Kerala

മേലുകാവ് ഹെന്റി ബെക്കര്‍ കോളേജില്‍ ബി.വോക് ടൂറിസം കോഴ്‌സ് ആരംഭിച്ചു

മേലുകാവ് ഹെന്റി ബക്കര്‍ കോളേജില്‍ പുതുതായി ബി. വോക് ടൂറിസം കോഴസ് ആരംഭിച്ചു. യു ജി സി ഗ്രാന്റോട് കൂടിയാണ് കോഴ്‌സ് കോളേജില്‍ നടക്കുന്നത്. കോഴ്‌സിന്റെ തുടങ്ങുന്നതിന്റെ ഭാഗമായിട്ട് കോളജില്‍ മൂന്ന് ദിവസം നീണ്ടു നിന്ന ടൂറിസം ഫെസ്റ്റ് വിദ്യാര്‍ത്ഥികള്‍ നടത്തി.

കോളേജ് മാനേജര്‍, ബിഷപ്പ് റൈറ്റ് റവ. ഡോ. കെ ജി ദാനിയേല്‍ അധ്യഷത നിര്‍വഹിച്ച ചടങ്ങ് മഹാത്മഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പ്രൊഫസര്‍ ടോമിച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടനത്തിന് ശേഷം സി എസ് ഐ മഹായിടവക ട്രെഷര്‍ റവ. വി എസ് പ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ശേഷം പ്രിന്‍സിപ്പല്‍ ഡോ.ജി എസ് ഗിരീഷ്‌കുമാര്‍, അനുരാഗ് പാണ്ടിക്കാട്, ഡോ. ബീന പോള്‍, പ്രൊഫസര്‍ അനീറ്റ, പ്രൊഫസര്‍ ജോഷി, സാം ജോണ്‍സണ്‍, യൂണിയന്‍ ചെയര്‍മാന്‍ അനുജിത്ത്, എന്നിവര്‍ പ്രസംഗിച്ചു.

മൂന്ന് ദിവസം നടന്ന ടൂറിസം ഫെസ്റ്റില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലയില്‍ നിന്നുള്ള 200-ഓളം കുട്ടികള്‍ പങ്കെടുത്തു.