News

ലണ്ടൻ ട്രാവൽ മാര്‍ക്കറ്റിന് തുടക്കം: കേരള പവിലിയൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ലോകത്തിലെ പ്രമുഖ ട്രാവല്‍ മാര്‍ട്ടായ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ 38ാം പതിപ്പിന് തുടക്കമായി. നവംബര്‍ ഏഴ് വരെ നടക്കുന്ന ട്രാവല്‍ മാര്‍ട്ടില്‍ 182 രാജ്യങ്ങളില്‍ നിന്ന് 50,000 പ്രതിനിധികള്‍ പങ്കെടുക്കും. ‘ഐഡിയാസ് അറൈവ് ഹിയര്‍’ എന്ന ആശയമാണ് ഈ വട്ടത്തെ ട്രാവല്‍ മാര്‍ക്കറ്റിന്റെ തീം.

കഴിഞ്ഞ നാല് ദശാബ്ദ കാലയളവില്‍ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റ് മികച്ച നേട്ടമാണ് കൈവരിച്ചത്. 1980ല്‍ ലണ്ടന്‍ ഒളിമ്പിയയില്‍ വെറും 40 രാജ്യങ്ങളും 221 പ്രദര്‍ശകരും, 9,000 വ്യാപാര സന്ദര്‍ശകരും മാത്രം പങ്കെടുത്ത് തുടക്കം കുറിച്ച മാര്‍ട്ടില്‍ ഇന്ന് 3.1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാരമാണ് നടത്തുന്നത്.

എക്‌സല്‍ ലണ്ടനില്‍ നടക്കുന്ന ട്രാവല്‍ മാര്‍ക്കറ്റിന്റെ 38ാം പതിപ്പില്‍ പുതിയ ആശയങ്ങളും ബിസിനസ് അവസരങ്ങളും നിറഞ്ഞതാണ്. മൂന്ന് ദിവസം ദൈര്‍ഘ്യമുള്ള ഒരു ട്രാവല്‍ ടെക്‌നോളജി ഷോ ആണ് മാര്‍ക്കറ്റില്‍ പ്രധാനപ്പെട്ടത്.

വിനോദ സഞ്ചാര മേഖലയിലെ പ്രദര്‍ശകര്‍ക്ക് വേണ്ടി പ്രത്യേക പവലിയനാണ് ട്രാവല്‍ മാര്‍ക്കറ്റിന്റെ മറ്റൊരു ആകര്‍ഷണം.  ട്രാവല്‍ മാര്‍ക്കറ്റില്‍ കേരളത്തിനെ പ്രധിനിധീകരിക്കുന്ന പവിലിയൻ മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്തു. മാര്‍ക്കറ്റിംഗ് മേഖല, പി ആര്‍ ഏജന്‍സികള്‍, സോഷ്യല്‍ മീഡിയ ഏജന്‍സികള്‍, തുടങ്ങി വ്യവസായ മേഖലകളില്‍ വ്യക്തി മുദ്ര പതിപിച്ച ഒട്ടു മിക്ക മേഖലകള്‍ക്ക് പ്രത്യേക പവലിയനാണ് ഈ വട്ടം ഒരുക്കിയിരിക്കുന്നത്.

 

ലണ്ടന്‍ മാര്‍ക്കറ്റിലെ 13 വിഭാഗങ്ങളിലായി മികച്ച് പ്രകടനം കാഴ്ച വെക്കുന്ന പ്രതിനിധികള്‍ക്ക് നവംബര്‍ ആറിന് ടുബാക്കോ ഡോക്ക് വെന്യൂവില്‍ നടക്കുന്ന ചടങ്ങില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം അവാര്‍ഡുകള്‍ സമ്മാനിക്കും.