Festival and Events

ലോക മഹോത്സവമായ കുംഭമേളയുടെ വിശേഷങ്ങള്‍

ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ തീര്‍ഥാടന സംഗമം…വ്യത്യാസങ്ങള്‍ മറന്ന് മനുഷ്യര്‍ വിശ്വാസത്തിന്റെ പേരില്‍ ഒന്നിക്കുന്ന ഇടം…ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നെത്തി ഒന്നായി മാറുന്ന സമയം…. ജനുവരി 15 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുന്ന ഈ സംഗമം പുരാണ സംഭവങ്ങളുടെ മറ്റൊരു ആവിഷ്‌കാരമായി പറയാം.

ചരിത്രവും കഥകളും ഒരുപോലെ കെട്ടുപിണഞ്ഞ് കിടക്കുന്ന ഇവിടെ , ജന്മജന്മാന്തരങ്ങളായി ചെയ്ത പാപത്തില്‍ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാനായി എത്തുന്ന വിശ്വാസികളുടെ ഉത്സവം കൂടിയാണിത്. ആരെയും അതിശയിപ്പിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളുമുള്ള, ലോകം വിസ്മയത്തേടെ നോക്കുന്ന കുഭമേളയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും എല്ലാവരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ജനുവരി 15ന് ആരംഭിക്കുന്ന പ്രയാഗം കുംഭമേളയുടെ പ്രത്യേകതകളും ഇതിനൊപ്പം അറിയാം…

ഏറ്റവും വലിയ തീര്‍ഥാടക സംഗമം

വിശ്വാസത്തിന്റെ പേരില്‍, ലോകത്തില്‍ നടക്കുന്ന ഏറ്റവും വലിയ സംഗമമായാണ് കുംഭമേള അറിയപ്പെടുന്നത്. പുണ്യ നദിയില്‍ സ്‌നാനം നടത്തുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്.

കുംഭമേളയും അര്‍ധ കുംഭമേളയും

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തീര്‍ഥാടക സംഗമമാണ് കുംഭമേള. നാല് മേളകളാണ് കുംഭമേളയായി അറിയപ്പെടുന്നത്. ഹരിദ്വാര്‍, അലഹാബാദിലെ പ്രയാഗ്, നാസിക്, ഉജ്ജയ്ന്‍ ,എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. 12 വര്‍ഷത്തിലൊരിക്കലാണ് ഈ കുംഭമേളകള്‍ നടക്കുക. അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. ഒരിടത്ത് കുംഭമേള നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞായിരിക്കും അടുത്ത സ്ഥലത്തെ മേള നടക്കുക.

പുണ്യ നദികള്‍

കുംഭമേള നടക്കുന്ന നാലിടങ്ങളിലും ഓരോ പുണ്യ നദികളുടെ സാന്നിധ്യം കാണാം. ഇവിടെയിറങ്ങിയുള്ള സ്‌നാനമാണ് കുംഭമേളയുടെ പ്രധാന ചടങ്ങുകളിലൊന്ന്. ഹരിദ്വാറില്‍ ഗംഗാ നദിയും ഗംഗാ, യമുനാ സരസ്വതി നദിയുടെ സംഗമം പ്രയാഗിലും ഗോദാവരി നദിയുടെ സാന്നിധ്യം നാസിക്കിലും ഷിപ്രാ നദിയുടെ സാന്നിധ്യം ഉജ്ജയിനിലും കാണാം.

പുരാണത്തിലേക്ക്

പുരാണങ്ങളിലെ കഥകളില്‍ നിന്നുമാണ് കുംഭമേള വരുന്നത്. പാലാഴി മഥനവുമായി ബന്ധപ്പെത്തതാണ് ഇത്. ആഴിയില്‍ നിന്നും അമൃതുമായി ഉയര്‍ന്നു വന്ന കുംഭം വഹിച്ചത് ഗരുഡനാണല്ലോ. ഗരുഡന്റെ പക്കലുണ്ടായിരുന്ന അമൃത കുംഭത്തില്‍ നിന്നും നാലു തുള്ളികള്‍ ഭൂമിയിലേക്ക് പതിച്ചുവത്രെ. പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക് എന്നീ സ്ഥലങ്ങളിലാണത്രെ ആ നാലു തുള്ളികള്‍ പതിച്ചത്. അതിന്‍രെ ഓര്‍മ്മയിലാണ് ഇന്ന് കുംഭമേള നടത്തുന്നത് എന്നാണ് വിശ്വാസം. മാത്രമല്ല, ഹിന്ദു വിശ്വാസങ്ങളുടെയും മതത്തിന്റെയും നവീകരണം എന്ന ആശയം മുന്‍നിര്‍ത്തി ശങ്കരാചാര്യരാണ് ഇതിനു തുടക്കം കുറിച്ചത് എന്നുമൊരു വിശ്വാസമുണ്ട്.

