ടി ഡെസ്റ്റിനേഷന്‍. പാലോലം ബീച്ചിനും അഗോണ്ടയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടെ വലിയ ഓപ്പണ്‍ എയര്‍ നൈറ്റ് ക്ലബ്ബാണുള്ളത്. സൗത്ത് ഗോവയിലെ ഏറ്റവും വലിയ പാര്‍ട്ടി ഡെസ്റ്റിനേഷന്‍ കൂടിയാണിത്

തലാസ

തലാസ എന്നാല്‍ കടല്‍ എന്നാണ് അര്‍ഥം. യഥാര്‍ഥത്തില്‍ ഒരു ഗ്രീക്ക് റെസ്റ്റോറന്റ് ആണെങ്കിലും പാര്‍ട്ടിയുടെയും ആഘോഷത്തിന്റെയും കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇവിടെയില്ല. സൂര്യാസ്തമയം കാണാന്‍ സാധിക്കുന്ന ഹട്ടുകളും ക്ലിഫിനു മുകളിലെ റെസ്റ്റോറന്റുമാണ് ഇവിടുത്തെ മറ്റൊരു ഭംഗി