Kerala

മെഗാ കാര്‍ണിവല്‍ പ്രഭയില്‍ മലയാറ്റൂര്‍

എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മെഗാ കാര്‍ണിവല്‍ തുടങ്ങി . മണപ്പാട്ടുചിറയില്‍ ഒരുക്കിയിട്ടുള്ള നക്ഷത്രത്തടാകമാണ് പ്രധാന ആകര്‍ഷണം.

110 ഏക്കറിലെ ഈ തടാകത്തിന് ചുറ്റും മിഴി തുറന്നത് 11018 നക്ഷത്രങ്ങള്‍.പുതുവര്‍ഷം വരെ മലയടിവാരത്ത് ഈ നക്ഷത്രത്തടാകം സഞ്ചാരികളെ കാത്തിരിക്കും.തടാകത്തിനുള്ളില്‍ മ്യൂസിക് ഫൗണ്ടനും ആസ്വദിച്ച് ബോട്ട് യാത്രയും നടത്താം.

കഴിഞ്ഞ 4 വര്‍ഷമായി മണപ്പാട്ടുചിറയ്ക്കുള്ളില്‍ നക്ഷത്രത്തടാകം ഒരുക്കി വരുന്നുണ്ട്.ത്രിതല പഞ്ചായത്തും മലയാറ്റൂര്‍ ജനകീയ വികസന സമിതിയും സംയുക്തമായാണ് ഇത്തവണത്തെ മെഗാകാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

പ്രളയക്കെടുതിയില്‍ തകര്‍ന്ന കാലടി, മലയാറ്റൂര്‍ പ്രദേശങ്ങളുടെ അതിജീവനത്തിന് ഉതകും വിധമാണ് ഇത്തവണത്തെ കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത്.മണപ്പാട്ടുചിറയ്ക്ക് ചുറ്റും അമ്യൂസ്‌മെന്റ് പാര്‍ക്കും വ്യാപാരമേളയും കലാപരിപാടികളും വരും ദിവസങ്ങളില്‍ അരങ്ങേറും.

ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാകുന്നുണ്ടെന്ന് അധികൃതരും വ്യക്തമാക്കുന്നു. പുതുവര്‍ഷാരംഭത്തില്‍ കൂറ്റന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെയാണ് ഈ വര്‍ഷത്തെ കാര്‍ണിവലിന് സമാപനമാവുക.എറണാകുളത്തിന്റെ