Middle East

ഷോപ്പിങ് ഫെസ്റ്റിവലില്‍ ഇന്‍സ്റ്റലേഷന്‍ ഒരുക്കി ലൈറ്റ് ആര്‍ട്ട് ദുബായ്

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തിന്റെ പുത്തന്‍ ഇന്‍സ്റ്റലേഷന്‍ ഒരുങ്ങുന്നു. ഡൗണ്‍ ടൗണ്‍ ദുബായിലെ ബുര്‍ജ് പാര്‍ക്ക് പ്ലാസയിലാണ് ലൈറ്റ് ആര്‍ട്ട് ദുബൈ എന്ന ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കുന്നത്.


കറങ്ങുന്ന കൂറ്റന്‍ കണ്ണാടികളാണ് ഇതിന്റെ പ്രധാന സവിശേഷത. വെളിച്ചത്തിന്റെ കാലിഡോസ്‌കോപ്പാകും പുതിയ ഇന്‍സറ്റലേഷനെന്ന് ദുബൈ ടൂറിസം വകുപ്പ് വ്യക്തമാക്കി.

ലോക പ്രശസ്ത ലൈറ്റിങ് ഡിസൈനര്‍ ആയ ജോര്‍ജ് ടെലോസിനൊപ്പം ദുബൈയിലെ ജോണ്‍ ജോസിഫാകിസ് എന്ന സാങ്കേതിക വിദഗ്ധനും കൂടി ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജനുവരി ഏഴുമുതല്‍ ഫെബ്രുവരി 13 വരെ ബുര്‍ജ് പാര്‍ക്ക് പ്ലാസയില്‍ പ്രദര്‍ശിപ്പിക്കും.