Kerala

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു.

pic courtesy: Maritus Events and Wedding Planners

കോവളം ലീലാ റാവിസ് ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത രജിസ്‌ട്രേഷന്‍ ചടങ്ങ് നടന്നു.

കോളേജിലെ സഹപാഠിയായ ചാരുലതയുമായി നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയമാണ് സഞ്ജു സാംസണ് ഇന്നു സഫലമായത്.ജീവിതത്തിലെ സ്വപ്നങ്ങളിലൊന്നു സഫലമായെന്നും ഒരുപാട് സന്തോഷമുള്ള നിമിഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും സഞ്ജു പറഞ്ഞു.
വൈകിട്ട് 5 മണിക്ക് ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരം നടക്കും.

അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.സാഞ്ചാവെഡിംഗ് എന്നുള്ള ഹാഷ് ടാഗും സഞ്ജു-ചാരു വിവാഹത്തിന്റേതായി സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.