Kerala

ഹർത്താലിനെതിരെ ജനരോഷമിരമ്പി; കൊച്ചിയിൽ വായ് മൂടിക്കെട്ടി പ്രകടനം

അടിയ്ക്കടി നടകുന്ന ഹർത്താലുകൾക്കെതിരെ ജനരോഷമിരമ്പി. കടകമ്പോളങ്ങൾ പൊതുവേ അടഞ്ഞുകിടന്നെങ്കിലും ജനജീവിതത്തെ ഇന്നത്തെ ഹർത്താൽ കാര്യമായി ബാധിച്ചില്ല.ചിലേടത്ത് കടകൾ തുറന്നു. സ്വകാര്യബസുകളും കെ എസ് ആർ ടി സി യും നിരത്തിലിറങ്ങിയില്ലങ്കിലും റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ ധാരാളമുണ്ടായിരുന്നു.

ഹർത്താലുമായി ഇനി സഹകരിക്കില്ലന്ന് കോഴിക്കോട്ടെ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹർത്താലിനെതിരെ കൊച്ചിയിൽ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടന്നു. ടൂറിസം പ്രഫഷഷണൽസ് ക്ലബ്ബ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.