ചരിത്രത്തില്‍

ആര്‍ഷ ഭാരത സംസ്‌കാര കാലഘട്ടം മുതലേ കുംഭമേള നടന്നുവന്നിരുന്നു എന്നു പറയപ്പെടുന്നുണ്ടങ്കിലും ചരിത്രത്തില്‍ അത് രേഖപ്പെടുത്തിയിരിക്കുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ഹുയാങ് സാങ് എന്ന പ്രശസ്ത ചൈനീസ് സഞ്ചാരിയുടെ കുറിപ്പുകളിലാണ് ഇതിനെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. സിഇ 629 നും 645 നും ഇടയിലായിരുന്നു അദ്ദേഹം ഇവിടെ സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പുകളിലൂടെയാണ് മേള പ്രശസ്തമാകുന്നത്. മാര്‍ക് ട്വയിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പൂര്‍ണ്ണ നഗ്‌നരായ നംഗാ സന്യാസിമാര്‍ ഈ മേളയില്‍ പങ്കെടുത്തിരുന്നത് കണ്ടു എന്നു പറയുന്നുണ്ട്.

പ്രയാഗ് കുംഭമേള

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയാണ് അലഹബാദ് അഥവാ പ്രയാഗ് രാജിലേത്.2013 ലാണ് ഇവിടെ അവസാനമായി കുംഭമേള നടന്നത്. ഈ വര്‍ഷം ഇവിടെ നടക്കുന്നത് അര്‍ഥ കുംഭമേളയാണ്. ഇനി ഇവിടെ കുംഭമേള നടക്കുക 2025 ലാണ്. എളുപ്പത്തില്‍ ഭാരം കുറയ്ക്കാനുള്ള ട്രിക്ക്, അവളുടെ ഭാരം കുറഞ്ഞത് കാണൂ ദില്ലി പെണ്‍കുട്ടി മാസത്തില്‍ 10-12 കിലോ കുറച്ചു. ഇപ്പോള്‍ ശ്രമിക്കൂ എളുപ്പത്തില്‍ ഭാരം കുറയ്ക്കാനുള്ള ട്രിക്ക്, അവളുടെ ഭാരം കുറഞ്ഞത് കാണൂ

ജനുവരി 15 മുതല്‍ മാര്‍ച്ച് 4 വരെ

ജനുവരി 15 മുതല്‍ മാര്‍ച്ച് 4 വരെ വരെ 48 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഇവിടെ നടക്കുക. ഈ അവസരത്തില്‍ നഗ്‌ന സന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്തും. ഇവിടുത്തെ പ്രത്യേക ചടങ്ങുകളും ആചാരങ്ങളും കാണാനായി ലോകത്തിന്‍രെ വിവിധ ഭാഗങ്ങളില്‍ നിന്നും ദശലക്ഷക്കണക്കിന് സഞ്ചാരികളും തീര്‍ഥാടകരും എത്താറുണ്ട്.

പ്രധാന ദിവസങ്ങള്‍

പ്രയാഗ് രാജ് കുംഭമേളയിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ നോക്കാം

മകര സംക്രാന്തി

മകര സംക്രാന്തിയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. . സൂര്യന്റെ ഉത്തരാനയ കാലത്തിലേക്കുളള സഞ്ചരത്തിന്റെ തുടക്കമാണിത്. ജനുവരി 14, 15 തിയ്യതികളിലായാണ് ഇത് നടക്കുക.

പൗഷ് പൂര്‍ണിമ

കുംഭമേളയുടെ അനൗപചാരിക തുടക്കമാണ് പൗഷ് പൂര്‍ണ്ണിമ. പൂര്‍ണ്ണ ചന്ദ്രനുദിക്കുന്ന ദിവസമാണിത്. പൗഷ മാസത്തിലെ സുക്വപക്ഷത്തില്‍ 15-ാം ദിവസമാണിത്. ജനുവരി 21 നാണ് പൗഷ് പൂര്‍ണ്ണിമ നടക്കുക.

