Kerala

നാട്ടാന സെൻസസ് 29-ലേക്ക് മാറ്റി

സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിക്കുന്നതിനായി വനംവകുപ്പ് നവംബർ 22 ന് നടത്താനിരുന്ന സെൻസസ് 29- ലേക്ക് മാറ്റി.

തൃക്കാർത്തിക മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളത്ത് ഉള്ളതിനാൽ നാട്ടാനകളുടെ കണക്കെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്ന ആന ഉടമസ്ഥ സംഘത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് സെൻസസ് നവംബർ 29 ലേക്ക്മാറ്റിയതെന്ന് ചീഫ് വൈൽഡ് വാർഡൻ അറിയിച്ചു.