Kerala

ഇന്ന് മുതല്‍ ടാഗോര്‍ തിയേറ്റര്‍ അങ്കണത്തില്‍ സംഗീതസന്ധ്യ

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്റര്‍ അങ്കണത്തില്‍ സംഗീത സന്ധ്യ അരങ്ങേറും . ഇന്ന് മുതല്‍ പതിമൂന്നു വരെ വെകുന്നേരം 6.30 നാണ് സായന്തനങ്ങളെ സംഗീത സാന്ദ്രമാക്കാന്‍ വിവിധ ബാന്‍ഡുകള്‍ എത്തുന്നത്.

അകാലത്തില്‍ പൊലിഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ദ ബിഗ് ബാന്‍ഡ് ഉള്‍പ്പടെ അഞ്ചു ബാന്‍ഡുകളാണ് സംഗീത നിശയില്‍ പങ്കു ചേരുക.