മൗനി അമാവാസ്യ

കുംഭമേളയില്‍ ഏറ്റവും അധികം ആളുകള്‍ വിശുദ്ധ സ്‌നാനത്തിനായി എത്തിച്ചേരുന്ന ദിവസമാണ് മൗനി അമാവാസ്യ. സ്‌നാനത്തിന് ഏറ്റവും യോജിച്ച ദിവസമായാണ് ഇത് അറിയപ്പെടുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് ആദ്യ മുനിവര്യനായിരുന്ന ഋഷഭ മഹര്‍ഷി തന്റെ ദീര്‍ഘ മൗനം വെടിഞ്ഞ് സംഗമത്തിലെ വിശുദ്ധ ജലത്തില്‍ സ്‌നാനം നടത്തിയ ദിവസമാണിത്. ഈ പറഞ്ഞ രണ്ടാമത്തെ ശനിസ്‌നാന്‍ ഫെബ്രുവരി 4നാണ് നടക്കുക.

ബസന്ത് പഞ്ചമി

ജ്ഞാനത്തിന്റെ ദേവതയായ സരസ്വതി ദേവി എത്തുന്ന ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്. അദ്ദേ ദിവസം മിക്കവരും മഞ്ഞ വസ്ത്രം ധരിച്ചായിരിക്കും എത്തുക. മൂന്നാമത്തെ ശനി സ്‌നാന്‍ നടക്കുന്നതും ഇതേ ദിവസമാണ്. ഫെബ്രുവരി 10 ആണ് ഇതിന്റെ തിയ്യതി.

മാഘി പൂര്‍ണ്ണിമ

ഫെബ്രുവരി 19നാണ് മാധി പൂര്‍ണ്ണിമ നടക്കുക. സ്വര്‍ഗ്ഗത്തിലേക്കുള്ള വാതിലുകള്‍ ഈ ദിവസം തുറക്കപ്പെടുന്നു എന്നാണ് വിശ്വാസം. ഗന്ധര്‍വ്വ ഈ ദിവസം സ്വര്‍ഗ്ഗത്തില്‍ നിന്നും ത്രിവേണി സംഗമത്തിലേക്ക് എത്തുന്നു എന്നും വിശ്വാസമുണ്ട്.

മഹാശിവരാത്രി
വിശുദ്ധ സ്‌നാനം നടത്തുവാന്‍ സാധിക്കുന്ന ഏറ്റവും അവസാനത്തെ ദിവസമാണിത്. ശൈവ വിശ്വാസികള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസം കൂടിയാണിത്. മാര്‍ച്ച് 4 ആണ് മഹാശിവരാത്രിയുടെ ദിവസം

പ്രത്യേകതകള്‍

ഇവിടെ എത്തുന്നവര്‍ക്കായി പല കാര്യങ്ങളും സര്‍ക്കാറും ഏജന്‍സികളും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ കലകളെയും സംസ്‌കാരത്തെയും ലോകത്തിന് പരിചയപ്പെടുത്തുവാനുള്ള കലാഗ്രാം, കുംഭമേളയുടെ തുടക്കത്തിലെ ഘോഷയാത്രയുമായി ബന്ധപ്പെട്ട പേശ്വാനി, സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവധ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ തുടങ്ങിയവ ഇവിടെ ഉണ്ട്.

എത്തിച്ചേരുവാന്‍
മിക്ക വിമാനത്താവളങ്ങളില്‍ നിന്നും പ്രയാഗ് രാജിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വ്വീസുകള്‍ ഡെല്‍ഹി, അഹ്മദാബാദ്,കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ ലഭ്യമാണ്. ജനുവരി 13 മുതല്‍ മാര്‍ച്ച് 30 വരെയാണ് ഈ സേവനങ്ങള്‍ ലഭ്യമാവുക.

ട്രെയിന്‍

ഇന്ത്യയിലെ മിക്ക സ്റ്റേഷനുകളുമായും പ്രയാഗ് രാജ് റെയില്‍വേ സ്റ്റേഷന്‍ ബന്ധപ്പെട്ടാണ് കിടക്കുന്നത്. അലഹബാദ് ഛിവകി(ACOI),നൈനി ജംങ്ഷന്‍(NYN),അലഹാബാദ് ജംങ്ഷന്‍ (ALD), സുബേഗര്‍ഗാഗ്(SFG),അലഹബാദ് സിറ്റി(ALY),ധാരാഗാംഗ്(DRGJ),പ്രയാഗ് ഘട്ട്(PYG), പ്രയാഗ് ജംങ്ഷന്‍(PRG) എന്നിവയാണവ. ഇതു കൂടാതെ കുംഭമേളയ്ക്ക് പോകുന്നവര്‍ക്കായി റെയില്‍കുംഭ് ആപ്പ് എന്ന േപരില്‍ ഒരു റിസര്‍വേഷന്‍ ആപ്ലിക്കേഷനും റെയില്‍വേ പുറത്തിറക്കിയിട്ടുണ്ട്.