Festival and Events

പെരുങ്കളിയാട്ടത്തിനൊരുങ്ങി പൂന്തുരുത്തി

13 വര്‍ഷങ്ങള്‍ക്ക് ശേഷം പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിന് ഇന്ന് തുടക്കം. പുലര്‍ച്ചെ ആരംഭിക്കുന്ന ചടങ്ങോടെയാണ് പെരുങ്കളിയാട്ടത്തന്റെ ആരംഭം.
പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്നും കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തില്‍നിന്നും ദീപവും തിരിയും ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. ഈ ദീപത്തില്‍നിന്ന് കന്നിക്കലവറയിലെ കെടാവിളക്കിലേക്കും കലവറയിലെ അടുപ്പിലേക്കും പകരുന്നതോടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമാകും.

കളിയാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ പ്രകാശനംചെയ്തു. സ്മരണികാ കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.സഹദുള്ള അധ്യക്ഷനായിരുന്നു. പി.കെ.സുരേഷ് പുസ്തകം പരിചയപ്പെടുത്തി.

ഡോ. വി.ദിനേശ്, ലൈല കരുണാകരന്‍, പി.തമ്പാന്‍, പി.എ.സന്തോഷ്, എച്ച്.എല്‍.ഹരിഹര അയ്യര്‍, വി.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നുനടന്ന സാംസ്‌കാരികസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനംചെയ്തു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി.ജ്യോതി അധ്യക്ഷയായിരുന്നു. ജി.എസ്.ടി. അസി. കമ്മിഷണര്‍ ശ്രീവത്സ, പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി.നിര്‍മ്മല, ചലച്ചിത്രതാരം രമ്യ രാഘവന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ടി.സരോജിനി, പി.പ്രീത, സീമ സുരേഷ്, ഇ.എസ്.ലത, വി.കെ.നിഷ, ജയശ്രീ ,അത്തായി പദ്മിനി, കെ.ശ്യാമള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രവീണ മധുസൂദനന്റെ ശിക്ഷണത്തില്‍ ക്ഷേത്രം വനിതാസമിതിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിരകളിയും കലാമണ്ഡലം ബിന്ദു മാരാരുടെ ശാസ്ത്രീയ നൃത്തസന്ധ്യയും നടന്നു.