News

ക്രിക്കറ്റ് കളി കാണാന്‍ ടിക്കറ്റ് മാത്രം പോരാ; ഇന്ത്യ- വിന്‍ഡീസ് മത്സരം കാണാന്‍ വരുന്നവര്‍ അറിയേണ്ടവ

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയം ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് വേദിയാവുകയാണ്.കളി കാണാന്‍ വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

  • മത്സരം കാണാന്‍ വരുന്നവര്‍ ഇ-ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടു വരണം.
  • പൊലീസ് ഉള്‍പ്പെടെ ഡ്യൂട്ടി പാസ് ഇല്ലാത്ത ആരെയും സ്റ്റേഡിയത്തിലോ പരിസരത്തോ പ്രവേശിപ്പിക്കില്ല.
  • പ്ലാസ്റ്റിക് കുപ്പികള്‍,മദ്യക്കുപ്പി,വടി,കൊടി തോരണങ്ങള്‍,കറുത്ത കൊടി,പടക്കങ്ങള്‍,ബീഡി, സിഗരറ്റ്, തീപ്പെട്ടി എന്നിവ പ്രവേശിപ്പിക്കില്ല.
  • കളി കാണാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാം.
    മദ്യപിച്ചോ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചോ വരുന്നവരെ പ്രവേശിപ്പിക്കില്ല.
  • ഭക്ഷണ സാധനങ്ങളും വെള്ളവും പുറത്തു നിന്ന് കൊണ്ട് വരാന്‍ അനുവദിക്കില്ല. ഇവ സ്റ്റേഡിയത്തിന് ഉള്ളില്‍ ലഭിക്കും.

ദേശീയ പാതയില്‍ നിന്നും സ്റ്റേഡിയം കവാടം വരെ ഉള്ളിലേക്ക് കാര്‍ പാസ് ഉള്ളവരുടെ വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂ.മറ്റു ചെറു വാഹനങ്ങള്‍ കാര്യവട്ടം കാമ്പസ്,എല്‍എന്‍സിപിഇ മൈതാനം,കാര്യവട്ടം സര്‍ക്കാര്‍ കോളജ്, ബിഎഡ് സെന്‍റര്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. മറ്റു വാഹനങ്ങളും ബസുകളും കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പാര്‍ക്ക് ചെയ്യാം. ഇരുചക്ര വാഹനങ്ങള്‍ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറേ റോഡിലെ മൂന്നു ഗ്രൌണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം.ദേശീയ പാതയോരത്ത് പാര്‍ക്കിംഗ് അനുവദിക്കില്ല. കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബൈപാസ് വഴിയും തിരുവനന്തപുരത്തെക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടുറോഡ്-കാട്ടായിക്കോണം-ചെമ്പഴന്തി-ശ്രീകാര്യം വഴിയും പോകണം.