Middle East

ബഹിരാകാശ ടൂറിസത്തിനൊരുങ്ങി സൗദി

സ്‌പേസ് ടൂറിസം വാണിജ്യാടിസ്ഥാനത്തില്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ക്ക് വേഗം പകര്‍ന്ന സൗദി അറേബ്യ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഗ്രൂപ്പിലാണ് സൗദി അറേബ്യ 100 കോടി ഡോളര്‍ മുതല്‍ മുടക്കുന്നത്.


കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിര്‍ജിന്‍ ഗ്രൂപ്പിലെ ചില കമ്പനികള്‍ സ്‌പേസ് ടൂറിസം വികസിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഭാവിയില്‍ 480 ദശലക്ഷം ഡോളര്‍ കൂടി മുതല്‍ മുടക്കാന്‍ തയ്യാറാണ് എന്ന് സൗദി അറിയിച്ചതായി വിര്‍ജിന്‍ ഗ്രൂപ്പ്. സ്‌പേസ് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായിട്ടാകും ഈ തുക വിനിയോഗിക്കുക.

ഈ അടുത്ത കാലത്തായി ടൂറിസം വികസനത്തിന് സൗദി അറേബ്യ കാര്യമായ ശ്രദ്ധയാണ് ചെലുത്തിവരുന്നത്. സ്‌പേസ് ടൂറിസം വ്യവസായകേന്ദ്രം ഭാവിയില്‍ സൗദിയിലും തുടങ്ങിയേക്കും.