News

ഇനി കപ്പല്‍ മാര്‍ഗവും ദുബൈയിലേക്ക് വിനോദസഞ്ചാരം

കേരളത്തിലെത്തുന്ന സഞ്ചാരികളെ ദുബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാന്‍ വിനോദസഞ്ചാര കപ്പല്‍ ഒരുങ്ങുന്നു. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാകും കപ്പല്‍ നിര്‍മ്മിക്കുക.

ദുബൈയ്ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കും. ഉല്ലാസയാത്രകള്‍ക്ക് ഉണര്‍വേകാന്‍ നേരത്തെ നെഫര്‍റ്റിറ്റി എന്ന ആഢംബര നൗക പുറത്തിറക്കിയും കേരള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

കടലിലൂടെയുള്ള ഉല്ലാസയാത്രയ്ക്ക് ഈജിപ്ഷ്യന്‍ തീമിലായിരുന്നു അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള കപ്പല്‍ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ നെഫര്‍റ്റീറ്റി ഒരുക്കിയത്.

തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഇന്ത്യയില്‍ എവിടേയും ഇതിന് സര്‍വീസ് നടത്താം. പിന്നാലെയാണ് രാജ്യത്തിന് പുറത്തേക്കും സര്‍വീസുകള്‍ നടത്താന്‍ കപ്പല്‍ ഒരുങ്ങുന്നത്.