India

ബസ് യാത്രയ്ക്ക് പറ്റിയ ഈ അടിപൊളി റൂട്ടുകള്‍ അറിയുമോ?

ബസ് യാത്രയെന്നാല്‍ മിക്കവര്‍ക്കും മനസ്സില്‍ ആദ്യം തോന്നുന്ന വികാരം മടുപ്പാണ്. അസൗകര്യങ്ങളുടെ ഒരു കെട്ടുതന്നെ അഴിക്കേണ്ടി വരും ഓരോ യാത്ര കഴിയുമ്പോഴും. വളഞ്ഞു പുളഞ്ഞു കയറങ്ങളും ഇറക്കങ്ങളും താണ്ടി കിതച്ചെത്തുന്ന ബസ് യാത്രകള്‍ മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്രയൊക്കെ പറഞ്ഞാലും ഒരറ്റത്തുനിന്നും മറ്റേ അറ്റത്ത് എത്തണമെങ്കില്‍ ബസ് തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം. കാഴ്ചകള്‍ കണ്ടും കേട്ടും അറിഞ്ഞും ഒന്നു യാത്ര പോയാല്‍ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന വഴികള്‍ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്. ബസില്‍ പോകുവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റൂട്ടുകള്‍ പരിചയപ്പെടാം…

മുംബൈ- ഗോവ

പച്ചപ്പിന്റെ നിറഞ്ഞ കാഴ്ചകള്‍ കൊണ്ട് ഏറ്റവും മനോഹരമായ പാതകളില്‍ ഒന്നാണ് മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ളത്. പശ്ചിമഘട്ടവും കാടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ടുകൊണ്ട് പ്രകൃതിയെ സ്‌നേഹിച്ച് നടത്തുവാന്‍ പറ്റിയ ഒരു റൂട്ടാണിത്.

587 കിലോമീറ്റര്‍
മുംബൈയില്‍ നിന്നും പൂനെ-സതാര വഴിയാണ് ഗോവയിലെത്തുക. 587 കിലോമീറ്റര്‍ ദൂരമാണ് ഈ വഴിയേ യാത്ര ചെയ്യുവാനുള്ളത്. 10 മുതല്‍ 12 മണിക്കൂര്‍ വരെ ഈ യാത്രയ്‌ക്കെടുക്കും.

ചെന്നൈ- പുതുച്ചേരി


കടലിന്റെ തീരത്തെ കാഴ്ചകള്‍ കണ്ട് യാത്ര പോകുവാന്‍ താല്പര്യമുളളവര്‍ക്ക് പരീക്ഷിക്കുവാന്‍ പറ്റിയ പാതകളില്‍ ഒന്നാണ് ചെന്നൈയില്‍ നിന്നും പുതുച്ചേരിയിലേക്കുള്ളത്.ഒരു വശത്ത് ബംഗാള്‍ ഉള്‍ക്കടലിന്റെ സൗന്ദര്യവും മറുവശത്ത് പച്ച നിറഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളുടെ കാഴ്ചയുമാണ് കാണുവാന്‍ സാധിക്കുക.

152 കിലോമീറ്റര്‍
ചെന്നൈയില്‍ നിന്നും 152 കിലോമീറ്റര്‍ ദൂരമാണ് പോണ്ടിച്ചേരിയിലേക്ക് സഞ്ചരിക്കുവാനുള്ളത്. കടല്‍ത്തീരത്തുകൂടിയാണ് മുഴുവന്‍ യാത്രയും.

ബാംഗ്ലൂര്‍-ഊട്ടി

കാഴ്ചകളുടെ വ്യത്യസ്തത കൊണ്ട് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു റൂട്ടാണ് ബാംഗ്ലൂരില്‍ നിന്നും ഊട്ടിയിലേക്കുള്ളത്. ബെംഗളുരുവിന്റെ തിരക്കുകളില്‍ നിന്നും രക്ഷപ്പെട്ട് ഊട്ടിയുടെ മനോഹരമായ പാതയിലേക്കു കയറുന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

1004 കിലോമീറ്റര്‍
നീണ്ട 26 മണിക്കൂര്‍ സമയമെടുത്താല്‍ മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഒരു പാതയാണ് ഡെല്‍ഹിയില്‍ നിന്നും ലേയിലേക്കുള്ളത്. 1004 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

കൊല്‍ക്കത്ത-ഡാര്‍ജിലിങ്

സിലിഗുരിയില്‍ കൂടി കടന്നു പോകുന്നു എന്താണ് കൊല്‍ക്കത്തയില്‍ നിന്നും ഡാര്‍ജലിങ്ങിലേക്കുള്ള ബസ് റൂട്ടിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം. സ്ഫടികം പോലെ തെളിഞ്ഞ നദിക്കു സമീപത്തുകൂടിയും കാടിനുള്ളിലെ പാതയിലൂടെയും തേയിലത്തോട്ടങ്ങള്‍ താണ്ടി പോകാന്‍ ഈ വഴി പ്രയോജനപ്പെടുത്താം

607 കിലോമീറ്റര്‍
കൊല്‍ക്കത്തയില്‍ നിന്നും കിഷന്‍ഗഞ്ച് -സിലിഗുരി വഴിയാണ് ഡാര്‍ജലിങ്ങില്‍ എത്തുക. 607 കിലോമീറ്റര്‍ ദൂരം 15 മണിക്കൂറുകള്‍ കൊണ്ട് പിന്നിടാന്‍ സാധിക്കും.